Author: News Desk

കൊച്ചി: പമ്പയിൽ നിന്ന് കെഎസ്ആർടിസി ബസുകളിൽ കയറുന്നതിൽ ശബരിമല തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഗ്രൂപ്പ് ബുക്കിംഗ് നടത്തിയവരുടെ ഉൾപ്പെടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, കെ പി അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കളക്ടർ, ജില്ലാ പൊലീസ് മേധാവി, ശബരിമല സ്പെഷ്യൽ കമ്മീഷണർ, കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ഓഫീസർ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ സംവിധാനത്തിന് രൂപം നൽകണമെന്നാണ് നിർദ്ദേശം. യാത്രക്കാരെ നിയന്ത്രിക്കാൻ പമ്പയിലും നിലയ്ക്കലിലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സീനിയർ ഗവൺമെന്‍റ് പ്ലീഡർ കോടതിയെ അറിയിച്ചിരുന്നു. ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥ മറ്റ് സംസ്ഥാനങ്ങളിലെ ഡ്രൈവർമാരെ ബോധവത്കരിക്കണമെന്നും ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ താംബരത്ത് നിന്ന് തീർത്ഥാടകരുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് 10 വയസുള്ള കുട്ടി മരിക്കുകയും മറ്റ് 13 പേർക്ക് പരിക്കേൽക്കുകയും ചെയ്ത…

Read More

ചത്തോഗ്രം: ആദ്യ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 513 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് പൊരുതുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ്. ജയിക്കാൻ 241 റൺസ് വേണം. ഇന്ത്യ വിജയത്തിൽ നിന്ന് 4 വിക്കറ്റ് മാത്രം അകലെയാണ്. നാലാം ദിനം കളി പുനരാരംഭിച്ച ബംഗ്ലാദേശിന് 224 പന്തിൽ 100 റൺസ് നേടിയ ഓപ്പണർ സാക്കിർ ഹസൻ കരുത്തേകി. മറ്റൊരു ഓപ്പണർ നജ്മുൽ ഹുസൈൻ ഷാന്‍റോ (156 പന്തിൽ 67) അർധസെഞ്ചുറി നേടി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസ് കൂട്ടിച്ചേർത്തു. ഷാന്‍റോയെ പുറത്താക്കി ഉമേഷ് യാദവാണ് കൂട്ടുകെട്ട് തകർത്തത്. യാസിർ അലി (12 പന്തിൽ 5), ലിറ്റൻ ദാസ് (59 പന്തിൽ 19) എന്നിവർ അതിവേഗം മടങ്ങി. സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ അശ്വിൻ സാക്കിർ ഹസനെ പുറത്താക്കി. മുഷ്ഫിഖുർ റഹീം (50 പന്തിൽ 23), നൂറുൽ ഹസൻ (3 പന്തിൽ…

Read More

2023 ബാച്ച് നിയമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ 18 ഞായറാഴ്ച നടക്കും. കേരളത്തിലെ നാഷണൽ യൂണിവേഴ്സിറ്റി അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ഉൾപ്പെടെ രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിൽ 2023 ൽ ആരംഭിക്കുന്ന ബിഎ എൽഎൽബി (ഓണേഴ്സ്), എൽഎൽഎം കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണിത്. ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് പരീക്ഷ. 23 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 127 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം,കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിയായി 1871 പേര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതടക്കം ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാന്‍ ശുപാര്‍ശ ചെയ്ത് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം. പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതും വിവരങ്ങൾ നൽകാതിരിക്കുന്നതും ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാന്‍ ശുപാർശ ചെയ്തതായി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു. ജി.എസ്.ടി നിയമങ്ങൾ പ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനുള്ള കുറ്റകൃത്യങ്ങളുടെ പരിധി ഒരു കോടി രൂപയിൽ നിന്ന് രണ്ട് കോടി രൂപയായി ഉയർത്തി. എന്നിരുന്നാലും, വ്യാജ ഇന്‍വോയ്‌സ് തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇത് ബാധകമല്ല. പയറുവർഗങ്ങളുടെ തൊലി, കത്തി എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനം ആയിരുന്നത് പൂർണമായും ഒഴിവാക്കി. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വിദേശനാണ്യം ലാഭിക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 15 അജണ്ടകളാണ് യോഗത്തിന്‍റെ പരിഗണനയിൽ ഉണ്ടായിരുന്നതെന്നും അതിൽ എട്ടെണ്ണം തീരുമാനമായെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാക്കിയുള്ളവ അടുത്ത…

Read More

ഹീറോയായും ബഹിരാകാശ സഞ്ചാരിയായും റേസിങ് കാർ ഡ്രൈവറായും വേഷമിട്ട് ഡിജിറ്റൽ ട്രേഡിങ് കാർഡുകൾ പുറത്തിറക്കി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ കരിയറും ജീവിതവും ഈ കാർഡുകളിലാണെന്നും എൻ.എഫ്.ടി പുറത്തിറക്കി കൊണ്ട് ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് കഴിഞ്ഞമാസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനപ്പെട്ട കാര്യം എല്ലാവരോടും പറയാനുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയമായിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും സ്വന്തം പാർട്ടി പ്രവർത്തകർ പോലും ട്രംപിന്റെ പ്രമോഷനൽ വിഡിയോ കണ്ട് ഞെട്ടി ഇരിക്കുകയാണ്. ‘ട്രൂത്ത് സോഷ്യൽ’ എന്ന തന്റെ സ്വന്തം സമൂഹമാധ്യമത്തിലാണ് ട്രംപ് വിഡിയോ പുറത്ത് വിട്ടത്. ട്രംപ് ടവറിന് മുന്നിൽ നിൽക്കുന്ന ട്രംപിനെയാണ് വിഡിയോയിൽ കാണാനാവുക. പാതി തുറന്ന ഷർട്ടിനുള്ളിൽ ‘T’ അടയാളത്തോട് കൂടിയ സൂപ്പർ ഹീറോവേഷവും കണ്ണുകളിൽ നിന്ന് ലേസർ രശ്മികൾ പുറപ്പെടുന്നതുമാണ് ഒരു കാർഡിലുള്ളത്.

Read More

കൊല്ലം: കൊട്ടാരക്കര നെടുവത്തൂരിൽ ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. എഴുകോൺ സ്വദേശിനി ഐശ്വര്യയെ പൊള്ളലേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ പൊള്ളൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഖിൽ രാജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറെക്കാലമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: കന്യാകുമാരിക്കടുത്ത് തക്കലയിൽ ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു. തക്കല തച്ചലോട് സ്വദേശി ജെബ ബെർണിഷയാണ് മരിച്ചത്. പിന്നാലെ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് എബനേസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ വസ്ത്രധാരണ രീതിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്ന് മാസമായി ജെബ നെയ്യാറ്റിൻകരയിലെ ഒരു സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയായിരുന്നു. ഇതിന് ശേഷം, ജെബ ആധുനിക വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയെന്ന് എബനേസർ ആരോപിച്ചിരുന്നു. ഇന്നലെയും ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. പിതാവിന്‍റെ മധ്യസ്ഥതയിൽ തർക്കം പരിഹരിച്ച് വീട്ടിലേക്ക് മടങ്ങുംവഴി വീണ്ടും തർക്കമുണ്ടായി. തുടർന്ന് എബനേസർ തന്‍റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് വെട്ടുകയായിരുന്നു.

Read More

കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം അനുവദിക്കുന്നതിൽ കട്ട് ഓഫ് തീയതികൾ നിശ്ചയിക്കുന്നതിലെ സാങ്കേതികത അർഹരായവർക്ക് സഹായം നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. വായ്പ എഴുതിത്തള്ളാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതയായ കുട്ടിയുടെ കുടുംബം നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് വി ജി അരുൺ ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് ബാങ്കുകളിലെ കുടുംബത്തിന്‍റെ വായ്പകൾ എഴുതിത്തള്ളാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളോട് കോടതി നിർദ്ദേശിച്ചു. 2011ന് മുമ്പ് വരെയുള്ള ഹർജിക്കാരുടെ ബാങ്ക് വായ്പകളിൽ ഒരു നിശ്ചിത തുക എഴുതിത്തള്ളിയിരുന്നെങ്കിലും കട്ട് ഓഫ് തീയതിയുടെ സാങ്കേതികത ചൂണ്ടിക്കാട്ടി ബാക്കി തുക ബാധ്യതയായി നിലനിർത്തിയതിനെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്. തുക അടയ്ക്കാത്തതിന് ബാങ്കുകൾ തുടർനടപടി നോട്ടിസുകൾ അയച്ചതിനെ തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

Read More

ന്യൂഡൽഹി: ചൈന യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സത്യം പറഞ്ഞാണ് രാഷ്ട്രീയം നടത്തേണ്ടതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും സൈന്യത്തിൽ വിശ്വാസമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ദോക്‌ലായില്‍ ഇന്ത്യൻ സൈന്യം യുദ്ധം ചെയ്യുമ്പോൾ രാഹുൽ ചൈനീസ് ഉദ്യോഗസ്ഥരുമായി സൂപ്പ് കഴിച്ചു. സൈന്യത്തെ ശക്തിപ്പെടുത്താൻ യുപിഎ സർക്കാർ എന്തു ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. ദേശീയ സുരക്ഷ ആശങ്കാജനകമായ സ്ഥിതിയിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ധനവ് നിലവില്‍ വന്നു. മദ്യത്തിന്‍റെ വില കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചു. വിൽപ്പന നികുതി 4 ശതമാനമാണ് വർധിപ്പിച്ചത്. എന്നിരുന്നാലും, ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിൽക്കുന്ന മദ്യത്തിന് 2 ശതമാനം മാത്രമാണ് വിൽപ്പന നികുതിയിൽ വർധനവ്. മദ്യത്തിനൊപ്പം ബിയറിന്‍റെയും വൈനിന്‍റെയും വിലയും ഉയരും. വിവിധ ബ്രാൻഡുകളുടെ വിലയിൽ 10 രൂപ മുതൽ 20 രൂപ വരെ വർധനവുണ്ട്. സർക്കാർ പുറത്തിറക്കുന്ന വിലകുറഞ്ഞ മദ്യമായ ഒരു ലിറ്റർ ജവാന്‍റെ വില 600 രൂപയിൽ നിന്ന് 610 രൂപയായി ഉയർന്നു. മദ്യക്കമ്പനികൾ അടയ്ക്കേണ്ട വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ഇതുമൂലം 150 കോടി രൂപയുടെ നഷ്ടമാണ് സർക്കാർ നേരിടുന്നത്. ഈ നഷ്ടം നികത്താനാണ് നിരക്ക് വർധനവ്. വില വർധനവോടെ വിദേശമദ്യത്തിന് സംസ്ഥാന സർക്കാർ ഈടാക്കുന്ന വിൽപ്പന നികുതി 247 ശതമാനത്തിൽ നിന്ന് 251 ശതമാനമായി ഉയർന്നു.

Read More