Author: News Desk

തിരുവനന്തപുരം: ഐമാക്സ് തീയറ്റർ ഉൾപ്പെടെ 12 ലോകോത്തര സ്ക്രീനുകളും 1739 സീറ്റുകളുമായി പി.വി.ആർ. തിരുവനന്തപുരം ലുലു മാളിൽ ഡിസംബർ ആദ്യവാരം പ്രദർശനം ആരംഭിക്കും. ആഡംബര സവിശേഷതകളുള്ള രണ്ട് ലക്സ് സ്ക്രീനുകളും 4ഡി മാക്സ് സ്ക്രീനും ഇതിൽ ഉൾപ്പെടുന്നു. ഐ മാക്സിൽ മാത്രം 278 സീറ്റുകളാണുള്ളത്. 4ഡി മാക്സിന് 80 സീറ്റുകളും രണ്ട് ലക്സ് തീയേറ്ററുകളിലായി 96 സീറ്റുകളുമാണുള്ളത്. മറ്റ് എട്ട് തിയേറ്ററുകളിൽ 107 മുതൽ 250 വരെ ഇരിപ്പിട കപ്പാസിറ്റിയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ലെക്സാണ് പി.വി.ആറിൽ ആരംഭിക്കുന്നത്. ഐമാക്സ് ഒഴികെയുള്ള തീയേറ്ററുകൾ ഡിസംബർ രണ്ടിനും ഐമാക്സ് ഡിസംബർ അഞ്ചിനും പ്രദർശനം ആരംഭിക്കും. ഗോൾഡ്, ടീച്ചർ തുടങ്ങിയ ചിത്രങ്ങളാണ് ആദ്യം റിലീസ് ചെയ്യുക. ജെയിംസ് കാമറൂണിന്‍റെ അവതാർ- 2 ഐ മാക്സിലൂടെയാകും തലസ്ഥാനത്ത് പ്രദർശനം ആരംഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സ്ക്രീനുകളിലും അവസാന നിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്‍റർനാഷണൽ സ്റ്റാൻഡേർഡ് ഉള്ള അൾട്രാ ഹൈ റെസല്യൂഷൻ 2കെ ആർ…

Read More

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവര്‍ പൊലീസ് സ്റ്റേഷൻ വളഞ്ഞു. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ എത്തിയത്. വൈദികർ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാർ രണ്ട് പൊലീസ് ജീപ്പുകൾ ആക്രമിക്കുകയും വാൻ തടയുകയും ചെയ്തതായാണ് വിവരം. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ 12 പൊലീസുകാർക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റൊരാളെ വിഴിഞ്ഞത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായാണ് സൂചന. 200 ഓളം പൊലീസുകാരെ കൂടി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സേനയെ സജ്ജമാക്കിയിട്ടുണ്ട്. തുറമുഖ നിർമ്മാണത്തിനായി കല്ലുകളുമായി പോയ ലോറികൾ പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ശനിയാഴ്ച വിഴിഞ്ഞത്ത് രണ്ട് കൂട്ടം ആളുകൾ തമ്മിൽ സംഘർഷമുണ്ടായത്. 21 പേർക്ക് പരിക്കേറ്റു. സംഘർഷം ലഘൂകരിക്കാൻ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി ചർച്ച…

Read More

ദോഹ: ഫിഫ ലോകകപ്പിൽ ബെൽജിയത്തെ പരാജയപ്പെടുത്തി മൊറോക്കോ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം. എഴുപത്തി മൂന്നാം മിനിറ്റിൽ അബ്ദുൽഹമീദ് സബിരി ആണ് ആദ്യ ഗോൾ നേടിയത്. അനായാസം ജയിച്ചടക്കാമെന്ന പ്രതീക്ഷയിലെത്തിയ ലോക രണ്ടാം നമ്പർ ടീമിനെ ആഫ്രിക്കൻ സംഘം ഞെട്ടിച്ചു. ഇഞ്ചുറി ടൈമിൽ മൊറോക്കോയ്ക്ക് വീണുകിട്ട ഫ്രീകിക്ക് ഗോൾ ‘വാറി’ൽ തട്ടിത്തെറിച്ചു. ബെൽജിയം മുന്നേറ്റ നിരയെ ഗോൾപോസ്റ്റ് കടത്താതെ ആഫ്രിക്കൻ പ്രതിരോധനിര കോട്ട കെട്ടിയിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമിനും ഗോളൊന്നും കണ്ടെത്താനായിരുന്നില്ല.

Read More

കാസർകോട്: ശശി തരൂരിനെതിരായ നീക്കങ്ങളിൽ യൂത്ത് കോൺഗ്രസിൽ വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച ചിന്തൻ ശിവിരിലാണ് വിമർശനം ഉണ്ടായത്. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ തരൂർ എംപിയെ ആരാണ് വിലക്കിയത് എന്ന ചോദ്യം ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. തരൂരിനെ വിലക്കാൻ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു. അപ്രഖ്യാപിത ഹൈക്കമാൻഡ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചിലർ പറഞ്ഞു. തരൂരിനെതിരെ മുതിർന്ന നേതാക്കൾ കാണിക്കുന്ന അസഹിഷ്ണുത ശരിയല്ലെന്നും കേരളത്തിലെ സാഹചര്യം മനസിലാക്കിയില്ലെങ്കിൽ വൻ തിരിച്ചടിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

Read More

അഹമ്മദാബാദ് : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ഗിന്നസ് റെക്കോർഡ്. ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്ത റെക്കോർഡാണ് സ്റ്റേഡിയം നേടിയത്. 2022 ഐപിഎൽ ഫൈനലിൽ ആയിരുന്നു ഈ ചരിത്ര നേട്ടമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഞായറാഴ്ച പറഞ്ഞു. നേരത്തെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന മൊട്ടേര സ്റ്റേഡിയത്തിന് 110,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ഇത് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാൾ 10,000ത്തിൽ അധികം പേരെ ഉൾകൊള്ളും.

Read More

തിരുവനന്തപുരം: ഗൗതം അദാനിക്ക് വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്കു പിണറായി സർക്കാർ എത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞത്തെ അക്രമം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗൗരവമുള്ളതാണ്. അദാനിക്ക് വേണ്ടി അടിമപ്പണി ചെയ്യുന്ന സർക്കാർ അതിജീവനത്തിനായുള്ള മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ആർച്ച് ബിഷപ്പിനെതിരെ കേസെടുത്ത പൊലീസ്, സി.പി.എമ്മിന്‍റെ സമരം നടത്തിയ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികർക്കെതിരെ പൊലീസ് കേസെടുത്തത് അംഗീകരിക്കാനാവില്ല. കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയെ ഒന്നാം പ്രതിയാക്കി. സഹായമെത്രാൻ ക്രിസ്തുരാജ് ഉൾപ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ പിണറായി സർക്കാർ എത്തിയെന്നാണ് പൊലീസ് നടപടി വ്യക്തമാക്കുന്നത്. വിഴിഞ്ഞത്തെ അക്രമം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗൗരവമുള്ളതാണ്. അതിനെക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ ഇനി പി ടി ഉഷ നയിക്കും. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് എതിരില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു. മറ്റ് നോമിനിേഷനുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അന്തിമ പ്രഖ്യാപനം തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 10ന് ഉണ്ടാകും.

Read More

തിരുവനന്തപുരം: 27ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 9ന് തിരുവനന്തപുരത്ത് നടക്കും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 185 സിനിമകളാണ് ഈ വർഷം 15 തിയറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. 10,000 പ്രതിനിധികളെ ഇത്തവണ മേളയിൽ പ്രവേശിപ്പിക്കും. ലോകസിനിമയിലെ നിശ്ശബ്ദതയുടെ ഭംഗി ചിത്രീകരിക്കുന്ന അപൂർവ പെയിന്‍റിംഗുകളും സെർബിയൻ സിനിമകളും യുദ്ധത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രമേയമാണ് ഫെസ്റ്റിവലിന്‍റെ പ്രധാന ആകർഷണം. സെർബിയയിൽ നിന്നുള്ള ആറ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകപ്രശസ്ത സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ലോക സിനിമ വിഭാഗം, റിക്കവറി ഓഫ് ക്ലാസിക്കുകൾ, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ, കൺട്രി ഫോക്കസ്, ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. എഫ്ഡബ്ല്യു മുർണോ, എമീർ കുസ്റ്റുറിക്ക, ബേല ഥാർ, അലഹാന്ദ്രോ ഹൊഡരോവ്സ്കി, പോൾ ഷ്രെഡർ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന പ്രത്യേക പാക്കേജുകളും, നിശബ്ദ ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഈ വർഷത്തെ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു.

Read More

തിരുവനന്തപുരം: ശനിയാഴ്ച വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർ തമ്മിലുണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിന് എതിരെ രൂക്ഷവിമർശനവുമായി ലത്തീൻ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിനുള്ളത്. സർക്കാരിന്റെ ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമം നടക്കുന്നത്. സർക്കാരിന്റെ നടപടികൾ വികലമാണെന്ന് സമരസമിതി കൺവീനവർ കൂടിയായ ഫാ.തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയാണ് കേസിലെ ഒന്നാം പ്രതി. അസിസ്റ്റന്‍റ് ബിഷപ്പ് ഡോ.ആർ.ക്രിസ്തുദാസാണ് രണ്ടാം പ്രതി. ഇവരടക്കം അമ്പതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പൊതുമുതൽ നശിപ്പിച്ച കേസും നിലവിലുണ്ട്. ലഭിച്ച പരാതിക്ക് പുറമെ പൊലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തു. പ്രതിപ്പട്ടികയിലുള്ള 1 മുതൽ 15 വരെയുള്ള വൈദികർ സംഘർഷസ്ഥലത്ത് നേരിട്ട് ഹാജരായിരുന്നില്ല. എന്നാൽ, ഇവർ ഗൂഢാലോചന നടത്തിയെന്നും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ വിളിച്ചുകൂട്ടി മുള്ളൂരിലെത്തി സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ ലംഘിച്ച്…

Read More

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻ ചിറ്റിൽ പ്രതികരണവുമായി അടൂർ പ്രകാശ് എം.പി. സത്യവും നീതിയും വിജയിച്ചു. എനിക്കെതിരെ നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ മന്ത്രിയായിരിക്കെ പ്രകാശ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. വിമാനടിക്കറ്റ് അയച്ച് അടൂർ പ്രകാശ് തന്നെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും പരാതിക്കാരിക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് സി.ബി.ഐയുടെ വിലയിരുത്തൽ. ബെംഗളൂരുവിൽ അടൂർ പ്രകാശ് മുറിയെടുക്കുകയോ ടിക്കറ്റ് അയയ്ക്കുകയോ ചെയ്തില്ല. ശാസ്ത്രീയമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളുള്ള കെട്ടിച്ചമച്ച പരാതിയാണിതെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയതായും സൂചനയുണ്ട്. റിപ്പോർട്ടിൽ പരാതിക്കാരിക്കെതിരെ ശക്തമായ വിമർശനങ്ങളുണ്ടെന്നാണ് വിവരം.  സോളാർ തട്ടിപ്പ് വിവാദത്തിന് പിന്നാലെ പീഡന വിവാദം വലിയ രാഷ്ട്രീയ ബോംബായി ഉയർന്നുവന്നു. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചാണ്. ഒരു തെളിവുമില്ലാതെ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് പിണറായി സർക്കാർ കേസ്…

Read More