Author: News Desk

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. റോജി എം ജോണിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പശ്ചാത്തലസൗകര്യ വികസനത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഇത് വിഭാവനം ചെയ്യുന്നത്. സമ്പദ് വ്യവസ്ഥയ്ക്കും വ്യാവസായിക അന്തരീക്ഷത്തിനും സാമൂഹിക വളർച്ചയ്ക്കും ഇതിന്‍റെ സംഭാവന ചെറുതല്ല. പദ്ധതി മരവിപ്പിച്ചു എന്നത് വസ്തുതാപരമായി തെറ്റാണ്. പദ്ധതിയുടെ ഡിപിആർ അനുമതിക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഡിപിആർ റെയിൽവേ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്നും പിണറായി വിജയൻ പറഞ്ഞു. പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.  റെയിൽവേ, ധനകാര്യ മന്ത്രാലയങ്ങളുടെ വിജ്ഞാപനങ്ങളും സർക്കുലറുകളും അനുസരിച്ച് നിക്ഷേപത്തിന് മുമ്പുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജിയോടെക്നിക്കൽ പഠനം, ഹൈഡ്രൗളിക്കൽ പഠനം, സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ട് നടന്നുവരികയാണ്. ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്ന്…

Read More

നടൻ നിരഞ്ജ് മണിയൻ പിള്ള വിവാഹിതനായി. മണിയൻപിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജും പാലിയം കൊട്ടാര കുടുംബാംഗവുമായ നിരഞ്ജനയും ഇന്ന് രാവിലെ 9.30 നാണ് വിവാഹം കഴിച്ചത്. പാലിയം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ഞൻ, നിർമ്മാതാവ് സുരേഷ് കുമാർ, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകൻ സേതു തുടങ്ങിയവർ പങ്കെടുത്തു. മമ്മൂട്ടിയും ഭാര്യ സുൽ ഫിത്തും ചടങ്ങിലുടനീളം സജീവമായി പങ്കെടുത്തിരുന്നു. മണിയൻപിള്ള രാജുവിന്‍റെയും ഭാര്യ ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നിരഞ്ജ് പിന്നീട് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം, വിവാഹ ആവാഹനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകൾ നിരഞ്ജന ഫാഷൻ ഡിസൈനിംഗ് ബിരുദധാരിയാണ്. ഡിസംബർ 10ന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹ റിസപ്ഷൻ നടക്കുക.

Read More

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ സീനിയർ മാനേജർ എം പി റിജിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. എന്നാൽ കോഴിക്കോട് കോർപ്പറേഷൻ അധികൃതരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. സീനിയർ മാനേജർ പദവി ദുരുപയോഗം ചെയ്ത് റിജിൽ നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിൽ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കോർപ്പറേഷന്‍റെ അക്കൗണ്ടുമായി ബന്ധപ്പെട്ട് 21.5 കോടിയോളം രൂപ തിരിമറി നടത്തിയെന്നാണ് ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുത്തെന്ന ഓഡിറ്റ് റിപ്പോർട്ട് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ക്രൈംബ്രാഞ്ചിന് കൈമാറി. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കോർപ്പറേഷന്‍റെ അക്കൗണ്ടുകൾ കൂടാതെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും തിരിമറി നടത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളിൽ നിന്നും കോർപ്പറേഷനുകളുടെ എട്ട് അക്കൗണ്ടുകളിൽ നിന്നുമാണ്…

Read More

കോട്ടയം: മുൻ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് തിരുവല്ല കോടതിയിൽ സമർപ്പിച്ചു. സജി ചെറിയാനെതിരേ തെളിവില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു. ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറിൽ നിന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. വേദിയിലുണ്ടായിരുന്നവരുടെ മൊഴികളും സജി ചെറിയാന് അനുകൂലമാണ്. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ബൈജു നോയൽ പറഞ്ഞു. കൊച്ചിയിൽ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയെ തുടർന്നാണ് മലപ്പള്ളിയിൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല കോടതി കീഴ്വായ്പൂർ പൊലീസിന് നിർദേശം നൽകിയത്. ആറ് മാസത്തെ അന്വേഷണത്തിനിടെ സജി ചെറിയാന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ബൈജു നോയലിന്‍റെ തീരുമാനം. അതേസമയം സജി ചെറിയാന്‍റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടുള്ള…

Read More

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ, വിജയിച്ച സ്ഥാനാർത്ഥികൾ കൂറുമാറുന്നത് തടയാൻ കോൺഗ്രസ്. എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. ബി.ജെ.പിയുമായി കടുത്ത പോരാട്ടമുണ്ടാകുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിൻ്റെ നീക്കം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവർക്കാണ് ഹൈക്കമാൻഡിന്‍റെ ചുമതല നൽകിയിരിക്കുന്നത്. ഓപ്പറേഷൻ ലോട്ടസ് തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. സംസ്ഥാനത്തെ പ്രചാരണ ചുമതലയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഇന്ന് തന്നെ ഇവർ ഷിംലയിലെത്തുമെന്നാണ് സൂചന. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഭൂരിപക്ഷം 35 സീറ്റുകൾ കടക്കുന്നവർക്ക് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാം. കോൺഗ്രസ് 38 സീറ്റിലും ബിജെപി 27 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ മൂന്നിടത്തും ലീഡ് ചെയ്യുന്നു. തൂക്കുസഭയ്ക്ക് സാഹചര്യമുണ്ടായാൽ സ്വതന്ത്രരുടെയും വിമതരുടെയും നിലപാട് നിർണ്ണായകമാകും.

Read More

തിരുവനന്തപുരം: കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. മുൻ മന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം. ഇത് തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി. ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് തള്ളിയത്. 500 രൂപ വിലവരുന്ന പി.പി.ഇ കിറ്റുകൾ മൂന്നിരട്ടി ഉയർന്ന നിരക്കിൽ വാങ്ങിയതായി ലോകായുക്തയ്ക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു.  കെ കെ ശൈലജയും രാജൻ കോബ്രഗഡെയും ഉൾപ്പെടെ 11 പേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരാണ് ലോകായുക്തയെ സമീപിച്ചത്.  അഴിമതിയും ക്രമക്കേടും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 2020 മാർച്ച് 30ന് സംസ്ഥാന സർക്കാർ സാൻഫാർമയിൽ നിന്ന് 50,000 പിപിഇ…

Read More

ഫോബ്സിന്‍റെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ നാലാം തവണയും ധനമന്ത്രി നിർമ്മല സീതാരാമൻ ഇടംപിടിച്ചു. 36-ാം സ്ഥാനത്താണ് ഇത്തവണ ധനമന്ത്രിയുടെ സ്ഥാനം. 2021 ൽ നിർമ്മല സീതാരാമൻ പട്ടികയിൽ 37ാം സ്ഥാനത്തായിരുന്നു. ധനമന്ത്രി ഉൾപ്പെടെ ആറ് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. എച്ച്സിഎൽ ടെക് ചെയർപേഴ്സൺ റോഷ്നി നാടാർ (റാങ്ക് -53), സെബി ചെയർപേഴ്സൺ മാധബി പുരി ബച്ച് (റാങ്ക് -54), സ്റ്റീൽ അതോറിറ്റി ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടാൽ (റാങ്ക് -67), ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ (റാങ്ക് -77), നൈക സ്ഥാപക ഫാൽഗുനി നായർ (റാങ്ക് -89) എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉൽസുല വോണ്‍ ഡെര്‍ ലെയനെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി ഫോബ്സ് തിരഞ്ഞെടുത്തു. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്‍റ് ക്രിസ്റ്റിൻ ലഗാർഡ്, യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Read More

കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. മലപ്പുറം സ്വദേശി ബിജു പി.ചെറുമകൻ, ബി.എസ്.പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. രാജി പ്രശ്നം പരിഹരിക്കുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എം.എൽ.എയെ തൽസ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്. സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അന്വേഷണം അവസാനിക്കുന്നത്. കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിലാണ് തിരുവല്ല കോടതി കീഴ്വായ്പൂർ പോലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്. ആറ് മാസത്തെ അന്വേഷണത്തിനിടെ സജി ചെറിയാന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ.

Read More

കന്നഡ ചിത്രം കെജിഎഫിലൂടെ പ്രശസ്തനായ മുതിർന്ന നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. ബുധനാഴ്ച ബാംഗ്ലൂരിൽ വച്ചായിരുന്നു അന്ത്യം. യഷ് നായകനായ ‘കെജിഎഫ്’ ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ആണ് കൃഷ്ണ പ്രശസ്തനായത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആണ് അന്ത്യം. അദ്ദേഹം അവതരിപ്പിച്ചവയില്‍ ഭൂരിഭാഗവും സഹനടന്റെ വേഷങ്ങളായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്. 2018ല്‍ കെ.ജി.എഫ് പുറത്തിറങ്ങിയതിനു ശേഷം മുപ്പതിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.

Read More

തിരുവനന്തപുരം: സിൽവർ ലൈനിൽ കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. സ്ഥലമെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. കെ റെയിലിന് 20.50 കോടി രൂപ വകയിരുത്തിയിരുന്നു. 52 ലക്ഷം ചെലവഴിച്ചു. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി. കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകുകയും അതനുസരിച്ച് സാമൂഹിക ആഘാത പഠനവും സർവേയും നടത്തുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. സർവേയുടെ ഭാഗമായ മഞ്ഞക്കുറ്റി ഒരു മാർക്കിംഗ് മാത്രമാണ്. അടയാളപ്പെടുത്താൻ അണ് ഉദ്ദേശിച്ചത്, ഏറ്റെടുക്കലല്ല. കുറ്റി സർക്കാരിന്റേതാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു. സർവേ നമ്പർ പ്രസിദ്ധീകരിച്ചതിന് ഭൂമി അറ്റാച്ച് ചെയ്തു എന്ന് അർത്ഥമാക്കുന്നില്ല. വിൽക്കുന്നതിനോ കടം വാങ്ങുന്നതിനോ തടസ്സമില്ല. ക്രയവിക്രയത്തിനും തടസമില്ല. കരം  അടക്കലിന് അടക്കം തടസം വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Read More