- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തൃശൂർ : ഇന്ത്യയെ അറിയണം, വൈവിദ്ധ്യപൂർണ്ണമായ രാജ്യത്തിന്റെ കാഴ്ചകൾ നടന്ന് തന്നെ കാണണം. അങ്ങനെ 55 കാരനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി തന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയെത്തി. ജനുവരി 1 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച പദയാത്ര അവസാനിച്ചതും അവിടെ തന്നെ. യാത്രക്ക് വേണ്ടതൊന്നും അദ്ദേഹം കരുതിയിരുന്നില്ല. ഉടുമുണ്ടും തോർത്തും ധരിച്ച്, തോൾസഞ്ചിയിൽ കുടയും ചോറ്റുപാത്രവും മാത്രം സൂക്ഷിച്ച് 55 കാരനായ,തൃശൂർ ചാഴൂരിലെ പള്ളിപ്പാട്ട് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഒരു വർഷം കൊണ്ട് 12,000 കിലോമീറ്ററാണ് നടന്ന് കണ്ടത്. ആവശ്യത്തിന് പണമോ, മൊബൈൽ ഫോണോ കൈയിലില്ല എന്നതിലുപരി, ഭാഷ വശമില്ലെന്നതും അവഗണിച്ച്, കാശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹം നടന്നെത്തി. ഒരു ദിവസം 45 മുതൽ, 55 കിലോമീറ്റർ വരെ നടന്നു. രാവിലെ 4:30 മുതൽ, 11:30 വരെ നടക്കും. പിന്നീട് വിശ്രമത്തിന് ശേഷം വൈകിട്ട് മൂന്ന് മുതൽ രാത്രി ഏഴ് വരെ യാത്ര തുടരും. ചിലർ ഭക്ഷണം നൽകാൻ മടിച്ച സാഹചര്യങ്ങളിൽ, ഉൾഗ്രാമങ്ങളിലെ…
ഭുവനേശ്വർ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കടുത്ത വിമർശകനായ എം പി പാവൽ അന്‍റോവ് (66), സഹയാത്രികൻ വ്ളാഡിമിർ ബിഡെനോവ് എന്നിവരെ ഒഡീഷയിലെ ഒരു ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു പുടിൻ വിമർശകനെ കാണാതായി. യുക്രൈൻ യുദ്ധവിരുദ്ധ പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾക്കായി ഒഡീഷ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ വച്ച് ‘ഞാൻ റഷ്യൻ അഭയാർഥിയാണ്. ഞാൻ യുദ്ധത്തിന് എതിരാണ്. ഞാൻ പുട്ടിന് എതിരാണ്. ഞാൻ ഭവനരഹിതനാണ്. ദയവായി എന്നെ സഹായിക്കൂ’ എന്നെഴുതിയ പ്ലക്കാർഡും പിടിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ആന്റോവിന്റെയും ബിഡെനോവിന്‍റെയും മരണത്തെ തുടർന്ന് പ്ലക്കാർഡ് പിടിച്ച് നിൽക്കുന്ന ഇയാളുടെ ചിത്രം വൈറലായിരുന്നു. ചില യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ സമീപിച്ച് വിവരങ്ങൾ ആരാഞ്ഞു. പാസ്പോർട്ടും വിസയും പരിശോധിച്ചപ്പോൾ ഇവ ശരിയാണെന്ന് കണ്ടെത്തി. ഇംഗ്ലീഷ് പരിചിതമല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ചോദിക്കാൻ കഴിഞ്ഞില്ലെന്ന് ഭുവനേശ്വർ റെയിൽവേ സ്റ്റേഷന്‍റെ ഇൻസ്പെക്ടർ ഇൻചാർജ്…
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നീണ്ട സസ്പെൻസിന് ശേഷം, നിർമ്മാതാക്കൾ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ഇപ്പോഴിതാ തമിഴ് സൂപ്പർസ്റ്റാർ ചിത്രത്തിൽ എത്തുന്നു എന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 2023 ൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ കമൽഹാസൻ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. കമൽ ഹാസൻ അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന. 2009ൽ പുറത്തിറങ്ങിയ ‘ഉന്നൈ പോലൊരുവന്‍’ എന്ന ചിത്രത്തിൽ മോഹൻലാലും കമൽഹാസനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറിൽ ഷിബു ബേബി ജോണ്‍ ആകും ചിത്രം നിർമ്മിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. കലാസംവിധാനം ഗോകുൽ ദാസും വസ്ത്രാലങ്കാരം റോണക്സ് സേവ്യറുമാണ്. മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ്…
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷവും സമൃദ്ധിയുമുള്ള പുതുവര്‍ഷം ആശംസിക്കുന്നു. കേരളത്തിന്‍റെ വികസനത്തിനായുള്ള ആശയങ്ങളിലും പ്രവർത്തനങ്ങളിലും നമ്മുടെ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തെ എല്ലാവർക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാൻ കഴിയുന്ന വര്‍ഷമാവട്ടെ 2023 എന്ന് ആശംസിക്കുന്നു’, ഗവർണർ പറഞ്ഞു.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിന്‍റെ ‘തുനിവി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ബാങ്ക് കവർച്ചയിൽ തുടങ്ങുന്ന ട്രെയിലർ അജിത്ത് ഒരു പോലീസുകാരനാണോ അതോ കൊള്ളക്കാരനാണോ എന്ന ചോദ്യം അവശേഷിപ്പിക്കുന്നു. തീയേറ്ററുകളിൽ തീ പടർത്താൻ പറ്റിയ സിനിമ തന്നെയാണ് പൊങ്കലിന് റിലീസ് ചെയ്യുന്നതെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു. അജിത്തിനൊപ്പം ഇതുവരെ കാണാത്ത ബോൾഡ് ഗെറ്റപ്പിൽ മഞ്ജു വാര്യരും പ്രത്യക്ഷപ്പെടുന്നുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി തീയേറ്ററുകളിലെത്തും. കണ്മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത് കുമാറും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണിത്. വീര, സമുദ്രക്കനി, ജോൺ കോക്കൻ, തെലുങ്ക് നടൻ അജയ് എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്, തിയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.
തിരുവനന്തപുരം: പുതുവത്സരാഘോഷം അതിരു കടന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് എഡിജിപി എം.ആർ അജിത് കുമാർ. സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെയും ലഹരി കൈമാറ്റക്കാരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആഘോഷ കേന്ദ്രങ്ങളിൽ എത്തിയാൽ ഇവരെ കരുതൽ തടങ്കലിലാക്കുമെന്ന് എ.ഡി.ജി.പി അറിയിച്ചു. ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കും. ചട്ടലംഘനം ഉണ്ടായാൽ ഹോട്ടൽ ഉടമയ്ക്കെതിരെയും കേസെടുക്കും. കോവളം, ഫോർട്ടുകൊച്ചി തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന എല്ലാ പുതുവത്സരാഘോഷങ്ങൾക്കും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മഫ്തിയും യൂണിഫോമും ധരിച്ച നിരവധി പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ആഘോഷങ്ങൾ നടക്കുന്ന ഹോട്ടലുകൾക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ഹോട്ടലുടമയും നിയമനടപടികൾ നേരിടേണ്ടിവരും. നമുക്ക് ആഘോഷങ്ങൾ വേണം. പക്ഷേ, അതിരുകടന്ന് പോകരുതെന്ന് എഡിജിപി പറഞ്ഞു.
ന്യൂഡൽഹി: 2023 നെ ലോകം സ്വാഗതം ചെയ്യുന്നു. ന്യൂസിലന്‍ഡില്‍ ന്യൂ ഇയർ എത്തി. കിഴക്കൻ മേഖലയിലെ ഓക്ലാൻഡ് നഗരം പുതുവർഷത്തെ വരവേറ്റു. ഓക്ലാൻഡ് നഗരം പുതുവർഷത്തെ ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രദർശനങ്ങളുമായി സ്വാഗതം ചെയ്തു. ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവത്സരം ആദ്യമെത്തുക. കിരിബാട്ടിയിലെ കൃതിമതി ദ്വീപാണ് 2023 നെ സ്വാഗതം ചെയ്യുന്ന ആദ്യ ജനവാസ പ്രദേശം. ഡിസംബർ 31ന് പ്രാദേശിക സമയം വൈകുന്നേരം 3.30 മുതൽ ഇവിടെ പുതുവത്സരം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഡിസംബർ 31 അർദ്ധരാത്രി 12 മണിക്കാണ് പുതുവർഷം ആരംഭിക്കുന്നത്.
ന്യൂഡല്‍ഹി: ഡൽഹിയിലെ ആഡംബര ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്കും ബാറുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വികെ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഷെഡ്യൂൾ. ഫോർ സ്റ്റാർ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്കും ബാറുകൾക്കും 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കാം. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിലെ റെസ്റ്റോറന്‍റുകൾക്കും 24 മണിക്കൂർ പ്രവർത്തിക്കാൻ അനുവാദമുണ്ട്. ത്രീ സ്റ്റാർ ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്ക് പുലർച്ചെ 2 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. മറ്റ് റെസ്റ്റോറന്‍റുകൾക്ക് രാവിലെ ഒരു മണി വരെ പ്രവർത്തിക്കാം. ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. അപേക്ഷ നൽകി 49 ദിവസത്തിനകം ലൈസൻസ് നൽകും. പൊലീസ് വെരിഫിക്കേഷൻ പ്രക്രിയ ഓൺലൈനാക്കും.
വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ശവസംസ്കാരം ജനുവരി 5ന് (വ്യാഴം) നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഭൗതികശരീരം ജനുവരി 2 (തിങ്കളാഴ്ച) മുതൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. റോമിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. ബെനഡിക്ട് പതിനാറാമൻ ശനിയാഴ്ച പ്രാദേശിക സമയം 9.34ന് വത്തിക്കാനിലെ മേറ്റര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍വെച്ചാണ് കാലംചെയ്തത്. 2005 മുതൽ 2013 വരെ മാർപ്പാപ്പയായി സേവനമനുഷ്ഠിച്ച ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2013 ഫെബ്രുവരി 28നാണ് സ്ഥാനമൊഴിഞ്ഞത്. ബെനഡിക്ട് പതിനാറാമന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും അനുശോചിച്ചു. സമൂഹത്തിന് നൽകിയ മഹത്തായ സേവനത്തിന്‍റെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി അഞ്ച് വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. 7 ജില്ലകളിൽ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുന്ന ക്രമീകരണം റേഷൻ കടകളിൽ ജനുവരി മുഴുവൻ തുടരും. ഇ-പോസ് ശൃംഖലയിലെ തകരാർ കാരണം ശനിയാഴ്ചയും പലയിടത്തും റേഷൻ വിതരണം നിലച്ചു. സംസ്ഥാന സർക്കാർ, ഓതന്‍റിക്കേഷൻ യൂസർ ഏജൻസി, ഓതന്‍റിക്കേഷൻ സർവീസ് ഏജൻസി, യുഐഡിഎഐ (ആധാർ) എന്നീ 4 സെർവറുകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ഇ-പോസ് സംവിധാനം സുഗമമായി പ്രവർത്തിക്കുന്നത്. സംവിധാനത്തിന്‍റെ ഭാഗമായി ബയോമെട്രിക് ഡാറ്റ ശേഖരിച്ച് കാർഡ് ഉടമയെ തിരിച്ചറിഞ്ഞാൽ മാത്രമേ റേഷൻ സാധനങ്ങൾ നൽകാനാകൂ. ആധാർ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷൻ സംവിധാനം തുടക്കം മുതൽ തന്നെ പരാജയപ്പെടുന്നതാണ് പല ജില്ലകളിലും റേഷൻ വിതരണം തടസ്സപ്പെടാൻ കാരണം. ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്ന ഇ-പോസ് മെഷീനുകൾക്ക് നെറ്റ്‌വർക് പ്രശ്നങ്ങളുണ്ടെന്നതാണ് കേരളത്തിലെ തകരാറിന് കാരണമെന്ന് എൻഐസി പറയുന്നു. ഇതേതുടർന്ന് റേഷൻ വ്യാപാരികൾക്ക് രണ്ട് സിം കാർഡുകൾ ഉപയോഗിക്കാൻ സർക്കാർ…
