Author: News Desk

കൊല്‍ക്കത്ത: വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വെള്ളിയാഴ്ച രാവിലെ ഹൗറ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് മമത ബാനർജി അതൃപ്തി അറിയിച്ചത്. ന്യൂ ജല്‍പൈഗുരിയിലേക്കുള്ള ട്രെയിനിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിനിടെയാണ് വേദിയിലേക്ക് പ്രവേശിക്കാൻ മമത വിസമ്മതിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ് എന്നിവർ മമതയെ അനുനയിപ്പിക്കാനും വേദിയിലെത്തിക്കാനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബി.ജെ.പി പ്രവർത്തകർ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതാണ് മമതയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ ബി.ജെ.പി അനുഭാവികൾ ജയ് ശ്രീറാം വിളിക്കാറുണ്ടായിരുന്നു. ഇതാണ് മമതയുടെ അസ്വസ്ഥതയ്ക്ക് കാരണം. സദസ്സിനൊപ്പം കസേരയിലിരുന്നാണ് മമത പ്രതിഷേധിച്ചത്. സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രിയുടെ അമ്മയുടെ നിര്യാണത്തിൽ മമത അനുശോചിച്ചു. ഒപ്പം, ഓൺലൈനിൽ പരിപാടിയിൽ പങ്കെടുത്തതിനു പ്രധാന മന്ത്രിയോട് നന്ദിയും അറിയിച്ചു.

Read More

തിരുവനന്തപുരം: മേയറുടെ നിയമന കത്ത് വിവാദത്തിൽ കോർപ്പറേഷനിലെ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് ഡി.ആർ അനിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കും. ഇതോടെ കോർപ്പറേഷനിലെ സമരത്തിനു പരിഹാരമായി. കോർപ്പറേഷനിൽ താൽക്കാലിക നിയമനം നടത്താൻ മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചിട്ടില്ലെന്നാണ് സി.പി.എം നിലപാട്. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആര്യ രാജേന്ദ്രനെതിരെ യു.ഡി.എഫ് ഫയൽ ചെയ്ത കേസുകളിൽ ഹൈക്കോടതിയുടെ തീരുമാനം ഇനിയും വരാനുണ്ടെന്നും യോഗത്തിൽ അറിയിക്കും. എസ്.എ.ടി ആശുപത്രിയിൽ താൽക്കാലിക നിയമനത്തിനായാണ് അനിൽ കത്തെഴുതിയത്. കത്ത് മാധ്യമങ്ങളിൽ വന്നയുടനെ അത് എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചു. വിജിലൻസിന് പരാതി ലഭിച്ച ശേഷം കത്തെഴുതിയെന്നും പിന്നീട് അത് അനാവശ്യമാണെന്ന് കണ്ട് നശിപ്പിച്ചെന്നും അനിൽ പറഞ്ഞു. മേയർ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ബ്രിട്ടൻ: ആഗോള ഫാഷൻ മേഖലക്ക് നികത്താനാവാത്ത നഷ്ടമായി വിവിയൻ വെസ്റ്റ്ഹുഡിന്‍റെ വിയോഗം. ബ്രിട്ടീഷ് ഫാഷൻ ഡിസൈനറും ആക്ടിവിസ്റ്റുമായ വിവിയൻ ഇസബെൽ സ്വയർ (81) അന്തരിച്ചു. സൗത്ത് ലണ്ടനിലെ ക്ലാഫാമിലെ വീട്ടിലായിരുന്നു അവരുടെ അവസാന നിമിഷങ്ങൾ. മഹത്തായ ഒരു ജീവിതം നയിച്ചതിനൊപ്പം അവർ ലോകത്തിന്‍റെ മാറ്റത്തിനായി പ്രവർത്തിച്ചു. കഴിഞ്ഞ 60 വര്‍ഷത്തില്‍ അവരുണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നും അതിനിയും തുടരുമെന്ന അടിക്കുറിപ്പോടെയാണ്‌ കുടുംബത്തിലെ ഒരു പ്രതിനിധി മരണവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Read More

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയിലെ 3 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഈ വിവരങ്ങൾ ഹാക്കർ ഡാറ്റ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചതായും പറയപ്പെടുന്നു. കോടിക്കണക്കിന് ഉപയോക്താക്കളുടെ ഇമെയിൽ, മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, പ്രായം തുടങ്ങിയ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്, ഈ ഡാറ്റ ചോർച്ച സംബന്ധിച്ച് റെയിൽവേയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, റെയിൽവേ ബോർഡ് സിഇആർടി-ഇന്നിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്വേഷണത്തിനു ശേഷം, ഡാർക്ക് വെബിൽ ലഭ്യമായ സാമ്പിൾ ഡാറ്റ ഐആർസിടിസിയുടെ എപിഐ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. ഡിസംബർ 27നാണ് ഡാറ്റാ ചോർച്ച നടന്നത്. ‘ഷാഡോ ഹാക്കർ’ എന്ന പേരിൽ, ഡാർക്ക് വെബിൽ ഈ വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു റെക്കോർഡ് പങ്കിടുകയായിരുന്നു. പല സർക്കാർ വകുപ്പുകളിലും ഉള്ളവരുടെ ഇ-മെയിൽ അക്കൗണ്ടുകളും ലഭിച്ചു. ഐആർസിടിസിയുടെ ഡാറ്റ ഹാക്കർമാർക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമല്ല. സൈബർ സെക്യൂരിറ്റി കമ്പനികൾ ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്. 2019 ൽ 9…

Read More

അമേരിക്ക: ഓഹരി വിപണിയെ പരിഗണിക്കേണ്ടതില്ലെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്. ടെസ്ലയുടെ ഓഹരി വില കുത്തനെ ഇടിയുന്ന സമയത്താണ് ജീവനക്കാർക്ക് മസ്കിൻ്റെ നിർദ്ദേശം. ടെസ്ല ഭാവിയിൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറുമെന്നും ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ മസ്ക് പറഞ്ഞു. പാക്കേജിന്‍റെ ഭാഗമായി ടെസ്ല ജീവനക്കാർക്ക് ഓഹരികൾ നൽകിയിട്ടുണ്ട്. ഓഹരിയുടമകളായ ജീവനക്കാരുടെ ആശങ്കകൾ അകറ്റാൻ കൂടി വേണ്ടിയിട്ടാണ് മസ്ക് ഇ-മെയിൽ സന്ദേശം അയച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധികൾ ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനത്തെയും ആവശ്യകതയെയും ഒരുപോലെ ബാധിച്ചു. ഡിമാൻഡിലെ ഇടിവ്, മസ്കിന്‍റെ ഓഹരി വിൽപ്പന, ട്വിറ്റർ ഏറ്റെടുക്കൽ എന്നിവയും ടെസ്ലയുടെ ഓഹരി വിലയെ സ്വാധീനിച്ചു. 2022 ന്‍റെ തുടക്കം മുതൽ കമ്പനിയുടെ ഓഹരികൾ 69 ശതമാനം വരെ ഇടിഞ്ഞു. ജനുവരിയിലെ 399 ഡോളറിൽ നിന്ന് 121.82 ഡോളറാണ് ടെസ്ല ഓഹരികൾക്ക് ഇപ്പോൾ വില. വിൽപ്പന വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ടെസ്ല യുഎസിലും ചൈനയിലും തങ്ങളുടെ മോഡലുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഉൽപാദനം…

Read More

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അഭിഭാഷകനുമായ മുഹമ്മദ് മുബാറക്ക് നേതാക്കളെ കൊല്ലാനുള്ള സ്ക്വാഡിൽ അംഗമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ആയോധനകലകൾ അഭ്യസിച്ച മുബാറക് സ്ക്വാഡിലെ അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു. മുബാറക്കിന്‍റെ വീട്ടിൽ നിന്ന് മഴു, വാൾ തുടങ്ങിയ ആയുധങ്ങൾ കണ്ടെടുത്തതായും ബാഡ്മിന്‍റൺ റാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങളെന്നും എൻഐഎ പറയുന്നു. എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിനെ ഇന്നലെ എൻ.ഐ.എ നടത്തിയ റെയ്ഡിലാണ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പത്തംഗ എൻഐഎ സംഘം മുബാറക്കിന്‍റെ വീട്ടിലെത്തിയത്. അവിടെ തന്നെ ചോദ്യം ചെയ്ത ശേഷമാണ് വീട് വിശദമായി പരിശോധിച്ചത്. മുബാറക്കിന്‍റെ മാതാപിതാക്കളും ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നു. പരിശോധന രാത്രി 9 മണി വരെ നീണ്ടുനിന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ ആദ്യകാല പ്രവർത്തകനായിരുന്നു മുഹമ്മദ് മുബാറക് എന്നാണ് നാട്ടുകാർ പറയുന്നത്. നിയമബിരുദം നേടിയ മുബാറക് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.…

Read More

ന്യൂഡല്‍ഹി: ആഗോള അനിശ്ചിതത്വങ്ങൾക്കും ആഘാതങ്ങൾക്കുമിടയിൽ മെച്ചപ്പെട്ട മൂലധനമുള്ള ബാങ്കിംഗ് മേഖലയുമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാമ്പത്തികമായി സ്ഥിരത പുലർത്തുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബാങ്കിംഗ് ഇതര സാമ്പത്തിക മേഖലയും ഈ വെല്ലുവിളികളെ അതിജീവിച്ചുവെന്ന് അദ്ദേഹം റിസർവ് ബാങ്കിന്‍റെ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിൽ പറഞ്ഞു. അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥ വെല്ലുവിളി നേരിടുകയാണ്. ഭക്ഷണവും ഊർജ്ജ വിതരണവും ബുദ്ധിമുട്ടിലാണ്. കടബാധ്യത പല വികസ്വര വിപണികളെയും വികസ്വര സമ്പദ്വ്യവസ്ഥകളെയും ഉറ്റുനോക്കുന്നു. ഈ രീതിയിൽ, ഓരോ സമ്പദ് വ്യവസ്ഥയും ഒന്നിലധികം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു, അതേസമയം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ വെല്ലുവിളികൾക്ക് മുന്നിൽ പ്രതിരോധം തീർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ ബാഹ്യ ആഘാതങ്ങളെ, പ്രത്യേകിച്ച് നീണ്ട ആഗോള രാഷ്ട്രീയ പ്രശ്നങ്ങളെ അതിജീവിക്കാൻ സ്വതസിദ്ധമായ പ്രതിരോധശേഷി സമ്പദ് വ്യവസ്ഥയെ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കടുത്ത സമ്മർദ്ദ സാഹചര്യങ്ങളെപ്പോലും നേരിടാൻ ഇന്ന് ബാങ്കുകൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ആലപ്പുഴ : അക്കൗണ്ടിൽ അബദ്ധത്തിൽ എത്തിയ അരലക്ഷം രൂപ യഥാർത്ഥ ഉടമസ്ഥനായ ഹൈദരാബാദ് സ്വദേശിക്ക് തിരിച്ചയച്ച കർഷകന് അഭിനന്ദനം. മാന്നാർ പാവുക്കര കിഴക്കേ പെരുങ്കണ്ണാരി വീട്ടിൽ തമ്പി എന്ന കെ.എം എബ്രഹാമിന്റെ കിസാൻ ക്രെഡിറ്റ്‌ കാർഡ് അക്കൗണ്ടിലേക്കാണ് പണമെത്തിയത്. യഥാവള്ളി വേണുഗോപാൽ എന്ന ബിസിനസുകാരൻ അബദ്ധത്തിൽ അയച്ചതായിരുന്നു പണം. ബിസിനസ്‌ സ്ഥാപനത്തിലേക്ക് വേണുഗോപാൽ അയച്ച പണം തമ്പിയുടെ മാന്നാർ എസ്.ബി.ഐ അക്കൗണ്ടിൽ എത്തുകയായിരുന്നു. അക്കൗണ്ടിൽ പണം എത്തിയെന്ന സന്ദേശം കണ്ട് തിരിച്ച് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ഓൺലൈൻ തട്ടിപ്പായിരിക്കുമെന്ന് വിശ്വസിച്ചു. എന്നാൽ വേണുഗോപാൽ തമ്പിയെ തിരിച്ച് വിളിച്ച് കാര്യം പറഞ്ഞു. പണം തിരികെ അയച്ച് നൽകാമെന്ന് തമ്പി ഉറപ്പ് നൽകുകയും ചെയ്തു. പിറ്റേന്ന് തന്നെ ബാങ്ക് മാനേജരെ സമീപിച്ചെങ്കിലും കിസാൻ ക്രെഡിറ്റ്‌ കാർഡ് വഴി പണം തിരിച്ചയക്കാൻ സാധിക്കാത്തത് തടസ്സമായി. ഇതോടെ മാന്നാർ ബാങ്ക് അധികൃതർ ഹൈദരാബാദിലെ വേണുഗോപാലിന്റെ ബാങ്കുമായി ബന്ധപ്പെട്ട് അപേക്ഷ വാങ്ങി പണം തിരികെ അയച്ചു. കർഷകന്റെ…

Read More

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങളിൽ തൽക്കാലം അന്വേഷണമില്ല. ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനധികൃത സ്വത്ത് സമ്പാദനം ചർച്ചയായെങ്കിലും ഇ.പിക്കെതിരെ തൽക്കാലം അന്വേഷണമില്ലെന്നാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത ഇ പി ജയരാജൻ തനിക്ക് പറയാനുള്ളത് വിശദീകരിച്ചു. റിസോർട്ടുമായി ബന്ധപ്പെട്ട് ഭാര്യയുടെയും മകന്‍റെയും വിഹിതവും ജയരാജൻ യോഗത്തിൽ ബോധ്യപ്പെടുത്തിയെന്നാണ് വിവരം. സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇ.പി. തയ്യാറായില്ല. എല്ലാവർക്കും ‘ഹാപ്പി ന്യൂ ഇയർ’ എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

Read More

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു. നിങ്ങളുടെ അമ്മയെന്നാൽ ഞങ്ങളുടെ അമ്മ കൂടിയാണെന്ന് മമത പറഞ്ഞു. ഹൗറയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിന്റെ വേദിക്ക് സമീപത്ത് നിന്നാണ് മമത അനുശോചനം അറിയിച്ചത്. അമ്മയുടെ മരണത്തിനിടയിലും പരിപാടിയിൽ പങ്കെടുത്തതിന് മമത പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. “ദയവായി അൽപ്പം വിശ്രമിക്കൂ. നിങ്ങളുടെ അമ്മയുടെ വിയോഗത്തിൽ എങ്ങനെ അനുശോചിക്കണമെന്ന് എനിക്കറിയില്ല. നിങ്ങളുടെ അമ്മ ഞങ്ങളുടെ അമ്മയാണ്. എന്റെ അമ്മയെയും ഞാൻ ഓർക്കുന്നു,” മമത പറഞ്ഞു. പരിപാടിക്കിടെ ബി.ജെ.പി പ്രവർത്തകർ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. ഇതേതുടർന്ന് മമത ബാനർജി വേദിയിൽ പ്രവേശിക്കാൻ വിസമ്മതിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ബംഗാൾ സന്ദർശിക്കാനിരുന്ന പ്രധാനമന്ത്രി അമ്മയുടെ നിര്യാണത്തെ തുടർന്ന് യാത്ര ഒഴിവാക്കി. എന്നാൽ ഇന്നത്തെ പരിപാടികളിൽ അദ്ദേഹം വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ…

Read More