Author: News Desk

തിരുവനന്തപുരം: കല്ലൂപ്പാറ സ്വദേശി ബിനു സോമൻ ദേശീയ ദുരന്ത നിവാരണ സേന നടത്തിയ മോക്ക് ഡ്രില്ലിനിടെ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശം ചീഫ് സെക്രട്ടറിക്ക് നൽകി. സംഭവത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു. ഇതേ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. മോക്ക് ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനു സോമൻ പുഴയിൽ മുങ്ങിമരിച്ചത്. നാലുപേരെ പങ്കെടുപ്പിച്ചാണ് രക്ഷാ പരിശീലനം നടത്തിയത്. ബിനുവിനെ കൂടാതെ തുരുത്തിക്കാട് കർക്കിടകംപള്ളിയിലെ മോൻസി കുര്യാക്കോസ്, വാത്തറ വീട്ടിൽ ജിജോ മാത്യു, മരുതക്കുന്നേൽ ബിജു നൈനാൻ എന്നിവർ പങ്കെടുത്തു. ബന്ധപ്പെട്ട ആളുകൾ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ, നാലുപേരും പുഴയിൽ ഒഴുക്കിപ്പെട്ടത് പോലെ നീന്താൻ തുടങ്ങി. സ്കൂബ ബോട്ടിൽ നിന്ന് ഇട്ടുകൊടുക്കുന്ന കാറ്റ് നിറഞ്ഞ ട്യൂബിൽപിടിച്ച് മോൻസിയും ജിജോയും ബോട്ടിൽ കയറി. എന്നാൽ, അവരുടെ പിന്നാലെ വന്ന ബിനു കയത്തിലകപ്പെടുകയായിരുന്നു. കാറ്റ് നിറച്ച ട്യൂബ്…

Read More

കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ രേഖാമൂലം പരാതി നൽകാതെ പി ജയരാജൻ. വിഷയത്തിൽ രേഖാമൂലം പരാതി നൽകണമെന്ന് പാർട്ടി നേതൃത്വം നിർദേശം നൽകിയിരുന്നു. പരാതി നൽകിയാൽ പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിരുന്നു. അതേസമയം, ഇ.പി.ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദീകരണം നൽകിയത്. വൈദേകം റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യയ്ക്കും മകനും ഉണ്ടെന്നും അത് നിയമവിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യയുടെയും മകന്‍റെയും വരുമാന മാർഗം ഇ.പി. ജയരാജൻ പാർട്ടിക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. ഇരുവർക്കും ഔദ്യോഗിക പദവികൾ ഇല്ലാത്തതിനാലാണ് ഇത് നേരത്തെ വെളിപ്പെടുത്താതിരുന്നതെന്നും ഇ.പി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. ഇക്കാര്യത്തിൽ തൽക്കാലം അന്വേഷണം വേണ്ടെന്നാണ് സെക്രട്ടേറിയറ്റിന്‍റെ തീരുമാനം.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണെന്ന വിലയിരുത്തലുമായി കേന്ദ്രം. 2021ൽ മാത്രം 4.12 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. ഏകദേശം 1.5 ലക്ഷം പേർ കൊല്ലപ്പെടുകയും 3.5 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2020 ൽ 3.6 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അരലക്ഷത്തോളം അപകടങ്ങൾ വർധിച്ചിട്ടുണ്ട്. 2020 ൽ ഓരോ 100 അപകടങ്ങളിൽ 36 മരണങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2021 ൽ 37 മരണങ്ങളായി ഉയർന്നു. 2021 ൽ രാജ്യത്തെ റോഡപകടങ്ങളെക്കുറിച്ച് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തുടർച്ചയായ അഞ്ചാം വർഷവും തമിഴ്നാടാണ് (55,682) ഒന്നാമത്. മധ്യപ്രദേശ് (48,877), ഉത്തർപ്രദേശ് (37,729), കർണാടക (34,647) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. മിസോറാമിലാണ് ഏറ്റവും കുറവ് അപകടങ്ങൾ- 69. സംസ്ഥാന പൊലീസ് വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം റിപ്പോർട്ട് തയ്യാറാക്കിയത്.

Read More

ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വർഷത്തിൽ ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ ഏറ്റവും കൂടുതൽ സംഭാവനകൾ ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം 351.50 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ച മൊത്തം തുകയുടെ 72.17 ശതമാനമാണിത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് കണക്കുകൾ പുറത്തുവിട്ടത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ഭാരതീയ രാഷ്ട്ര സമിതി(മുമ്പ് തെലങ്കാന രാഷ്ട്ര സമിതി)യാണ് ഏറ്റവും കൂടുതൽ സംഭാവനകൾ സ്വീകരിച്ച രണ്ടാമത്തെ പാർട്ടി. 40 കോടി രൂപയാണ് ബിആർഎസിന് സംഭാവനയായി ലഭിച്ചത്. ഇത് മൊത്തം സംഭാവനയുടെ 8.21 ശതമാനമാണ്. സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി, വൈ എസ് ആർ കോണ്‍ഗ്രസ്, കോൺഗ്രസ്, ശിരോമണി അകാലിദള്‍, പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി, ഡിഎംകെ തുടങ്ങിയ എല്ലാ പാർട്ടികൾക്കും ചേർന്ന് 95.56 കോടി രൂപ ലഭിച്ചു.

Read More

ന്യൂഡല്‍ഹി: നാല് മാസം മുമ്പ് നാടകീയമായി പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിലേക്ക് തിരികെ മടങ്ങാനുള്ള നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. ഗുലാം നബി ആസാദ് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 26 നാണ് ഗുലാം നബി കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം വിച്ഛേദിച്ചത്. ഒക്ടോബറിൽ ജമ്മു കശ്മീർ ആസ്ഥാനമായി ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനവും രൂപീകരിച്ചിരുന്നു. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. കോൺഗ്രസിന്‍റെ നയത്തെയല്ല, മറിച്ച് അതിന്‍റെ ദുർബലമായ സംഘടനാ സംവിധാനത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇംഗ്ലീഷ് സൂപ്പർ താരം പീറ്റർ ഹാർട്ട്ലി ജംഷഡ്പൂർ എഫ്സിയോട് വിട പറഞ്ഞു. ക്ലബ്ബിന്‍റെ ക്യാപ്റ്റനും ഹാർട്ട്ലിയായിരുന്നു. പരസ്പര ധാരണയോടെയാണ് ഇരുപക്ഷവും കരാർ റദ്ദാക്കുന്നതെന്ന് ജംഷഡ്പൂർ പറഞ്ഞു. സെന്‍റർ ബാക്കായ ഹാർട്ട്ലി 2020 മുതൽ ജംഷഡ്പൂരിൻ്റെ ഭാഗമാണ്. ജംഷഡ്പൂർ ജേഴ്സിയിൽ ഇതുവരെ 50 മത്സരങ്ങൾ ഹാർട്ട്ലി കളിച്ചിട്ടുണ്ട്. ആറ് ഗോളുകളും ഹാർട്ട്ലി നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ ഐഎസ്എൽ ഷീൽഡ് നേടിയപ്പോൾ ഹാർട്ട്ലിയായിരുന്നു ക്യാപ്റ്റൻ. ഈ വർഷം ഏഴ് ലീഗ് മത്സരങ്ങൾ കളിച്ച ശേഷമാണ് ഹാർട്ട്ലി ക്ലബ് വിടുന്നത്. അതേസമയം, ഹാർട്ട്ലിക്ക് പകരം ഓസ്ട്രേലിയൻ സെന്‍റർ ബാക്ക് ഡിലൻ ഫോക്സിനെ ടീമിൽ ഉൾപ്പെടുത്തിയതായി ജംഷഡ്പൂർ അറിയിച്ചു. 2020-21 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെ ഫോക്സ് ഐഎസ്എല്ലിൽ ഇടം നേടി. അകുരി നോർത്ത് ഈസ്റ്റ് പ്ലേ ഓഫിലെത്തിയപ്പോൾ ഫോക്സിന്‍റെ പങ്ക് നിർണ്ണായകമായിരുന്നു. കഴിഞ്ഞ സീസണിൽ ഫോക്സ് ഗോവയ്ക്കായി കളിച്ചെങ്കിലും അധികം അവസരം ലഭിച്ചില്ല.

Read More

തിരുവനന്തപുരം: മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരാ, ഭൂരിപക്ഷ സമുദായത്തെയും ഒപ്പം കൂട്ടണമെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. എ.കെ ആന്‍റണിയുടെ അഭിപ്രായം കോൺഗ്രസിന്‍റെ നയമാണെന്നും കെ.സുധാകരൻ വിശദീകരിച്ചു. ആരാധനാലയങ്ങളിൽ പോകുന്നത് വർഗീയതയല്ല. ആചാരങ്ങളുടെ പേരിൽ ആരെയും ഒഴിവാക്കാനാവില്ല. ഇതാണ് കോൺഗ്രസ് പിന്തുടരുന്ന രാഷ്ട്രീയ തത്വശാസ്ത്രമെന്നും സുധാകരൻ പറഞ്ഞു.

Read More

കോട്ടയം: ബഫർ സോൺ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പ് നൽകി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ. സർക്കാർ കണ്ണടച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഇതുവരെ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യണം. ബഫർ സോൺ വനത്തിന്‍റെ അതിരുകൾക്കുള്ളിൽ ഒതുക്കി നിർത്തുമെന്നാണ് വിശ്വാസം. വിശ്വാസം വോട്ടിന്‍റെ രൂപത്തിൽ പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. കർഷകരെ പരിഗണിക്കാതെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇനി അധികാരത്തിൽ വരാൻ കഴിയില്ല. അങ്ങനെ വിചാരിച്ചാൽ അതൊരു മിഥ്യയാണെന്നും ബിഷപ്പ് പറഞ്ഞു. മുണ്ടക്കയത്ത് സംഘടിപ്പിച്ച ആന്‍റി ബഫർ സോൺ റാലിയിലായിരുന്നു ബിഷപ്പിന്‍റെ പ്രസംഗം.

Read More

തിരുവനന്തപുരം: ഇ പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്കും സ്വയം വിമർശനങ്ങൾക്കും സാഹചര്യം ഉപയോഗപ്പെടുത്തുന്ന മാധ്യമ സൃഷ്ടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിമർശനങ്ങളും തിരുത്തലുകളും പാർട്ടിക്കുള്ളിൽ ഫലപ്രദമായി നടപ്പാക്കുമെന്നും മാധ്യമങ്ങളിലൂടെ വലിച്ചിഴച്ച് ചർച്ച നടത്തില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തെ സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക ജീവിതത്തിന്‍റെ ഭാഗമായി കമ്യൂണിസ്റ്റുകാരെ ആക്രമിക്കുന്ന അപചയത്തെ ഫലപ്രദമായി ചെറുക്കണം. സമൂഹത്തിന്‍റെ ഭാഗമായി നിലനിൽക്കുമ്പോൾ ഉയർത്തിപ്പിടിക്കേണ്ട കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ വ്യക്തിക്കും കഴിയണം. ഗൗരവമായ ചർച്ചകളും വിമർശനങ്ങളും സ്വയം വിമർശനങ്ങളും നടത്തിയാലേ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയൂ. അങ്ങനെയുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുകയും അവര്‍ തന്നെ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക കാഴ്ചയാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

Read More

തിരുവനന്തപുരം: റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ ഒരു വർഷം വൈകിയതിനെ തുടർന്ന് 84 കാരിക്ക് വാർദ്ധക്യകാല പെൻഷൻ നഷ്ടപ്പെട്ട സംഭവത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. ഇക്കാര്യം നേരിട്ട് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും പരാതിക്കാരനെ അറിയിക്കാനും കമ്മിഷൻ പഞ്ചായത്ത് ഡയറക്ടർക്ക് നിർദ്ദേശം നൽകി. വെള്ളറട സ്വദേശി പി.എ സുഭാഷ് ബോസ് നൽകിയ പരാതിയിലാണ് നടപടി. 2020 നവംബർ നാലിന് പരാതിക്കാരിയുടെ അമ്മ ജെ പുഷ്പാഭായി വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ചിരുന്നു. 2021 ഡിസംബർ 14 ന് പഞ്ചായത്ത് സെക്രട്ടറി സർട്ടിഫിക്കറ്റ് തയ്യാറാക്കി ഓഫീസിൽ സൂക്ഷിച്ച വിവരം കമ്മിഷനെ അറിയിച്ചു. എന്നാൽ, അപേക്ഷകൻ സർട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നുല്ല. തുടർന്ന് വിവരാവകാശ നിയമപ്രകാരം പരാതിക്കാരി പഞ്ചായത്തിൽ അപേക്ഷ നൽകിതിനു പിന്നാലെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.

Read More