Author: News Desk

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തെക്കുപടിഞ്ഞാറൻ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് മാ‍ന്‍ഡസ് ചുഴലിക്കാറ്റായി. ചുഴലിക്കാറ്റ് വെള്ളിയാഴ്ച വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻഡിആർഎഫ് അഞ്ച് ടീമുകളെ തമിഴ്നാട്ടിലേക്കും മൂന്ന് ടീമുകളെ പുതുച്ചേരിയിലേക്കും അയച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Read More

സുപ്രീം കോടതിയുടെ മൊബൈൽ ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കി. നിലവിലുള്ള ആപ്പിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ‘സുപ്രീം കോടതി മൊബൈൽ ആപ്പ് 2.0’യിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ കൂടാതെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള നോഡൽ ഓഫീസർമാർക്കും നിയമ ഉദ്യോഗസ്ഥർക്കും ആപ്പിൽ ലോഗിൻ ചെയ്യാനും കോടതി നടപടികൾ തത്സമയം കാണാനും കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. നോഡൽ ഓഫീസര്‍മാര്‍ക്കും കേന്ദ്രമന്ത്രാലയങ്ങള്‍ക്കും സുപ്രീം കോടതിയിലെ അവരുടെ കേസുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും വിധിയെക്കുറിച്ചും ആപ്പ് വിവരങ്ങൾ നൽകുന്നു. അപ്ഡേറ്റ് ചെയ്ത ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ആപ്പ് ഐഒഎസിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

കോട്ടയം: പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് കേരള മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി വ്യാഴാഴ്ച രാവിലെ ഡൽഹിയിലേക്ക് മടങ്ങും. ഡിസംബർ 12 വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി. കേന്ദ്ര നേതൃത്വത്തിൻ്റെ അടിയന്തിര സന്ദേശത്തെ തുടർന്നാണ് തിടുക്കപ്പെട്ടുള്ള മടക്കം. 5ആം തീയതി കേരളത്തിലെത്തുന്നതിനു മുൻപും അദ്ദേഹം ഡൽഹിയിൽ എത്തിയിരുന്നു.

Read More

കൊച്ചി: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും. പല വിഷയങ്ങളിലും പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടായിട്ടും യോഗം വിളിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. ഇതിൽ എ ഗ്രൂപ്പ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം, ശശി തരൂർ, സർവകലാശാല നിയമന വിവാദങ്ങൾ എന്നിവ ചർച്ച ചെയ്യണമെന്നാണ് നേതാക്കളുടെ ആവശ്യം. രണ്ടാഴ്ച മുൻപ് യോഗം ചേരാൻ ആലോചിച്ചെങ്കിലും കെ.പി.സി.സി പ്രസിഡന്‍റിന്‍റെ അസൗകര്യം കാരണം മാറ്റിവയ്ക്കുകയായിരുന്നു.

Read More

ഒറ്റപ്പാലം: സംസ്ഥാനത്തെ പ്രധാന റോഡുകളിലെ സ്ഥിരം അപകട സ്ഥലങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഓൺലൈൻ ഭൂപടവുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തെ 3,117 അപകട സ്ഥലങ്ങൾ ഗൂഗിൾ മാപ്പ് വഴി തിരിച്ചറിയാനാകും. അപകടസ്ഥലങ്ങളെക്കുറിച്ച് വകുപ്പ് നടത്തിയ പഠനത്തിന്‍റെ ഭാഗമായാണ് ഭൂപടം തയ്യാറാക്കുന്നത്. അപകടങ്ങളുടെ തോത് അനുസരിച്ച് ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. അപകട കേന്ദ്രങ്ങളെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ഏറ്റവും അപകടങ്ങള്‍ കൂടിയയിടം (ഹൈ റിസ്‌ക്ക്), മാസത്തിൽ 10 ൽ കുറയാത്ത അപകടങ്ങൾ (മോഡറേറ്റ് റിസ്‌ക്ക്), അഞ്ച് അപകടങ്ങൾ വരെ (ലോ റിസ്‌ക്ക്) എന്നീ കേന്ദ്രങ്ങളാണ് മാപ്പില്‍ ഉള്ളത്. ദേശീയ, സംസ്ഥാന പാതകൾ, പ്രധാന ജില്ലാ റോഡുകൾ, മറ്റ് റോഡുകൾ എന്നിവയിലെ അപകടങ്ങളും ഭൂപടത്തിലുണ്ട്.

Read More

കണ്ണൂർ: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ആക്രമിക്കപ്പെട്ട കേസിൽ ആറ് പൊലീസുകാരെ കണ്ണൂർ അഡി. സെഷൻസ് കോടതിയിൽ ഇന്നലെ വിസ്തരിച്ചു. സംഭവസമയത്ത് മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ച 2 പേരെ കണ്ണൂർ ഡിവൈഎസ്പി ആയിരുന്ന പി. സുകുമാരൻ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് നേരെ കല്ലെറിഞ്ഞ പ്രതിയാണ് ചാലാട്ടെ ദീപക്കെന്നും കണ്ണപുരം ബിജു പറമ്പത്ത് ട്രാഫിക് കോൺ കാറിലേക്ക് വലിച്ചെറിഞ്ഞെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. അഡീഷണൽ എസ്.ഐമാരായിരുന്ന പി.കനകരാജ്, മോഹന്ദാസ്, കൂത്തുപറമ്പ് എസ്.ഐ ആയിരുന്ന അരുൺ ദാസ്, എസ്.ഐ അനിൽകുമാർ, സി.പി.ഒ സുഭാഷ് എന്നിവരെയാണ് വിസ്തരിച്ചത്. 2013 ഒക്ടോബർ 27ന് കേരള പൊലീസ് അത്ലറ്റിക്സ് മീറ്റിന്‍റെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഉമ്മൻചാണ്ടിക്ക് നേരെ കല്ലേറുണ്ടായത്.

Read More

തിരുവനന്തപുരം: എം.ജി. സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ഡോ.കെ.ഉഷയ്ക്ക് കുസാറ്റിലെ പ്രൊഫസർ നിയമനത്തിൽ ഒന്നാം റാങ്ക് ലഭിക്കാന്‍ ഇന്‍റർവ്യൂവിലെ മാർക്കിൽ കൃത്രിമം നടന്നെന്ന് ആരോപണം. കൂടുതൽ അക്കാദമിക് യോഗ്യതയുള്ളവരെ മറികടന്ന് ഉഷയ്ക്ക് 20 ൽ 19 മാർക്ക് നൽകിയെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. ഭർത്താവും എം.ജി സർവകലാശാല പി.വി.സിയുമായ സി.ടി. അരവിന്ദ് കുമാറുമായി യോജിച്ചു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തിയാണ് ഡോ.ഉഷ പരമാവധി മാർക്ക് നേടിയത്. ഇന്റർവ്യൂവിന് പരമാവധി 14 മാർക്ക് മാത്രമേ നൽകാവൂ എന്നാണ് പി.എസ്.സിയുടെ വ്യവസ്ഥ.

Read More

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധമാണെന്നും സെർച്ച് കമ്മിറ്റി തയ്യാറാക്കിയ വിജ്ഞാപനം പിൻവലിക്കണമെന്ന മുൻ വി.സി മഹാദേവൻ പിള്ളയുടെ ആവശ്യം വ്യക്തമായ അവഹേളനമാണെന്നും ഗവർണർ കോടതിയെ അറിയിച്ചു. അതേസമയം, രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള ചാൻസലറുടെ തീരുമാനം റദ്ദാക്കിയാൽ സെനറ്റ് നോമിനിയെ നാമനിർദ്ദേശം ചെയ്യുമോയെന്ന് കോടതി ചോദിച്ചിരുന്നു. ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെങ്കിൽ ചാൻസലറുടെ തീരുമാനത്തിൽ എന്തിന് ഇടപെടണം എന്ന ചോദ്യവും കോടതിയിൽ നിന്ന് ഉയർന്നിരുന്നു.  

Read More

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബില്ലിന് മറുപടിയുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് വിഷയവും നിയമസഭയിൽ ചർച്ച ചെയ്യാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് ഗവർണർ പ്രതികരിച്ചു. “അവർ അവരുടെ അഭിപ്രായം പറയുന്നു. എന്‍റെ മുന്നിൽ വരുമ്പോൾ, നിലപാട് പറയും. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ പെട്ടതാണ്. അതിനാൽ, സംസ്ഥാനത്തിന് മാത്രം തീരുമാനം എടുക്കാൻ കഴിയില്ല”, അദ്ദേഹം പറഞ്ഞു. കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി മല്ലിക സാരാഭായിയെ നിയമിച്ചതിനെയും ഗവർണർ സ്വാഗതം ചെയ്തു. മല്ലിക സാരാഭായിക്ക് കലാരംഗത്ത് പാരമ്പര്യമുണ്ട്. അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാമെന്ന നിലപാട് യു.ഡി.എഫും സ്വീകരിച്ചു. ചാൻസലർ ബില്ലിനെ യു.ഡി.എഫ് എതിർത്തെങ്കിലും ഗവർണർക്കെതിരായ നിലപാട് കടുപ്പിച്ചു. മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവർണറെ ശക്തമായി എതിർക്കാൻ തീരുമാനിച്ചത്. മുസ്ലിം ലീഗിന്‍റെ നിലപാട് കൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലി രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആറു മാസമെടുത്താണ് ഈ നേട്ടം കൈവരിച്ചത്. ഇ ഹെൽത്ത് രൂപകൽപ്പന ചെയ്ത ശൈലി ആപ്പിന്‍റെ സഹായത്തോടെയാണ് ആരോഗ്യ പ്രവർത്തകർ നേരിട്ട് വീട്ടിലെത്തി സ്ക്രീനിംഗ് നടത്തുന്നത്. ലഭ്യമായ വിവരങ്ങള്‍ തത്സമയം ആരോഗ്യ വകുപ്പിനറിയാനും തുടർനടപടികൾ സ്വീകരിക്കാനും ആവശ്യമുള്ളവർക്ക് സൗജന്യ രോഗനിർണയവും ചികിത്സയും നൽകാനും ഇത് സഹായിക്കുന്നു.  ആരോഗ്യവകുപ്പിന്‍റെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നേട്ടം കൈവരിച്ചത്. എല്ലാ ആരോഗ്യ പ്രവർത്തകരെയും പഞ്ചായത്തുകളെയും മന്ത്രി അഭിനന്ദിച്ചു. ഈ കാമ്പയിന്‍റെ ഭാഗമായി ആരോഗ്യപ്രവർത്തകർ 30 വയസിന് മുകളിലുള്ളവരെയാണ് വീട്ടിലെത്തി പരിശോധിച്ച് രോഗസാധ്യത കണ്ടെത്തുന്നത്. ഇതുവരെ ആകെ 50,01,896 പേരെ പരിശോധനയ്ക്ക് വിധേയരാക്കി, അതിൽ 18.89 ശതമാനം (9,45,063) പേർ ഏതെങ്കിലും ഒരു ഗുരുതര…

Read More