- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഷിംലയിൽ നടന്ന യോഗത്തിൽ 40 എം.എൽ.എമാരും പങ്കെടുത്തു. എം.എൽ.എമാരുടെ വരവ് വൈകിയത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരെയാണ് ഹൈക്കമാൻഡ് നിരീക്ഷകരായി നിയോഗിച്ചത്. ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ലയും സംഭവസ്ഥലത്തുണ്ട്. എംഎൽഎമാരെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം തേടും. അതേസമയം, മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ എം.എൽ.എമാരുടെ പൊതുസമ്മതം തേടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഹൈക്കമാൻഡ് അയച്ച നിരീക്ഷകർ ഹിമാചൽ പ്രദേശിലെത്തി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തുകയാണ്. അതിൽ നിന്ന് പാർട്ടി തീരുമാനമെടുക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഖത്തർ : ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്ക് ജയം. പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-2 നായിരുന്നു ക്രൊയേഷ്യൻ ജയം. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇൻജുറി ടൈമിലാണ് തകർപ്പൻ ഗോളുമായി നെയ്മാർ ബ്രസീലിന് ലീഡ് നൽകിയത്. എക്സ്ട്രാ ടൈം അവസാനിക്കുന്നതിന് മുൻപേ ക്രൊയേഷ്യ പെട്കോവിച്ചിലൂടെ ഗോൾ മടക്കുകയായിരുന്നു. ആദ്യപകുതിയിൽ ക്രൊയേഷ്യയും രണ്ടാം പകുതിയിൽ ബ്രസീലും ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ ഇരു ടീമുകൾക്കും ആയില്ല. മത്സരം അവസാന 10 മിനിറ്റിലേക്കു കടന്നതിനു പിന്നാലെ ബ്രസീൽ ആക്രമിച്ചു കയറിയെങ്കിലും, ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകൾ അവർക്കു രക്ഷയാവുകയായിരുന്നു.
പാരിസ്: ലൈംഗിക രോഗങ്ങളെ തടയാൻ സുപ്രധാന തീരുമാനവുമായി ഫ്രാൻസ്. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഫ്രാൻസിൽ ഇനി സൗജന്യമായി കോണ്ടം ലഭിക്കും. യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഫാർമസികളിൽ നിന്ന് കോണ്ടം സൗജന്യമായി ലഭിക്കും. ഗർഭനിരോധന മാർഗങ്ങളിൽ ഒരു ചെറിയ വിപ്ലവം കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 ലും 2021 ലും ഫ്രാൻസിൽ ലൈംഗിക രോഗങ്ങൾ 30 ശതമാനം വർദ്ധിച്ചു. ലൈംഗികമായി പകരുന്ന രോഗങ്ങൾ കുറയ്ക്കുകയും ഗർഭനിരോധന മാർഗങ്ങൾ എളുപ്പമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. 2018 മുതൽ, ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് വാങ്ങുന്ന കോണ്ടത്തിനായി ചെലവഴിക്കുന്ന തുക സർക്കാർ വ്യക്തികൾക്ക് തിരികെ നൽകാൻ തുടങ്ങിയിരുന്നു. ഈ വർഷം ആദ്യം 26 വയസ് വരെയുള്ള യുവതികൾക്ക് ഗർഭ നിരോധന മാർഗങ്ങൾ സൗജന്യമാക്കിയിരുന്നു. ഡോക്ടറുടെ നിർദേശമില്ലാതെ തന്നെ എച്ച്ഐവി ഒഴികെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകളും നടത്താം. 26 വയസ്സിന് താഴെയുള്ളവർക്കാണ് ഇത്തരത്തിൽ പരിശോധന നടത്താനാകുക.
വണ്ടാനം മെഡിക്കൽ കോളജിൽ കുഞ്ഞും അമ്മയും മരിച്ച സംഭവം; ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പരിചയസമ്പന്നരായ ഡോക്ടർമാരാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ചികിത്സ വൈകുകയോ വിദഗ്ധചികിത്സയിൽ കാലതാമസമോ വന്നിട്ടില്ല. പ്രസവസമയത്ത് കുഞ്ഞ് മരിച്ചിരുന്നു. ഡോ.തങ്കു തോമസ് കോശി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ കുടുംബവും നാട്ടുകാരും മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് മുതിർന്ന ഡോക്ടർ തങ്കു തോമസ് കോശിക്ക് നിർബന്ധിത അവധി നൽകി. കൈനകരി സ്വദേശിനിയായ അപർണയെ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ലേബർ റൂമിലേക്ക് മാറ്റിയത്. പ്രസവം വൈകിയതോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
കൊച്ചി: പരസ്പര ധാരണയോടെ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കേണ്ടിവരുന്നത് സ്വീകാര്യമല്ലെന്ന് കേരള ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമേ ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷ നൽകാൻ കഴിയൂവെന്ന വ്യവസ്ഥയെ ഹൈക്കോടതി വിമർശിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ നിബന്ധന ചൂണ്ടിക്കാട്ടി വിവാഹമോചന ഹർജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അപേക്ഷ അടിയന്തരമായി പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹർജി തീർപ്പാക്കണമെന്ന് ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിനിയായ യുവതിയുമാണ് കുടുംബ കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ എല്ലാ മാസവും നൽകിയിരുന്ന പ്രത്യേക തുക നിർത്തലാക്കുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് ധനവകുപ്പ് കെ.എസ്.ആർ.ടി.സിയെ അറിയിച്ചിട്ടുണ്ട്. അധിക ഫണ്ട് വൈകിയതിനാൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഉൾപ്പെടെയുള്ള പരിഷ്കരണ നടപടികളുമായി സഹകരിച്ചാൽ, എല്ലാ മാസവും 10നകം ശമ്പളം നൽകുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി ട്രേഡ് യൂണിയനുകൾക്ക് മുഖ്യമന്ത്രി നേരത്തെ നൽകിയ ഉറപ്പ്. എന്നാൽ, ഈ മാസം 10നകം ശമ്പളം നൽകാനാവില്ലെന്നാണ് സൂചന. പ്രതിപക്ഷം ഇന്ന് നിയമസഭയിൽ വിഷയം ഉന്നയിച്ചെങ്കിലും ഗതാഗത മന്ത്രി മറുപടി നൽകിയില്ല. ധനവകുപ്പിൽ നിന്ന് പണം ലഭിക്കാൻ വൈകുന്നത് ശമ്പള വിതരണത്തെ ബാധിക്കുന്നുണ്ട്. ഇത്തവണ പാസാക്കിയ 50 കോടി രൂപയിൽ 30 കോടി രൂപ നാളെ വൈകുന്നേരത്തോടെ അക്കൗണ്ടിൽ എത്തുമെന്നാണ് മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ, ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം 12ആം തീയതിയോടയേ ലഭിക്കൂ.
മുംബൈ: മഹാരാഷ്ട്രയിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്നേക്കും. നിയമം രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഡൽഹിയിൽ അഫ്താബ് അമീൻ പൂനാവാല ലിവ് ഇൻ പാർട്ണർ ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ കേസിൽ ശ്രദ്ധയുടെ പിതാവിനെ കണ്ടതിന് പിന്നാലെയാണ് ഫഡ്നാവിസിന്‍റെ പ്രസ്താവന. “ഇതുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളിൽ ഉള്ള നിയമങ്ങൾ പരിശോധിക്കുകയാണ്. അതുവച്ച് ഇനിയെന്ത് വേണമെന്ന് തീരുമാനിക്കും,” മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി കൂടിയായ ഫഡ്നാവിസ് പറഞ്ഞു. ചില സംസ്ഥാനങ്ങൾ ലൗ ജിഹാദിനെതിരെ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
നടൻ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. ഷെഫീഖിന്‍റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ബാല ഉന്നയിച്ചിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ താനുൾപ്പെടെ സിനിമയിൽ പ്രവർത്തിച്ച പലർക്കും പ്രതിഫലം നൽകിയില്ലെന്നും സ്ത്രീകൾക്ക് മാത്രമാണ് പ്രതിഫലം നൽകിയതെന്നും ബാല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ വിവാദങ്ങളോട് പ്രതികരിച്ചത്. മറ്റൊരു നടനെ വച്ച് ചെയ്യേണ്ട കഥാപാത്രത്തിന് താനാണ് ബാലയെ നിര്‍ദ്ദേശിച്ചതെന്നും, പ്രതിഫലമായി ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഖത്തർ: ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് പെയ്ന്റിങ്ങിനുള്ള റെക്കോർഡ് ഖത്തറിന്. ഇറാനിയന്‍ ആര്‍ട്ടിസ്റ്റ് ഇമാദ് അല്‍ സലേഹി വരച്ച ഈ പെയ്ന്റിങ്ങിന് ഒരു ഫുട്‌ബോള്‍ പിച്ചിന്റെ വലുപ്പമുണ്ട്. 9,652 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ക്യാന്‍വാസിലാണ് പെയ്ന്‍റിങ്ങ്. ലോകത്തിലെ ഏറ്റവും വലിയ കായിക-സാംസ്‌കാരിക പെയ്ന്‍റിങ്ങാണിത്. ‘ഒരു ബോളിന്റെ കഥ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 1930 മുതൽ 2022 വരെയുള്ള ഫിഫ ലോകകപ്പിന്‍റെ ചരിത്രമാണ് ചിത്രം പറയുന്നത്. 3,000 ലിറ്റർ പെയിന്‍റും 150 ബ്രഷും ചിത്രത്തിനായി ഉപയോഗിച്ചു. ഇത് പൂർത്തിയാക്കാൻ 5 മാസത്തിലധികം ദിവസം 14-18 മണിക്കൂറാണ് വേണ്ടി വന്നത്. 10,000-ലധികം മുഖങ്ങൾ ചിത്രത്തിൽ വരച്ചിട്ടുണ്ട്. സാഷ ജാഫ്രി എന്ന ആര്‍ട്ടിസ്റ്റിന്റെ ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് പെയ്ന്റിങ്ങെന്ന (1,595.76 ചതുരശ്ര മീറ്റര്‍) റെക്കോര്‍ഡ് ഭേദിച്ചാണ് ഇറാനിയന്‍ ആര്‍ട്ടിസ്റ്റായ ഇമാദ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ന്യൂഡല്‍ഹി: ഒരാൾക്ക് 4 ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും വിദ്യാസമ്പന്നരും പുരോഗമനവാദികളും 4 വിവാഹം കഴിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം പുരുഷൻമാർക്ക് ഒന്നിലധികം ഭാര്യമാരുള്ളതിനെ പാർട്ടി എതിർക്കുന്നുവെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ്, 4 വിവാഹം കഴിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി പരസ്യമായി വിമർശിച്ചിരിക്കുന്നത്. “രണ്ട് സിവില്‍ കോഡുകളുള്ള ഏതെങ്കിലും മുസ്ലീം രാഷ്ട്രത്തെ നിങ്ങള്‍ക്കറിയാമോ? ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് പ്രകൃതി വിരുദ്ധമാണ്. വിദ്യാസമ്പന്നരും പുരോഗമനവാദികളുമൊന്നും നാല് വിവാഹം കഴിക്കുന്നില്ല. ഏകീകൃത സിവില്‍കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്.” നിതിൻ ഗഡ്കരി പറഞ്ഞു.
