Author: News Desk

തിരുവനന്തപുരം: മലയാളികൾ വലിയ യാത്രാ ബുദ്ധിമുട്ടിലാണെന്നും കേന്ദ്രം അനുമതി നൽകാത്തതിനാൽ കെ-റെയിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തിലെ റെയിൽവേ വികസനത്തിന്‍റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായാണ് കെ റെയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സർക്കാരും റെയിൽവേയും കേരളത്തിന് നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവയൊന്നും നടപ്പായില്ല എന്നതാണ് അനുഭവമെന്നും ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ നിന്ന് പുറത്തുപോയി ജോലി ആവശ്യങ്ങൾക്കായി തിരിച്ചുവരാൻ മലയാളികൾ ഏറെ പ്രയാസപ്പെടുകയാണ്. റെയിൽവേ അവതരിപ്പിക്കുന്ന ഒരു പദ്ധതിയും കേരളത്തിലേക്ക് എത്തുന്നില്ലെന്നത് പ്രധാന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനായി വർക്കലയിലെത്തിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡേയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. അരൂപ് ഡേയും ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗ സംഘമാണ് ബെംഗളൂരുവിൽ നിന്ന് വർക്കലയിലെത്തിയത്. ഒടയം ബീച്ചിലെ റിസോർട്ടിലായിരുന്നു ഇവരുടെ താമസം. റിസോർട്ടിന് സമീപത്തെ കടൽത്തീരത്ത് കുളിക്കാൻ പോയപ്പോഴാണ് അരൂപ് മുങ്ങിമരിച്ചത്. സമീപത്തെ മത്സ്യത്തൊഴിലാളികളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

ഗുവാഹട്ടി: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 4 ജില്ലകളെ നിലവിലുള്ള ജില്ലകളുമായി ലയിപ്പിക്കാൻ അസം മന്ത്രിസഭ തീരുമാനിച്ചു. ബിസ്വനാഥ് ജില്ലയെ സോനിത്പുരുമായും ഹോജായ് ജില്ലയെ നാഗോണുമായും തമുല്‍പുര്‍ ജില്ലയെ ബക്‌സയുമായും ബജാലി ജില്ലയെ ബര്‍പെട്ട ജില്ലയുമായും ലയിപ്പിക്കും. ഈ ജില്ലകളിലെ പൊലീസ് നീതിന്യായ സംവിധാനങ്ങള്‍ അതേപടി തുടരും. ഈ കാലയളവിൽ സ്ഥാപിച്ച മറ്റ് ജില്ലാ ഓഫീസുകളും അതേപടി തുടരുമെന്ന് സർക്കാർ അറിയിച്ചു. ഈ തീരുമാനങ്ങൾ അസമിന്‍റെ ഭാവി ലക്ഷ്യമിട്ടുള്ളതാണ്. അസമിലെ ജനങ്ങളുടെ താൽപര്യം മുന്നിർത്തി മെച്ചപ്പെട്ട ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനങ്ങളെന്നും സർക്കാർ പറഞ്ഞു.

Read More

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ. 2022 ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 11.3 % ഇടിഞ്ഞു. 2013ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ വർഷം രൂപ നടത്തിയത്. റഷ്യ-ഉക്രൈൻ യുദ്ധവും യുഎസ് ഫെഡറൽ റിസർവിന്‍റെ ആക്രമണാത്മക പലിശ നിരക്ക് വർദ്ധനവും രൂപയ്ക്ക് തിരിച്ചടിയായി.  ഈ വർഷത്തെ അവസാന വ്യാപാരദിനമായ ഇന്നലെ രൂപ 82.72 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഡോളർ സൂചിക 2015ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടത്തിലേക്ക് നീങ്ങുമ്പോൾ, യുഎസ് കറൻസിക്കെതിരെ രൂപയുടെ മൂല്യം 2021ലെ 74.33 ൽ നിന്ന് 82.72 ലേക്ക് കൂപ്പുകുത്തി. റഷ്യ-ഉക്രൈൻ സംഘർഷം സൃഷ്ടിച്ച എണ്ണ വിലയിലെ മാറ്റങ്ങളുടെ ഇരയായിരുന്നു രൂപയും. ഇത് സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി റെക്കോർഡ് നിലവാരത്തിലേക്ക് തള്ളിവിട്ടു. 2023 ലേക്ക് കടക്കുമ്പോൾ, ചരക്ക് വില ലഘൂകരിക്കുന്നതിൽ നിന്ന് ആശ്വാസം കണ്ടെത്തുമെന്നും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങുന്നത് തുടരുമെന്നും…

Read More

ന്യൂഡല്‍ഹി: ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്താൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെയാണ് രാഹുലിന്‍റെ പരാമർശം. രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കോൺഗ്രസ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. എന്നാൽ സിആർപിഎഫ് ഈ ആരോപണങ്ങളെ എതിർത്തു. സുരക്ഷാ പ്രോട്ടോക്കോൾ രാഹുൽ പലതവണ ലംഘിച്ചതായി സിആർപിഎഫ് ആരോപിച്ചിരുന്നു. “ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എനിക്കെങ്ങനെ അത് ചെയ്യാൻ കഴിയും? ഇതൊരു പദയാത്രയാണ്,” രാഹുൽ പറഞ്ഞു. ബി.ജെ.പി നേതാക്കൾ ബുള്ളറ്റ് പ്രൂഫ് കാറുകൾ ഒഴിവാക്കുകയും പ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്യുന്നതിനെ കുറിച്ചും രാഹുൽ പരാമർശിച്ചു.

Read More

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. ഹൈക്കോടതിയിലെ ഗവർണറുടെ അഭിഭാഷകനോടാണ് നിയമോപദേശം തേടിയത്. മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി നാലിന് നടത്തണമെന്നായിരുന്നു സർക്കാരിന്റെ ശുപാർശ. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് സമയം തേടി സർക്കാർ ഗവർണർക്ക് കത്തയച്ചിരുന്നു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെതിരേ തിരുവല്ല കോടതിയിൽ കേസ് നിലവിലുണ്ട്. ജൂലൈ ആറിനാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഏകകണ്ഠമായാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത്.

Read More

ദെഹ്‌റാദൂണ്‍: കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി. നെറ്റിയിൽ ചെറിയ പ്ലാസ്റ്റിക് സർജറി നടത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു. ദെഹ്റാദൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് താരം. ഡല്‍ഹി-ദെഹ്‌റാദൂണ്‍ ഹൈവേയിൽ നർസാനിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് പന്ത് തന്‍റെ മാതാപിതാക്കളെ കാണാൻ കാറുമായി ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. മെഴ്സിഡസ് ജിഎൽഇ കാറാണ് താരം ഉപയോഗിച്ചത്. എന്നാൽ താരത്തിന്‍റെ കാർ ഡൽഹി-ഹരിദ്വാർ ഹൈവേയിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച വാഹനം പിന്നീട് തീപ്പിടിത്തത്തിൽ പൂർണ്ണമായും നശിച്ചു. അപകടത്തിൽ താരത്തിൻ്റെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. ഇതുകൊണ്ടാണ് താരത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്. വലത് കാൽമുട്ടിന്‍റെ ലിഗമെന്‍റിനും പരിക്കേറ്റു. വലത് കൈത്തണ്ട, കണങ്കാൽ, കാൽ വിരൽ എന്നീ ഇടങ്ങളിലും പരിക്കേറ്റു.

Read More

ദില്ലി: സ്വന്തം സ്വത്തിൽ നിന്നും 200 ബില്യൺ ഡോളർ നഷ്ടപ്പെട്ട ചരിത്രത്തിലെ ഏക വ്യക്തിയായി ടെസ്ല തലവൻ എലോൺ മസ്ക്. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം ടെസ്ല ഓഹരികൾ ഇടിഞ്ഞതിനെ തുടർന്ന് 51 കാരനായ മസ്കിന്‍റെ സമ്പത്ത് 137 ബില്യൺ ഡോളറായി കുറഞ്ഞു. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിന് സ്വന്തമാക്കിയ മസ്ക്, ജെഫ് ബെസോസിന് ശേഷം 200 ബില്യൺ ഡോളറിലധികം സമ്പാദിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ്. 2021 നവംബർ 4ന് എലോൺ മസ്കിന്‍റെ ആസ്തി 340 ബില്യൺ ഡോളറിലെത്തിയിരുന്നു. ഫ്രഞ്ച് വ്യവസായി ബെർണാഡ് അർനോൾട്ട് മസ്കിനെ മറികടന്ന് ഒന്നാം നമ്പർ സ്ഥാനം നേടുന്നതുവരെ എലോൺ മസ്ക് ആയിരുന്നു ലോകത്തിലെ ഏറ്റവും ധനികൻ. ഒക്ടോബർ 21ന്, ടെസ്ല ആദ്യമായി ഒരു ട്രില്യൺ വിപണി മൂലധനം നേടിയിരുന്നു. അതേസമയം, ടെസ്ലയിൽ മേലുള്ള സമ്മർദ്ദം വർദ്ധിച്ചതോടെ ഓഹരികൾ ഇടിയാൻ തുടങ്ങി. ഈ വർഷം 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ വാങ്ങാനായി ടെസ്ലയുടെ ഓഹരികൾ…

Read More

ലണ്ടന്‍: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം, രോഗികളെ പ്രവേശിപ്പിച്ച ആശുപത്രികൾ, ത്രീവപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗികൾ, കോവിഡ് മരണങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കിടാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയോട് ആവശ്യപെട്ടു. വാക്സിൻ സ്വീകരിച്ചവരുടെ കൃത്യമായ കണക്ക് നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് ആഗോളതലത്തിൽ പടരാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കുന്നതിന് ഈ ഡാറ്റ ഉപകാരപ്രദമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ ചൈനയ്ക്ക് സഹായം നൽകുമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. പല രാജ്യങ്ങളും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, യുഎസ്, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന കർശനമാക്കി.

Read More

പത്തനംതിട്ട: മോക്ക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്‍റെ മൃതദേഹം സംസ്കരിച്ചു. ശവസംസ്കാരം കല്ലൂപ്പാറ പൊതുശ്മശാനത്തിൽ നടന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. മോക്ക്ഡ്രിൽ നടത്തുന്നതിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലെ ഗുരുതരമായ വീഴ്ചയാണ് ഒരു യുവാവിന്‍റെ ജീവനെടുത്തത്. പരിപാടി സംഘടിപ്പിക്കാൻ വിളിച്ചുചേർത്ത കൂടിയാലോചനായോഗത്തിൽ തീരുമാനിച്ച സ്ഥലത്തല്ല മോക്ക്ഡ്രിൽ നടത്തിയത്. ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടറെ എൻ.ഡി.ആർ.എഫിന്‍റെ ഇടപെടലിനെ തുടർന്ന് സ്ഥലംമാറ്റിയ വിവരം അറിയിച്ചില്ലെന്നും കളക്ടർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബിനു സോമൻ വെള്ളത്തിൽ മുങ്ങിതാഴ്ന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഫയർഫോഴ്സും എൻഡിആർഎഫും തമ്മിൽ ഏകോപനം ഉണ്ടായിരുന്നില്ല. മോക്ക് ഡ്രിൽ പദ്ധതി പ്രകാരം 3 പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആർഎഫും വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഫയർഫോഴ്സ് 4 പേരിൽ 3 പേരെ കരയിലെത്തിച്ചു. നാലാമത്തെയാളെ രക്ഷപ്പെടുത്തേണ്ടത് എൻ.ഡി.ആർ.എഫാണെന്ന ധാരണയിലാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഈ സമയം ബിനു സോമൻ മണിമലയാറിലെ ഒരു കയത്തിൽ വീണുകിടക്കുകയായിരുന്നു. കലക്ടറുടെ റിപ്പോർട്ട് പ്രകാരം, നാട്ടുകാർ…

Read More