Author: News Desk

ന്യൂഡല്‍ഹി: യുഎസിലും സിംഗപ്പൂരിലും കോവിഡ് -19 ന്‍റെ വ്യാപനത്തിന് കാരണമായ ഒമിക്രോൺ ഹൈബ്രിഡ് വകഭേദമായ എക്സ്ബിബി -1.5 ഇന്ത്യയിൽ സ്ഥിരീകരിച്ചു. ലബോറട്ടറികളുടെ കൂട്ടായ്മയായ ഇൻസാകോഗ് (ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക്സ് കൺസോർഷ്യം) ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചതെന്ന് അറിയിച്ചു. ഒമിക്രോണിന്‍റെ തന്നെ ബിജെ 1, ബിഎ 2.75 സബ്ഡിവിഷനുകൾ എക്സ്ബിബിയിൽ ഉൾപ്പെടുന്നു. കോവിഡ് വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള കോവിഡ് ഓഗസ്റ്റിൽ സിംഗപ്പൂരിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, ക്ഷീണം, തലവേദന, വയറിളക്കം, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. എക്സ്ബിബി-1, എക്സ്ബിബി-1.5 എന്നിവയാണ് വൈറസിന്‍റെ ഉപവകഭേദങ്ങൾ. എക്സ്.ബി.ബി. മഹാരാഷ്ട്ര ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 200 ലധികം സജീവ രോഗികളുണ്ട്.

Read More

കോവിഡിനു ശേഷം ലോകമെമ്പാടും പ്രഹരിക്കാൻ ശേഷിയുള്ള മറ്റൊരു പ്രശ്നമായി മാറുകയാണ് ആഗോള ഊർജ്ജ പ്രതിസന്ധി. 2020 ൽ ആരംഭിച്ച ഊർജ്ജ പ്രതിസന്ധി രണ്ട് വർഷത്തിന് ശേഷവും അതിവേഗം വ്യാപനം തുടരുകയാണ്. നിലവിലെ രാഷ്ട്രീയവും നയതന്ത്രപരവുമായ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ, 2023 ലോകത്തിനു സമാനതകളില്ലാത്ത ഊർജ്ജ പ്രതിസന്ധിയാകും ഉണ്ടാവുക. ഊർജ്ജപ്രതിസന്ധി ലോകത്തിനാവശ്യമായ ഊർജ്ജത്തിന്‍റെ ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് ദശകങ്ങളായി ലോകമെമ്പാടും സുസ്ഥിരമായി നിലനിൽക്കുന്ന ഉൽപാദന, വിതരണ ശൃംഖലകളിൽ സംഭവിച്ച ഗുരുതരമായ തടസ്സങ്ങൾ മൂലമാണ്. കോവിഡ് മൂലമുണ്ടായ ഡിമാൻഡ് ആൻഡ് സപ്ലൈ പ്രതിസന്ധിയാണ് ലോകത്തെ ആദ്യം അതിലേക്ക് നയിച്ചത്. എന്നാൽ തുടർന്നുണ്ടായ യുക്രെയ്ൻ-റഷ്യൻ യുദ്ധം ലോകത്തിന്‍റെ ഊർജ്ജ സമവാക്യങ്ങളെ തകർത്തു. തൽഫലമായി, ഇന്ധന വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. റഷ്യൻ ക്രൂഡ് ഓയിലിനും ഗ്യാസിനും വില നിയന്ത്രണം ഏർപ്പെടുത്താനുള്ള ജി-7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്‍റെയും നീക്കം ഇതിനകം ആഗോള ക്രൂഡ് ഓയിൽ വിപണികളെ ചൂടുപിടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ധന വില പുതിയ റെക്കോർഡുകൾ…

Read More

ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ മുതിർന്നവർക്കുള്ള നഴ്സിംഗ് ഹോമിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 5.15 ഓടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി പൊലീസും അഗ്നിശമന സേനയും അറിയിച്ചു. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.

Read More

തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ പ്രതിഷേധം അവസാനിച്ചെങ്കിലും കത്തിന്‍റെ ഉറവിടം ഇപ്പോഴും ലഭ്യമല്ല. കത്തിന്‍റെ ഉറവിടം തേടി ക്രൈംബ്രാഞ്ചും വിജിലൻസും നടത്തിയ അന്വേഷണങ്ങൾ സ്തംഭനാവസ്ഥയിലാണ്. കോർപ്പറേഷനിലെ കമ്പ്യൂട്ടറുകൾ പ്രാഥമിക സാങ്കേതിക പരിശോധനയ്ക്കായി ശേഖരിച്ചിട്ടില്ല. കത്തുകൾ പുറത്തുവന്ന സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഇതുവരെ അന്വേഷണം നടന്നിട്ടില്ല. ആരോപണവിധേയരായ സി.പി.എം നേതാക്കൾ പോലും കത്ത് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഡി.ആർ അനിലിനെ ബലി കൊടുത്ത് മേയറെ രക്ഷിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ വിട്ടുവീഴ്ച സി.പി.എമ്മിനു ആശ്വാസമാണ്. 56 ദിവസമായി തുടരുന്ന സമരം താത്കാലികമായി ഒത്തുതീർപ്പാക്കുന്നതിൽ ബി.ജെ.പിക്കോ യു.ഡി.എഫിനോ ശക്തമായ എതിർപ്പുണ്ടായിരുന്നില്ല. കോർപ്പറേഷൻ സമരത്തിൽ കൗൺസിലർമാർ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മറ്റ് പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയാണ് കത്തുകൾ പുറത്തുവരാൻ കാരണമെന്നാണ് ആക്ഷേപം. യുവനേതാക്കളുടെ മോശം പെരുമാറ്റവും മയക്കുമരുന്ന് ദുരുപയോഗവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിസന്ധിയിലായ സി.പി.എം ജില്ലാ നേതൃത്വത്തിന്, കോർപ്പറേഷൻ പ്രശ്നം താൽക്കാലികമായി പരിഹരിക്കേണ്ടത് ആവശ്യമായിരുന്നു. ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗവും ഡിആർ…

Read More

പാലാ : ലോട്ടറിതൊഴിലാളിയുടെ സത്യസന്ധതായിൽ ലക്ഷാധിപതിയായി യുവാവ്. ഉഴവൂർ പുഴോട്ടു തെക്കേ പുത്തൻപുരയിൽ വി.കെ ബാബുവാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപക്ക് അർഹനായത്. ശ്രീശങ്കര ലോട്ടറി ഏജന്റ് പ്രമോദിനെ വിളിച്ച് 12 ടിക്കറ്റ് ബാബു ആവശ്യപ്പെട്ടു. തിരഞ്ഞെടുത്ത ടിക്കറ്റുകൾ ഉടമ മാറ്റിവെക്കുകയും ചെയ്തു. വൈകിട്ട് ഫലം വന്നപ്പോൾ 12 ടിക്കറ്റുകളിലൊന്നിനായിരുന്നു ഒന്നാം സമ്മാനം. ഒരു നിമിഷംകൊണ്ട് ജീവിതം മാറിമറിയാനുള്ള അവസരം ലോട്ടറി ഏജന്റിനുണ്ടായിരുന്നു. എന്നാലും അർഹതപ്പെട്ട കൈകളിൽ തന്നെ പണം എത്തണമെന്നാഗ്രഹിച്ച പ്രമോദ് അഭിനന്ദനമർഹിക്കുന്നു. സമ്മാനം ലഭിച്ച വിവരം പ്രമോദ് ബാബുവിനെ വിളിച്ചറിയിക്കുകയും, ഇരുവരും ടിക്കറ്റ് ബാങ്ക് ശാഖയിൽ എത്തിക്കുകയും ചെയ്തു.

Read More

വാഷിങ്ടൺ: സാൻഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്‍റെ വാടകയടക്കാതെ ട്വിറ്റർ. 136,250 ഡോളറാണ് ട്വിറ്ററിന് വാടകയായി നൽകേണ്ടത്. കെട്ടിടത്തിന്‍റെ ഉടമസ്ഥതയിലുള്ള കൊളംബിയ പ്രോപ്പർട്ടി ട്രസ്റ്റ്, വാടക ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ട്വിറ്ററിനു നോട്ടീസും നൽകിയിട്ടുണ്ട്. ഹാർട്ട്ഫോർഡ് കെട്ടിടത്തിന്‍റെ 30-ാം നിലയിലാണ് ട്വിറ്ററിന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി വാടക നൽകുന്നതിൽ ട്വിറ്റർ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടുകൾ. വീഴ്ച വരുത്തിയതിന് കമ്പനി സാൻഫ്രാൻസിസ്കോ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ആഴ്ചകളോളം ട്വിറ്റർ തങ്ങളുടെ ആസ്ഥാനത്തിനും ആഗോള ഓഫീസുകൾക്കും വാടക നൽകിയിട്ടില്ലെന്നു നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് ചാർട്ടേഡ് വിമാനങ്ങൾക്കുള്ള വാടകയും ട്വിറ്റർ നൽകിയില്ല. അതേസമയം, വാർത്തകളോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ വീടുകളിൽ എത്തും. സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് മുതൽ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനാണ് ഗൃഹസന്ദർശനം. ലഘുലേഖകളും വിതരണം ചെയ്യും. കേരളത്തെ വേദനിപ്പിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന പ്രചാരണം കണക്കിലെടുത്താണ് ഗൃഹസന്ദർശനം. സർക്കാരിനെ കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത് നേതാക്കൾ കേൾക്കുകയും ചെയ്യും.

Read More

അടിമാലി: അടിമാലി മുനിയറയിൽ വിനോദ യാത്രക്കെത്തിയവരുടെ ബസ് അപകടത്തിൽ. വളാഞ്ചേരി റീജിയണൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1.15 ഓടെയായിരുന്നു അപകടം.

Read More

കാൻബറ: ചൈനയിൽ പ്രതിദിനം 9,000 ലധികം പേർ കോവിഡ്-19 ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർഫിനിറ്റി എന്ന കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് മുക്ത ലക്ഷ്യം കൈവരിക്കുന്നതിനായി ചൈനയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങൾ എതിർത്തതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതോടെ കോവിഡ് വ്യാപനം അനിയന്ത്രിതമായി. ഡിസംബറിൽ 100,000 പേർ മരിച്ചതായാണ് റിപ്പോർട്ട്. 18.6 ദശലക്ഷത്തിലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി പകുതിയോടെ പ്രതിദിനം 3.7 ദശലക്ഷം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും. ജനുവരി 23 ആകുമ്പോഴേക്കും 584,000 മരണങ്ങളുണ്ടാകും. മാർച്ചോടെ ഒരു ബില്യൺ ആളുകൾക്ക് കോവിഡ്-19 ബാധിക്കും. നിലവിൽ, ജനസംഖ്യയുടെ 30 ശതമാനം വരുന്ന 400 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും ആളുകൾ പതിവുപോലെ ജോലി ചെയ്യാൻ പോകുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ മാത്രമാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. കോവിഡ്-19 കേസുകളുടെ കൃത്യമായ കണക്കുകൾ ചൈന…

Read More

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജയത്തോടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആദ്യ നാലിൽ ഇടം പിടിച്ചു. ടെൻഹാഗും സംഘവും വോൾവ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 16 കളികളിൽ നിന്ന് 10 ജയവും രണ്ട് സമനിലയും നാല് തോൽവിയുമായി 32 പോയിന്‍റാണ് യുണൈറ്റഡിനുള്ളത്. വോൾവ്സിന്‍റെ ഹോം ഗ്രൗണ്ടായ മോളിനക്സ് സ്റ്റേഡിയത്തിൽ പകരക്കാരനായി എത്തിയ മാർക്കസ് റാഷ്ഫോർഡ് യുണൈറ്റഡിന്‍റെ രക്ഷയ്ക്കെത്തി. ഗോൾ രഹിത ആദ്യപകുതിക്ക് ശേഷം റാഷ്ഫോർഡ് രണ്ടാം പകുതിയിൽ കളി തുടങ്ങി. 76-ാം മിനിറ്റിൽ ഇടംകാൽ ഹെഡറിലൂടെ റാഷ്ഫോർഡ് ഗോൾ നേടി. പകരക്കാരനായി റാഷ്ഫോർഡിന്‍റെ 12-ാം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. 85-ാം മിനിറ്റിൽ റാഷ്ഫോർഡ് വീണ്ടും ഗോൾ നേടിയെങ്കിലും വാർഡ് നടത്തിയ പരിശോധനയിൽ ഹാൻഡ്ബോളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗോൾ നിഷേധിക്കപ്പെട്ടു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തുടർച്ചയായ അഞ്ചാം മത്സരത്തിലും ജയിച്ചു. കഴിഞ്ഞ 15 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് ടെൻഹാഗും സംഘവും തോറ്റത്. നിലവിൽ 17 കളികളിൽ നിന്ന് 13 പോയിന്‍റുള്ള വോൾവ്സ്…

Read More