Author: News Desk

ന്യൂഡല്‍ഹി: വലിയ മാറ്റങ്ങൾക്ക് വിധേയമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ യുഎസിലേക്കും യൂറോപ്പിലേക്കും എയർ ഇന്ത്യ സർവീസുകൾ വ്യാപിപ്പിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും എയർ ഇന്ത്യ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. പുതുതായി വാടകയ്ക്കെടുത്ത വിമാനങ്ങളുമായി സർവീസ് കൂട്ടാനും എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. കൂടാതെ, നിലവിലുള്ള വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തിയും സർവീസുകൾ ആരംഭിക്കും.  ബി 777-200 എൽആർ വിമാനം മുംബൈ-ന്യൂയോർക്ക് സർവീസ് നടത്താൻ ഉപയോഗിക്കും. ഫെബ്രുവരി 14 മുതൽ സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഈ വിമാനം വരുന്നതോടെ എയർ ഇന്ത്യയുടെ ഇന്ത്യ-യുഎസ് സർവീസ് ആഴ്ചയിൽ 47 ആയി ഉയരും. 

Read More

ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ ഡോ. പൂർണിമാദേവി ബർമന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പാരിസ്ഥിതിക ബഹുമതിയായ ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം നൽകി ആദരിച്ചു. ആവാസ വ്യവസ്ഥയുടെ അപചയത്തെ ചെറുക്കാനുള്ള ശ്രമങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയൽനായ്ക്കനെ (ഗ്രേറ്റർ അഡ്ജുറ്റന്‍റ് സ്റ്റോർക്ക്) വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ ‘ഹർഗില ആർമി’ എന്ന വനിതാ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന് തുടക്കമിട്ടത് പൂർണിമയാണ്. ഇന്ന് 10,000 സ്ത്രീകളാണ് ഈ പ്രസ്ഥാനത്തിലുള്ളത്. മനുഷ്യ-വന്യജീവി സംഘർഷത്തെ അതിജീവിച്ച് ഇരുകൂട്ടർക്കും നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് പൂർണിമയുടെ പ്രവർത്തനമെന്ന്, യുഎൻ എൻവയോൺമെന്റൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ ഇങ്കർ ആൻഡേഴ്സൺ പറഞ്ഞു. അഞ്ച് പേർക്ക് ഈ വർഷത്തെ ചാമ്പ്യൻസ് ഓഫ് ദി എർത്ത് അവാർഡ് ലഭിച്ചു.

Read More

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ആവശ്യം. മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വെങ്കിട്ടരാമനെതിരായ 304 എ പ്രകാരമുള്ള മനഃപ്പൂര്‍വമല്ലാത്ത നരഹത്യാ കേസ് കീഴ്ക്കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെതിരെ 304 എ വകുപ്പ് നിലനില്‍ക്കുമെന്നും അത്തരത്തിലുള്ള അപകടമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. ഇതിന് പുറമേ ജില്ലാ കോടതി ഉത്തരവിലെ പിശകുകളും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ വിചാരണയുമായി മുന്നോട്ടു പോകരുതെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ട് വെച്ചു. കേസില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. കുറ്റം നിലനിര്‍ത്തിയെങ്കിലും മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം അന്ന് കോടതി ഒഴിവാക്കി നല്‍കുകയായിരുന്നു.

Read More

ബെംഗളൂരു: ജീവനക്കാരുടെ നിർബന്ധിത പിരിച്ച് വിടലുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോൺ ഇന്ത്യയ്ക്ക് സമൻസ് അയച്ചു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. ആമസോൺ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എംപ്ലോയീസ് യൂണിയൻ നാസന്‍റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (എൻഐടിഇഎസ്) നൽകിയ പരാതിയെ തുടർന്നാണ് തൊഴിൽ മന്ത്രാലയം ആമസോണിന് സമൻസ് അയച്ചത്. ആമസോൺ ജീവനക്കാരെ കമ്പനിയിൽ നിന്ന് നിർബന്ധിച്ച് നീക്കിയതായി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് അയച്ച കത്തിൽ എൻ.ഐ.ടി.ഇ.എസ് അറിയിച്ചു.  നവംബർ 30 നകം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പിരിച്ച് വിടുന്ന ജീവനക്കാർക്ക് മെയിൽ അയച്ചതായി എൻ.ഐ.ടി.ഇ.എസ് അറിയിച്ചു. ഇത് മൂലം പലരുടെയും ഉപജീവന മാർഗം നഷ്ടപ്പെട്ടതായും എൻ.ഐ.ടി.ഇ.എസ് ചൂണ്ടിക്കാട്ടുന്നു. വ്യാവസായ തർക്ക നിയമപ്രകാരം, സർക്കാരിന്റെ അനുമതിയില്ലാതെ ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരെ പിരിച്ച് വിടാൻ കഴിയില്ലെന്നും എൻ.ഐ.ടി.ഇ.എസ് വാദിക്കുന്നു. 

Read More

പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന, അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയ്യും. സിനിമകളിൽ ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുണ്ടെന്നും ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസറ്റുകളാണെന്നാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് ലിസ്റ്റിൻ കുറിച്ചത്. റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ് എന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ലിസ്റ്റിൻ പറയുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Read More

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന നടത്താൻ മേൽനോട്ട സമിതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. പരിശോധന പൂർത്തിയാക്കാൻ കോടതി സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്ന ഡോ. ജോ ജോസഫാണ് പുതിയ അപേക്ഷ സമർപ്പിച്ചത്. കേന്ദ്ര ജലകമ്മീഷൻ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രാജ്യത്തെ എല്ലാ പ്രധാന ഡാമുകളിലും സുരക്ഷാ പരിശോധനകൾ 10 വർഷത്തിലൊരിക്കൽ നടത്തണം. എന്നാൽ മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷാ പരിശോധന അവസാനമായി നടത്തിയത് 2010-11ലാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയില്‍ പറയുന്നു. എന്നാൽ അതിന് ശേഷം കേരളത്തിൽ രണ്ട് പ്രളയങ്ങൾ ഉണ്ടായെന്നും അപേക്ഷയിൽ പറയുന്നു. 1979ലും 2011ലും ഉണ്ടായ ചെറിയ ഭൂകമ്പങ്ങൾ ഡാമിൽ വിള്ളലുകൾക്ക് കാരണമായി. അണക്കെട്ടിന് ഘടനാപരമായ ബലഹീനതയുണ്ടെന്നും തകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആറ് അണക്കെട്ടുകൾ ഘടനാപരമായി ദുർബലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.…

Read More

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരൻ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വേണു വാര്യത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാള ബാലസാഹിത്യരംഗത്ത് വേണു വാര്യത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ബാലഭൂമി ഉൾപ്പെടെയുള്ള കുട്ടികളുടെ മാസികകളിൽ അദ്ദേഹം പതിവായി എഴുതിയിരുന്നു.

Read More

ലണ്ടന്‍: പുതിയ പരിശീലകൻ ടെൻ ഹാഗിനു കീഴിൽ തിരിച്ചുവരവിന്റെ വഴിയിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബി​നെ വിൽക്കാൻ ഉടമകളായ ​ഗ്ലേസർ കുടുംബം. വിൽപനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞതായി അമേരിക്കൻ കുടുംബം അറിയിച്ചു. ക്ലബും ഓൾഡ് ട്രാഫോഡ് ഉൾപ്പെടെ അനുബന്ധ നിക്ഷേപങ്ങളും വിൽപനയുടെ പരിധിയിൽ വരും. ക്ലബ് വാങ്ങാൻ താൽപര്യമുള്ളതായി കഴിഞ്ഞ ആഗസ്റ്റിൽ ബ്രിട്ടീഷ് അതിസമ്പന്നനായ ജിം റാഡ്​ക്ലിഫ് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ശതകോടീശ്വരനായ എലോൺ മസ്കും ക്ലബ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. തുടർച്ചയായ അഞ്ചു വർഷമായി മുൻനിര കിരീടങ്ങളൊന്നുമില്ലാത്ത ക്ലബിന്റെ ഉടമസ്ഥാവകാശം മാറണമെന്ന് ആരാധകർ മുറവിളി തുടങ്ങിയിട്ട് ഏറെയായി. 2017ൽ യൂറോപ ലീഗും ലീഗ് കപ്പും നേടിയതാണ് അവസാനമായി ടീം മുത്തമിട്ട കിരീടങ്ങൾ. വിജയത്തോളം നയിക്കാൻ തക്ക മാറ്റങ്ങൾ ടീമിൽ ഉണ്ടാകാത്തതാണ് വില്ലനാകുന്നതെന്നായിരുന്നു വിമർശനം.

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ രോഗിയുടെ മരണ വിവരം ബന്ധുക്കളെ അറിയിച്ച ഡോക്ടർക്ക് നേരെ ആക്രമണം. ബ്രെയിൻ ട്യൂമറിന് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സ തേടിയ രോഗിയുടെ ഭർത്താവാണ് വനിതാ ഡോക്ടറെ ആക്രമിച്ചത്. വീഴ്ചയിൽ പരുക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പുലർച്ചെയാണ് രോഗി മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പി.ജി ഡോക്ടർ രോ​ഗിയുടെ ഭർത്താവായ കൊല്ലം , വെളിച്ചിക്കാല സ്വദേശി ശെന്തിൽ കുമാറിനോട് പറയവേ ആണ് ആക്രമണം ഉണ്ടായത്. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട വനിതാ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹവുമായി സെന്തിൽകുമാർ കൊല്ലത്ത് പോയതിനാൽ അവിടെ പോലീസുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കും.

Read More

മുംബൈ: യുറോപ്പിലെ ജീവനക്കാർക്ക് യുണിയൻ രൂപീകരിക്കാൻ അനുമതി നൽകുന്ന ആദ്യ ഇന്ത്യൻ ഐടി സ്ഥാപനമായി വിപ്രോ. ഇതിലൂടെ യൂറോപ്യൻ വർക്ക്സ് കൗൺസിൽ (ഇഡബ്ല്യുസി) രൂപീകരിക്കാനും പ്രവർത്തിക്കാനും കമ്പനി ജീവനക്കാരെ അനുവദിക്കും. ഫ്രാൻസ്, സ്വീഡൻ, ഫിൻലൻഡ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് വിപ്രോയ്ക്കുള്ളത്. യൂറോപ്പിലെ വിവിധ വിഭാഗങ്ങളിലായി 30,000 ലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്. യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അല്ലെങ്കിൽ നിയമിക്കപ്പെട്ട ജീവനക്കാരുടെ പ്രതിനിധികളാണ് യൂറോപ്യൻ വർക്ക്സ് കൗൺസിലിന് നേതൃത്വം നൽകുന്നത്. ചെയർ സ്പോൺസർഷിപ്പ് വിപ്രോയുടെ യൂറോപ്പിലെ സിഇഒയ്ക്കും പ്രാദേശിക ബിസിനസ് മേധാവികളുടെ ടീമിനുമായി തുടരും.

Read More