- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വില്‍പ്പന നികുതി കൂട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കി. നികുതി രണ്ടു ശതമാനം കൂട്ടാനാണ് തീരുമാനം. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് സര്‍ക്കാരിന്റെ നടപടി. മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ നേരത്തെ ധാരണയായിരുന്നു. ഇത് ഒഴിവാക്കുമ്പോള്‍ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാവുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് മദ്യത്തിന്റെ വില കൂട്ടുന്നത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും. നിയമസഭ സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം.
രാത്രിയില്‍ ഇടയ്ക്കിടെ ഉണരുന്ന സ്ത്രീകള്‍ക്ക് ആയുസ് കുറയുമെന്ന് പുതിയ പഠനം. 8000 പുരുഷന്മാരെയും സ്ത്രീകളെയും പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ പുതിയ കണ്ടെത്തൽ. കൈകളിലും കാലുകളിലും പെട്ടെന്നുള്ള വേദന, ഏതെങ്കിലും തരത്തിലുള്ള ആഘാതം അല്ലെങ്കില്‍ ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങൾ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണരാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നു. ഇതുമൂലം പലപ്പോഴും ആളുകള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കാറില്ല. അബോധാവസ്ഥയിലുള്ള ഉണര്‍വ്വ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഏകദേശം ആറ് മുതല്‍ 11 വര്‍ഷം വരെ നടത്തിയ ഗവേഷണത്തില്‍ ഈ പ്രക്രിയയ്ക്ക് പിന്നില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമാണെന്ന് കണ്ടെത്തി. പുരുഷന്മാരേക്കാള്‍ കൂടുതലായി രാത്രി ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്നും ഉണരുന്നത് സ്ത്രീകളാണ്. രാത്രിയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഉറക്കമുണരുന്ന സ്ത്രീകള്‍ക്ക് രാത്രി ഉറക്കം ലഭിക്കുന്ന സ്ത്രീകളേക്കാള്‍ 60 മുതല്‍ 100 ശതമാനം വരെ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ് എന്നും പഠനം പറയുന്നു.
ന്യൂയോർക്ക്: യുഎസിലെ വെര്‍ജീനയയില്‍ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവെയ്പില്‍ പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. തോക്കുമായെത്തിയ അക്രമി സ്റ്റോറിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇയാൾ വെടിയുതിർത്ത ശേഷം ജീവനൊടുക്കിയതാണോയെന്നത് സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥർ വിവരം നൽകിയിട്ടില്ല. സംഭവത്തോട് വാൾമാർട്ട് കമ്പനിയും ഇതുവരെയും പ്രതികരിച്ചിട്ടില്ല. മൂന്ന് ദിവസത്തിനിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.
തിരുവനന്തപുരം: മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. രണ്ട് ദിവസത്തിനുളളിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വർധനയാണ്. സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് 5 രൂപ വർധനയും. വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 18% ആണ് പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തുക. അതേസമയം, ക്ഷീര കർഷകർക്ക് വില വർധനയുടെ നേട്ടം കിട്ടുമോ എന്നതിൽ ഉറപ്പില്ല. ക്ഷീരകർഷരുടെ അഭിപ്രായത്തിൽ, വില വർധനയുടെ നേട്ടം എല്ലായ്പ്പോഴും മിൽമയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളത്.
ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്ന് നടന്‍ അജയ് ദേവ്ഗണ്‍. ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റര്‍ടൈന്‍മെന്റാണ്. എന്തുതരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എന്നാല്‍ വിനോദസിനിമകള്‍ നിര്‍മ്മിക്കുന്നത് ഒരുതരത്തിലും എളുപ്പമുള്ള കാര്യമല്ല. രണ്ടരമണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്നത്തെ പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്തെങ്കിലും വെറുതേ കൊടുത്താല്‍ മതിയാവില്ല. അവര്‍ അറിവുള്ളവരും സ്മാർട്ടുമാണ്. അതിനാല്‍ പുതുമയുള്ളതെന്തെങ്കിലും അവര്‍ നല്‍കേണ്ടതുണ്ട്.” അദ്ദേഹം വ്യക്തമാക്കി. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടുന്നത്. റിലീസ് ചെയ്ത് അഞ്ചാം ദിവസം പിന്നിടുമ്പോൾ 80 കോടിയും പിന്നിട്ട് മുന്നേറുകയാണ് ദൃശ്യം 2. 86.49 കോടിയാണ് ഇതുവരെ ദൃശ്യം 2 നേടിയിരിക്കുന്നത്. അജയ് ദേവ്‍ഗണ്‍, ശ്രിയ ശരൺ, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി…
ഇസ്താംബുൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയപ്പോൾ തുർക്കിയിൽ 5.9 തീവ്രത രേഖപ്പെടുത്തി. ഡസ്സെ പ്രവിശ്യയിലെ ഗോൽയാക്ക ജില്ലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് സമീപത്തെ മറ്റ് നഗരങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. അതിരാവിലെയുണ്ടായ ഭൂചലനത്തെ തുടർന്ന് ആളുകൾ വീടുകൾക്ക് പുറത്ത് തമ്പടിച്ചിരിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് ഡ്യൂസെയിൽ 32 പേർക്കും ഇസ്താംബൂളിൽ ഒരാൾക്കും സമീപ പ്രവിശ്യകളായ ബോലു, സോൻഗുൽഡാക്കിൽ മറ്റ് രണ്ട് പേർക്കുമടക്കം 35 പേർക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക്ക ട്വീറ്റ് ചെയ്തു. 70 തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിരാവിലെ പുതപ്പിനുള്ളിൽ വീടിന് പുറത്ത് ഇരിക്കുന്നവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശൈത്യകാലത്തിന്‍റെ തുടക്കമായതിനാൽ, പ്രദേശത്ത് തണുപ്പ് വർദ്ധിച്ചു വരികയാണ്. ഡസ്‌സെ, സക്കറിയ ഭാഗങ്ങളിൽ…
ദില്ലി: കതിരൂർ മനോജ് വധക്കേസിലെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്നും വിചാരണക്കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി നിരീക്ഷിച്ചു. ഹരിൻ പി റാവൽ ,സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവരാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായത്. സി.പി.എം നേതാവ് പി.ജയരാജൻ പ്രതിയായ കതിരൂർ മനോജ് വധക്കേസിലെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സി.ബി.ഐയുടെ ട്രാൻസ്ഫർ ഹർജിയിലെ ആവശ്യം. രണ്ട് വർഷത്തിന് ശേഷമാണ് ഹർജി പരിഗണിച്ചത്. കേസിന്‍റെ നടപടികൾ തലശ്ശേരിയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ വീണ്ടും ഹർജി നൽകിയത്.
ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് കണ്ടെത്തൽ. ഷാരിഖിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഷിമോഗയ്ക്ക് സമീപം തുംഗ നദിക്കരയിലാണ് ട്രയല്‍ സ്‌ഫോടനം നടത്തിയത്. മംഗളൂരു സ്‌ഫോടത്തിന് ഒരാഴ്ച മുമ്പായിരുന്നു ട്രയല്‍ സ്‌ഫോടനമെന്നാണ് ലഭിക്കുന്ന വിവരം. ഭീകരസംഘടനയായ ഐസിസിലേക്ക് ആകൃഷ്ടനായ ഷരീഖിന് ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിൽ സഹപാഠികളായ സയീദ് യാസിന്‍, മുനീര്‍ അഹമ്മദ് എന്നിവരെയും ഇയാൾ സംഘത്തിലെത്തിച്ചു. ഷാരിഖാണ് ഇരുവരെയും ബോംബ് നിർമ്മിക്കാൻ പരിശീലിപ്പിച്ചത്. ഷാരിഖ് നൽകിയ വീഡിയോകൾ, പി.ഡി.എഫ് ഫയലുകൾ എന്നിവ ഉപയോഗിച്ച് ബോംബുകൾ എങ്ങനെ നിർമ്മിക്കാമെന്ന് മറ്റ് രണ്ട് പേരും പഠിക്കുകയായിരുന്നു. ഇതിനായി ബാറ്ററികൾ, വയറുകൾ, റിലേ സർക്യൂട്ടുകൾ എന്നിവ ഓൺലൈനായി വാങ്ങി. സംഘം ശിവമോഗയിലെ കെമ്മനഗുഡിയില്‍വെച്ചാണ് പരീക്ഷണ സ്‌ഫോടനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോട്ടയം: വിവാദങ്ങള്‍ക്കിടെ തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം തയാറെടുക്കുന്നു. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം പറയുന്നത്. പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോർഡിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ചിത്രം ഒഴിവാക്കി. എ ഗ്രൂപ്പിൽ തരൂരിന് വേദി ഒരുക്കുന്നതിൽ ഭിന്നതയുണ്ട്. എന്നാല്‍ പരിപാടിയുമായി മുന്നോട്ടു പോകാനാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം.
തിരുവനന്തപുരം: എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് രേഖാമൂലം ചോദിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ തെളിവായി വീഡിയോകളും ഫോട്ടോകളും സഹിതം ബി.ജെ.പി നേതാക്കൾ കഴിഞ്ഞ ദിവസം ഗവർണർക്ക് പരാതി നൽകിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച സർക്കാർ ജീവനക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗവർണർക്ക് വേണ്ടി രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ചോദിച്ചു. സെക്രട്ടേറിയറ്റിൽ ജോലിക്ക് കയറാനുള്ള പഞ്ച് ചെയ്ത ശേഷം സമരത്തിനിറങ്ങിയതാണോയെന്നും ഗവർണർ ചോദിച്ചു. ഈ ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറിക്കും ബിജെപി പരാതി നൽകിയിരുന്നു.
