Author: News Desk

തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസുമായി മുന്നോട്ട് പോകുകയാണെന്ന് പരാതിക്കാരൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഹർജിക്കാരനായ ബൈജു നൂർ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യാൻ യോഗത്തിൽ ധാരണയായി. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ സി.പി.എം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്‍റെ പശ്ചാത്തലത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ കഴിഞ്ഞ വർഷം ജൂലൈയിൽ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലാണ് സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശം. സി.പി.എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആർക്കും ചൂഷണം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഇന്ത്യൻ ഭരണഘടനയെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു. തിരുവല്ലയിലെയും റാന്നിയിലെയും എംഎൽഎമാർ പങ്കെടുത്ത വേദിയിലായിരുന്നു…

Read More

കോഴിക്കോട്: ഈ വർഷത്തെ കേരള സ്കൂൾ കലോൽസവത്തിന് കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോൾ ജില്ലയിലെ വിവിധ വകുപ്പുകൾ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നഗരത്തിൽ നടക്കുമ്പോൾ ജില്ലാ ഭരണകൂടവുമായി ചേർന്ന് അക്ഷീണം പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് വകുപ്പുകൾ ഒന്നടങ്കം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കലോൽസവ നഗരിയിലെ എല്ലാ വേദികളിലും ആരോഗ്യവകുപ്പ് മെഡിക്കൽ സംഘത്തോടൊപ്പമുണ്ടാകും. ഒരു വിളിക്കപ്പുറം ആംബുലന്‍സുകളും തയ്യാറായിരിക്കും. മൊബൈൽ മെഡിക്കൽ യൂണിറ്റ് സൗകര്യങ്ങളുള്ള ആംബുലൻസുകളാണ് മറ്റൊരു സവിശേഷത. ആരോഗ്യ വകുപ്പ്, കോഴിക്കോട് മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവയുടെ മെഡിക്കൽ ടീമുകൾ കലാകാരൻമാരെയും പ്രേക്ഷകരെയും നിരന്തരം നിരീക്ഷിക്കും. ഒരു ടീമിൽ കുറഞ്ഞത് ഒരു ഡോക്ടറെങ്കിലും ഉണ്ടാകും. ഒരു നഴ്സിംഗ് ഓഫീസറും നഴ്സിംഗ് അസിസ്റ്റന്‍റും സംഘത്തിലുണ്ടാകും. പ്രധാന വേദിയായ വിക്രം മൈതാനത്ത്…

Read More

ടോക്യോ: ലോകപ്രശസ്ത ജാപ്പനീസ് വാസ്തുശിൽപിയും ‘ആർക്കിടെക്ട് നോബൽ’ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാര ജേതാവുമായ അരാറ്റ ഇസോസാക്കി (91) അന്തരിച്ചു. തെക്കൻ ദ്വീപായ ഒകിനാവയിലെ വീട്ടിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ സൃഷ്ടികൾ സംസ്കാരങ്ങളുടെയും ചരിത്രത്തിന്‍റെയും സംയോജനമായിരുന്നു, ആധുനികാനന്തര വാസ്തുവിദ്യയ്ക്ക് വളരെയധികം സംഭാവന നൽകി. പ്രശസ്ത വാസ്തുശിൽപിയായ കെൻസോ ടാങ്കെയുടെ ശിക്ഷണത്തിൽ 1987-ൽ ഇസോസാകി തന്‍റെ ശിൽപ ജീവിതം ആരംഭിച്ചു. അദ്ദേഹത്തിന്‍റെ ആദ്യകാല സൃഷ്ടികളിലൊന്ന് അദ്ദേഹത്തിന്‍റെ ജൻമനാടായ ഒയിറ്റയിൽ സ്ഥാപിതമായ പബ്ലിക് ലൈബ്രറിയായിരുന്നു. ഭൂമിയുടെ അതിരുകൾ കടന്ന് വിദേശത്ത് കെട്ടിടങ്ങൾ നിർമ്മിച്ച മുൻനിര ജാപ്പനീസ് വാസ്തുശിൽപികളിൽ ഒരാളാണ് അദ്ദേഹം. ലോസ് ഏഞ്ചൽസിലെ മ്യൂസിയം ഓഫ് കണ്ടെംപററി ആർട്ട്, 1992 ൽ ബാഴ്സലോണ ഒളിമ്പിക്സിനായി നിർമ്മിച്ച പാലൗ സാൻഡ്ജോർഡി സ്റ്റേഡിയം, ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നിയുടെ ആസ്ഥാന കെട്ടിടം എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന നിർമ്മാണങ്ങളിൽ ഉൾപ്പെടുന്നു.

Read More

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനിക്കുക. ഈ വർഷം ജൂലൈ ആറിനാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരേ തെളിവില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശ്യമില്ലെന്നും തിരുവല്ല കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ മന്ത്രിയായി തിരിച്ചെടുക്കാനുള്ള ചർച്ചകൾ സി.പി.എമ്മിൽ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഈ വർഷം ജൂലൈ മൂന്നിനായിരുന്നു വിവാദ പ്രസംഗം. ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ കഴിയുന്ന മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമർശം കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി. പ്രതിഷേധം ശക്തമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം…

Read More

പത്തനംതിട്ട: വെണ്ണിക്കുളത്ത് മോക്ക് ഡ്രില്ലിനിടെ അപകടത്തിൽ മരിച്ച ബിനു സോമന്‍റെ സംസ്കാരം ഇന്ന് നടക്കും. ശവസംസ്കാരം വൈകിട്ട് മൂന്നിന് കല്ലൂപ്പാറ പൊതുശ്മശാനത്തിൽ വച്ചാണ് നടക്കുക. മല്ലപ്പള്ളി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11ന് തുരുത്തിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. നാട്ടുകാരുടെ നേതൃത്വത്തിൽ ശവസംസ്കാരം നടക്കും. മോക്ഡ്രിൽ നടത്തുന്നതിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലെ ഗുരുതരമായ വീഴ്ചയാണ് യുവാവിന്‍റെ ജീവനെടുത്തത്. പരിപാടി സംഘടിപ്പിക്കാൻ വിളിച്ചുചേർത്ത കൂടിയാലോചനായോഗത്തിൽ തീരുമാനിച്ച സ്ഥലത്തല്ല മോക്ക് ഡ്രിൽ നടത്തിയത്. എൻഡിആർഎഫ് ഇടപെട്ട് സ്ഥലംമാറ്റിയ വിവരം ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനായ ജില്ലാ കളക്ടറെ അറിയിച്ചില്ലെന്ന് കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. മോക് ഡ്രിൽ പദ്ധതി പ്രകാരം മൂന്ന് പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആർഎഫും വെള്ളത്തിൽ നിന്ന് രക്ഷിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഫയർഫോഴ്സ് നാലുപേരിൽ മൂന്നുപേരെ കരയിലെത്തിച്ചു. നാലാമത്തെയാളെ രക്ഷപ്പെടുത്തേണ്ടത് എൻ.ഡി.ആർ.എഫാണെന്ന ധാരണയിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

Read More

പെരുമ്പാവൂർ : ഫാത്തിമ ഫർഹാന എന്ന 7 വയസ്സുകാരിക്ക് ഇന്ന് ഇന്ത്യയിലും, വിദേശത്തുമായി നിരവധി വിദ്യാർത്ഥികളുണ്ട്. തന്നേക്കാൾ മുതിർന്നവരെയും, ടീച്ചർമാരെയും ഫർഹാന പഠിപ്പിക്കുന്നത് കണക്കും, സയൻസുമൊന്നുമല്ല. ക്യാൻവാ എന്ന ഡിസൈൻ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ പോസ്റ്റർ നിർമാണം, അനിമേഷൻ, എന്നിവയെല്ലാമാണ്. പിതാവിന്റെ ഫോണിൽ നിന്നും കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന മാതൃകയിൽ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്ന ഫർഹാന ഹാഷ് ഫ്യൂച്ചർ സ്കൂളിൽ ചേർന്നതോടെയാണ് ഉള്ളിലെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ അവസരം ലഭിച്ചത്. ക്യാൻവായിലൂടെ സ്കൂളിലേക്കായി പഠിച്ച കാര്യങ്ങളെല്ലാം, മനോഹരമായി പോർട്ട്‌ഫോളിയോ ആക്കി പ്രസന്റ് ചെയ്തിരുന്നത് കണ്ട് കൂട്ടുകാരും, അതുപോലെ വേണമെന്നാവശ്യപ്പെട്ടതോടെയാണ് ഓൺലൈൻ ക്ലാസ്സ്‌ എടുത്ത് മറ്റുള്ളവർക്കും പറഞ്ഞ് നൽകാൻ ഫർഹാന തയ്യാറായത്. പെരുമ്പാവൂർ സ്വദേശികളായ ശിഹാബുദ്ധീൻ, റെബിന ദമ്പതികളുടെ മകളായ ഫർഹാനക്ക് ഇന്ന് 100 ഓളം വിദ്യാർത്ഥികളുണ്ട്. ഓൺലൈൻ ക്ലാസ്സിനാവശ്യമായ പോസ്റ്റർ നിർമാണം, മാർക്കറ്റിംഗ്, എന്നിവയെല്ലാം ചെയ്യുന്നതും ഈ മിടുക്കി തന്നെ.

Read More

തിരുവനന്തപുരം: കത്ത് വിവാദത്തിൽ ഡി.ആർ. അനിലിനെ ബലിയാടാക്കി സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞെങ്കിലും മേയർ ആര്യ രാജേന്ദ്രന്‍റെ നിലപാടിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. മേയറെ മാറ്റില്ലെന്ന് തുടക്കം മുതൽ നിലപാടെടുത്തിരുന്ന സി.പി.എം സമവായ ചർച്ചയിൽ കോടതി വിധിയനുസരിച്ച് തീരുമാനമെടുക്കാമെന്ന് സമ്മതിച്ചു. കേസിന് മുന്നോടിയായുള്ള സാഹചര്യം മനസിലാക്കിയ ശേഷമായിരിക്കും പാർട്ടി കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുക. മേയറുടെ കത്തിനെച്ചൊല്ലി പാർട്ടിയെ പിടിച്ചുകുലുക്കിയ വിവാദത്തിൽ ഡി.ആർ അനിലിനെ മാത്രം ബലിയാടാക്കി തടിയൂരിയെങ്കിലും മേയർക്ക് ക്ലീൻ ചിറ്റ് നൽകാൻ സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. കത്ത് എഴുതിയിട്ടില്ലെന്ന മേയറുടെ വാദം അംഗീകരിക്കുമ്പോഴും മേയറുടെ സമീപനത്തിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തിയുണ്ട്. മൊത്തത്തിലുള്ള പ്രവർത്തനങ്ങളിൽ പാർട്ടിക്ക് മതിപ്പുണ്ടെങ്കിലും കത്ത് വിവാദത്തിൽ വീഴ്ചയുണ്ടായെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. 56 ദിവസമായി പ്രതിപക്ഷം നടത്തുന്ന സമരത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും അതൃപ്തിയുണ്ട്. പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുത്ത് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം…

Read More

ജനീവ: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് നിരക്ക് ഉയരുകയാണ്. ചൈനയിൽ മരണമടയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത്. ഇതോടെ കൊവിഡ് നിരക്ക് വീണ്ടും കുത്തനെ ഉയരുകയാണെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയുടെ ആരോഗ്യ സംവിധാനത്തിന് ആവശ്യമായ സംരക്ഷണവും പിന്തുണയും നൽകുമെന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അദാനം പറഞ്ഞു. ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാ നിരോധനത്തെക്കുറിച്ചും ലോകാരോഗ്യ സംഘടന പരാമർശിച്ചു. വ്യാപനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ രാജ്യങ്ങൾ അവരുടെ ജനങ്ങളെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുന്നത് മനസ്സിലാക്കാമെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Read More

റിയാദ്: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയുടെ പ്രോ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയുമായി കരാറിൽ ഒപ്പുവെച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. ക്ലബ്ബിന്‍റെ ജഴ്സി പിടിച്ചിരിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. റൊണാൾഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തെ മുഴുവൻ ഫുട്ബോൾ മേഖലയ്ക്കും ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ക്ലബ് റൊണാൾഡോയുടെ വരവ് പ്രഖ്യാപിച്ചത്. “ചരിത്രം ജനിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ക്ലബ്ബിനെ മാത്രമല്ല, സൗദി ലീഗിനെയും രാജ്യത്തെയും വരും തലമുറകളെയും എല്ലാ യുവതാരങ്ങളെയും വലിയ കാര്യങ്ങൾ നേടാൻ പ്രചോദിപ്പിക്കുമെന്ന് ഉറപ്പാണ്. പുതിയ വീട്ടിലേക്ക് സ്വാഗതം, ക്രിസ്റ്റ്യാനോ…’, ക്ലബ് ട്വീറ്റ് ചെയ്തു. ഈ ഉടമ്പടി ഒരു പുതിയ ചരിത്രം എഴുതുക എന്നതിലുപരിയാണ്. ലോകത്തിലെ എല്ലാ കായികതാരങ്ങൾക്കും യുവാക്കൾക്കും അദ്ദേഹം അനുകരണീയമായ ഒരു മാതൃകയാണ്. അൽ നസറിൽ അദ്ദേഹം എത്തുന്നതോടെ ക്ലബിനും സൗദി കായിക മേഖലയ്ക്കും വരും തലമുറകൾക്കും വേണ്ടി വലിയ നേട്ടങ്ങൾ കൊയ്യും. അൽ നസർ ചെയർമാൻ…

Read More

ന്യൂഡൽഹി: കോണ്‍ഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നാല് മാസം മുമ്പാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ഗുലാം നബി ചർച്ചകൾ നടത്തിവരികയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. “ഞാൻ കോൺഗ്രസിലേക്ക് മടങ്ങുന്നു എന്ന എഎൻഐ നൽകിയ വാർത്ത ഞെട്ടിക്കുന്നതാണ്. എന്‍റെ അനുയായികളുടെയും നേതാക്കളുടെയും മനോവീര്യം കെടുത്താൻ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പ്രചരിപ്പിക്കുന്ന കഥകളാണിവ. എനിക്ക് കോൺഗ്രസ് പാർട്ടിയോടോ അതിന്റെ നേതൃത്വത്തോടോ യാതൊരു വിരോധവുമില്ല. എന്നാൽ അത്തരം കഥകൾ കെട്ടിച്ചമയ്ക്കുന്നവരോട് അതിൽ നിന്ന് പിൻമാറാൻ അഭ്യർത്ഥിക്കുന്നു. ഈ കഥ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഞാൻ അടിവരയിടുന്നു,” നബി ട്വീറ്റ് ചെയ്തു. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഗുലാം നബി പറഞ്ഞത് കോണ്‍ഗ്രസിന് മാത്രമേ ബിജെപിയെ നേരിടാൻ കഴിയൂ എന്നാണ്. ഇതാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നു എന്ന ചർച്ചയ്ക്ക് തുടക്കമിട്ടത്.…

Read More