Author: News Desk

മുംബൈ: പൊലീസ് കൂടുതൽ ജാഗ്രത പാലിച്ചിരുന്നെങ്കിൽ മകൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ഡൽഹിയിൽ കൊല്ലപ്പെട്ട 27കാരി ശ്രദ്ധ വാൽക്കറിന്‍റെ പിതാവ് വികാസ് വാല്‍ക്കര്‍ പറഞ്ഞു. ഒപ്പം താമസിച്ചിരുന്ന പുരുഷ സുഹൃത്ത് അഫ്താബ് അമീന്‍ പൂനവാല ഉപദ്രവിക്കുന്നെന്ന് ശ്രദ്ധ പൊലീസിൽ നൽകിയ പരാതിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ശ്രദ്ധ അഫ്താബിനെ പരിചയപ്പെട്ടത്. ഇത്തരം അപകടകരമായ ആപ്ലിക്കേഷനുകൾക്കെതിരെ നടപടിയെടുക്കണമെന്നും ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു. ശ്രദ്ധയെ കാണാതായതിനെ തുടർന്ന് പൊലീസ് അഫ്താബിന്‍റെ വിശദാംശങ്ങൾ ആപ്പ് ഉടമകളിൽ നിന്ന് ശേഖരിച്ചു. ഈ ആപ്ലിക്കേഷനിലൂടെ ഇയാൾ പരിചയപ്പെട്ട മറ്റ് പെൺകുട്ടികളെ കണ്ടെത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 18 വയസ്സ് തികഞ്ഞാലുടൻ എല്ലാ സ്വാതന്ത്ര്യവും നൽകുന്നതിന് മുമ്പ് മാതാപിതാക്കൾ കുട്ടികൾക്ക് മാർഗനിർദേശവും ആവശ്യമെങ്കിൽ കൗൺസിലിംഗും നൽകണം. തനിക്കും മകൾക്കും സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ പറയുന്നത്. താൻ മുതിർന്ന പൗരയാണെന്നും അഫ്താബിനൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതിന് മുമ്പ് ശ്രദ്ധ പറഞ്ഞിരുന്നു.…

Read More

ചെന്നൈ: മന്‍ഡൂസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതർ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നടക്കം 16 വിമാനങ്ങളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ശക്തിപ്രാപിച്ച് മൻഡൂസ് ചുഴലിക്കാറ്റായി മാറിയത്. ചുഴലിക്കാറ്റ് 85 കിലോമീറ്റര്‍ വേഗതയില്‍ വെള്ളിയാഴ്ച തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്‍റെ തെക്കൻ തീരം എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ തീരപ്രദേശങ്ങളിൽ 5,000 പുനരധിവാസ ക്യാമ്പുകൾ തുറന്നതായും ആളുകളെ ഒഴിപ്പിച്ചതായും തമിഴ്നാട് സർക്കാർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും (എസ്ഡിആർഎഫ്) ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.

Read More

തീയേറ്ററുകളിൽ വൻ വിജയമായിരുന്ന ‘ജയ ജയ ജയ ജയഹേ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ 22 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. സംവിധായകൻ വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ജാനേമൻ’ എന്ന ചിത്രത്തിന് ശേഷം ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സ് പുറത്തിറക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 45 കോടിയിലധികം രൂപ നേടി. ആനന്ദ് മൻമഥൻ, അസീസ്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട് . ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്‍റെ ബാനറിൽ അമൽ പോൾസണും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Read More

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് സ്വന്തമായി നയതന്ത്ര താൽപര്യങ്ങളുണ്ടെന്നും യുഎസിന്റെ വെറും സഖ്യകക്ഷിയാകില്ലെന്നും വൈറ്റ് ഹൗസ് ഏഷ്യ കോഓർഡിനേറ്റർ കുർട്ട് കാംബെൽ. ഇന്ത്യ സ്വന്തം നിലയ്ക്ക് തന്നെ വൻ ശക്തിയായി മാറും. കഴി‍ഞ്ഞ 20 വർഷമായി ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃ‍ഢമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയ്ക്ക് സ്വന്തമായി നയതന്ത്ര താൽപര്യങ്ങളുണ്ട്. ഇന്ത്യ സ്വതന്ത്രമായ ശക്തമായ രാജ്യമാണ്. മറ്റൊരു വൻ ശക്തിയായി ഇന്ത്യ മാറും. ഇന്ത്യയുമായുള്ള യുഎസിന്റെ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകും. ഇന്ത്യയ്ക്കും യുഎസിനും ഒരുമിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, ടെക്നോളജി, എന്നിവയിലെല്ലാം സഹകരണം ഉറപ്പാക്കും.” അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളിൽ ചിലന്തിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയയാളാണ് പരാതി നൽകിയത്. വാങ്ങിയ കുപ്പി അദ്ദേഹം തിരികെ കടയിൽ ഏൽപ്പിച്ചു. ഈ ബാച്ചിലെ മറ്റ് മദ്യക്കുപ്പികൾ വിൽക്കുന്നതായി പരാതിയുണ്ട്.

Read More

ഷിംല: ഹിമാചൽ പ്രദേശിൽ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ രംഗത്ത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാനത്തെത്തിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. ഇതോടെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കൂടുതൽ സങ്കീർണമാകുകയാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കേന്ദ്രനേതൃത്വമാണ് ഭൂപേഷ് ബാഗൽ ഉൾപ്പെടെയുള്ള സംഘത്തെ ഹിമാചലിലേക്ക് അയച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വീർഭദ്രസിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. നിലവിൽ എംപിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയുമായ ഇവർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. എന്നാൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് യോഗം ചേരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എല്ലാവരും ഒപ്പമുണ്ടെന്നും വിഭാഗീയത ഇല്ലെന്നും പ്രതിഭാ സിങ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ ഹൈക്കമാൻഡും സോണിയ ഗാന്ധിയും തന്നെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയായി സംസ്ഥാനത്തെ നയിക്കാൻ തനിക്ക് സാധിക്കുമെന്നും പ്രതിഭ പറഞ്ഞു. സുഖ്‌വീന്ദർ സിങ് സുഖു, മുകേഷ് അഗ്നിഹോത്രി എന്നിവരും മുഖ്യമന്ത്രിക്കസേര ലക്ഷമിട്ടിരിക്കുന്നവരാണ്.…

Read More

തിരുവനന്തപുരം: 27-ാമത് ഐ.എഫ്.എഫ്.കെ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാന നഗരിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര മേളകളെ ചിലർ സങ്കുചിത ചിന്തകൾ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് വേണ്ടത് ഭയമില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്. ചലച്ചിത്ര മേളകൾ അത് ഉറപ്പാക്കാൻ കഴിയുന്ന വേദിയാകണമെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്‌കെ വേദിയിലും പിന്തുണ അറിയിച്ചു. ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ചാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇറാനിലെ പ്രതിഷേധത്തിന് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നൽകിയത്. 

Read More

കൊളംബോ: ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ശ്രീലങ്കൻ താരത്തിന് 4 പല്ലുകൾ നഷ്ടമായി. ശ്രീലങ്കൻ പ്രീമിയർ ലീഗിൽ കാൻഡി ഫാൽക്കൺസും ഗാലെ ഗ്ലാഡിയേറ്റേഴ്സും തമ്മിൽ ബുധനാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ഫാൽക്കൺസ് ഓൾറൗണ്ടർ ചമിക കരുണരത്‌നയുടെ പല്ലുകൾ ആണ് നഷ്ടപ്പെട്ടത്. സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്ന താരം പന്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പന്ത് മുഖത്ത് വീഴുകയായിരുന്നു. വേദനയുണ്ടായിട്ടും ചമിക പന്ത് കൈവിട്ടില്ല. ക്യാച്ച് ആഘോഷിക്കാനെത്തിയ സഹതാരത്തിന് പന്ത് എറിഞ്ഞു നൽകുകയും കൈ കൊണ്ട് മുഖം മറയ്ക്കുകയും ചെയ്തു. വായിൽ നിന്ന് രക്തം വന്ന താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ചമിക അടുത്ത മത്സരത്തിൽ കളിക്കുമെന്ന് ഫാൽക്കൺസ് ടീം ഡയറക്ടർ ശ്യാം ഇംപെറ്റ് പറഞ്ഞു. 122 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഫാൽക്കൺസ് 5 വിക്കറ്റിന് വിജയിച്ചു.

Read More

ന്യൂഡല്‍ഹി: ഏകീകൃത സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ ബില്ലായാണ് രാജ്യസഭയിൽ ഇത് അവതരിപ്പിച്ചത്. ബി.ജെ.പി എം.പിയായ കിരോദി ലാൽ മീണയാണ് ബിൽ അവതരിപ്പിച്ചത്. ബിൽ രാജ്യത്തിന് ഗുണകരമല്ലെന്ന് സി.പി.എം പ്രതികരിച്ചു. വർഗീയ ധ്രുവീകരണത്തിനുള്ള ബില്ലാണിതെന്നും സി.പി.എം വിമർശിച്ചു. ബിൽ അവതരിപ്പിച്ച സമയത്ത് കോൺഗ്രസ് അംഗങ്ങൾ സഭയിൽ ഹാജരാവാത്തതിനെതിരെ വിമർശനവുമായി മുസ്‍ലിം ലീഗ് രംഗത്തെത്തി. ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ നിരയിൽ അധികം അംഗങ്ങൾ ഉണ്ടായിരുന്നില്ല. കോൺഗ്രസ് എംപിമാരിൽ ഭൂരിപക്ഷവും ഇല്ലാത്തതിനെ മുസ്ലീം ലീഗ് എംപി അബ്ദുൾ വഹാബ് വിമര്‍ശിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള എംപിയായ വൈക്കോ ബില്ലിനെതിരെ ശബ്ദമുയർത്തി. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എംപി എൽ ഹനുമന്തയും അവതരണാനുമതി എതിർത്ത് രംഗത്തെത്തി. എന്നാൽ ബില്ലിനോട് എതിർപ്പുണ്ടെങ്കിൽ ബിൽ അവതരിപ്പിച്ച ശേഷം നിലപാട് പറയണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ആവശ്യപ്പെട്ടു. തുടർന്ന് ബിൽ അവതരിപ്പിക്കുന്നതിനായി വോട്ടെടുപ്പ് നടത്തുകയും അത് പാസാക്കുകയും ചെയ്തു. ഗവർണർമാരെ നിയന്ത്രിക്കാനുള്ള സ്വകാര്യ ബില്ലിന് സിപിഎമ്മിൻ്റെ വി ശിവദാസൻ എംപിയും…

Read More

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പുതിയ പഠനം. പ്രധാനമായും ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ആണ് വൈറ്റമിൻ ഡി ലഭിക്കുന്നത്. അസ്ഥികൾ, പല്ലുകൾ, പേശികൾ എന്നിവയെ നിലനിർത്താൻ സഹായിക്കുന്ന കാൽസ്യം, ഫോസ്ഫേറ്റ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നത് വൈറ്റമിൻ ഡിയാണ്. എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുക എന്നതാണ് വൈറ്റമിൻ ഡിയുടെ പ്രധാന ധർമ്മം. വൈറ്റമിൻ ഡി കുറവാണെങ്കിൽ, കാൽസ്യം ശരീരത്തിൽ എത്തിയാലും അത് ഉപയോഗപ്പെടാതെ പോകാം. 

Read More