- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
സജി ചെറിയാനെതിരെ കേസില്ല: മന്ത്രിസഭയിലെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: സജി ചെറിയാനെതിരെ നിലവിൽ കേസില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ധാർമികതയുടെ പേരിലാണ് അദ്ദേഹം രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്‍ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുടെ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പ്രതിപക്ഷം സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. “യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മറ്റ് യു.ഡി.എഫ് പാർട്ടികളുടെ വഴിയിലേയ്ക്ക് കോൺഗ്രസിന് വരേണ്ടി വന്നു. വിഴിഞ്ഞം വിഷയത്തിൽ എൽ.ഡി.എഫ് തുടക്കം മുതൽ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുകയായിരുന്നു യു.ഡി.എഫ്. എന്നാൽ അവിടെയും അവർക്ക് തിരിച്ചടിയുണ്ടായി,” അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളിലും കേന്ദ്രസർക്കാരിന്റെ നിലപാട് സംസ്ഥാനത്തിന് എതിരാണ്. സാമ്പത്തിക മേഖലയിൽ കേന്ദ്രസർക്കാർ ദോഷകരമായ ഇടപെടലാണ് നടത്തുന്നത്. എന്നാൽ യു.ഡി.എഫ് എം.പിമാർ കേരളത്തിന്…
കൊച്ചി: സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ ബിസിനസ് ജെറ്റ് ടെർമിനലിന്‍റെ ഉദ്ഘാടനം ഡിസംബർ 10ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് സേവനങ്ങൾ, ടൂറിസം, ബിസിനസ് കോൺഫറൻസുകൾ എന്നിവ സമന്വയിപ്പിക്കുന്നതിനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കും. ബിസിനസ് ജെറ്റ് ടെർമിനൽ ആരംഭിക്കുന്നതോടെ രാജ്യത്തെ സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിക്കുന്ന 4 വിമാനത്താവളങ്ങളിൽ ഒന്നായി സിയാൽ മാറും. സ്വകാര്യ കാർ പാർക്കിംഗ് സ്ഥലം, ഡ്രൈവ്-ഇൻ പോർച്ച്, ഗംഭീരമായ ലോബി, അഞ്ച് ആഡംബര ലോഞ്ചുകൾ, ബിസിനസ്സ് സെന്‍റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത് ആൻഡ് സെക്യൂരിറ്റി സിസ്റ്റങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്സ്ചേഞ്ച് കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിംഗ് സിസ്റ്റം എന്നിവയും ഗേറ്റ് വേയിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ, ഉയർന്ന സുരക്ഷ ആവശ്യമുള്ള വിഐപി അതിഥികൾക്കായി ഒരു സേഫ് ഹൗസും…
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കൊട്ടും വരയും” എന്ന പരിപാടി സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 10) വൈകിട്ട് 5.30ന് കോഴിക്കോട് കടപ്പുറത്ത് 61 പ്രാവുകളെ പറത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. 61-ാമത് സ്കൂൾ കലോത്സവത്തിന്‍റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ 61 വിദ്യാർത്ഥികൾ ബലൂണുകളുമായി അണിനിരക്കും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എയും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും ഉൾപ്പെടെ 61 ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ഓപ്പൺ ക്യാൻവാസ് ഒരുക്കുന്നതിനൊപ്പം കലാകാരൻമാരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന പരിപാടിയിൽ കലാമണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ സംഗീത പരിപാടികളും ഉണ്ടായിരിക്കും. വിവിധ ഉപസമിതി ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഈ അക്കാദമിക് കലണ്ടറിലെ സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7…
തിരുവനന്തപുരം: ഡിസംബർ 14 മുതൽ ആരംഭിക്കുന്ന സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ പുനഃക്രമീകരിച്ചു. ഡിസംബർ 16ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. നേരത്തെയുള്ള ടൈംടേബിൾ പ്രകാരം പത്താം ക്ലാസിലെ ഒന്നാം ഭാഷാ പേപ്പർ 16ന് രാവിലെ 10 മണിക്ക് തുടങ്ങേണ്ടതായിരുന്നു. രാവിലെ 9.30 മുതൽ 11.15 വരെയാക്കി ഇത് പുനഃക്രമീകരിച്ചു. എട്ടാം ക്ലാസ് കലാകായിക പ്രവൃത്തിപരിചയ പരീക്ഷ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടക്കും. ഡിസംബർ 16ന് നടക്കേണ്ടിയിരുന്ന ഒൻപതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ ഡിസംബർ 21ന് 1.30 മുതൽ വൈകിട്ട് 4.15 വരെ നടക്കും. അർദ്ധവാർഷിക പരീക്ഷ ഡിസംബർ 14 മുതൽ 22 വരെയാണ് നടക്കുക.
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്. സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാക്കുന്നത് വരെ പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കരുതെന്നും കോടതി സി.ബി.ഐക്ക് നിർദ്ദേശം നൽകി. ചാരക്കേസിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐ.ബി ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവർക്ക് ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഇടക്കാല ജാമ്യം റദ്ദാക്കുകയും ഹർജി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ ഈ മാസം 15ന് പ്രത്യേക സിറ്റിംഗ് നടക്കും. ജാമ്യഹർജിയിൽ ഇടക്കാല ഉത്തരവ് അന്നേ ദിവസം പ്രതീക്ഷിക്കാം. ഉത്തരവിനെ ആശ്രയിച്ചായിരിക്കും സി.ബി.ഐയുടെ തുടർനടപടി. ജാമ്യം നിഷേധിക്കപ്പെട്ടാൽ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സി.ബി.ഐ സ്വീകരിച്ചേക്കും.
മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; വനം വകുപ്പിന് കീഴില് ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ്
കൊച്ചി: അനാഥ മൃഗങ്ങൾക്കുള്ള ഷെൽട്ടർ ഹോം നടത്തിപ്പിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ വനം വകുപ്പിന്‍റെ കീഴിലുള്ള അഭയാരണ്യത്തിലെ മ്ലാവുകളുടെ എണ്ണം വർധിപ്പിച്ച് കാണിച്ചാണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. വന്യമൃഗങ്ങളുടെ പേരിലുള്ള ഈ തട്ടിപ്പ് കണ്ടെത്തിയത് വനംവകുപ്പ് തന്നെയാണ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വനം വിജിലൻസ് ഉത്തരവിട്ടിട്ടുണ്ട്. മ്ലാവുകളുടെ തീറ്റച്ചെലവിൽ ഇല്ലാത്ത മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയാണ് തട്ടിപ്പ് നടന്നത്. വനം വകുപ്പിന് കീഴിലുള്ള അനാഥ മൃഗങ്ങൾക്കുള്ള അഭയകേന്ദ്രമായ കപ്രിക്കാട് അഭയാരണ്യത്തിൽ ആകെ 134 മ്ലാവുകളാണുള്ളത്. എന്നാൽ രജിസ്റ്ററിൽ 170 മ്ലാവുകളുണ്ടെന്നാണ് കണക്ക്. 170 മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് ഓരോന്നിനും പ്രതിമാസം 8,289 രൂപ ചെലവാകുമെന്നാണ് കണക്ക്. ഷെൽട്ടർ ഹോമിൽ ഇല്ലാത്ത 36 മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ചെലവ് കാണിച്ച് പ്രതിമാസം 2,98,404 രൂപ വച്ചാണ് എഴുതിയെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ 2019 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വ്യക്തമായി. അതായത്, കഴിഞ്ഞ 4 വർഷത്തിൽ 1.5…
കൊച്ചി: അനാശാസ്യ പ്രവര്‍ത്തന നിരോധന ആക്ട് പ്രകാരമുള്ള കുറ്റം, അനാശാസ്യകേന്ദ്രത്തിൽ എത്തുന്ന ഇടപാടുകാരനും ബാധകമാണെന്ന് ഹൈക്കോടതി. ആവശ്യക്കാർ പരിധിയിൽ വന്നില്ലെങ്കിൽ നിയമത്തിന്‍റെ ഉദ്ദേശ്യം തന്നെ പരാജയപ്പെടുമെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിറക്കിയത്. എറണാകുളം രവിപുരത്ത് ആയുർവേദ ആശുപത്രിയുടെ മറവിൽ നടത്തിയ അനാശാസ്യ കേന്ദ്രത്തിൽ വെച്ച് പിടിയിലായ മൂവാറ്റുപുഴ സ്വദേശി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 2007ൽ ഹർജിക്കാരനെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരമുള്ള കുറ്റം ഇടപാടുകാരനായ തനിക്കെതിരെ നിലനിൽക്കില്ലെന്നാണ് ഹർജിക്കാരൻ വാദിച്ചത്. ഇടപാടുകാരന്‍(കസ്റ്റമർ) എന്ന പദം നിയമത്തിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം കോടതി തള്ളി. കസ്റ്റമറും നിയമത്തിൽ പരാമർശിച്ചിട്ടുള്ള ‘വ്യക്തി’യുടെ പരിധിയിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക ചൂഷണം എന്നത് സ്വന്തമായി ചെയ്യാവുന്ന ഒരു പ്രവൃത്തിയല്ല. കസ്റ്റമര്‍ ഇല്ലാതെ അനാശാസ്യം നടക്കുകയില്ല. കസ്റ്റമറും നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് തന്നെയാണ് നിയമനിര്‍മാണ…
തൃശ്ശൂർ: ഇലന്തൂർ ഇരട്ട നരബലിയുടെ ഇരയായ റോസ്‌ലിയുടെ മകളുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടിൽ ബിജുവിനെയാണ് (44) എങ്കക്കാടുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മഞ്ജു വർഗീസ് മകനോടൊപ്പം എറണാകുളത്തെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ബിജു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ട്രസ്സ് വർക്ക് ജോലിക്കാരനാണ് ബിജു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി. ബിജുവിന്‍റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ന്യൂഡൽഹി: പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യങ്ങൾ സൗജന്യമല്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ കേരള സർക്കാർ തയ്യാറാവണം. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ പാർലമെന്‍റിൽ പറഞ്ഞു. പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച അരിക്കുള്ള പണം അടിയന്തരമായി വേണമെന്ന് കേന്ദ്രം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അടുത്ത വർഷത്തെ സബ്സിഡിയിൽ നിന്ന് തുക തിരിച്ച് പിടിക്കാനുള്ള നിർദ്ദേശത്തിന് വഴങ്ങി പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. 205.81 കോടി രൂപയാണ് കേന്ദ്രത്തിന് നൽകാനുള്ളത്. 2018 ലെ പ്രളയകാലത്ത് 89,540 മെട്രിക് ടൺ അരിയാണ് എഫ്.സി.ഐ വഴി കേരളത്തിലേക്ക് വിതരണം ചെയ്തത്. ബിൽ തുകയായ 205.81 കോടി രൂപ ഉടൻ അടയ്ക്കാൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. പ്രളയ ദുരിതാശ്വാസത്തിന് പണം ഈടാക്കരുതെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതായി അധികൃതർ പറഞ്ഞു. എന്നാൽ ഈ ആവശ്യം കേന്ദ്രം നിരസിക്കുകയായിരുന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ റിക്കവറി വേണ്ടിവരുമെന്ന് കാണിച്ച് ഗോയൽ…
തിരുവനന്തപുരം: പോലീസിന്‍റെ ഭീഷണിയെ തുടർന്നാണ് സുഹൃത്ത് ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതെന്ന് പ്രതി ഗ്രീഷ്മ കോടതിയിൽ. അച്ഛനെയും അമ്മയെയും കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ചില പരാതികൾ അറിയിക്കാനുണ്ടെന്ന് ഗ്രീഷ്മ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഇപ്രകാരം ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സുഹൃത്ത് ഷാരോണിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്ന് ഗ്രീഷ്മ പറഞ്ഞത്. മാതാപിതാക്കളെ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കുറ്റം ചെയ്തുവെന്ന് സമ്മതിച്ചത് എന്നാണ് ഗ്രീഷ്മയുടെ മൊഴി. കോടതി മുറിയിലുണ്ടായിരുന്ന മറ്റുള്ളവരെ ഒഴിപ്പിച്ച ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാൽ ഗ്രീഷ്മയുടെ ആരോപണങ്ങൾ അന്വേഷണ സംഘം തള്ളി. കേസിൽ നിന്ന് രക്ഷപ്പെടാൻ പ്രതികൾ കോടതിയിൽ…
