Author: News Desk

പൃഥ്വിരാജ്, ആസിഫ് അലി, ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഡിസംബർ 22ന് ക്രിസ്മസ് റിലീസായി ചിത്രം റിലീസ് ചെയ്യും. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജിനു വി. അബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലായ ശങ്കുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജിനും അപർണയ്ക്കും പുറമെ ആസിഫ് അലി, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിലുണ്ട്.

Read More

അങ്കാറ: തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 36 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇസ്താംബൂളിലെ ടാക്‌സിം സ്ക്വയറിലാണ് സ്ഫോടനം നടന്നത്. ഇത് ചാവേർ ആക്രമണമാണെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് തുർക്കി അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്ഫോടനം നടന്ന പ്രദേശത്തെ ദൃശ്യങ്ങൾ നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രാദേശിക സമയം വൈകിട്ട് 4.20 ഓടെയാണ് സ്ഫോടനം നടന്നത്. ചരിത്രപ്രാധാന്യമുള്ള ടാക്സിം സ്ക്വയർ തിരക്കേറിയ നഗര പ്രദേശമാണ്.

Read More

കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ട്രെയിൻ സർവീസ് താറുമാറായി. തലശ്ശേരിക്കും എടക്കാടിനും ഇടയിലുള്ള റെയിൽവേ പാലം കമ്മിഷനിങ് നടക്കുന്നതിനാലാണ് സർവീസുകൾ തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസുകളും നടത്തുന്നില്ല. ഇന്ന് തന്നെ ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം – കണ്ണൂർ എക്സ്പ്രസ്സ്, ചെന്നൈ – എഗ്മോർ മംഗളൂരു എക്സ്പ്രസ്സ്, കോഴിക്കോട് മംഗളൂരു എക്സ്പ്രസ്സ് എന്നിവ കോഴിക്കോട് സർവീസ് അവസാനിപ്പിക്കും. നാഗർകോവിൽ-മംഗളൂരു-ഏറനാട് എക്സ്പ്രസ്സ് വടകരയിൽ നിർത്തും. തൃശ്ശൂർ-കണ്ണൂർ എക്സ്പ്രസ്സ്, കണ്ണൂർ-ഷൊർണൂർ, കോഴിക്കോട്-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ് എന്നിവയാണ് വടകരയിൽ നിർത്തിയിട്ടത്. തൃശൂർ-കണ്ണൂർ എക്സ്പ്രസ്സ്, കണ്ണൂർ-ഷൊർണൂർ, കോഴിക്കോട്-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ് എന്നിവ പൂർണമായും റദ്ദാക്കി. കൊച്ചുവേളി പോർബന്തർ എക്സ്പ്രസ്സ്, തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്സ്, നേത്രാവതി എക്സ്പ്രസ്സ് എന്നിവയും വൈകി ഓടാൻ സാധ്യതയുണ്ട്.

Read More

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിലെ പ്രതിയുടെ മകളെ വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാക്കി. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനോജ് കുക്രാനിയുടെ മകൾ പായൽ കുക്രാനിയെ നരോദയിൽ നിന്നാണ് ബിജെപി മത്സരിപ്പിക്കുന്നത്. 2015 മുതൽ ജാമ്യത്തിലിറങ്ങിയ മനോജ് കുക്രാനി ഇപ്പോൾ മകൾക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തുകയാണ്. അനസ്‌തേറ്റിസ്റ്റായ പായൽ കുക്രാനിക്ക് രാഷ്ട്രീയ പരിചയമില്ല. നരോദയിലെ സിറ്റിംഗ് എം.എൽ.എ ബൽറാം തവാനിയെ മാറ്റിയാണ് സീറ്റ് നൽകിയത്. കലാപത്തിലെ പ്രതികൾക്ക് ബിജെപി നേരിട്ട് പാരിതോഷികം നൽകുന്നു എന്നതിന്‍റെ തെളിവാണ് പായൽ കുക്രാണിയുടെ സ്ഥാനാർത്ഥിത്വമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നരോദ പാട്യ കൂട്ടക്കൊല നടന്ന അതേ മണ്ഡലത്തിൽ നിന്നാണ് പായലിനെ ബിജെപി മത്സരിപ്പിക്കുന്നത് എന്നതും ഞെട്ടിക്കുന്നതാണ്. 2002 ലെ ഗുജറാത്ത് കലാപത്തിൽ നരോദയിൽ 97 പേരെ കൊലപ്പെടുത്തിയ ആൾക്കൂട്ടത്തിന്‍റെ ഭാഗമായി ശിക്ഷിക്കപ്പെട്ട 32 പേരിൽ ഒരാളാണ് പായലിന്‍റെ പിതാവ്. 2012ൽ മനോജ് കുക്രാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഏതാനും…

Read More

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് ദേശീയ താൽപര്യങ്ങൾ പരമപ്രധാനമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. പക്ഷേ വേദനിപ്പിക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈനയെയും പാകിസ്താനെയും ലക്ഷ്യമിട്ട് നടത്തിയ സർജിക്കൽ സ്ട്രൈക്കുകളെയും ബാലാക്കോട്ട് ആക്രമണത്തെയും കുറിച്ച് പരാമർശിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. സൈനിക തയ്യാറെടുപ്പുകളെ കുറിച്ച് ഹരിയാനയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. “ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളുമായി ഇന്ത്യ സജ്ജമാണ്. ലോകം മുഴുവൻ ഡൽഹിയെ കേൾക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറി. ഉടൻ തന്നെ മികച്ച മൂന്ന് സമ്പത്തിക ശക്തികളിലൊന്നായി മാറാൻ കഴിയും,” -രാജ്നാഥ് സിംഗ് പറഞ്ഞു.

Read More

കോലാപുര്‍: മറാത്തി സീരിയൽ നടി കല്യാണി കുരാലെ യാദവ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രാക്ടർ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സങ്‌ലി-കോലാപ്പൂർ ദേശീയപാതയിൽ യാത്ര ചെയ്യവെ കോണ്‍ക്രീറ്റ് മിശ്രിതം നിർമ്മിക്കുന്ന ട്രാക്ടർ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കല്യാണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തു. ‘തുജ്ഹത് ജീവ് രംഗല’ എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്.

Read More

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ(തിങ്കളാഴ്ച) ഇന്തോനേഷ്യയിലെ ബാലിയിലേക്ക് യാത്ര തിരിക്കും. ബാലിയിൽ 45 മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 20 ഓളം ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പത്തിലധികം ലോകനേതാക്കളുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. ഇന്തോനേഷ്യയിൽ നടക്കുന്ന ഇന്ത്യൻ പ്രവാസികളുടെ യോഗത്തിലും മോദി പങ്കെടുക്കും. ഉച്ചകോടിയുടെ ഭാഗമായി ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ആരോഗ്യം എന്നീ മൂന്ന് പ്രധാന പരിപാടികളിൽ മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് എന്നിവരും പങ്കെടുക്കും.

Read More

ചണ്ഡിഗഡ്: തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ പഞ്ചാബ് സർക്കാർ നിരോധിച്ചു. നിയമവാഴ്ച തകർന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന സമയത്താണ് പാട്ടുകൾ നിരോധിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ആയുധങ്ങളുടെ ലൈസൻസ് മൂന്ന് മാസത്തിനകം പരിശോധിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നവംബർ നാലിന് ശിവസേന നേതാവ് സുധീർ സൂരിയും നവംബർ 10ന് ദേരാ സച്ചാ സൗദ അനുയായി പ്രദീപ് സിംഗും കൊല്ലപ്പെട്ട സാഹചര്യത്തിൽ ആയുധ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഭഗവന്ത് മൻ സർക്കാർ തീരുമാനിച്ചു. തോക്കിനെയും അക്രമത്തെയും മഹത്വവത്കരിക്കുന്ന പാട്ടുകൾ പൂർണമായും നിരോധിക്കും. സോഷ്യൽ മീഡിയയിലും പൊതുസ്ഥലങ്ങളിലും ആയുധങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചു. വിവാഹങ്ങൾ, മതപരമായ ചടങ്ങുകൾ, പൊതുപരിപാടികൾ തുടങ്ങിയവയ്ക്കായി ആയുധങ്ങൾ കൊണ്ടുവരുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുത്. വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.

Read More

ഷാർജ: താൻ ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ എല്ലാ സമുദായങ്ങളിൽ നിന്നും വോട്ട് ചോദിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എൻഎസ്എസ് പ്രസിഡന്‍റ് സുകുമാരൻ നായരുടെ പ്രസ്താവനയോടായിരുന്നു സതീശന്‍റെ പ്രതികരണം. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും എൻഎസ്എസ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എൻ.എസ്.എസിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. മതേതരത്വം എന്നത് മതനിരാസമല്ല, എല്ലാവരേയും ഒരുമിച്ച് നിർത്തുക എന്നതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് താൻ പറഞ്ഞിരുന്നു. അല്ലാതെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സതീശൻ പറഞ്ഞു. “സമുദായങ്ങളുടെ കാര്യം വരുമ്പോൾ നിലപാട് വ്യക്തമാണ്. സമുദായ നേതാക്കളോട് ഇരിക്കാൻ ആവശ്യപ്പെട്ടാൽ, ഇരുന്നാൽ മതി, കിടക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരുടെയും വോട്ട് ചോദിക്കുന്നതിൽ എന്താണ് തെറ്റ്? അതാണ് എല്ലാവരും ചെയ്യുന്നത്. അവരോട് അനുവാദം ചോദിച്ചാണ് ഞങ്ങൾ ഒരു സ്ഥലത്തേക്ക് പോകുന്നത്. വാതിൽ തകർത്ത് എങ്ങോട്ടും പോകാറില്ല,” സതീശൻ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടി ഹാജരായതായി അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. എന്നാൽ താൻ പ്രധാന വക്കീൽ അല്ലാത്തതിനാൽ അത് പ്രധാനമല്ലെന്നും ലളിത് പറഞ്ഞു. വിരമിച്ച ശേഷം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ശരിയാണ്, ഞാൻ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. എന്നാൽ രാം ജഠ്മലാനിയായിരുന്നു പ്രധാന അഭിഭാഷകൻ എന്നതിനാൽ അതിന് പ്രസക്തിയില്ല” – ലളിത് പറഞ്ഞു. 2014 ൽ ഭരണം മാറുന്നതിന് മുമ്പാണ് അമിത് ഷായ്ക്ക് വേണ്ടി തന്നെ ആദ്യം സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഞാൻ നേരത്തെ വിശദീകരണം നൽകിയിരുന്നു, പക്ഷേ പ്രധാന അഭിഭാഷകൻ ആയിരുന്നില്ല. ഷായുടെ കൂട്ടുപ്രതികൾക്ക് വേണ്ടിയാണ് താൻ ഹാജരായതെന്നും അതും പ്രധാന കേസിലല്ല, അതുമായി ബന്ധപ്പെട്ട ഒരു ഉപ കേസിലാണ് താൻ ഹാജരായതെന്നും മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞു. 2014ൽ ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് സുപ്രധാനവും വിവാദപരവുമായ നിരവധി കേസുകളിൽ…

Read More