- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാൻ സിപിഎം. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. ഭരണഘടനയെ അപമാനിച്ച കേസിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. സജി ചെറിയാനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തിൽ ജൂലൈ ആറിന് സജി ചെറിയാൻ രാജിവച്ചിരുന്നു. സജിക്ക് പകരം പുതിയ മന്ത്രിയെ നിയമിച്ചില്ല. വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറി കേസ് തീരാൻ കാത്തിരിക്കുകയായിരുന്നു സി.പി.എം.
അമേരിക്കന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കും; മൈന്‍ഡ്മെയ്സ് – വൈബ്ര ഹെല്‍ത്ത്കെയര്‍ സഹകരണം
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ പിന്തുണയുള്ള യൂണികോൺ കമ്പനിയായ മൈൻഡ്മെയ്സ് യുഎസിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി വൈബ്ര ഹെൽത്ത് കെയറുമായി സഹകരിക്കും. ഇന്ത്യൻ വംശജനായ ന്യൂറോ സയന്‍റിസ്റ്റ് സ്ഥാപിച്ച മൈൻഡ് മെയ്സ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ന്യൂറോ ടെക്നോളജി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആഗോള സ്ഥാപനമാണ്. മൈന്‍ഡ്മെയ്സിന്റെ ഡിജിറ്റൽ ഹെൽത്ത് ടെക്നോളജി സിസ്റ്റങ്ങളായ മൈൻഡ്പോഡ്, മൈൻഡ്മോഷൻ എന്നിവ തിരഞ്ഞെടുത്ത വൈബ്ര ആശുപത്രികളിൽ പ്രയോജനപ്പെടുത്തുന്നതിന് ഈ സഹകരണം വഴിയൊരുക്കും. വൈബ്ര ഹെൽത്ത് കെയർ യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള 19 സംസ്ഥാനങ്ങളിലായി 90 സ്പെഷ്യാലിറ്റി ആശുപത്രികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മസ്തിഷ്കാഘാതം, ട്രുമാറ്റിക് ബ്രെയിന്‍ ഇഞ്ച്വറി തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങളുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾക്കും ഇടപെടലുകൾക്കുമായി സോഫ്റ്റ് വെയർ അധിഷ്ഠിത സംവിധാനങ്ങൾ മൈൻഡ്മെയ്സ് നൽകുന്നു. ആഗോളതലത്തിൽ 130 ലധികം പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളിൽ മൈൻഡ്മെയ്സ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ എയിംസ് ഉൾപ്പെടെ പ്രമുഖ 12 ലധികം സ്ഥാപനങ്ങളിൽ ഇത് ലഭ്യമാണ്. ഡിജിറ്റൽ പിന്തുണയോടെ അത്യാധുനിക സംവിധാനങ്ങൾ ആരോഗ്യപരിപാലന പ്രൊഫഷണലുകൾക്ക് നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മൈൻഡ്മെയ്സ്…
ചെന്നൈ: പൂനെ ആസ്ഥാനമായുള്ള ഇക്കണോമിക് എക്സ്പ്ലോസീവ്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച പിഎസ്എൽവി എക്സ്എൽ വേരിയന്‍റിനുള്ള ബൂസ്റ്റർ മോട്ടോർ വിജയകരമായി പരീക്ഷിച്ചതായി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നടത്തിയ പരീക്ഷണം തൃപ്തികരമാണെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്തു. എഞ്ചിൻ ഇന്നലെയാണ് പരീക്ഷിച്ചത്. ഇതോടെ പിഎസ്എൽവിയുടെ ഭാഗങ്ങൾ നിർമ്മിക്കാനുള്ള ശേഷി സ്വകാര്യ കമ്പനികൾ സ്വന്തമാക്കി. കമ്പനിയുടെ എക്കാലത്തെയും വിശ്വസനീയമായ ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എൽവി(പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)യുടെ ഉൽപാദനം സ്വകാര്യ മേഖലയിലേക്ക് കൈമാറുന്നതിന്‍റെ തുടക്കമാണ് കമ്പനിയുടെ പിഎസ്ഒ എംഎക്സ്എൽ മോട്ടോർ അടയാളപ്പെടുത്തുന്നത്. 2019 ലാണ് മോട്ടോറിന്‍റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്ക് കൈമാറിയത്.
തിരുവനന്തപുരം: ‘ഹി’യോടൊപ്പം ‘ഷി’ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിയമഭേദഗതി വരുത്തി നിയമസഭ. കേരള ഹൈക്കോടതി സർവീസസ് (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്ലിലാണ് ‘ഷി’ എന്ന പദം ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പത്തെ നിയമത്തിൽ, ജീവനക്കാരുടെ വിരമിക്കൽ സംബന്ധിച്ച വ്യവസ്ഥയിൽ ‘ഹി’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലിംഗസമത്വത്തിനായുള്ള വിവിധ നടപടികളുടെ ഭാഗമാണ് ഭേദഗതി. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തില്‍ ‘he’ എന്ന വാക്കിന് മുന്‍പായി ‘she’ എന്ന വാക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് she/he എന്നാക്കി. നിലവിലുള്ള ‘ജനറല്‍ ക്ലോസസ് ആക്ട്’ പ്രകാരം ഹീ എന്ന് മാത്രം ഉപയോഗിച്ചാല്‍ അതില്‍ പുരുഷനും സ്ത്രീയും ഉള്‍പ്പെടുന്നുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ സമീപനത്തിന്റെ ഭാഗമായിട്ടാണ് നിയമത്തിലും ഈ ഭേദഗതി വരുത്തിയിരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
നടൻ ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷഫീഖിന്‍റെ സന്തോഷം എന്ന സിനിമയുടെ അണിയറ പ്രവർത്തകരിൽ പലർക്കും പ്രതിഫലം ലഭിച്ചില്ലെന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. തനിക്ക് ശമ്പളം കിട്ടിയില്ലെങ്കിലും ബാക്കിയുള്ളവർക്ക് പണം നൽകണമെന്നാണ് ബാലയുടെ ആവശ്യം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം. “ഒരു കോടി 25 ലക്ഷം രൂപയ്ക്ക് കാര്‍ വാങ്ങാന്‍ കഴിയും. പക്ഷേ നിങ്ങള്‍ക്കായി കഷ്ടപ്പെട്ടവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ന്യായമില്ല. സംവിധായകന്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ല. എല്ലാവര്‍ക്കും ആവശ്യങ്ങളുണ്ട്. പരാതി കൊടുക്കുന്നില്ല. പക്ഷേ ഉണ്ണി മുകുന്ദന്‍ കുറിച്ച് കൂടി നന്നാകണം. അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കാന്‍ തനിക്ക് ആഗ്രഹമൊന്നുമില്ല. പരാതിയുമില്ല. ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദന്‍. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തില്‍ വേണ്ട, മനുഷ്യന്‍ മനുഷ്യനായി ഇരിക്കണം.” ബാല പറഞ്ഞു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം നവംബർ 25നാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളിൽ മികച്ച…
മാഡ്രിഡ്: ലോകകപ്പ് ഫുട്ബോളിൽ നിന്ന് പുറത്തായതിന് പിന്നാലെ സ്പെയിനിന്‍റെ മുഖ്യ പരിശീലകൻ ലൂയിസ് എന്റിക്കെ സ്ഥാനം രാജിവച്ചു. പ്രീക്വാർട്ടറിൽ മൊറോക്കോയാണ് സ്പെയിനിനെ തോൽപ്പിച്ചത്. സ്പെയിനിന്‍റെ അണ്ടർ 21 കോച്ച് ലൂയിസ് ഡി ലാ ഫ്യുന്റെ പുതിയ പരിശീലകനായി ചുമതലയേറ്റേക്കും. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ (ആർഎഫ്ഇഎഫ്) തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, സ്പാനിഷ് ഫുട്ബോളിനായി പുതിയ പ്രോജക്റ്റുകൾ ആരംഭിക്കേണ്ടതുണ്ട്. സമീപ വർഷങ്ങളിലെ സ്പാനിഷ് ഫുട്ബോളിന്‍റെ നേട്ടങ്ങൾ തുടരുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയ ടീമിന് നൽകിയ സേവനത്തിന് ലൂയിസ് എന്റിക്കെയ്ക്കും മറ്റ് കോച്ചുമാർക്കും റിപ്പോർട്ട് നന്ദി പറഞ്ഞു. ഡിസംബർ 12ന് ചേരുന്ന ആർ.എഫ്.ഇ.എഫ് യോഗത്തിൽ പുതിയ പരിശീലകനെ ഔദ്യോഗികമായി തീരുമാനിക്കും.
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നൽകിയ ഗുജറാത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് ഫലം വൈകാരികമാണ്. വികസനത്തിന്‍റെ രാഷ്ട്രീയത്തെ ഗുജറാത്തിലെ ജനങ്ങൾ അനുഗ്രഹിക്കുകയും തുടരാൻ ആഗ്രഹിക്കുകയും ചെയ്തു. ഗുജറാത്തിലെ ജനങ്ങളുടെ ശക്തിക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു. കഠിനാധ്വാനം ചെയ്ത സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരാണ് യഥാർത്ഥ വിജയികൾ. പ്രവർത്തകരുടെ കഠിനാധ്വാനം ഇല്ലാതെ ഈ ചരിത്ര വിജയം നേടാൻ കഴിയുമായിരുന്നില്ല. ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ നന്ദി പറയുന്നു. സംസ്ഥാനത്തിന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ പ്രവർത്തിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം ഹിമാചൽ പ്രദേശിലെ വൻ വിജയത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്ക് നന്ദി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി പറയുന്നു. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും അഭിനന്ദനാർഹമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രയും വേഗം നിറവേറ്റാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പാർട്ടിയെ പുനഃസംഘടിപ്പിക്കുമെന്നും രാജ്യത്തിന്‍റെ അഭിലാഷങ്ങൾക്കായി…
കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി.സിയെ നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ഡോ.സിസ തോമസിനെ ഇടക്കാല വി.സിയായി നിയമിച്ച ഗവർണറുടെ നീക്കത്തിനെതിരെ സർക്കാർ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയിരിക്കുന്നത്. സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി.സിയായി സിസ തോമസിന് തുടരാമെന്ന് സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.
തിരുവനന്തപുരം: മദ്യത്തിന്‍റെ പൊതുവിൽപ്പന നികുതി 4% വർദ്ധിപ്പിക്കാനുള്ള ബില്ലിന്മേൽ സംസ്ഥാനത്ത് ചർച്ചകൾ ആരംഭിച്ചു. ലാഭം മദ്യക്കമ്പനികൾക്ക് മാത്രമാണെന്ന് പ്രതിപക്ഷം പറഞ്ഞു. സർക്കാരിന്റെ ഈ നയം അംഗീകരിക്കാനാവില്ലെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മദ്യത്തിന്‍റെ വില വർദ്ധിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ വർഷം മാത്രം 23 പുതിയ ബാറുകൾക്ക് അനുമതി നൽകിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. എന്നാൽ പുതിയ ബാർ വന്നതിനാൽ വിൽപ്പന വർദ്ധിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മദ്യക്കമ്പനികൾക്ക് 170 കോടി രൂപ നേടിക്കൊടുക്കുമ്പോൾ അധികഭാരം ജനങ്ങൾക്കാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മയക്കുമരുന്ന് കേസുകൾ വർദ്ധിച്ചുവരുന്നു എന്നത് ശരിയാണെങ്കിലും മദ്യത്തിന്‍റെ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ ന്യായീകരണം. മദ്യത്തിന്‍റെ വില പരമാവധി 20 രൂപയാണ് വർദ്ധിക്കുകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എല്ലാ ബ്രാൻഡുകളുടെയും വില വർദ്ധിക്കില്ല. നികുതി 4 ശതമാനം വർദ്ധിപ്പിച്ചാലും രണ്ട് ശതമാനം നികുതി വർദ്ധനവ് മാത്രമേ പ്രാബല്യത്തിൽ വരൂവെന്നും…
കൊച്ചി: കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഒരു മാസത്തിനകം നൽകാൻ കേരള ഹൈക്കോടതി സെനറ്റിന് നിർദ്ദേശം നൽകി. ഈ സമയപരിധിക്കുള്ളിൽ നോമിനിയെ നൽകിയില്ലെങ്കിൽ, ചാൻസലർക്ക് നിയമപ്രകാരം നടപടിയെടുക്കാം. നോമിനിയെ നൽകിയാൽ കമ്മിറ്റി രൂപീകരിച്ച് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കമ്മിറ്റിയിലേക്ക് നോമിനിയെ നൽകിയില്ലെങ്കിൽ സെനറ്റ് പിരിച്ച് വിടാൻ ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം എസ് ജയറാം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ വിധി.
