- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
യുഎസ്-മെക്സിക്കോ അതിർത്തിയിൽ പുതിയ മതിൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. മെക്സിക്കോയിൽ നിന്നുള്ള അഭയാർത്ഥികളെ തടയുന്നതിനായാണ് പുതിയ മതിൽ പണിയുന്നത്. എന്നിരുന്നാലും, ഇത്തവണ കണ്ടെയ്നർ ഉപയോഗിച്ചാണ് മതിൽ നിർമ്മിക്കുക. അതും കപ്പലിലെ ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ. പക്ഷെ അതിർത്തി സുരക്ഷിതമാക്കാനാണ് കണ്ടെയ്നർ മതിൽ നിർമ്മിക്കുന്നതെന്ന് അരിസോണ ഗവർണർ ഡഗ് ഡ്യൂസ് പറഞ്ഞു. ഈ വർഷം ആദ്യമാണ് മതിൽ നിർമ്മാണം ആരംഭിച്ചതെങ്കിലും ഇപ്പോൾ അത് വിവാദമായിരിക്കുകയാണ്. പുതിയ മതിൽ നിർമ്മാണം പ്രാദേശിക വനത്തെയും ഫെഡറൽ ഭൂമിയെയും വേർതിരിക്കുകയാണെന്നാണ് പ്രധാന ആരോപണം. എന്നിരുന്നാലും, ഡഗ് ഡ്യൂസിന് ഗവർണർ സ്ഥാനം ഒഴിയാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, മതിൽ നിർമ്മാണം വേഗത്തിലാണ്. ഭിത്തിയുടെ മുഴുവൻ പണിയും കണ്ടെയ്നര്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. അരിസോണയുടെ അടുത്ത ഗവർണറായ കാറ്റി ഹോബ്സ് കണ്ടെയ്നർ മതിലുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കണ്ടെയ്നർ നിർമ്മാണം തദ്ദേശീയ ജീവജാലങ്ങൾക്കും പ്രകൃതിദത്ത ജലസംവിധാനങ്ങൾക്കും തടസ്സമാണെന്ന് ആരോപിച്ച് പരിസ്ഥിതി സംഘടനകൾ ദിവസങ്ങളോളം പ്രതിഷേധിച്ചതിനെ തുടർന്ന് നിർമ്മാണം മന്ദഗതിയിലാണെന്ന് റിപ്പോർട്ടുകൾ…
മുടിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ ബോഡി ഷെയിമിങായി അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. താൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കരുതെന്ന് ജൂഡ് കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 2018 എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ജൂഡ് ആന്‍റണിയുടെ തലയിൽ മുടി കുറവാണെന്നെ ഉള്ളൂ ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്. താരത്തിന്‍റെ വാക്കുകൾ പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ‘മമ്മൂക്ക മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിനുള്ള വിഷമം എൻ്റെ കുടുംബത്തിനോ എനിക്കോ ഇല്ല. മമ്മൂക്കയെ ചൊറിയാൻ നിൽക്കാതെ എന്‍റെ മുടി കൊഴിയാൻ ഉത്തരവാദികളായ ബാംഗ്ലൂർ കോർപ്പറേഷൻ വാട്ടറിനും വിവിധ ഷാംപൂ കമ്പനികൾക്കുമെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാൻ വളരെയധികം ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ ദയവായി വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ സ്വയം അഭിമാനിക്കുന്ന ഒരുവൻ’,ജൂഡ് കുറിച്ചു.
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോർ (25), തൃശൂർ പാവറട്ടി സ്വദേശി നിഹാരിക (21), കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീൻ (25) എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരേയുമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപ ശ്രമം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചലച്ചിത്ര മേള നടക്കുന്ന ടാഗോർ തിയേറ്ററിൽ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ റിസർവേഷനെച്ചൊല്ലി തിങ്കളാഴ്ച തർക്കം ഉടലെടുത്തിരുന്നു. ഇതേതുടർന്ന് ചിലർ ടാഗോർ തിയേറ്ററിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡെലിഗേറ്റ് പാസോ മതിയായ രേഖകളോ ഇല്ലാതെയാണ് പ്രതിഷേധക്കാർ ടാഗോർ തിയേറ്റർ ഓഫീസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും അവർ അത് നിരസിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടർന്ന് മൂന്ന് പ്രതികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായതെന്നും എഫ്ഐആറിൽ പറയുന്നു.
ഭരണഘടനയെ അപമാനിച്ചെന്ന കേസ്; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചെന്ന കേസിൽ മന്ത്രിയായിരുന്ന സജി ചെറിയാനെ പൊലീസ് കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് പുറത്ത്. സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനയെയോ ഭരണഘടനയുടെ ശിൽപികളെയോ അവഹേളിക്കുന്ന ഒരു പ്രസ്താവനയും മന്ത്രി നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വർഗത്തെ ചൂഷണത്തിന് ഇരയാക്കുന്നതാണ് എന്ന് വിമർശിക്കുക മാത്രമാണ് സജി ചെറിയാൻ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. നിരവധി സാക്ഷികളെയും വ്യക്തികളെയും നേരിൽ കണ്ട് അവരില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളില്‍ നിന്ന് സജി ചെറിയാൻ ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തുകയോ ഭരണഘടനയുടെ ശിൽപികളെ അവഹേളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതിനാൽ കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനയെ വിമർശിക്കുന്നതും ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന വ്യാഖ്യാനമാണ് ഈ കേസിൽ പൊലീസ് നൽകുന്നത്.
ഇന്ത്യൻ ഫുട്ബോളിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾക്കായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അടുത്ത 25 വർഷം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ റോഡ്മാപ്പ് ഫെഡറേഷൻ ഒരുക്കുന്നതായാണ് സൂചന. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നത് അന്തിമലക്ഷ്യമായിട്ടുള്ള പ്രവർത്തനമായിരിക്കില്ല ഫെഡറേഷന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത 25 വർഷത്തിനുള്ളിൽ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ശക്തിയായി മാറാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും മികച്ച ടീമായിരുന്നു ഇന്ത്യ. ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് റോഡ് മാപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ലക്ഷ്യം മുന്നിൽ കണ്ട് അതിനായുള്ള പ്രവർത്തനമാകും ഇനിയുണ്ടാകുകയെന്നും സൂചനയുണ്ട്. എ.ഐ.എഫ്.എഫ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനകം റോഡ് മാപ്പ് പുറത്തിറക്കാനായിരുന്നു പദ്ധതി. ജനുവരി ആദ്യവാരം എ.ഐ.എഫ്.എഫ് റോഡ്മാപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
മസ്കത്ത് : റോയൽ ഒമാൻ പൊലീസിന്‍റെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്ത യോഗം ചേർന്നു. ഒമാൻ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി സെയ്ഫ് അൽ മുഖ്ബാലി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ വീരേന്ദർ സിംഗ് പത്താനിയ എന്നിവരാണ് നേതൃത്വം നൽകിയത്. 2 രാജ്യങ്ങളിലെയും കോസ്റ്റ് ഗാർഡ് സേനയുടെ നാലാമത് സംയുക്ത യോഗമാണിത്. സമുദ്രസംരക്ഷണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ നേരിട്ട് ഹാജരാകാൻ സമയം വേണമെന്ന കർദിനാളിന്‍റെ ആവശ്യം അംഗീകരിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജനുവരി 18ന് കോടതിയിൽ ഹാജരാകണം. കാക്കനാട് കോടതിയാണ് നിർദേശം നൽകിയത്. ഭൂമിയിടപാട് കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കർദിനാളിൻ്റെ ഹർജിയിൽ ഇന്നലെ സുപ്രീം കോടതി ഇടപെട്ടില്ല. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യത്തിൽ ഉത്തരവിറക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സീറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി സമർപ്പിച്ച ഹർജി ഉൾപ്പെടെ ജനുവരി രണ്ടാം വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പള്ളികളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
കൊച്ചി: ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് കേരള ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ടീസ് നൽകിയ ശേഷം മാത്രമേ ഹാജരാകാൻ ആവശ്യപ്പെടാവൂ എന്നും പ്രതികളോട് പൊലീസ് ഹാരസ്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന സാബു എം ജേക്കബിന്‍റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീനിജിൻ എം.എൽ.എയ്ക്ക് നോട്ടീസ് അയയ്ക്കും. അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നു. അതേസമയം സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. അറസ്റ്റ് തടയരുതെന്ന് ഡി.ജി.പി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ എന്തെങ്കിലും കാരണമുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഈ ഘട്ടത്തിൽ അത് പറയാനാകില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുമെന്ന് പറഞ്ഞ കോടതി എന്തിനാണ് അറസ്റ്റ് എന്നും ചോദിച്ചു. ശ്രീനിജിനേക്കാൾ ശത്രുതയുള്ള പി.ടി തോമസിനെയും ബെന്നി ബെഹനനെയും സാബു…
കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ മഹേഷ് നാരായണൻ. കൊവിഡ് കാലത്ത് ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ സിനിമ ചെയ്ത വിദ്യാർത്ഥിയോടും പിതാവിനോടും അഡ്മിനിസ്‌ട്രേഷന്‍ കാണിച്ച വിവേചനത്തിന് കണക്കില്ലെന്ന് മഹേഷ് നാരായണൻ പറഞ്ഞു. ‘ഈ വിദ്യാർത്ഥിയോടും അവന്‍റെ പിതാവിനോടും അഡ്മിനിസ്‌ട്രേഷന്‍ കാണിക്കുന്ന വിവേചനത്തിന് ഒരു കണക്കുമില്ല. അവൻ അതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ പലതവണ കരഞ്ഞിട്ടുണ്ട്. ഇത് എല്ലാവരും അറിയണം. ഒരു കാര്യം കൂടി പറയട്ടെ, കോവിഡ് കാലത്ത് ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ ഫിലിം ചെയ്തത് ഈ വിദ്യാർത്ഥിയാണ്. 4 ജില്ലകളിൽ നടന്ന സിഗ്നേച്ചർ ഫിലിമിന്‍റെ അനിമേഷൻ ചെയ്തത് ഈ വിദ്യാർത്ഥിയാണ്. ഈ വിദ്യാർത്ഥിയാണ് കഴിഞ്ഞ 4 സിനിമകളുടെ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്തത്’. ‘അതിനാൽ, വിദ്യാർത്ഥികൾ ആരും ഭയക്കരുത്, ഇത് ഒരു സർട്ടിഫിക്കറ്റ് മാത്രമാണ്. ഇതിൽ വലിയ കാര്യമൊന്നുമില്ല. സർട്ടിഫിക്കറ്റ് കൊണ്ട് ഒരു കാര്യവുമില്ല. സിനിമ പഠിക്കാൻ ഒരു സ്ഥലത്ത് എത്തി എന്ന് മാത്രം. മലയാള സിനിമാലോകം ഒന്നടങ്കം…
ഒരുപക്ഷേ എല്ലാ വളർത്തുമൃഗങ്ങളിലും ഏറ്റവും പ്രിയപ്പെട്ടത് നായ്ക്കൾ തന്നെയായിരിക്കും. ഉടമയോട് വളരെ വിശ്വസ്തത പുലർത്തുന്ന വളർത്തുമൃഗം കൂടിയാണ് നായ. നായ്ക്കൾ മനുഷ്യന്‍റെ നല്ല കാവൽക്കാരാണ് എന്നതിനാലാണിത്. നമുക്കെല്ലാവർക്കും നമ്മുടെ വീടുകളിൽ വിവിധ ഇനങ്ങളിൽപ്പെട്ട വളർത്തുനായ്ക്കൾ ഉണ്ടാകും. ഓരോ ഇനം നായയ്ക്കും അതിന്‍റേതായ സവിശേഷതകളുമുണ്ട്. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ വളർത്തുനായ ഏതാണെന്നോ? ടിബറ്റൻ മാസ്റ്റിഫ് എന്നറിയപ്പെടുന്ന ഇനത്തിൽപ്പെട്ട നായ്ക്കളാണ് ലോകത്തിലെ ഏറ്റവും വിലയേറിയ നായ്ക്കളുടെ ഇനമായി അറിയപ്പെടുന്നത്. ഇവയുടെ വില കേട്ടാൽ ഞെട്ടും. 6,000 മുതൽ 1 മില്യൺ ഡോളർ വരെയാണ് ഇവയുടെ വില. അതായത് 5 ലക്ഷം മുതൽ 8.5 കോടി രൂപ വരെ. 2011 ൽ ഒരു ചൈനീസ് ബിസിനസുകാരൻ ബിഗ് സ്പ്ലാഷ് എന്ന റെഡ് ടിബറ്റൻ മാസ്റ്റിഫിനായി 1.5 മില്യൺ ഡോളർ ആണ് മുടക്കിയത്. 2014 ൽ മറ്റൊരു ചൈനീസ് സംരംഭകൻ 1.9 മില്യൺ ഡോളർ നൽകിയാണ് ഒരു വയസുള്ള ഗോൾഡൻ ഹെയർ മാസ്റ്റിഫിനെ വാങ്ങിയത്.
