Author: News Desk

മിര്‍പുര്‍: ഏകദിനത്തിൽ 500 സിക്സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരവും രോഹിതാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് ഇന്ത്യൻ നായകൻ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ നേരത്തെ ഈ നേട്ടം കൈവരിച്ചിരുന്നു. 553 സിക്സറുകളാണ് ഗെയ്ലിന്‍റെ പേരിലുള്ളത്. പാകിസ്താന്‍റെ മുൻ താരം ഷാഹിദ് അഫ്രീദിയാണ് മൂന്നാം സ്ഥാനത്ത്. 476 സിക്സറുകൾ. മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന്‍റെ പേരിൽ 398 സിക്സറുകൾ ഉണ്ട്. 383 സിക്സറുകളുമായി മാർട്ടിൻ ഗപ്റ്റിൽ അഞ്ചാം സ്ഥാനത്താണ്. 359 സിക്സറുകളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ പേരിലുള്ളത്. ബംഗ്ലാദേശിനെതിരെ പരിക്കേറ്റ വിരലുമായി രോഹിത് ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 28 പന്തിൽ മൂന്നു ബൗണ്ടറികളുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെ 51 റണ്‍സെടുത്ത് അദ്ദേഹം പുറത്താകാതെ നിന്നു. അവസാന രണ്ട് പന്തിൽ ജയിക്കാൻ ഇന്ത്യക്ക്…

Read More

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പരസ്യ വധശിക്ഷ താലിബാൻ നടപ്പാക്കി. താജ്മിർ എന്ന യുവാവിനെ കൊലക്കുറ്റം ചുമത്തിയാണ് തൂക്കിലേറ്റിയത്. അഞ്ച് വർഷം മുമ്പ് മറ്റൊരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് താജ്മിറിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഫറാ പ്രവിശ്യയിലെ സ്പോർട്സ് സ്റ്റേഡിയത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. ഉന്നത കോടതികൾ ശിക്ഷ ശരിവച്ചതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയതെന്ന് താലിബാൻ വക്താവ് പറഞ്ഞു. പ്രതിക്ക് മാപ്പ് നൽകണമെന്ന താലിബാന്‍റെ ആവശ്യത്തെ താൻ എതിർത്തതായി കൊല്ലപ്പെട്ടയാളുടെ അമ്മ പറഞ്ഞു. വധശിക്ഷ അടക്കമുള്ളവ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്താൻ താലിബാൻ കഴിഞ്ഞ മാസം കോടതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, മുമ്പത്തെ കഠിനമായ ശിക്ഷകളിൽ ഇളവുണ്ടാകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. പരസ്യമായി വധശിക്ഷ നടപ്പാക്കിയതോടെ താലിബാൻ വീണ്ടും കടുത്ത നിയമങ്ങൾ നടപ്പാക്കുമെന്ന ആശങ്ക വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Read More

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയ്ക്ക് പുറമെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 8 കോടി രൂപ ഉൾപ്പെടെ 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകും. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി വില്ലേജിലെ 1.4318 ഹെക്ടർ റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശം വടക്കാഞ്ചേരി-തൃശൂർ സെക്ഷനിൽ ദേശീയപാത വികസനം മൂലം നഷ്ടപ്പെട്ട വനഭൂമിക്ക് പകരമായി വനം വകുപ്പിന് കൈമാറാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Read More

തിരുവനന്തപുരം: ജില്ലയിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനായി സ്ഥലം ഫിഷറീസ് വകുപ്പിന് കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽ 8 ഏക്കർ ഭൂമി കൈമാറും. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി ഫിഷറീസ് വകുപ്പിന് കൈമാറും. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 140 ദിവസം നീണ്ട സമരം അവസാനിച്ച പശ്ചാത്തലത്തിൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം അദാനി ഗ്രൂപ്പ് ഉടൻ പുനരാരംഭിക്കും. സമരം അവസാനിച്ചതോടെ സമരസമിതിയിൽ നിന്ന് അദാനി ആവശ്യപ്പെട്ട 200 കോടി രൂപ തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകും. പകരം, നിർമ്മാണം പൂർത്തിയാക്കാൻ സർക്കാരിന് സമയപരിധി നീട്ടേണ്ടിവരും. കരാർ കാലാവധി തീരുന്ന സാഹചര്യത്തിൽ അദാനിയിൽ നിന്ന് ആർബിട്രേഷൻ രൂപത്തിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള…

Read More

ന്യൂഡൽഹി: മുപ്പത്തിയെട്ടു വയസ്സുള്ള ബോബി കിന്നർ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ചരിത്ര വിജയത്തോടൊപ്പം മറ്റൊരു ചരിത്രവും സൃഷ്ടിച്ചു. സുൽത്താൻപുരിയിൽ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ബോബി കിന്നർ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി വരുണ ധാക്കയെ 6714 വോട്ടുകൾക്കാണ് ബോബി പരാജയപ്പെടുത്തിയത്. 2017 ലെ തിരഞ്ഞെടുപ്പിൽ ബോബി കിന്നർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഭിന്നശേഷിക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ബോബി ഇത്തവണ എഎപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. ഈ വിജയം തനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവർക്ക് സമർപ്പിക്കുന്നുവെന്നും അഴിമതി രഹിത രാജ്യത്തിനായി പ്രവർത്തിക്കുമെന്നും ബോബി പറഞ്ഞു.

Read More

കീവ്: ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയെ ടൈം മാഗസിൻ ഈ വർഷത്തെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ നയിച്ചതിനാണ് സെലന്‍സ്കിയെ തേടി നേട്ടമെത്തുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെതിരെയുള്ള ഉക്രൈനിലെ ജനങ്ങളുടെ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയതിനാണ് അംഗീകാരം. ഒരു ടെലിവിഷൻ ഹാസ്യനടൻ എന്ന നിലയിൽ നിന്ന് രാജ്യത്തിന്‍റെ പ്രസിഡന്‍റായും പിന്നീട് ഒരു ആഗോള നേതാവ് എന്ന നില വരെയുള്ള വളർച്ചയിൽ ഈ അംഗീകാരം ഒരു ചവിട്ടുപടിയായി ലോകം കണക്കാക്കുന്നു. റഷ്യ ഫെബ്രുവരിയിൽ ഉക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെയാണ് സെലെൻസ്കി രാജ്യത്തിന്‍റെ പ്രതിരോധമായി അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം തേടുന്ന സമാധാനപ്രിയരായ ഒരു ജനതയുടെ പോരാട്ടമായാണ് ഉക്രൈന്‍റെ ചെറുത്തുനിൽപ്പിനെ ലോകം കണ്ടത്. ഉക്രൈന്‍റെ മാസങ്ങളോളം നീണ്ടുനിന്ന ചെറുത്തുനിൽപ്പും ഇടയ്ക്കിടെ വിവിധ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയതും, ഉക്രെയ്നിന്‍റെ നിയന്ത്രണം റഷ്യ ഉടൻ ഏറ്റെടുക്കുമെന്നും കീവിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും കരുതിയ എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. സെലെൻസ്കി ജനക്കൂട്ടത്തിലേക്ക് കാലെടുത്തുവച്ച്…

Read More

ഷിംല: ഹിമാചൽ പ്രദേശിൽ 30 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. 30 പേരെയും അടുത്ത ആറ് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് ലഭിച്ച പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ നടപടിയെന്ന് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രതിഭാ സിംഗ് പറഞ്ഞു. ധീരേന്ദർ സിംഗ് ചൗഹാൻ, സന്തോഷ് ദോർഗ, കുൽദീപ് ഒക്ത, അനീഷ് ദിവാൻ എന്നിവരെയാണ് പുറത്താക്കിയത്. ഇവരെല്ലാം ഷിംല ജില്ലയിൽ നിന്നുള്ളവരാണ്. നവംബർ 12ന് നടന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചയാണ്. 68 സീറ്റുകളിലേക്കാണ് മത്സരം. ബിജെപിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ പോരാട്ടമുണ്ടാകുമെന്നും ബിജെപിക്ക് നേരിയ വിജയസാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകൾ പറയുന്നു.

Read More

ധാക്ക: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് 5 റൺസ് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് 266 റൺസ് മാത്രമാണ് നേടാനായത്. ബംഗ്ലാദേശിന് വേണ്ടി 100 റൺസും 2 വിക്കറ്റുകളും സ്വന്തമാക്കിയ മെഹിദി ഹസ്സനാണ് മാൻ ഓഫ് ദി മാച്ച്. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദർ 3 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Read More

കൽപ്പറ്റ: വയനാട്ടിൽ എസ്എഫ്ഐ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച കേസിലെ പ്രതികളായ മേപ്പാടി പോളിടെക്നിക് കോളേജിലെ അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കാൻ തീരുമാനമായി. മൂന്നാം വർഷ വിദ്യാർത്ഥികളായ അഭിനന്ദ്, അഭിനവ്, കിരൺ രാജ്, അലൻ ആന്‍റണി, മുഹമ്മദ് ഷിബിലി എന്നിവരെയാണ് കോളേജിൽ നിന്ന് പുറത്താക്കുന്നത്. ഇവർ എം.ഡി.എം.എ ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈത്തിരി തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മേപ്പാടി പോളിടെക്നിക് കോളേജിന് നേരെയുണ്ടായ ആക്രമണത്തിൽ എസ്എഫ്ഐ നേതാവ് അപർണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യൂണിയൻ തിരഞ്ഞെടുപ്പിനിടെ മേപ്പാടി പോളിടെക്നിക് കോളേജിലാണ് വിദ്യാർത്ഥി സംഘർഷമുണ്ടായത്. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വരുന്ന വിദ്യാർത്ഥികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിതാ നേതാവിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ അപർണ ഗൗരി ചികിത്സയിലാണ്. സംഭവത്തിൽ അഭിനവ് ഉൾപ്പെടെ നാൽപതോളം പേർക്കെതിരെ പോലീസ് കേസുണ്ട്. 

Read More

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി മാറുന്നതോടെ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമർദ്ദം രാത്രിയോടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും നാളെ രാവിലെയോടെ തമിഴ്നാട്-ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് പുതുച്ചേരിക്കും ചെന്നൈയ്ക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വടക്കൻ തമിഴ്നാട്- പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി അടുത്ത രണ്ട് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ; 10-12-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 11-12-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

Read More