- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഡൽഹി: സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 17000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ചരക്ക് സേവന നികുതി നടപ്പാക്കിയത് കാരണമുണ്ടായ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17000 കോടി രൂപ അനുവദിച്ചു. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കുടിശ്ശികയാണ് കേന്ദ്രം അനുവദിച്ചത്. നേരത്തെ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. നടപ്പു സാമ്പത്തിക വർഷം ഇപ്പോൾ അനുവദിച്ച തുക ഉൾപ്പെടെ ആകെ 1,15,662 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനങ്ങളുമായി നടത്തിയ പ്രത്യേക ചർച്ചയിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വായ്പാ പരിധി കുറയ്ക്കുന്നതിൽ ധനമന്ത്രി പുനർവിചിന്തനവും മുന്നോട്ടുവെച്ചു. സംസ്ഥാനത്തിന് ലഭിക്കേണ്ട പണം അനുവദിക്കണമെന്നായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം.
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് മത്സരങ്ങളിൽ വെയിൽസ്-ഇറാൻ പോരാട്ടത്തിൽ ഇറാന് വിജയം. അധിക സമയത്ത് നേടിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറാൻ വെയിൽസിനെ തകർത്തത്. ഇറാന് വേണ്ടി റൂസ്‌ബേ ചെഷ്മി അധിക സമയത്തെ 8-ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയപ്പോൾ, 3 മിനുട്ടിന് ശേഷം റമീൻ റസെയൻ അടുത്ത ഗോൾ നേടി. വെയിൽസ് ഗോളി വെയ്ൻ ഹെന്നസ്സിക്ക് ഇതേ മത്സരത്തിൽ റെഡ് കാർഡും ലഭിച്ചു.
ഡൽഹി: പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിക്കുള്ള പണം തിരികെ നൽകണമെന്ന് കേന്ദ്രസർക്കാർ കേരളത്തിന് അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്ന് തിരികെ പിടിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ആകെ 205.81 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സംസ്ഥാനം പറഞ്ഞെങ്കിലും കേന്ദ്രസർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെയാണ് പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത്. 2018 ഓഗസ്റ്റിൽ കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് അരി അനുവദിച്ചത്. 89,540 മെട്രിക് ടൺ അരിയാണ് അനുവദിച്ചത്. അന്നുതന്നെ കേന്ദ്രം തുക ആവശ്യപ്പെട്ടിരുന്നു. പ്രളയകാലത്തെ അരിവിതരണം സഹായമായി കാണണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതിന് തയ്യാറായില്ല. കേന്ദ്രം നൽകുന്ന ഭക്ഷ്യ സബ്സിഡിയിൽ നിന്ന് പണം പിടിച്ചെടുക്കുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരുന്നു.
ന്യൂഡല്‍ഹി: കരാർ കാലാവധിക്ക് ശേഷം ടോൾ പിരിച്ചെടുക്കുന്നതും, റോഡ് നിർമ്മാണച്ചെലവിനേക്കാൾ കൂടുതൽ തുക പിരിച്ചെടുക്കുന്നതും വിശദമായ പരിശോധന ആവശ്യമുള്ള വിഷയമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാനമായ ഈ നിരീക്ഷണം. മധ്യപ്രദേശിലെ ലെബാദ് മുതൽ നയാഗാവ് വരെയുള്ള സംസ്ഥാന പാതയിൽ ടോൾ പിരിവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ നോട്ടീസ് പുറപ്പെടുവിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കരാർ കാലാവധി കഴിഞ്ഞിട്ടും നിർമ്മാണത്തിനായി ചെലവഴിച്ച തുക പിരിച്ചെടുത്തെന്നാണ് ഹർജിക്കാരുടെ ആരോപണം. നേരത്തെ, ടോൾ പിരിവ് നിർത്തണമെന്ന ഹർജിക്കാരുടെ ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ലാഭമുണ്ടാക്കാൻ സ്വകാര്യ സ്ഥാപനത്തിന് ഇത്തരത്തിൽ ഇളവ് നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്തും അഭിഭാഷകൻ അൽജോ ജോസഫും വാദിച്ചു. ടോളായി പിരിച്ചെടുക്കുന്ന തുക പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് വിശദമായ പരിശോധന ആവശ്യമുള്ള വിഷയമാണിതെന്ന് സുപ്രീം കോടതി വിലയിരുത്തി.
തിരുവനന്തപുരം: നിയമന ശുപാർശ കത്തിനെച്ചൊല്ലി വിവാദത്തിലായ തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും പരാതിയുമായി യുഡിഎഫ്. യുഡിഎഫിന്‍റെ വനിതാ കൗൺസിലർമാരാണ് ഡെപ്യൂട്ടി മേയർ പി.കെ രാജുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ വനിതാ കൗൺസിലർമാർക്കെതിരെ ഉടുമുണ്ട് ഉയർത്തിക്കാണിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് യു.ഡി.എഫ് പരാതി നൽകിയിരിക്കുന്നത്. ഡെപ്യൂട്ടി മേയർ തങ്ങളെ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. രാവിലെ 10.45 ഓടെ സമരം നടക്കുമ്പോൾ ഡെപ്യൂട്ടി മേയർ ഈ നിലയിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതിയിൽ പറയുന്നു.
കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയുടെ ചോദ്യങ്ങൾ. സിസ തോമസിനെ എങ്ങനെയാണ് നിയമനത്തിന് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. ആരാണ് സിസ തോമസിന്‍റെ പേര് നിർദ്ദേശിച്ചത്? മറ്റു വി.സിമാർ ഇല്ലായിരുന്നോ? പ്രോ വൈസ് ചാൻസലർ ഉണ്ടായിരുന്നോ? സിസയുടെ പേരിലേക്ക് എങ്ങനെ എത്തി തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്‍റ് ഡയറക്ടറായിരുന്ന സിസ തോമസിനെ ഇടക്കാല വിസിയായി നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചാൻസലർ പ്രോ-വിസിയെ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. താൽക്കാലിക വി.സിയെ നിയമിക്കുന്നതിന് യുജിസി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. താൽക്കാലിക വി.സി സ്ഥിരം വി.സിക്ക് തുല്യമാണോ എന്ന് ചോദിച്ച കോടതി, കാലാവധി താൽക്കാലികമാണെന്ന വ്യത്യാസം മാത്രമാണോ ഉള്ളതെന്നും ചോദിച്ചു. വി.സിയെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണമെന്നും സെലക്ഷൻ കമ്മിറ്റിയുടെയും സെർച്ച് കമ്മിറ്റിയുടെയും…
കോഴിക്കോട്: കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമ്മിക്കുന്നതിനെതിരായ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ കേസെടുക്കാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് സമരസമിതി പ്രവർത്തകർക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം ചെമ്മങ്ങാട് പൊലീസ് കേസെടുത്തു. അതേസമയം സമരസമിതി പ്രഖ്യാപിച്ച പ്രാദേശിക ഹർത്താലിനെ തുടർന്ന് മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. കോർപ്പറേഷനിലെ 57, 58, 59 ഡിവിഷനുകളിൽ ഉൾപ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ഹർത്താൽ നടക്കുന്നത്.
ഹൈദരബാദ്: തെലങ്കാനയിൽ ഭരണകക്ഷിയിലെ എംഎൽഎമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസിൽ ബിജെപി നേതാക്കളെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തി. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, തുഷാർ വെള്ളാപ്പള്ളി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടപടിയുടെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇവരുടെ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയത്. ബി എൽ സന്തോഷ്, തുഷാർ എന്നിവരെ കൂടാതെ ജഗ്ഗുസ്വാമിയെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ മതിയായ തെളിവുകൾ ഇല്ലെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാൽ ഒരു ലക്ഷത്തോളം പേജുകളുള്ള രേഖകൾ തെളിവാണെന്ന് ടിആർഎസ് മറുപടി നൽകി.
ബെയ്‌ജിങ്: സമീപ വർഷങ്ങളിൽ ബഹിരാകാശ രംഗത്ത് ധാരാളം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മേഖലയിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ കാര്യത്തിൽ ചൈനയും മുൻപന്തിയിലുണ്ട്. ഇപ്പോൾ ചൈന ബഹിരാകാശ ആശുപത്രി എന്ന പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ദീർഘകാലം ബഹിരാകാശത്ത് കഴിയേണ്ടിവരുന്ന യാത്രക്കാരുടെ ആരോഗ്യം സംരക്ഷിക്കുക, ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്നിവയാണ് ആശുപത്രിയുടെ പ്രധാന ചുമതലകൾ. നിലവിൽ ഭൂമിയെ പരിക്രമണം ചെയ്യുന്ന ചൈനീസ് ബഹിരാകാശ നിലയമായ ടിയാങ്കോങ്ങുമായി ബഹിരാകാശ ആശുപത്രിയെ ബന്ധിപ്പിക്കും. നിങ്ങൾ ബഹിരാകാശത്ത് കൂടുതൽ സമയം താമസിക്കുമ്പോൾ, നിങ്ങളുടെ ആരോഗ്യം വഷളാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ബഹിരാകാശയാത്രികരെ കൂടുതൽ കാലം ആരോഗ്യത്തോടെ തുടരാൻ സഹായിക്കുന്നതിനുള്ള വഴികൾ കണ്ടെത്താൻ ഗവേഷകർ ശ്രമിക്കുന്നു. ചൈന ഈ മേഖലയിൽ നിരവധി പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തുന്നുണ്ട്.
തിരുവനന്തപുരം: ആദ്യ വിജ്ഞാപനം വന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ (കെഎഎസ്) അടുത്ത വിജ്ഞാപനം തയ്യാറായിട്ടില്ല. ഈ വർഷവും ഇത് പ്രസിദ്ധീകരിച്ചേക്കില്ല. പുതിയ തസ്തികകൾ കണ്ടെത്തി ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം. ഡിസംബർ 31നകം വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ പ്രായപരിധി കഴിഞ്ഞവർക്ക് അവസരം നഷ്ടമാകും. രണ്ട് വർഷത്തിലൊരിക്കൽ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനം നടത്തണമെന്ന നിബന്ധന തുടക്കത്തിൽ തന്നെ പാലിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കെ.എ.എസിൽ ആദ്യ ബാച്ചിനായി കണ്ടെത്തിയ 105 തസ്തികകളാണുള്ളത്. കൂടുതൽ തസ്തികകൾ കണ്ടെത്താൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. നിലവിലുള്ള തസ്തികകളെക്കുറിച്ച് വിവിധ വകുപ്പുകളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. തൊഴിൽ വകുപ്പിലെയും ട്രഷറി വകുപ്പിലെയും ചില മൂന്നാം ഗസറ്റഡ് തസ്തികകൾ കെ.എ.എസിൽ ഉൾപ്പെടുത്തിയതാണ് കാരണം. ഇത് പരിശോധിക്കാനും തെറ്റ് തിരുത്താൻ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. സമിതി യോഗം ചേർന്ന് നിർദേശങ്ങൾ ചർച്ച ചെയ്തെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
