- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും. ഹായില്‍ പ്രദേശത്ത് വെള്ളക്കെട്ടിൽ ഒരു കുട്ടി മുങ്ങിമരിച്ചു. താഴ്‌വരയിലെ ചതുപ്പുനിലത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ കുട്ടിയെ സിവിൽ ഡിഫൻസ് സംഘം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്ക, മദീന, അൽഖസീം, ഹാഫർ അൽ ബത്വിൻ, റഫ്ഹ എന്നിവിടങ്ങളിൽ മഴ ലഭിച്ചു. ഹെഫ്ന താഴ്‌വരയിൽ വെള്ളക്കെട്ടിൽ പെട്ട വാഹനത്തിൽ കുടുങ്ങിയ നാല് പേരെ ശനിയാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, മലയോര മലഞ്ചെരിവുകൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ മെറ്റീരിയോളജി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സൗദി അറേബ്യയിലെ നഗരങ്ങളിൽ മഴയ്ക്കും ആലിപ്പഴവർഷത്തിനും ഉയർന്ന പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുമെന്നും അധികൃതർ അറിയിച്ചു.
കൊച്ചി: ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണ് വി.സിയെ നിയമിച്ചതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. യു.ജി.സി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വി.സി നിയമനത്തെച്ചൊല്ലി ഗവർണർ-സർക്കാർ തർക്കം തുടരുന്നതിനിടെയുള്ള ഹൈക്കോടതി വിധി നിർണായകമാണ്. ഡോ.കെ.റിജി ജോണിനെ കുഫോസിന്‍റെ വി.സിയായി നിയമിച്ചത് യു.ജി.സി ചട്ടപ്രകാരമല്ലെന്ന് ഹർജിക്കാർ വാദിച്ചു. എറണാകുളം സ്വദേശി ഡോ.കെ.കെ.വിജയനാണ് ഹർജി നൽകിയത്. സർവകലാശാലയിൽ പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്ന യു.ജി.സി മാനദണ്ഡപ്രകാരം റിജി ജോണിന് മതിയായ യോഗ്യതയില്ലെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള പിഎച്ച്ഡി കാലയളവോടെയാണ് റിജി ജോൺ അപേക്ഷ നൽകിയതെന്നും ഹർജിക്കാർ പറഞ്ഞു.
സിഡ്‌നി: 2022ലെ ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടൂർണമെന്‍റ് ഇലവനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട്-പാകിസ്ഥാൻ ഫൈനലിന് ശേഷമാണ് ടൂർണമെന്‍റ് ഇലവനെ പ്രഖ്യാപിച്ചത്. രണ്ട് ഇന്ത്യൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലെ ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ജോസ് ബട്ലറാണ് ടൂർണമെന്‍റ് ഇലവന്‍റെ ക്യാപ്റ്റൻ. ഓപ്പണറും ബട്ലർ തന്നെയാണ്. മറ്റൊരു ഇംഗ്ലണ്ട് ഓപ്പണറായ അലക്സ് ഹെയ്ൽസിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഹ്ലി മൂന്നാമനായും, സൂര്യകുമാർ യാദവ് നാലാമനായുമാണ് ടീമിൽ ഇടം പിടിച്ചത്. ന്യൂസിലൻഡിന്‍റെ ഗ്ലെൻ ഫിലിപ്സ് അഞ്ചാം ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ടു. സിംബാബ്‌വെയുടെ സിക്കന്ദർ റാസ, പാകിസ്ഥാന്‍റെ ഷദാബ് ഖാൻ, ഇംഗ്ലണ്ടിന്‍റെ സാം കറൻ എന്നിവരാണ് ഓൾറൗണ്ടർമാർ. ദക്ഷിണാഫ്രിക്കയുടെ ആന്‍റിച്ച് നോര്‍ക്യെ, ഇംഗ്ലണ്ടിന്‍റെ മാർക്ക് വുഡ്, പാകിസ്ഥാന്‍റെ ഷഹീൻ അഫ്രീദി എന്നിവരെ പേസ് ബൗളിങ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയെ റിസർവ് പ്ലെയറായി തിരഞ്ഞെടുത്തു.
കൊച്ചി: ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാന്‍റെ ബൗളിംഗ് തന്ത്രങ്ങളെ മറികടന്ന് ഇംഗ്ലണ്ട് കിരീടം നേടിയതിന് പിന്നാലെ സംവിധായകൻ ഒമർ ലുലുവിന്‍റെ പേജിൽ അഞ്ച് ലക്ഷം രൂപ ചോദിച്ച് കമന്‍റുകൾ നിറഞ്ഞു. ട്രോളുകളും സജീവമാണ്. “ഇംഗ്ലണ്ട് ജയിക്കും, ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്” എന്നായിരുന്നു ഞായറാഴ്ച രാവിലെ ഒരാളുടെ വെല്ലുവിളി. ഇതിന് താഴെ സമ്മതം പറഞ്ഞ് ഒമർ ലുലു എത്തി. ഇതോടെ എപ്പോഴാണ് പണം നൽകുക എന്ന ചോദ്യങ്ങൾ കൊണ്ട് കമന്‍റ് ബോക്സ് നിറയുകയാണ്. അർധസെഞ്ചുറി നേടി ബെൻ സ്റ്റോക്സ് പൊരുതിയപ്പോൾ ഇംഗ്ലണ്ട് ആറ് പന്ത് ബാക്കി നിൽക്കെ വിജയ റൺസ് നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ രണ്ടാം കിരീടമാണിത്. 2010ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ആദ്യ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കൃത്യമായ ഇടവേളകളിൽ…
കോട്ടയം: കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകൾ ഉൾപ്പെടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വിളിച്ചുണർത്താൻ പോയപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒയാണ് ഷെൽട്ടർ ഹോം നടത്തുന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മെൽബൺ: സുഹൃത്തിന്‍റെ അമ്പതാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ വീണ് പരിക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിന് ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ പര്യടനം ഉൾപ്പെടെ പ്രധാന മത്സരങ്ങൾ നഷ്ടമാകും. ഇടതുകാലിന് പരിക്കേറ്റ 34 കാരനായ താരം ഇന്നലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അഡ്ലെയ്ഡിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മാക്സ്‌വെലിന് പകരം സീൻ ആബട്ടിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 13ന് ആരംഭിക്കുന്ന ബിഗ് ബാഷ് ലീഗും അദ്ദേഹത്തിന് നഷ്ടമാകും.
ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ. യുണൈറ്റഡ് അധികൃതർ തന്നെ വഞ്ചിച്ചുവെന്ന് റൊണാൾഡോ പറഞ്ഞു. യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗിനോട് തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും റൊണാൾഡോ പറഞ്ഞു. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ യുണൈറ്റഡിനും കോച്ചിനുമെതിരെ ശബ്ദമുയർത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അഭിമുഖം ലോക ശ്രദ്ധ പിടിച്ചു പറ്റി. എറിക് ടെൻ ഹാഗ് ഉൾപ്പെടെയുള്ള യുണൈറ്റഡിന്‍റെ ഉന്നത പദവിയിലിരിക്കുന്നവര്‍ തന്നെ ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും റൊണാൾഡോ ആരോപിച്ചു.
ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിലെ പ്രതി പിടിയിൽ. ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലുവിനെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഞായറാഴ്ച ഇസ്താംബൂളിൽ നടന്ന സ്ഫോടനത്തിൽ 81 പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിൽ തീവ്രവാദം മണക്കുന്നുണ്ടെന്ന് തുർക്കി പ്രസിഡന്‍റ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞിരുന്നു. ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്‌തിക്‌ലാലിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം ഭീകരാക്രമണമാണെന്നായിരുന്നു പ്രാഥമിക വിവരം. ഇതിന് പിന്നാലെയായിരുന്നു പ്രസിഡന്‍റിന്‍റെ പ്രതികരണം. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് നഗര ഹൃദയത്തിലെ തിരക്കേറിയ ഇസ്‌തിക്‌ലാൽ സ്ട്രീറ്റിൽ സ്ഫോടനം നടന്നത്. സ്ഫോടനം നടന്നയുടൻ പോലീസ് പ്രദേശം വളഞ്ഞു. വലിയ ശബ്ദത്തോടെയാണ് സ്ഫോടനം നടന്നതെന്നും പ്രദേശത്ത് കറുത്ത പുക മൂടിയതായും ദൃക്സാക്ഷികൾ പറഞ്ഞു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് ഒരു വലിയ…
ഉത്സവ സീസണിൽ മൊഴിമാറ്റ ചിത്രങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടെന്ന് തിയേറ്ററുടമകളോട് തെലുങ്ക് നിർമ്മാതാക്കൾ
ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും നിർമ്മാതാക്കൾ തിയേറ്ററുടമകൾക്ക് പുതിയ നിർദ്ദേശവുമായി രംഗത്തെത്തി. വരാനിരിക്കുന്ന ദസറ, സംക്രാന്തി സീസണുകളിൽ തെലുങ്ക് ചിത്രങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ഡബ്ബ് ചെയ്യുന്ന സിനിമകൾ ഗൗരവമായി പരിഗണിക്കേണ്ടെന്നുമാണ് നിർദ്ദേശം. തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വർദ്ധിച്ച് വരുന്ന തെലുങ്ക് സിനിമകളുടെ നിർമ്മാണച്ചെലവ്, നിർമ്മാതാക്കളുടെ ക്ഷേമം, തെലുങ്ക് സിനിമാ വ്യവസായത്തിന്‍റെ രക്ഷ എന്നിവ കണക്കിലെടുത്താണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നു. 2019 ൽ നടന്ന നിർമ്മാതാക്കളുടെ യോഗത്തിലാണ് ഈ ആവശ്യം നേരത്തെ പരിഗണിച്ചത്. അന്നത്തെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ വർഷത്തെ ഉത്സവ സീസണിൽ ഡബ്ബ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി റിലീസ് ചെയ്യേണ്ടെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചത്. 2023 ജനുവരിയിൽ നടക്കുന്ന ദസറ, സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി വലിയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിരഞ്ജീവി നായകനായ വാൾട്ടർ വീരയ്യ, നന്ദമുരി ബാലകൃഷ്ണയുടെ വീര നരസിംഹ റെഡ്ഡി, അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവർ ഒന്നിക്കുന്ന ഏജന്‍റ് എന്നിവയാണ്…
ഹിന്ദു ക്ഷേത്രം പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റ് സര്ക്കാർ; ഇന്ദു മല്ഹോത്രയുടെ അഭിപ്രായം തള്ളി ലളിത്
ന്യൂഡല്‍ഹി: വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുന്നുവെന്നത് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അവകാശം നിയമം പരിഗണിച്ചാണ് അംഗീകരിച്ചത്. 2020 ജൂലൈ 13ന് ജസ്റ്റിസുമാരായ യു.യു.ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണാവകാശത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അധികാരം ഉയർത്തിപ്പിടിക്കുന്ന സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചപ്പോൾ താനും ജസ്റ്റിസ് യു.യു ലളിതും ചേർന്ന് ക്ഷേത്രം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം തടഞ്ഞതായി അവകാശപ്പെട്ടു. വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുന്നുവെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇന്ദു മൽഹോത്രയുടെ പരാമർശങ്ങൾ മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിത് തള്ളി. സവിശേഷ വസ്തുതകളും കേസുമായി ബന്ധപ്പെട്ട നിയമവും…
