- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഹിമാചൽ പ്രദേശ്: ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകളുടെ പിൻബലത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക്. 1985ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത ഹിമാചലിൽ ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ വിജയം. സ്വന്തം സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം ഹിമാചലിൽ തോൽവി സമ്മതിച്ച ബിജെപി മുഖ്യമന്ത്രി ജയറാം ഠാക്കൂർ ഗവർണർക്ക് തന്റെ രാജി സമർപ്പിച്ചു. ബിജെപി 27 സീറ്റുകൾ നേടി രണ്ടാമതെത്തിയപ്പോള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആദ്യമായി പരീക്ഷണ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) ഒരു സീറ്റ് പോലും നേടാനായില്ല. 15 വർഷത്തെ ബിജെപി ഭരണം തൂത്തെറിഞ്ഞ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയെത്തിയ ഹിമാചൽ ഫലം എഎപിക്ക് തിരിച്ചടിയായി.
ഗുജറാത്ത്: ഗുജറാത്തിൽ റെക്കോർഡ് ജയത്തിൽ ബിജെപി. സംസ്ഥാനത്ത് ബിജെപി ഭരണം ഉറപ്പിച്ചു. തുടർച്ചയായ ഏഴാം തവണയാണ് എതിരില്ലാതെ ബിജെപി അധികാരത്തിൽ എത്തുന്നത്. തിരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റിലാണ് വിജയിച്ചത്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. തിങ്കളാഴ്ച ഭൂപേന്ദ്ര പട്ടേൽ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം 2 ശതമാനത്തിലധികം വോട്ടോടെ എഎപി ദേശീയ പാർട്ടിയായി മാറി. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണ് നേടിയത്.
തിരുവനന്തപുരം: ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനക്കാർ വിരമിക്കുമ്പോൾ ഒഴിവുകൾ കൃത്യമായി മനസ്സിലാക്കാൻ പ്രത്യേക സോഫ്റ്റ് വെയർ വികസിപ്പിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഷാഫി പറമ്പിലിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചു ചാട്ടം. കഴിഞ്ഞ എട്ട് മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം 10,000 ത്തിലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എട്ട് മാസം കൊണ്ട് ഒരു വർഷം കൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ടത് യാഥാർത്ഥ്യമാക്കിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്തെ എംഎസ്എംഇ സംരംഭങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ‘മെയ്ഡ് ഇൻ കേരള’ എന്ന പുതിയ ബ്രാൻഡ് നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ചർച്ചയിൽ വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭ്യമാക്കാനാണ് സർക്കാരിന്റെ ഈ ശ്രമം. പുതിയ സംരംഭങ്ങൾ നിലനിർത്താൻ താലൂക്ക് വിപണന മേള നടത്തും. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം…
6 ലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിറ്റതായി റിപ്പോർട്ട്; ഒരു ഡിജിറ്റൽ ഐഡന്റിറ്റിക്ക് 490 രൂപ
ബെംഗളൂരു: ആഗോളതലത്തിൽ ഏകദേശം 50 ലക്ഷത്തോളം വ്യക്തികളുടെ വിവരങ്ങൾ ബോട്ട് മാർക്കറ്റിൽ വിറ്റഴിച്ചതായി റിപ്പോർട്ട്. ഇതിൽ 60,0000 പേർ ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ സേവന ദാതാക്കളിൽ ഒന്നായ നോർഡ് വിപിഎൻ ആണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. ഹാക്കർമാർ മാൽവെയർ ഉപയോഗിച്ച് ഇരകളുടെ ഉപകരണങ്ങളിൽ നിന്ന് ഡാറ്റ മോഷ്ടിച്ച് ബോട്ട് മാർക്കറ്റിൽ വിൽക്കുകയാണ് ചെയ്തത്. ലിത്വാനിയയിലെ നോർഡ് സെക്യൂരിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന നോര്‍ഡ് വിപിഎൻ നടത്തിയ പഠനമനുസരിച്ച്, മോഷ്ടിച്ച ഡാറ്റയിൽ ഉപഭോക്തൃ ലോഗിൻ, കുക്കീസ്, ഡിജിറ്റൽ ഫിംഗർപ്രിന്റുകൾ, സ്ക്രീൻഷോട്ടുകൾ, മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഒരു വ്യക്തിയുടെ ഡിജിറ്റൽ ഐഡന്‍റിറ്റിയുടെ ശരാശരി വില 490 ഇന്ത്യൻ രൂപയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2018 ലാണ് ബോട്ട് മാർക്കറ്റുകൾ ആരംഭിച്ചത്. അന്ന് മുതൽ നോര്‍ഡ് വിപിഎന്‍ ഇത് നിരീക്ഷിച്ച് വരികയാണ് എന്നാണ് വിവരം. കുറച്ച് കാലമായി ഇന്ത്യയിൽ സൈബർ സുരക്ഷാ പ്രശ്നങ്ങൾ നിലവിലുണ്ട്. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഉന്നത…
ലഖ്‌നൗ: യുപിയിൽ മെയിൻപുരി ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡിപിംള്‍ യാദവ് ജയത്തിലേക്ക്. 1,70,000ലധികം വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർത്ഥി രഘുരാജ് സിങ് ശാക്യയ്ക്കെതിരെ ഡിംപിൾ മുന്നിട്ട് നിൽക്കുന്നത്. സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുലായത്തിന്‍റെ മകനും എസ്പി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്‍റെ ഭാര്യയാണ് ഡിംപിൾ. 53.89 ശതമാനമായിരുന്നു ഇവിടെ പോളിംഗ്. ഡിംപിൾ യാദവ് 60 ശതമാനത്തിലധികം വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്ത് ഇവിടെ നോട്ടയാണ്. 1996 മുതൽ 4 തവണ മുലായം മെയിൻപുരിയെ ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ, സമാജ്‌വാദി പാർട്ടി എന്നിവയാണ് ലീഡ് ചെയ്യുന്നത്. രാഷ്ട്രീയ ലോക്ദളിന്‍റെ മദൻ ഭയ്യ ഖതൗലിയിലെ തിരഞ്ഞെടുപ്പിൽ ലീഡ് ചെയ്യുമ്പോൾ രാംപുരില്‍ എസ്പി നേതാവ് മുഹമ്മദ് അസിം രാജ തന്‍റെ ലീഡ് തുടരുകയാണ്.
മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ടി20 മത്സരം. അഞ്ചിന് പൂനെയില്‍ രണ്ടാം ടി20യും ഏഴിന് രാജ്‌കോട്ടില്‍ മൂന്നാം ടി20 മത്സരവും നടക്കും. പത്തിന് ഗുവാഹത്തിയാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാവുക. 12ന് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനവും 15ന് തിരുവനന്തപുരത്ത് മൂന്നാം ഏകദിനവും നടക്കും. ഇതിന് പിന്നാലെ ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ഏകദിന, ട്വന്റി-20 പരമ്പരകള്‍ കളിക്കും. ഹൈദാരാബാദില്‍ ജനുവരി 18ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20യുമാണുള്ളത്.
ദോഹ: ഖത്തറിന്‍റെ പല ഭാഗങ്ങളിലും മഴ പെയ്തു. ശനിയാഴ്ച വരെ തുടർന്നേക്കും. അൽ ഖോർ, റാസ് ലഫാൻ, അൽ ഹുവെയ്‌ല തുടങ്ങി രാജ്യത്തിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ഇന്നലെ മഴ രേഖപ്പെടുത്തി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ശൈത്യകാലത്തിന്‍റെ ആരംഭത്തിന്‍റെ മുന്നോടിയായാണിത്. ഇത് പ്രാദേശികമായി അൽ മർബ് അന്നായ എന്നറിയപ്പെടുന്നു. ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം പുനരാരംഭിച്ചു. സമര പന്തൽ പൊളിച്ചുമാറ്റിയ ശേഷമാണ് നിർമ്മാണ സാമഗ്രികൾ വിഴിഞ്ഞത്ത് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്താൻ ഇരട്ടി വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. ആദ്യഘട്ടത്തിൽ 20 ലോഡ് നിർമ്മാണ സാമഗ്രികളാണ് എത്തിച്ചത്. പുലിമുട്ടിന്‍റെ നിർമാണം പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി കടലിൽ നിക്ഷേപിക്കുന്ന കല്ലിന്‍റെ അളവ് പ്രതിദിനം 30,000 ടണ്ണായി ഉയർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമായി നിർത്തിയിട്ടിരുന്ന ബാർജുകളാണ് വിഴിഞ്ഞത്ത് എത്തിക്കുന്നത്. മൊത്തം 2.9 കിലോമീറ്റർ ദൂരമാണ് പുലിമുട്ട് വേണ്ടത്. അതിൽ 1.4 കിലോമീറ്റർ ഇതുവരെ പൂർത്തിയായി. 1.7 കിലോമീറ്റർ അപ്രോച്ച് റോഡിന്‍റെ 600 മീറ്റർ മാത്രമാണ് നിർമിച്ചത്. അദാനി ഗ്രൂപ്പിന്‍റെ കണക്കനുസരിച്ച് 60 ശതമാനം കടൽ നികത്തലും പൂർത്തിയായി. അടുത്ത ഓണത്തിന് കപ്പൽ വിഴിഞ്ഞത്ത് അടുപ്പിക്കണം എന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
കോഴിക്കോട്: കോഴിക്കോട് ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി ഉത്തരവ്. പ്രദേശവാസിയായ സക്കീർ ഹുസൈൻ നൽകിയ ഹർജിയിലാണ് കോഴിക്കോട് മുൻസിഫ് കോടതി ഉത്തരവ്. തോട് നികത്തിയ സ്ഥലത്താണ് പ്ലാന്‍റ് പണിയുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ശുചിമുറി മാലിന്യ പ്ലാന്‍റ് നിർമ്മാണം ആരംഭിച്ച സ്ഥലമാണ് അവിക്കൽതോട്. എന്നാൽ റവന്യൂ രേഖകൾ പ്രകാരം തോടായിരുന്ന ഭാഗം നികത്തിയാണ് പ്ലാന്‍റ് നിർമ്മിക്കുന്നതെന്ന് ആരോപിച്ച് പ്രദേശവാസിയായ സക്കീർ ഹുസൈൻ കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. കോർപ്പറേഷനെയും സംസ്ഥാന സർക്കാരിനെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജി.
