- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പുണെ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ കർണാടകത്തിൽ ലയിക്കാൻ അനുവദിക്കണമെന്ന് ശിവസേന (ഷിന്‍ഡെ)-ബിജെപി സഖ്യസർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങൾ. സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ നൽകിയില്ലെങ്കിൽ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകാൻ ഗ്രാമങ്ങൾ പ്രമേയം പാസാക്കിയിരുന്നു. അതിർത്തി തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടകയിലേക്കുള്ള എം.എസ്.ആർ.ടി.സി ബസ് സർവീസ് മഹാരാഷ്ട്ര നിർത്തിവച്ചു. കർണാടകയിൽ ബസുകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച കർണാടകയിലെ ബെലഗാവി ജില്ലയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ആറ് ട്രക്കുകൾക്ക് നേരെ ആക്രമണമുണ്ടായി. പതിറ്റാണ്ടുകൾ പഴക്കമുള്ള അതിർത്തി തർക്കം വീണ്ടും ഉയർന്നുവരുന്നതിനിടെയാണ് ഈ പുതിയ ആവശ്യം ഉയർന്നുവരുന്നത്. കല്ലകർജൽ, കേഗാവ്, ഷേഗാവ്, കോർസെഗാവ്, ആളഗി, ധർസാങ്, അന്ധേവാഡി (ഖുർദ്), ഹില്ലി, ദേവികാവതേ, മൻഗ്രുൾ, ഷവാൾ എന്നീ ഗ്രാമപഞ്ചായത്തുകളാണ് സോലാപുർ കലക്ടർക്ക് തങ്ങളുടെ ആവശ്യം എഴുതി സമർപ്പിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാപിഴവിന് കേസെടുത്ത് പൊലീസ്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ(21)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി. ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം തുടരുകയാണ്. തിങ്കളാഴ്ചയാണ് അപർണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ലേബർ റൂമിലേക്ക് മാറ്റിയത്. പ്രസവസമയത്ത് ഡോക്ടർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളാണ് ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. അനസ്തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. പുലർച്ചെ 4 മണിക്ക് ശസ്ത്രക്രിയ അടിയന്തിരമായി ആവശ്യമാണെന്ന് കാണിച്ച് ഒപ്പ് വാങ്ങിയെന്നും അവർ പറഞ്ഞു. എന്നാൽ ശസ്ത്രക്രിയ നടത്തിയ ശേഷമാണ് ഇതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ പൊക്കിൾക്കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൾ സലാം പറഞ്ഞു. പ്രസവസമയത്ത്, അമ്മയ്ക്കും…
അമ്മയും കുഞ്ഞും മരിച്ച സംഭവം; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട്
ആലപ്പുഴ: ആലപ്പുഴയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൾ സലാം വിശദീകരണം നൽകി. പൊക്കിൾക്കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചതെന്ന് അബ്ദുൾ സലാം പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസവസമയത്ത് അമ്മയുടെയും കുഞ്ഞിന്‍റെയും ഹൃദയമിടിപ്പ് 20 ശതമാനത്തിൽ താഴെയായിരുന്നു. അമ്മയെ ഉടൻ തന്നെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി. പ്രസവസമയത്ത് ചികിത്സിച്ച സീനിയർ ഡോക്ടർ അവിടെയുണ്ടായിരുന്നെന്നും മറിച്ചുള്ള ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും നവജാത ശിശുവുമാണ് പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചത്. അമ്മയുടെയും കുഞ്ഞിന്‍റെയും മരണത്തിന് പിന്നാലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അടിയന്തര ചികിത്സ നൽകാൻ മുതിർന്ന ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും ഈ പിഴവാണ് അമ്മയുടെയും കുഞ്ഞിന്‍റെയും…
തിരുവനന്തപുരം: വിഴിഞ്ഞം സമര പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കവടത്തെ സമര പന്തൽ നീക്കുന്നതോടെ തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കും. പന്തൽ പൊളിച്ച ശേഷം നിർമ്മാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 140 ദിവസം നീണ്ട പ്രതിഷേധം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം അദാനി ഗ്രൂപ്പ് ഉടൻ പുനരാരംഭിക്കും. സമരം അവസാനിച്ചതോടെ സമരസമിതിയിൽ നിന്ന് അദാനി ആവശ്യപ്പെട്ട 200 കോടി രൂപ തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങും. പകരം, നിർമ്മാണം പൂർത്തിയാക്കാൻ സർക്കാരിന് സമയപരിധി നീട്ടി നൽകേണ്ടി വരും. കരാർ കാലാവധി തീരുന്ന സാഹചര്യത്തിൽ അദാനിയിൽ നിന്ന് ആർബിട്രേഷൻ ഇനത്തിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള സർക്കാരിന്റെ ശ്രമവും ഉപേക്ഷിച്ചേക്കും. അതേസമയം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ പ്രധാന പരാതി. ഉത്തരവ് വീണ്ടും സംഘർഷം…
റെഡ്മി നോട്ട് 12 സീരീസ് ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ്. റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും വിലയേറിയ മോഡലായിരിക്കും റെഡ്മി നോട്ട് 12 പ്രോ പ്ലസ് എന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 12 സീരീസിലെ ഡിവൈസുകളുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. റെഡ്മി നോട്ട് 12 പ്രോയിൽ സോണിയുടെ ഐഎംഎക്സ് 766 50 എംപി സെൻസർ ഉണ്ടാകുമെന്നാണ് റെഡ്മിയുടെ അവകാശവാദം. ക്യാമറ സ്പെസിഫിക്കേഷനുകൾക്ക് പുറമേ, കമ്പനി വൃത്തങ്ങൾ പ്രോസസ്സറുകളെ കുറിച്ചും വിശദീകരിക്കുന്നു. റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവയ്ക്ക് മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസറാണ് കരുത്തേകുന്നത്. മീഡിയടെക്കിന്‍റെ ഏറ്റവും പുതിയ പ്രോസസ്സറാണ് ഇത്. മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസർ റെഡ്മി നോട്ട് സീരീസിലെ പ്രോ മോഡലുകളെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോണാക്കി മാറ്റുന്നു. റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള…
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഏഷ്യക്കാരുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടു. ഫോബ്സ് ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി എന്ന പേരിലുള്ള പട്ടികയുടെ 16-ാമത്തെ പതിപ്പാണിത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഈ വർഷം ജൂണിൽ അദാനിയുടെ 60-ാം ജൻമദിനാഘോഷത്തിന്‍റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 60,000 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിൽ ഈ പണം വിനിയോഗിക്കും. ലോകത്തിലെ മൂന്നാമത്തെ ധനികനായ അദാനി, അദാനി ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. എച്ച്‌സിഎല്‍ സഹസ്ഥാപകനായ ശിവ് നാടാര്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അശോക് സൂത എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് ഇന്ത്യക്കാർ. ഈ വർഷം 11,600 കോടി രൂപ (142 മില്യൺ ഡോളർ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നാടാർ നീക്കിവച്ചിട്ടുണ്ട്. 1994ൽ ശിവ് നാടാർ സ്വന്തം പേരിൽ സ്ഥാപിച്ച ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇതുവരെ ഏകദേശം 1.1 ബില്യൺ ഡോളർ…
തിരുവനന്തപുരം: വിലക്കയറ്റം ദേശീയ പ്രതിഭാസമാണെന്നും വിപണിയിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി.ആർ അനിൽ. പൊതുവിതരണസമ്പ്രദായത്തിന്‍റെ തകര്‍ച്ചയും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ടിവി ഇബ്രാഹിം എംഎല്‍എയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പച്ചക്കറി വിലയെ കുറിച്ച് പ്രതിപക്ഷ എം.എൽ.എമാർക്ക് എന്തെങ്കിലും ധാരണയുണ്ടോയെന്നും മന്ത്രി ചോദിച്ചു. മാർക്കറ്റിനെക്കുറിച്ച് ഒന്നും അറിയാതെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഇന്നത്തെ തക്കാളിയുടെ വില പ്രതിപക്ഷത്തിന് അറിയാമോ. കോൺഗ്രസാണ് രാജ്യത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. പ്രതിപക്ഷം പഴയ രീതിയിൽ ചിന്തിക്കരുത്. ഇന്ത്യയിൽ വേറെ എവിടെയാണ് ഇങ്ങനെയൊരു പൊതുവിതരണ സമ്പ്രദായമെന്നും മന്ത്രി ചോദിച്ചു. വില ഉയർന്നിട്ടില്ലെന്നത് മന്ത്രി പറഞ്ഞ തമാശ. ഇതിനുള്ള ധൈര്യം എങ്ങനെ കിട്ടിയെന്നാണ് അതിശയമെന്ന് ടി.വി എബ്രാഹം എംഎല്‍എ പറഞ്ഞു.
കൊച്ചി: ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാൽ കൈവശം വച്ചതെന്നും അതിനാൽ നിയമം ലംഘിച്ചിട്ടില്ലെന്നും സർക്കാർ പറഞ്ഞു. ഇത് വന്യജീവി നിയമത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്ന് മോഹൻലാലിന്‍റെ അഭിഭാഷകനും വാദിച്ചു.
കുവൈറ്റ്: കുവൈറ്റിൽ ഉപഭോക്താക്കളിൽ നിന്ന് ഇ-പേയ്മെന്‍റുകൾക്കായി ഇലക്ട്രോണിക് ബിൽ ഫീസ് ഈടാക്കുന്നത് സെൻട്രൽ ബാങ്ക് നിരോധിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. എല്ലാ ഇലക്ട്രോണിക് പേയ്മെന്‍റ് സേവനങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നതിൽ നിന്ന് കമ്പനികളെയും സേവന ദാതാക്കളെയും വിലക്കിയിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. ഇലക്ട്രോണിക് പേയ്മെന്‍റ് ബിസിനസ്സ് ആക്ടിവിറ്റിയിലെ എല്ലാ പ്രാക്ടീഷണർമാരും അന്തിമ ഉപയോക്താക്കളിൽ നിന്ന് ഫീസോ കമ്മീഷനുകളോ ഈടാക്കരുതെന്നാണ് പുതിയ വ്യവസ്ഥ.
തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് തടയാനായി കൊറിയർ സര്‍വീസുകാര്‍ക്ക് എക്സൈസ് വകുപ്പ് നിർദ്ദേശം നൽകി. പാഴ്സലുകൾ പതിവായി വരുന്ന വിലാസങ്ങൾ നിരീക്ഷിക്കാനുൾപ്പെടെയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. മയക്കുമരുന്ന് കടത്തിന് കൊറിയർ സേവനം ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട്ട് കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്തുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കടത്തിന് കൊറിയർ സേവനം വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. പതിവ് പാഴ്സലുകൾക്ക് സാധ്യതയില്ലാത്ത വിലാസങ്ങളിലേക്ക് പാഴ്സലുകൾ എത്തുന്നത് നിരീക്ഷിക്കാനും കൊറിയർ സ്വീകരിക്കാൻ വരുന്നവരിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ അറിയിക്കാനും എക്സൈസ് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പാഴ്സലുകൾ തുറന്ന് പരിശോധിക്കുന്നത് അപ്രായോഗികമാണ്. എന്നാൽ, ഇത്തരം സംഭവങ്ങളിൽ ജാഗ്രത വേണമെന്നാണ് എക്സൈസ് വകുപ്പിന്‍റെ നിലപാട്. കൊറിയർ ജീവനക്കാരുമായി ഏകോപിപ്പിച്ച് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
