Author: News Desk

ന്യൂഡല്‍ഹി: ഭൂപതിവ് നിയമം സംബന്ധിച്ച കേസിൽ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് സുപ്രീം കോടതി കേരളത്തിന് മുന്നറിയിപ്പ് നൽകി. സത്യവാങ്മൂലം സമർപ്പിക്കാൻ കേരളത്തിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. ഭൂപതിവ് നിയമപ്രകാരം അനുവദിച്ച പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് രണ്ടാഴ്ച മുമ്പ് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രധാന പ്രഖ്യാപനത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ സത്യവാങ്മൂലമായി നിലപാട് സമർപ്പിക്കാൻ സുപ്രീം കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഈ നിർദ്ദേശം ഇതുവരെ പാലിക്കാത്തതിനാലാണ് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് സുപ്രീം കോടതി അറിയിച്ചത്. സത്യവാങ്മൂലം സമർപ്പിക്കുന്നത് സംബന്ധിച്ച സർക്കാർ തീരുമാനം ഇന്നലെയാണ് ലഭിച്ചതെന്ന് സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശി കോടതിയെ അറിയിച്ചു. ഉടൻ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, കൃഷിഭൂമി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. ഉപയോഗം കൂടുതലുള്ള വൈകിട്ട് 6 മുതൽ രാത്രി 10 വരെ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. പകൽ സമയ നിരക്ക് കുറയ്ക്കാനും പദ്ധതിയുണ്ട്. നിരക്കിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഉപയോക്താക്കൾ സ്വയം നിയന്ത്രിച്ചാൽ നിരക്ക് വർദ്ധനവ് ബാധകമാവില്ലെന്നും മന്ത്രി പറഞ്ഞു. ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ വർദ്ധിക്കാൻ കെ.എസ്.ഇ.ബിയുടെ ഈ തീരുമാനം ഇടയാക്കും. വൻകിട ഉപഭോക്താക്കൾ പുറത്തുനിന്ന് നേരിട്ട് വൈദ്യുതി എത്തിക്കുകയും അതുവഴി കെ.എസ്.ഇ.ബിയുടെ പ്രവർത്തനം താറുമാറാക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് നിർദ്ദേശം. ഇത് നടപ്പിലായാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സാധാരണ നിരക്കും വൈകുന്നേരം 6 മുതൽ 10 വരെയുള്ള പീക് അവേഴ്സിൽ ഉയർന്ന നിരക്കും രാത്രി 10 മുതൽ 6 വരെയുള്ള ഓഫ് പീക്ക് അവേഴ്സിൽ നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കും ഈടാക്കും. എല്ലാ ഉപയോക്താക്കൾക്കും സ്മാർട്ട്…

Read More

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനുശാന്തിയുടെ ഹര്‍ജി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്. ജാമ്യം നൽകുന്നതിനെ സംസ്ഥാനം ശക്തമായി എതിർത്തു. ഹൈക്കോടതിയിലെ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി അഹമീദ് അറിയിച്ചു. എന്നാൽ ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകുകയായിരുന്നു. അഭിഭാഷകൻ വി കെ ബിജുവാണ് അനുശാന്തിക്ക് വേണ്ടി ഹാജരായത്. നേത്രരോഗത്തിന് ചികിത്സ തേടാനായി ഇവർക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോൾ അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു അനുശാന്തിക്ക് പരോൾ അനുവദിച്ചത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവിൽ ജയിലിൽ തുടരുകയായിരുന്നു. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്കെന്നും ഒരു…

Read More

മുംബൈ: ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ മക്‌ലാരൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഷോറൂം മുംബൈയിലാണ് തുറന്നിരിക്കുന്നത്. ഫെരാരി, മെസെരാറ്റി, ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങിയ സൂപ്പർകാർ ബ്രാൻഡുകളുമായി ബ്രിട്ടീഷ് കമ്പനി ഇന്ത്യയിൽ മത്സരിക്കും. മക്‌ലാരൻ മോഡലുകൾക്ക് ഇന്ത്യയിൽ 4 കോടി രൂപ മുതലാണ് വില. ഏറ്റവും പുതിയ 765എൽടി സ്പൈഡർ ഉൾപ്പെടെ മക്‌ലാരന്‍റെ എല്ലാ മോഡലുകളും ഇന്ത്യയിലെത്തും. ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മക്‌ലാരന്‍റെ വരവ്. 2022ലെ ഹുറൂണ്‍ സമ്പന്നപ്പട്ടിക പ്രകാരം 1,000 കോടി രൂപയുടെ ആസ്തിയുള്ള 1103 ഇന്ത്യക്കാരുണ്ട്. പൂർണ്ണമായും ഇറക്കുമതി ചെയ്ത മോഡലുകളാണ് മക്‌ലാരൻ ഇന്ത്യയിൽ വിൽക്കുക. കമ്പനി നേരിട്ട് പരിശീലനം നൽകിയ ജീവനക്കാരെ ഉൾക്കൊള്ളുന്ന സര്‍വീസ് സെന്ററും ഷോറൂമിന്റെ ഭാഗമായി ഉണ്ടാവും. ഇന്‍ഫിനിറ്റി കാര്‍സ് ആണ് മക്‌ലാരന്‍റെ ഇന്ത്യയിലെ വിതരണക്കാരൻ.

Read More

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ കെ എസ് ആർ ടി സി ബസിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഒക്കൽ ശ്രീനാരായണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മഞ്ഞപ്പെട്ടിയിൽ നിന്നാണ് വിദ്യാർത്ഥിനി ബസിൽ കയറിയത്. മുടിക്കൽ പെരിയാർ ജംഗ്ഷനിൽ വച്ച് ബസിന്‍റെ  മുൻവശത്തെ വാതിൽ തുറന്നുപോയതോടെ പെൺകുട്ടി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ തുറന്ന കാനയിലേക്ക് വീണ് മൂന്ന് വയസുകാരന് പരിക്ക്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കുട്ടി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മെട്രോ സ്റ്റേഷനിൽ നിന്ന് അമ്മയോടൊപ്പം നടക്കുകയായിരുന്ന കുട്ടി കാൽവഴുതി കാനയിലേക്ക് വീഴുകയായിരുന്നു. അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. മകൻ ഒഴുക്കുള്ള കാനയിലാണ് വീണതെന്ന് കുട്ടിയുടെ അച്ഛൻ ഹർഷകുമാർ പറഞ്ഞു. ഭാര്യ കാലുകൊണ്ട് തടഞ്ഞുനിർത്തിയതിനാലാണ് ഒഴുകിപ്പോകാഞ്ഞത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മകനെ പുറത്തെടുത്തത്. മറ്റാർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മിണി കാനകൾ ഉടൻ മൂടണമെന്ന് ആവശ്യപ്പെട്ടു. കാനകൾ മൂടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കോർപ്പറേഷന്‍റെ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ധാരണ. എന്നാൽ, ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് ഭാര്യ രഞ്ജന രാംതെക്, കാമുകന്‍ മുകേഷ് ത്രിവേദിയെ ഫോണിൽ വിളിച്ച് പറയുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ രഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഭർത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ബന്ധുക്കളെ വിളിച്ച് ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്ന് അറിയിച്ചു. പിന്നാലെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ‘ഞാൻ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാൾക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും’, കൊലപാതകത്തിന് തൊട്ടുപിന്നാലെ രഞ്ജന, കാമുകൻ മുകേഷിനെ ഫോണിൽ വിളിച്ച് അറിയിച്ചു. മൂന്ന് മാസത്തിന് ശേഷം മകൾ ശ്വേത അമ്മയെ കാണാനെത്തി. ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ…

Read More

ദോഹ: പരിക്കേറ്റ സെനഗൽ സൂപ്പർ താരം സാദിയോ മാനെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്ത്. സെനഗൽ ഫുട്‌ബാൾ ഫെഡറേഷനും ബയേൺ മ്യൂണിക്കും ഇക്കാര്യം സ്ഥിരീകരിച്ചു. ബുണ്ടസ് ലീഗയിൽ നവംബർ എട്ടിന് നടന്ന ബയേൺ മ്യൂണിക്-വെർഡർ ബ്രമൻ മത്സരത്തിനിടെയായിരുന്നു താരത്തിന്റെ കാലിന് പരിക്കേറ്റത്. ആദ്യ റിപ്പോർട്ടുകൾ താരത്തിന് ലോകകപ്പ് നഷ്ടമാവില്ല എന്നായിരുന്നു. പരിക്കേറ്റിട്ടും മാനെയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്ന താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പാകുകയായിരുന്നു. മാനെയുടെ അഭാവം ടീമിന് വൻ തിരിച്ചടിയാകും. സെനഗലിനെ കഴിഞ്ഞ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളാക്കുന്നതിലും ലോകകപ്പിന് യോഗ്യരാക്കുന്നതിലും മാനെ വഹിച്ച പങ്ക് നിർണായകമായിരുന്നു. നെതർലൻഡ്‌സ്, ഖത്തർ, ഇക്വഡോർ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് സെനഗൽ.

Read More

ന്യൂഡൽഹി: ഡല്‍ഹിയില്‍ പങ്കാളിയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശം. മാതാപിതാക്കളെ ഉപേക്ഷിച്ച് ബന്ധങ്ങള്‍ തിരഞ്ഞെടുക്കുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുന്ന പരാമര്‍ശമായിരുന്നു കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ നടത്തിയത്. ലിവ്–ഇൻ റിലേഷൻഷിപ്പുകളാണ് ഇത്തരം നിഷ്‌ഠൂരമായ ക്രൂരകൃത്യങ്ങൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം വാദിച്ചു. വിദ്യാസമ്പന്നരും അവരുടെ ഭാവിയെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരാണെന്നും കരുതുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എന്തിനാണ് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ജീവിക്കുന്നത്? അങ്ങനെ ചെയ്യണമെങ്കില്‍ അത്തരം ബന്ധങ്ങള്‍ക്ക് ശരിയായ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. മാതാപിതാക്കള്‍ അത്തരം ബന്ധങ്ങള്‍ക്ക് പരസ്യമായി തയ്യാറല്ലെങ്കില്‍ കോര്‍ട്ട് മാര്യേജ് ചെയ്ത് ഒരുമിച്ച് ജീവിക്കണമെന്നും ശ്രദ്ധ വാൽക്കര്‍ വധക്കേസ് പരാമര്‍ശിക്കവേ കൗശല്‍ കിഷോര്‍ പറഞ്ഞു. മാതാപിതാക്കള്‍ എന്തുകൊണ്ടാണ് വേണ്ടെന്ന് പറയുന്നതെന്ന് പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം. അച്ഛനും അമ്മയും ബന്ധം നിരസിച്ചാല്‍ പെണ്‍കുട്ടികളാണ് ഉത്തരവാദികള്‍. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

കണ്ണൂര്‍: പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പ്രിയ ഉള്‍പ്പെട്ട പട്ടിക പുനഃപരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.  പുതിയ പട്ടിക സിന്‍ഡിക്കേറ്റിന്‍റെ മുന്‍പില്‍ സമര്‍പ്പിക്കും. ഈ മാസം 30ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിയമനടപടിയെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സര്‍വകലാശാല അപ്പീല്‍ നല്‍കില്ലെന്നും വിസി അറിയിച്ചു. യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നു. അന്ന് യുജിസി നിലപാട് പറഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഷോര്‍ട്ട് ലിസ്റ്റിലുള്ള 3 പേരുടെയും യോഗ്യതകള്‍ പരിശോധിക്കും. പ്രിയയ്ക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയാല്‍ ജോസഫ് സ്‌കറിയ ആവും ഒന്നാം സ്ഥാനത്തെത്തുന്നത്. അങ്ങനെയെങ്കില്‍ ഇനി ഒരു ഇന്റര്‍വ്യൂ നടത്താതെ തന്നെ രേഖകളുടെ പരിശോധനയിലൂടെ അദേഹത്തെ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കും. ഹൈക്കോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയെ മാത്രം ബാധിക്കുന്നതല്ല. എല്ലാ സര്‍വകലാശാലകളിലെയും പ്രിന്‍സിപ്പല്‍ നിയമനം,…

Read More