- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മുംബൈ: രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി നടപ്പ് സാമ്പത്തിക വർഷത്തിൽ 70,000 കോടി രൂപ കടക്കുമെന്ന് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 45,000 കോടി രൂപ മാത്രമായിരുന്നു. ഈ വർഷം ഇതുവരെ കയറ്റുമതി 40,000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 220 കോടി ഡോളറായിരുന്നു (17,000 കോടി രൂപ). രാജ്യത്ത് മൊബൈൽ ഫോൺ ഉൽപാദനത്തിലും കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടം നടത്തിയ കമ്പനികളാണ് സാംസങ്ങും ആപ്പിളും. ഈ രണ്ട് കമ്പനികളും ഇന്ത്യയിലെ മൊബൈൽ ഫോൺ ഉൽപാദനത്തിന്‍റെ പകുതിയും വഹിക്കുന്നു. ഇതിനിടയിൽ, ഇന്ത്യയ്ക്ക് കൂടുതൽ പ്രയോജനകരമായ മാറ്റങ്ങളാണ് ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ ആഗോള തലത്തിൽ നടക്കുന്നത്. ഐഫോണുകളും ഐപാഡുകളും നിർമ്മിക്കുന്ന ചൈനയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്‍റിലെ പണിമുടക്ക് ഇന്ത്യയ്ക്ക് അനുകൂലമായി. ഇതിന്‍റെ ഭാഗമായി ഐപാഡ് ഉത്പാദനം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആപ്പിളും സർക്കാരും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം.
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേക്ക് എത്തുന്നുവെന്ന വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോളിതാ സംവിധാന അരങ്ങേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ആര്യൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യൻ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂർത്തിയായതായും ആര്യൻ അറിയിച്ചു.’എഴുത്ത് കഴിഞ്ഞു… ആക്ഷൻ പറയാൻ കൊതിയാകുന്നു’, എന്നാണ് ആര്യൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആര്യന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു. റെഡ് ചില്ലിസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖ് ഖാനാണ് സീരീസ് നിർമ്മിക്കുന്നത്. സീരീസിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ആര്യൻ ഖാന്റെ സംവിധാനത്തില്‍ പ്രിത കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളിൽ ഇനി വനിതാ അമ്പയർമാരും. ജാനകി നാരായൺ, ഗായത്രി വേണുഗോപാലൻ, വൃന്ദ രതി എന്നിവരെയാണ് ഫീൽഡ് അമ്പയർമാരായി നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഡൽഹി സ്വദേശിയായ ഗായത്രി നേരത്തെ ഫോർത്ത് അംപയറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് പുരുഷൻമാരുടെ മത്സരത്തിൽ സ്ത്രീകൾ ഫീൽഡ് അമ്പയർമാരാകുന്നത്. നിലവിൽ ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ അമ്പയർമാരാണ് ഇവർ മൂന്ന് പേരും. 43 കാരിയായ ഗായത്രി 2019ലാണ് ബിസിസിഐ അമ്പയറുടെ പരീക്ഷ പാസായ ശേഷം ക്രിക്കറ്റിൽ സജീവമായത്. ചെന്നൈ സ്വദേശിയായ ജാനകി നാരായണൻ (36) എഞ്ചിനീയർ ജോലി ഉപേക്ഷിച്ചാണ് ഈ മേഖലയിൽ ചേർന്നത്. മുപ്പത്തിരണ്ടുകാരിയായ വൃന്ദയാണ് ഇവരിൽ ഏറ്റവും ചെറുപ്പം.
വാഷിങ്ടണ്‍: മടക്കയാത്രയുടെ തുടക്കം കുറിച്ചു കൊണ്ട് നാസയുടെ ഓറിയോൺ ബഹിരാകാശപേടകം ഗ്രാവിറ്റി അസിസ്റ്റ് ഉപയോഗിച്ച് തിങ്കളാഴ്ച ഭൂമിയിലേക്ക് തിരിച്ചു. ഞായറാഴ്ച രാവിലെ 9.40ന് (ഇന്ത്യൻ സമയം രാത്രി 11.10) പേടകം പസിഫിക് സമുദ്രത്തിൽ ഇറങ്ങുന്നതോടെ ആദ്യ ആർട്ടെമിസ് ദൗത്യം പൂർത്തിയാകും. ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള നാസയുടെ പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. ഓറിയോൺ ചന്ദ്രനോട് 130 കിലോമീറ്റർ അടുത്തുകൂടെയാണ് കടന്ന് പോയത്. ചന്ദ്രന്‍റെ മറുവശത്തായിരുന്നപ്പോൾ പേടകവുമായുള്ള ബന്ധം അരമണിക്കൂറോളം നഷ്ടപ്പെട്ടു. ഇത് പിന്നീട് പുനഃസ്ഥാപിച്ചു. പേടകത്തിന്‍റെ പ്രവർത്തനത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ഓറിയോൺ പ്രോഗ്രാമിന്‍റെ ഡെപ്യൂട്ടി മാനേജർ ഡെബ്ബി കോര്‍ത്ത് പറഞ്ഞു. ബഹിരാകാശ പേടകം ഭൂമിയിൽ തിരിച്ചെത്തുമ്പോൾ ആകെ 22.53 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുമെന്ന് ആർട്ടെമിസ് മിഷൻ മാനേജര്‍ മൈക്ക് സറാഫിന്‍ പറഞ്ഞു.
തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം വാങ്ങിയ വാഹനങ്ങളുടെ കണക്കിനെ കുറിച്ച് വിവരങ്ങളില്ലെന്ന് ധനമന്ത്രി. എംഎൽഎ കെ.കെ രമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി വാങ്ങിയ വാഹനങ്ങളുടെ വിശദാംശങ്ങളാണ് എംഎൽഎ ചോദിച്ചത്. എന്നാൽ ബന്ധപ്പെട്ട ഓഫീസുകളാണ് അവർക്കായുള്ള വാഹനങ്ങൾ വാങ്ങുന്നതെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു. പരിശോധിച്ച് അനുമതി നല്‍കുകയാണ് ധനവകുപ്പ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആകെ വാങ്ങിയ വാഹനങ്ങളുടെ ക്രോഡീകരിച്ച കണക്കുകള്‍ ധനവകുപ്പില്‍ സൂക്ഷിച്ചിട്ടില്ല, മന്ത്രി കെ.എൻ ബാലഗോപാൽ വിശദീകരിച്ചു.
കോഴിക്കോട്: 13 വയസുകാരിയെ മയക്കുമരുന്ന് നൽകി ക്യാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് മന്ത്രി. സംഭവത്തിൽ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. അഴിയൂരിലെ സ്കൂളിലും എക്സൈസ് വകുപ്പ് ഇന്ന് പരിശോധന നടത്തും. കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. ലഹരി ചേർത്ത ബിസ്കറ്റ് ആദ്യം നൽകി. പിന്നീട്, തനിക്ക് ഇൻജക്ഷൻ അടക്കം നൽകുകയും മയക്കുമരുന്നിന് അടിമയാക്കുകയും ശേഷം മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. തന്നെപ്പോലെ വേറെയും ഒരുപാട് പേരുണ്ടെന്നും കുട്ടി പറഞ്ഞിരുന്നു. അഴിയൂർ സ്വദേശിയായ യുവാവിനെ തനിക്ക് മയക്കുമരുന്ന് നൽകി മയക്കു മരുന്ന് കടത്താൻ പ്രേരിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു. ഇയാൾക്കെതിരെ തെളിവില്ലാത്തതിനാലാണ് യുവാവിനെ വിട്ടയച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും സംഭവത്തിൽ മയക്കുമരുന്ന്…
ന്യൂഡല്‍ഹി: യുപിഎസ്‌സി മെയിൻസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യുപിഎസ്‌സിയുടെ ഔദ്യോഗിക സൈറ്റായ upsc.gov.inലും upsconline.nic.inലും സിവിൽ സർവീസസ് മെയിൻ ഫലങ്ങൾ ഇപ്പോൾ ലഭ്യമാണ്. യുപിഎസ്‌സി 2022 ജൂൺ 5ന് നടന്ന പ്രിലിമിനറി പരീക്ഷ ഫലം 2022 ജൂൺ 22ന് പ്രസിദ്ധീകരിച്ചിരുന്നു.
കിഫ്ബി മസാല ബോണ്ട്; ഇഡി അന്വേഷണം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് വഴി ധനസമാഹരണം നടത്തിയതിൽ ഫെമ ലംഘനം ആരോപിച്ച് കിഫ്ബിക്കെതിരെ ഇഡി കേസെടുത്തിരുന്നു. എന്നാൽ റിസർവ് ബാങ്കിന്‍റെ അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നും ഫെമ ലംഘനങ്ങൾ അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ലെന്നും തോമസ് ഐസക് ഉൾപ്പെടെയുള്ള ഹർജിക്കാർ വാദിച്ചു. കേസിൽ ആർബിഐ ജനറൽ മാനേജരെ കക്ഷിയാക്കിയ കോടതി, വിശദീകരണം നൽകാൻ നിർദേശം നൽകി. അന്വേഷണത്തിന്‍റെ ഭാഗമായി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകുന്നത് ജസ്റ്റിസ് വി ജി അരുൺ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അതേസമയം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ പ്രധാന പരാതി. ഉത്തരവ് നിലനിൽക്കെ…
പട്ന: കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദളും ആർജെഡിയും തമ്മിൽ കേരളത്തിൽ നടത്താനിരുന്ന ലയന സമ്മേളനം മാറ്റിവെച്ചു. ആർജെഡി ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ 15ന് തിരുവനന്തപുരത്ത് ലയന സമ്മേളനം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ആർജെഡി കേന്ദ്ര നേതൃത്വത്തിന്‍റെ അസൗകര്യം മൂലമാണ് സമ്മേളനം മാറ്റിവച്ചതെന്ന് ആർജെഡി ദേശീയ സെക്രട്ടറി ജനറൽ അബ്ദുൽ ബാരി സിദ്ദിഖി പറഞ്ഞു. കേരളത്തിലെ ആർജെഡിയുടെ ഭാവി പരിപാടികളെക്കുറിച്ച് അബ്ദുൽ ബാരി സിദ്ദിഖ് ദേശീയ സെക്രട്ടറി അനു ചാക്കോയുമായി ചർച്ച നടത്തി.
ദോഹ: പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തിയത്. ഷൂട്ടൗട്ടില്‍ 3-0 നാണ് മൊറോക്കോയുടെ വിജയം. സ്‌പെയിനിനെ കീഴടക്കിയതോടെ ചരിത്രവിജയമാണ് മൊറോക്കോ സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തുന്നത്. ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. ലോകകപ്പിന് മുമ്പ് പെനാൽറ്റി ഷൂട്ടൗട്ടിന് തയ്യാറെടുക്കാൻ പരിശീലകൻ ലൂയിസ് എന്‌റിക്വെ സ്പെയിൻകാരോട് ആവശ്യപ്പെട്ടിരുന്നു. “ഒരു വര്‍ഷം മുമ്പ് തന്നെ നാഷണല്‍ ക്യാമ്പില്‍ വെച്ച് താരങ്ങള്‍ക്ക് ഹോം വര്‍ക്ക് നല്‍കി. ക്ലബ്ലിനായി പരിശീലിക്കുമ്പോള്‍ ഓരോ താരവും 1000 പെനാല്‍റ്റി കിക്കുകളെടുക്കണം.” മത്സരത്തിന് മുമ്പ് എന്‌റിക്വെ പറഞ്ഞു ഇത് ലോട്ടറിയല്ലെന്നും പരിശീലനം കൊണ്ടാണ് പെനാല്‍റ്റിയില്‍ മെച്ചപ്പെടുകയെന്നും എന്‌റിക്വെ കൂട്ടിച്ചേര്‍ത്തു.
