Author: News Desk

ചെല്‍സി: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചെൽസിയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുണൈറ്റഡ് ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇറങ്ങുക. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്കും ഇന്ന് മത്സരങ്ങളുണ്ട്. പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലെത്താനുള്ള ശ്രമമായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നടത്തുക. സ്വന്തം മണ്ണിൽ ടോട്ടൻഹാമിനെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ്. ബ്രെന്‍റ്ഫോർഡിനെതിരായ സമനിലയുടെ നിരാശ മാറ്റുകയാണ് ചെൽസിയുടെ ലക്ഷ്യം. അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ ടീമിൽ നിന്ന് പുറത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുണൈറ്റഡ് കളത്തിലിറങ്ങുക. ആന്‍റണി മാർഷ്യലും വാൻ ബിസാക്കയും പരിക്ക് മാറി ടീമിലേക്ക് മടങ്ങിയെത്തും. ചെൽസി കോച്ച് ഗ്രഹാം പോട്ടറിനെയും അലട്ടുന്നത് പരിക്കാണ്. എൻ ഗോളോ കാന്‍റെ, റീസ് ജെയിംസ്, ഫൊഫാന എന്നിവർ ടീമിന് പുറത്താണ്. തിയാഗോ സിൽവ, ഹക്കീം സിയെച്ച് എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയേക്കും. കഴിഞ്ഞ ഒമ്പത് പ്രീമിയർ ലീഗ് മത്സരങ്ങളിലും ചെൽസിയോട് തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ്. രാത്രി 10 മണിക്കാണ്…

Read More

ചെന്നൈ: ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. രാത്രി 12.07 ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ വൺ വെബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിന്‍റെ വിക്ഷേപണത്തറയിൽ നിന്ന് പറന്നുയരും. ഇതാദ്യമായാണ് ഐഎസ്ആർഒ ഇത്രയും വലിയ വാണിജ്യ വിക്ഷേപണ ദൗത്യം ഏറ്റെടുക്കുന്നത്. ജിഎസ്എൽവി മാർക്ക് 3 ആദ്യമായാണ് ഐഎസ്ആർഒ വാണിജ്യ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ജിയോസ്റ്റേഷനറി ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ഒരു വലിയ ശൃംഖല വിന്യസിച്ച് ഇന്‍റർനെറ്റ് സേവനം നൽകാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് സേവന ദാതാവായ വൺ വെബ്ബിനായാണ് ആദ്യത്തെ വാണിജ്യ വിക്ഷേപണം. 36 ഉപഗ്രഹങ്ങൾ റോക്കറ്റിൽ ഘടിപ്പിച്ച് വിക്ഷേപണത്തറയിൽ എത്തിച്ചു. 5,400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. ഇന്നലെ രാത്രി 12.07ന് കൗണ്ട് ഡൗൺ ആരംഭിച്ചു. അവസാന ഘട്ട തയ്യാറെടുപ്പുകൾ ശ്രദ്ധാപൂർവ്വം പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ്…

Read More

ന്യൂഡല്‍ഹി: കോവിഡ് ബൂസ്റ്റർ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കോവിഷീൽഡ് വാക്സിന്‍റെ ഉൽപാദനം കഴിഞ്ഞ വർഷം ഡിസംബറിൽ നിർത്തിവച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും സിഇഒയുമായ അദാർ പൂനാവാല പറഞ്ഞു. അക്കാലത്ത് സ്റ്റോക്കിലുണ്ടായിരുന്ന 10 കോടി ഡോസ് മരുന്ന് കാലാവധി കഴിഞ്ഞതിനാൽ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങളിലെ വാക്സിൻ നിർമ്മാതാക്കളുടെ ശൃംഖലയുടെ വാർഷിക പൊതുയോഗത്തിന്‍റെ ഭാഗമായി നടന്ന മൂന്ന് ദിവസത്തെ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് കോവിഡ് വാക്സിനുകൾ വാങ്ങുന്നത് നിർത്തിയതായി ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാക്സിനേഷനായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയ 4,237 കോടി രൂപയും ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിനു തിരികെ നൽകി. ബൂസ്റ്റർ ഡോസ് കുത്തിവയ്പ്പ് തുടരുകയാണ്. നിലവിൽ 1.8 കോടി ഡോസ് വാക്സിനാണ് സംസ്ഥാനങ്ങളുടെ പക്കലുള്ളത്. ആറ് മാസത്തേക്ക് വാക്സിനേഷൻ ഡ്രൈവ് തുടരാൻ ഈ സ്റ്റോക്ക് മതിയാകുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

Read More

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് വീണ്ടും യുകെയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകൾ തെളിയുന്നതിനിടെ ഇടപെടലുമായി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രിയാകാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാനും തന്നെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ സഹകരിക്കാനും ഋഷി സുനകിനോട് ജോൺസൺ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വ മത്സരത്തിൽ ഋഷി സുനകിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ആറാഴ്ച മുമ്പാണ് യുകെയുടെ പ്രധാനമന്ത്രിയായത്. ലിസ് ട്രസ്സിന്‍റെ രാജിയോടെ ഋഷി സുനക് അടുത്ത പ്രധാനമന്ത്രിയാകാനാണ് സാധ്യത. 2024 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ രക്ഷിക്കാൻ തനിക്ക് മാത്രമേ കഴിയൂവെന്ന് കൺസർവേറ്റീവ് പാർട്ടി എംപിമാരെ ബോധ്യപ്പെടുത്താനാണ് ബോറിസ് ജോൺസൺ ശ്രമിക്കുന്നത്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി ഒരാഴ്ചയ്ക്കുള്ളിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കും. അതുവരെ പ്രധാനമന്ത്രിയായി തുടരുമെന്ന് ലിസ് ട്രസ് പറഞ്ഞു. ഒന്നര മാസം മുമ്പാണ്, മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിനെ മറികടന്ന് ലിസ് ട്രസ് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും ബ്രിട്ടന്‍റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമായത്. ബ്രിട്ടന്‍റെ ചരിത്രത്തിൽ ഏറ്റവും…

Read More

തൃശ്ശൂര്‍: അച്ചടക്ക നടപടിയുടെ പേരിൽ ജീവനക്കാരെ തരംതാഴ്ത്തി കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന് അധികബാധ്യതയുണ്ടായെന്ന പരാതിയിൽ കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇക്കാര്യം അന്വേഷിക്കാൻ സംസ്ഥാന ധനവകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒക്ടോബർ 7ന് വിരമിച്ച വൈസ് ചാൻസലർ, ആർ.ചന്ദ്രബാബു ആണ് അന്വേഷണം നേരിടുന്നത്. കേന്ദ്ര ഏജൻസിയായ ഐസിഎആർ ആണ് കാർഷിക സർവകലാശാലകളിലെ പ്രോജക്ട് പ്രൊഫസർ തസ്തികയിലേക്ക് ശമ്പളം നൽകുന്നത്. 4 പ്രൊഫസർമാരെയാണ് അസിസ്റ്റന്‍റ് പ്രൊഫസർമാരായി നിയമിച്ചത്. ഇതോടെ ഇവർക്ക് ശമ്പളം നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഐസിഎആർ ഒഴിവായി. പകരം ശമ്പളം സംസ്ഥാന സർക്കാർ നൽകുകയും ചെയ്തു. പ്രതിമാസം 4 ലക്ഷത്തോളം രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിനുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണവുമായി ധനവകുപ്പ് രംഗത്തെത്തിയത്.

Read More

സിഡ്‌നി: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ന്യൂസിലൻഡിനെ നേരിടും. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ആദ്യമത്സരം നടക്കുന്ന സിഡ്നിയിൽ  90 ശതമാനമാണ്‌ മഴയ്‌ക്ക്‌ സാധ്യത.  ഇന്ന്‌ നടക്കുന്ന രണ്ടാംമത്സരം അഫ്‌ഗാനിസ്ഥാനും ഇംഗ്ലണ്ടും തമ്മിലാണ്‌. ആകെ 12 ടീമുകളാണ്‌ സൂപ്പർ 12ൽ പ്രവേശിച്ചിട്ടുള്ളത്. ഗ്രൂപ്പുഘട്ടം ജയിച്ചെത്തിയ നാല്‌ ടീമുകളും ഇതിൽ ഉൾപ്പെടും. ഗ്രൂപ്പ്‌ ഒന്നിൽ ഓസീസ്‌, ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, അയർലൻഡ്‌ ടീമുകളാണ്‌. ഇതിൽ ലങ്കയും അയർലൻഡും പ്രാഥമികറൗണ്ട്‌ കടന്നെത്തിയ ടീമുകളാണ്‌. ഗ്രൂപ്പ്‌ രണ്ടിൽ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്നു. നെതർലൻഡ്‌സ്‌, സിംബാബ്‌വെ ടീമുകൾ ആദ്യ റൗണ്ട്‌ ജയിച്ചവരാണ്‌. ഇന്ത്യ നാളെ ആദ്യ കളിയിൽ പാകിസ്ഥാനെ നേരിടും. മെൽബണാണ് വേദി. ഇവിടെയും മഴ ഭീഷണിയുണ്ട്‌.  ഗ്രൂപ്പുഘട്ടത്തിൽ എല്ലാ ടീമുകളും പരസ്‌പരം ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിലെയും കൂടുതൽ പോയിന്റ്‌ നേടുന്ന രണ്ടുവീതം ടീമുകൾ സെമിയിൽ. നവംബർ 13നാണ്‌ ഫൈനൽ.

Read More

ന്യൂഡൽഹി: അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് തീരുമാനം. പ്രവർത്തക സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തും. രാഹുൽ ഗാന്ധി ജോഡോ യാത്രയിൽ പങ്കെടുത്ത് തിങ്കളാഴ്ച ഡൽഹിയിലെത്തിയ ശേഷമായിരിക്കും കൂടിക്കാഴ്ച. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്നത് ചർച്ചയാകും. പ്രവർത്തക സമിതിയിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാനും നീക്കമുണ്ട്. ശശി തരൂരിനെ ഉൾപ്പെടുത്തുന്നത് പാർട്ടിയുടെ ജനാധിപത്യ മുഖച്ഛായ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. സമവായത്തിലൂടെ അംഗങ്ങളെ തിരഞ്ഞെടുക്കാനാണ് നീക്കം. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പാണ്. പ്രസിഡന്‍റ് ചുമതലയേറ്റ് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ചുചേർത്ത് പ്രവർത്തക സമിതിയുടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അധ്യക്ഷന് 11 പേരെ നാമനിർദ്ദേശം ചെയ്യാം. തെരഞ്ഞെടുപ്പിലൂടെ 12 പേരെ കണ്ടെത്തണം. എന്നാൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തക…

Read More

ഹൈദരാബാദ്: നാല് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്വകാര്യ സ്കൂൾ അടച്ചുപൂട്ടാൻ തെലങ്കാന സർക്കാർ ഉത്തരവിട്ടു. സ്കൂളിലെ പ്രധാനാധ്യാപകന്‍റെ ഡ്രൈവർ രണ്ട് മാസത്തോളം തുടർച്ചയായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഈ സ്കൂളിലെ വിദ്യാർത്ഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി ഉത്തരവിട്ടു. 700 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന തെലങ്കാനയിലെ ബഞ്ചാര ഹിൽസ് പ്രദേശത്തെ സ്വകാര്യ സ്കൂൾ അടച്ചുപൂട്ടാനാണ് ഉത്തരവിട്ടത്. സ്കൂളിലെ പ്രധാനാധ്യാപകന്‍റെ ഡ്രൈവറായ 34കാരൻ കഴിഞ്ഞ രണ്ട് മാസമായി നാല് വയസുകാരിയെ ബലാത്സംഗം ചെയ്തത് പുറത്തറിഞ്ഞതോടെയാണ് നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെക്കുറിച്ച് പ്രധാനാധ്യാപകന് പരാതി നൽകിയിരുന്നെങ്കിലും അദ്ദേഹം ചിരിച്ചുകൊണ്ട് അത് നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് പ്രധാനാധ്യാപകനെയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തറിയുന്നത്. ഇതോടെ മാതാപിതാക്കൾ ഡ്രൈവറെ മർദ്ദിച്ചു.…

Read More

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ 10 ലക്ഷം പേരെ പുതുതായി നിയമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിടും. രാവിലെ 11 മണിക്ക് നടക്കുന്ന തൊഴിൽ മേളയിൽ 75,000 പേർക്കുള്ള നിയമന ഉത്തരവ് പ്രധാനമന്ത്രി കൈമാറും. 38 മന്ത്രാലയങ്ങളുടെ കീഴിലാണ് നിയമനം. പ്രധാനമന്ത്രി ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും. ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് കേന്ദ്ര സർക്കാരിന് കീഴിൽ തൊഴിൽ നൽകുമെന്ന് ജൂണിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Read More

കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ വച്ച് സൈനികനായ വിഷ്ണുവിനെ എ.എസ്.ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സേനയ്ക്കുള്ളിൽ ഭിന്നത. എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം പ്രതിയാക്കി മറ്റ് പൊലീസുകാരെ സംരക്ഷിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് ഒരു വിഭാഗം പൊലീസുകാർ ആരോപിച്ചു. അതേസമയം, സ്റ്റേഷനിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് വിഷ്ണുവിന്റെ സഹോദരൻ വിഘ്നേഷ് ഇന്ന് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരാവകാശ അപേക്ഷ നൽകും. മർദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് യുവാവിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

Read More