Author: News Desk

ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത രുധിരം രണം റൗദ്രം അഥവാ ആർആർആർ. അടുത്തിടെ, ചിത്രം ജപ്പാനിലും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് വലിയ സർപ്രൈസുമായി എത്തിയിരിക്കുകയാണ് രാജമൗലി. ആർആർആറിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായൻ രാജമൗലി. വിദേശത്ത് ഒരു പരിപാടിയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. അച്ഛൻ വിജയേന്ദ്ര പ്രസാദ് തന്‍റെ എല്ലാ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്. ആർആർആറിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞങ്ങൾ കുറച്ച് ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് കഥ വികസിപ്പിക്കുന്നത്. രാജമൗലി പറഞ്ഞു. രാജമൗലിയുടെ വാക്കുകളുടെ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിന്‍റെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജുവിന്‍റെയും കോമരം ഭീമിന്‍റെയും കഥയാണ് എസ് എസ് രാജമൗലി അവതരിപ്പിച്ചത്. രാമരാജു ആയി രാം ചരൺ തേജയും ഭീമായി ജൂനിയർ എൻടിആറും. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ, സമുദ്രക്കനി, ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരും…

Read More

അബുദാബി: വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു. ‘ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാർക്ക് പുസ്തക പരമ്പരയിലെയും സിനിമകളിലെയും സന്ദർഭങ്ങളിലേക്കും ലൊക്കേഷനുകളിലേക്കും ആരാധകരെ കൊണ്ടുപോകും. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പാർക്ക് വരുന്നത്. ഇതോടെ വാർണർ ബ്രോസ് വേൾഡിലെ ആറാമത്തെ തീം പാർക്കായി ഹാരി പോട്ടർ മാറും. നിലവിൽ, ഗോതം സിറ്റി, കാർട്ടൂൺ ജംങ്ഷൻ, മെട്രോപോളിസ്,  ബെഡ്റോക്, ഡൈനാമൈറ്റ് ഗൾച്ച് തുടങ്ങിയ പാർക്കുകളുണ്ട്. മാന്ത്രിക പരമ്പരയിലെയും ബ്ലോക്ക്ബസ്റ്റർ സിനിമയിലെയും അവിസ്മരണീയ നിമിഷങ്ങൾ പുനർനിർമ്മിക്കുന്ന വിസാർഡിങ് വേൾഡ് എല്ലാ പ്രായത്തിലുമുള്ള ആരാധകർക്ക് ആസ്വദിക്കാൻ കഴിയും. പാർക്കിന്‍റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Read More

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം. ഇന്ന് അരുണാചൽ പ്രദേശിനെതിരെ 9 വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അരുണാചലിനെ 102 റൺസിനൊതുക്കിയ കേരളം 11ആം ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബേസിൽ എൻപി (4 വിക്കറ്റ്), സിജോമോൻ ജോസഫ് (3 വിക്കറ്റ്) എന്നിവർ ബൗളിംഗിലും രോഹൻ കുന്നുമ്മൽ (77 നോട്ടൗട്ട്) ബാറ്റിംഗിലും കേരളത്തിനായി തിളങ്ങി. ജയത്തോടെ കേരളം ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തെത്തി.

Read More

കൊല്‍ക്കത്ത: മുംബൈ ഇന്ത്യൻസിലെ സുപ്രധാന താരങ്ങളിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് ഇനി ടീമിൽ കളിക്കില്ല. വരുന്ന ഐപിഎൽ സീസണ് മുന്നോടിയായി പൊള്ളാർഡിനെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. പൊള്ളാർഡ് ഉൾപ്പെടെ അഞ്ച് താരങ്ങളെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ട്. 2010 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്ഥിരസാന്നിധ്യമാണ് 35കാരനായ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സിനെ പല നിര്‍ണായക മത്സരങ്ങിലും പൊള്ളാര്‍ഡ് വിജയത്തിലെത്തിച്ചിരുന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിൽ നിന്ന് ഓസീസ് പേസ്ബൗളര്‍ ജേസണ്‍ ബെഹ്‌റന്‍ഡോഴ്ഫിനെ മുംബൈ സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസ് ബൗളറായ ന്യൂസീലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.

Read More

കൊച്ചി: കൂട്ടബലാത്സം​ഗക്കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയിൽ. ബേപ്പൂർ കോസ്റ്റൽ സിഐ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കര സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇയാള്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് സബ് ഇന്‍സ്‌പെക്ടറായിരിക്കെ സെന്‍ട്രല്‍ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അന്ന് റിമാന്‍ഡില്‍ പോയിരുന്നു. ഇപ്പോൾ സമാനമായ കുറ്റമാണ് പ്രതിയായ പൊലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടന്നുവരികയാണെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. പരാതിക്കാരിയുടെ വീട്ടില്‍ വെച്ച് കൂട്ടബലാത്സംഗം നടന്നുവെന്നാണ് പറയുന്നത്. സുനുവിന്റെ പേര് പരാതിക്കാരി എടുത്ത് പറഞ്ഞിട്ടുണ്ട്.

Read More

തിരുവനന്തപുരം: തെക്ക്–കിഴക്കൻ, മധ്യ–കിഴക്കൻ അറബിക്കടലിൽ വടക്കൻ കേരള തീരത്ത് ന്യൂനമർദം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൽഫലമായി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ്, മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും കേരള തീരത്തും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നവംബർ 16ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Read More

കൽപറ്റ: വയനാട് അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എ.എസ്.ഐ ടി.ജി ബാബുവിനെതിരെ സംസ്ഥാന എസ്.സി/എസ്.ടി കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കമ്മീഷൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തെളിവെടുപ്പിനിടെ എ.എസ്.ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിൽ ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. പോക്സോയ്ക്ക് പുറമെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും എ.എസ്.ഐക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവാക്കൾ ഊട്ടി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. എസ്.ഐ സോബിനും വനിതാ ഉദ്യോഗസ്ഥയും എ.എസ്.ഐ ബാബുവിനൊപ്പം ഉണ്ടായിരുന്നു. ലോഡ്ജിൽ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങവെയാണ് എ.എസ്.ഐ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. എസ്.ഐ സോബിനും സി.പി.ഒ പ്രജിഷയും സ്ഥലത്തുനിന്ന് മാറിയതിനു പിന്നാലെ എ.എസ്‌.ഐ പെൺകുട്ടിയുടെ കയ്യിൽ കയറിപ്പിടിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് എ.എസ്.ഐക്കെതിരെ പെൺകുട്ടി സി.ഡബ്ല്യു.സി മുഖേന…

Read More

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി രംഗത്തെന്ന് റിപ്പോര്‍ട്ട്. ഉടമകളായ ഫെന്‍വേ സ്പോര്‍ട്‌സ് ഗ്രൂപ്പ്, ക്ലബ്ബിനെ വില്‍പ്പനക്ക് വച്ചതിന് പിന്നാലെയാണ് അംബാനി താത്‌പര്യം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 90 ബില്യൺ പൗണ്ടിന്‍റെ ആസ്‌തിയോടെ ലോകത്തിലെ എട്ടാമത്തെ ധനികനായ അംബാനിയ്‌ക്ക് ക്ലബിനെ സ്വന്തമാക്കാന്‍ അമേരിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള കടുത്ത മത്സരം അതിജീവിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലിവര്‍പൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ നാല് ലക്ഷം ബില്യണ്‍ യൂറോയാണ് മുടക്കേണ്ടി വരിക. ഇതിനോടകം ക്ലബ്ബിന്റെ വിവരങ്ങള്‍ അംബാനി ആരാഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. 90 ബില്യണ്‍ യൂറോയാണ് അംബാനിയുടെ ആസ്തി. അമേരിക്കന്‍ കമ്പനി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വെച്ചിരിക്കുന്ന തുക കുറവായതിനാല്‍ ലിവര്‍പൂളിനെ അംബാനി തന്നെ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്.

Read More

ഐആർസിടിസി കേരളത്തിൽ നിന്നുള്ള ആദ്യത്തെ സ്വദേശ് ദർശൻ ടൂറിസ്റ്റ് ട്രെയിൻ പുറത്തിറക്കി. മണ്ഡലകാലത്ത് കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള ആദ്യ യാത്ര. ഡിസംബർ 10ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10 ദിവസത്തെ തീർത്ഥാടനത്തിന് ശേഷം ഡിസംബർ 20ന് മടങ്ങിയെത്തും. ഒഡീഷ, ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളും നിര്‍മിതികളും സന്ദർശിക്കാം. കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മറ്റ് അമ്പലങ്ങളും, ഗംഗ ആരതിയും, അയോധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, സരയു നദി, ഗംഗ-യമുന-സരസ്വതി നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്​രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം. സ്ലീപ്പർ ക്ലാസ് അല്ലെങ്കിൽ തേർഡ് എ.സി. ട്രെയിൻ യാത്ര, യാത്രകൾക്കുള്ള വാഹനം, യാത്രക്കാരുടെ ബജറ്റ് അനുസരിച്ച് ഹോട്ടലുകളിലോ ഹാളുകളിലോ താമസത്തിനുള്ള സൗകര്യം, മൂന്ന് നേരം ഭക്ഷണം, ടൂർ എസ്കോർട്ട്-സെക്യൂരിറ്റിയുടെ…

Read More

തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ജനപ്രിയ ബ്രാൻഡുകൾക്ക് ക്ഷാമം. വെയർഹൗസുകളിലെ മദ്യത്തിന്‍റെ സ്റ്റോക്ക് കുറഞ്ഞ് വരികയാണ്. ഇതോടെ വ്യാജമദ്യ വിൽപ്പനയ്ക്ക് സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകി. പ്രതിദിനം 20,000 കെയ്സ് മദ്യമാണ് കേരളത്തിൽ വിൽക്കുന്നത്. നിലവിൽ വെയർഹൗസുകളിൽ രണ്ട് ലക്ഷം കെയ്സ് മദ്യം മാത്രമാണ് സ്റ്റോക്കുള്ളത്. വിൽപ്പന കുറഞ്ഞതോടെ ബിവറേജസ് ഷോപ്പുകളിൽ നിന്നുള്ള പ്രതിദിന വരുമാനം 17 കോടിയിൽ താഴെയായി കുറഞ്ഞു. നേരത്തെ ഇത് 25 കോടിയിലധികം രൂപയായിരുന്നു. വിലയേറിയ ബ്രാൻഡുകളുടെ സ്റ്റോക്ക് ഉണ്ടെങ്കിലും, ജനപ്രിയ ബ്രാൻഡുകളിൽ പലതും കിട്ടാനില്ല. എം.സി.ബി, ഹണീബി, ഓ.പി.ആര്‍, ഓ.സി.ആര്‍, ഓള്‍ഡ് മങ്ക് എന്നീ ബ്രാൻഡുകൾ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ഉപഭോക്താക്കൾ പറയുന്നു. സർക്കാർ നിർമ്മിക്കുന്ന ജവാൻ റമ്മിന്‍റെ ഉൽപ്പാദനവും തുച്ഛമാണ്. ഒരു മാസത്തിലേറെയായി ക്ഷാമം നേരിടുന്നുണ്ടെന്നും എന്നാൽ ബുധനാഴ്ച മുതൽ ഇത് കൂടുതൽ രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നിലവിൽ വെയർഹൗസുകളിൽ ലഭ്യമായ സ്റ്റോക്ക് മാത്രമാണ് ഔട്ട്ലെറ്റുകളിൽ എത്തുന്നത്. പല ബ്രാൻഡുകളും ലഭ്യമല്ലാത്തതിനാൽ ഔട്ട്ലെറ്റുകളിലും തർക്കങ്ങൾ സാധാരണമാവുകയാണ്.…

Read More