- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിലവിൽ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ എഫ്.ഐ.ആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നും ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സഹോദരങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കിളികൊല്ലൂർ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സൈനികൻ വിഷ്ണുവും സഹോദരനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തങ്ങളെ മർദ്ദിച്ച പൊലീസുകാർക്കെതിരായ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തന്‍റെയും സഹോദരന്‍റെയും ഭാവി നശിപ്പിക്കുകയാണ് കേസിന് പിന്നിലെ ലക്ഷ്യമെന്നും വിഷ്ണു ഹർജിയിൽ ആരോപിക്കുന്നു. സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സൈനികനും സഹോദരനുമെതിരെ വ്യാജ കുറ്റം ചുമത്തി കേസെടുക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്…
1980 കളിൽ ചലച്ചിത്ര രംഗത്തേക്ക് കടന്നുവരികയും ഇപ്പോഴും സുഹൃത്തുക്കളായിരിക്കുകയും ചെയ്യുന്ന അഭിനേതാക്കളുണ്ട്. വർഷത്തിലൊരിക്കൽ അവർ കണ്ടുമുട്ടും. അത്തരമൊരു സൗഹൃദ യോഗം അടുത്തിടെ മുംബൈയിൽ നടന്നിരുന്നു. ചടങ്ങിൽ സൂപ്പർ താരങ്ങളും പങ്കെടുത്തിരുന്നു. തുടർച്ചയായ പതിമൂന്നാം വർഷമാണ് ഈ താര സംഗമം നടക്കുന്നത്. പൂനം ധില്ലനും ജാക്കി ഷ്രോഫും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ലിസി, ശോഭന, സുഹാസിനി, നാദിയ മൊയ്തു, അംബിക, രേവതി തുടങ്ങിയ മലയാളി നായികമാർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ മോഹൻലാൽ, ജയറാം, റഹ്മാൻ എന്നിവരുൾപ്പെടെയുള്ള മലയാള താരങ്ങൾക്ക് ഇത്തവണ പങ്കെടുക്കാനായില്ല. ചിരഞ്ജീവി, അർജുൻ, വെങ്കിടേഷ് ദഗ്ഗുബട്ടി, ശരത് കുമാർ, അനിൽ കപൂർ, അനുപം ഖേർ, ഭാഗ്യരാജ്, രമ്യ കൃഷ്ണൻ, സരിത, മധുബാല, വിദ്യാ ബാലൻ, പൂർണിമ ഭാഗ്യരാജ്, രാധ തുടങ്ങി 40 പേരാണ് റീയൂണിയനിൽ പങ്കെടുത്തത്. അതേസമയം, തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് റീയൂണിയനിൽ പങ്കെടുത്തില്ല.
ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യ ലൈസൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മലയാളി വ്യവസായി വിജയ് നായരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കേസിൽ വിജയ് നായരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അറസ്റ്റ്. ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി കൂടിയാണ് മുംബൈ ആസ്ഥാനമായുള്ള ഒഎംഎൽ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർ. ഹൈദരാബാദിലെ ബിസിനസുകാരനായ അഭിഷേക് ബോയിൻപള്ളിക്കൊപ്പമാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ ഡൽഹി സർക്കാർ ആവിഷ്കരിച്ച മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുണ്ടെന്ന ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവാദത്തെ തുടർന്ന് മദ്യനയം പിൻവലിക്കുകയും ചെയ്തിരുന്നു.
കോട്ടയം: കോട്ടയം മാങ്ങാനത്തെ സ്വകാര്യ അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ ഒൻപത് പെണ്‍കുട്ടികളെ കണ്ടെത്തി. എറണാകുളം ഇലഞ്ഞിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിലെ ഒരു കുട്ടിയുടെ ബന്ധുവിന്‍റെ വീട്ടിലായിരുന്നു ഇവർ. ബസിലാണ് ഇവർ ഇലഞ്ഞിയിലെത്തിയത്. പോക്സോ കേസിലെ ഇരയടക്കമുള്ളവരെ ഇന്ന് രാവിലെയാണ് കാണാതായത്. പുലർച്ചെ 5.30 ഓടെ അധികൃതർ വിളിക്കാൻ പോയപ്പോഴാണ് പെൺകുട്ടികൾ കടന്നു കളഞ്ഞ വിവരം അറിയുന്നത്. 12 പെൺകുട്ടികളാണ് ഇവിടെ താമസിക്കുന്നത്. പോക്സോ, കുടുംബ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട പെൺകുട്ടികളാണ് ഇവരിൽ ഭൂരിഭാഗവും. മഹിളാ സമഖ്യ എന്ന സന്നദ്ധ സംഘടന നടത്തുന്ന ഈ സ്വകാര്യ അഭയ കേന്ദ്രത്തിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അംഗീകാരമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടികൾ ഇവിടെ പ്രതിഷേധിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് ആലോചന. സുരക്ഷാവീഴ്ച പൊലീസ് പരിശോധിക്കും.
സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ട്വിറ്ററിൽ വലിയ അഴിച്ചു പണിയാണ് നടക്കുന്നത്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനിയിലെ 50 ശതമാനം ജീവനക്കാരെ നേരത്തെ പിരിച്ച് വിട്ടിരുന്നു. ഇപ്പോൾ 5,000 കരാർ ജീവനക്കാരെയും ട്വിറ്റർ പിരിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾ. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇവരെ പുറത്താക്കിയത്. എന്നിരുന്നാലും, കരാർ ജീവനക്കാരെ പിരിച്ച് വിട്ടതിനെക്കുറിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കമ്പനിയുടെ ഇമെയിൽ ആക്സസ് ലഭ്യമാകാതെ വന്നതോടെയാണ് പിരിച്ച് വിടലിനെക്കുറിച്ച് ജീവനക്കാർ അറിഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജീവനക്കാരെ പിരിച്ച് വിട്ട വിവരം ട്വിറ്റർ മാനേജർമാരെ പോലും അറിയിച്ചിരുന്നില്ല. ഔദ്യോഗിക മെയിലിലൂടെ ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് മാനേജർമാർ ഇക്കാര്യം അറിയുന്നത്. ചില ജീവനക്കാർ തന്നെ ഇവരെ പുറത്താക്കിയ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചു. എലോൺ മസ്കിന്‍റെ വരവിന് ശേഷം ട്വിറ്ററിൽ വരുത്തിയ മാറ്റങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മസ്ക് അവതരിപ്പിച്ച പുതുക്കിയ വെരിഫിക്കേഷൻ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. വെരിഫിക്കേഷന് പ്രതിമാസം 8 ഡോളറായി പരിഷ്കരിച്ചതിന് ശേഷം,…
തിരുവനന്തപുരം: നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് താൻ എഴുതിയ കത്ത് നശിപ്പിച്ചെന്ന് നഗരസഭാ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്‍റെ മൊഴി. കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് അനിൽ മൊഴി നൽകിയത്. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് കണ്ടതിനാൽ നശിപ്പിച്ചെന്നാണ് മൊഴി. പുറത്ത് വന്ന കത്ത് താൻ എഴുതിയതാണെന്ന് ഡി.ആർ അനിൽ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, കത്ത് കുടുംബശ്രീക്ക് വേണ്ടി എഴുതിയതാണെന്നും പിന്നീട് അത് ആവശ്യമില്ലാത്തതിനാൽ നശിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. മേയർ എഴുതിയതെന്ന് പറയപ്പെടുന്ന കത്തിന്‍റെ ഒറിജിനൽ എവിടെയാണെന്നും വിജിലൻസ് അനിലിനോട് ചോദിച്ചു. ഇതിന് മേയറുടെ കത്ത് കണ്ടിട്ടില്ലെന്നായിരുന്നു അനിലിന്റെ മറുപടി. “താന്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മേയറുടെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് വന്നത്. മേയറുടെ പേരിൽ പുറത്തുവന്ന കത്തിന്‍റെ ഒറിജിനൽ കണ്ടിട്ടില്ല”, അനിൽ പറഞ്ഞു.
സിഡ്‌നി: ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന. അടുത്ത വർഷം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയോടെ വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ടോക്ക് ഷോയിൽ പങ്കെടുക്കവെയാണ് വാർണർ ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ഏകദിന ലോകകപ്പും 2024 ലെ ടി 20 ലോകകപ്പും നടക്കാനിരിക്കുന്നതിനാൽ ഇത് ടെസ്റ്റുകളിലെ അവസാന 12 മാസമായിരിക്കുമെന്ന് ടോക്ക് ഷോയിൽ വാർണർ പറഞ്ഞു. ഏകദിനത്തിലും ടി20യിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാൻ വാർണർ തീരുമാനിച്ചത്. “ടെസ്റ്റ് ക്രിക്കറ്റിലെ എന്‍റെ അവസാന 12 മാസമാണിത്. ടി20 ക്രിക്കറ്റ് എനിക്ക് വളരെ ഇഷ്ടമാണ്. അതിനാൽ തന്നെ 2024ലെ ടി20 ലോകകപ്പിന്‍റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. ടി20 ക്രിക്കറ്റിലെ എന്‍റെ സമയം അവസാനിച്ചുവെന്ന് പലരും പറയുന്നു. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ. നമുക്ക് നോക്കാം. യുവതലമുറയ്ക്ക് അറിവ് പകർന്നുനൽകാൻ ഞാൻ ഇഷ്ടപ്പെടുന്നു. ബിഗ് ബാഷ് ക്രിക്കറ്റ്…
നടൻ കാർത്തിയുടെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കാർത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘കാർത്തി’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഒരു ഗെയിം പോലെ തോന്നിക്കുന്നതാണ്. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയാണിത്. ലൈവ് സ്ട്രീമിംഗ് നടത്തുന്നത് കാർത്തിയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തിയത്. ഇതിന് പിന്നാലെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ച് കാർത്തി രംഗത്തെത്തിയത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കാർത്തി പറഞ്ഞു.
തിരുവനന്തപുരം: തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം കേരളത്തിന്‍റെ മുഖ്യമന്ത്രിപദം വഹിച്ച വ്യക്തി എന്ന റെക്കോർഡ് പിണറായി വിജയന്‍റെ പേരിൽ. തുടർച്ചയായി 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍റെ റെക്കോർഡാണ് തിരുത്തി എഴുതിയത്. അച്യുതമേനോൻ 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയാണ് കേരളം ഭരിച്ചത്. 2016 മെയ് 25 നാണ് പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2022 നവംബർ 14ന് അദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ തന്‍റെ 2364-ാം ദിവസം പൂർത്തിയാക്കി. തുടർച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിട്ട് രണ്ട് സർക്കാരുകളുടെ ഭാഗമായാണ് പിണറായി വിജയൻ തുടർച്ചയായി ഇത്രയും ദിവസങ്ങൾ പൂർത്തിയാക്കിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 17 ദിവസം കാവൽ മുഖ്യമന്ത്രിയായിരുന്നത് കൂടി ചേര്‍ത്താണ് അദ്ദേഹം ഇത്രയും ദിവസം തുടർച്ചയായി കേരളം ഭരിച്ചത്.
കൊച്ചി: ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് കൊച്ചിയിൽ. കേസിൽ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമി കൊച്ചിയിൽ ഒളിവിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് തെലങ്കാന പൊലീസ് എത്തിയത്. സ്വാമിയുമായി ബന്ധപ്പെട്ട് ഏലൂർ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായി. കേസിലെ പ്രതിയായ സതീഷ് ശർമ്മയുമായും കൊച്ചിയിലെ സ്വാമിക്ക് ബന്ധമുണ്ട്. കാസർകോട് സ്വദേശിയായ സതീഷ് ശർമ യുപി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. തെലങ്കാന നൽഗൊണ്ട എസ്പി രമ രാജേശ്വരി നേരിട്ട് കൊച്ചിയിലെത്തി. കൊച്ചി സിറ്റി പൊലീസിന്‍റെ സഹായത്തോടെയാണ് കേരളത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. തുഷാർ വെള്ളാപ്പള്ളി ആരോപണം നേരിടുന്ന കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ അന്വേഷണ സംഘം റെയ്ഡ് നടത്തും. ഓപ്പറേഷൻ താമരുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസിന്‍റെ സഹായത്തോടെയാകും റെയ്ഡ് നടപടികൾ നടത്തുക. ടിആർഎസ് എംഎൽഎമാരെ ബിജെപിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട…
