- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് വി.ഡി സതീശൻ. സജി ചെറിയാൻ രാജിവച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണെന്നും വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും നിയമപരമായ വഴികൾ തേടുകയും ചെയ്യുമെന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ഇടനിലക്കാരുണ്ട്. പലപ്പോഴും ബി.ജെ.പി നേതാക്കൾ തന്നെ ഇടനിലക്കാരായി മാറുന്നു. ഇതാദ്യമായല്ല ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പിലെത്തുന്നത്. ഇതെല്ലാം താൻ പലതവണ കണ്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിൽ സജി ചെറിയാൻ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഗവർണർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. ആരാണ് മന്ത്രിയാകേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അസാധാരണമായ സാഹചര്യമാണിതെന്നും തന്‍റെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ അറസ്റ്റിലായ മുഹമ്മദ് മുബാറക്കിനെ അഞ്ച് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ടിന്‍റെ പ്രധാന ആയുധ പരിശീലകനാണ് മുഹമ്മദ് മുബാറക് എന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. ഇയാൾ ആയോധനകല പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നും പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതിഭാഗം വാദിച്ചു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിനെ തുടർന്നാണ് എറണാകുളം സ്വദേശി അഡ്വക്കേറ്റ് മുഹമ്മദ് മുബാറക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ നേതാക്കളെ വധിക്കാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്ക്വാഡിലെ അംഗമായിരുന്നു മുഹമ്മദ് മുബാറക് എന്നാണ് കോടതിയെ അറിയിച്ചത്. അഡ്വക്കേറ്റ് മുഹമ്മദ് മുബാറക് ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നുവെന്നാണ് എടവനക്കാട് നിവാസികൾക്കും ലോക്കൽ പൊലീസിനും അറിയാമായിരുന്നത്. കുംഫൂ ഉൾപ്പെടെയുള്ള ആയോധനകലകളിൽ ദീർഘകാലമായി അദ്ദേഹം വിദഗ്ദ്ധനായിരുന്നു. അതിനാൽ, പ്രദേശത്തെ ചെറുപ്പക്കാരടക്കമുളളവരുമായി അടുപ്പമുണ്ടായിരുന്നു. വക്കീലായി കൊച്ചിയിൽ പോയതോടെയാണ് നാട്ടിലുള്ള പതിവ് ബന്ധങ്ങൾ നിലച്ചത്.
തിരുവനന്തപുരം: റേഷൻ കടകൾ വഴി കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ചു ജനങ്ങളെ ‘ബോധ്യപ്പെടുത്താൻ’ പ്രത്യേക രസീത് നൽകും. സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി പ്രത്യേകമായി എന്തെങ്കിലും സാധനങ്ങൾ നൽകുന്നുണ്ടെങ്കിൽ, അതിനായി പ്രത്യേക രസീതും നൽകണം. ഇത് സംബന്ധിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുന്ന മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കായി കേന്ദ്രസർക്കാർ ജനുവരി മുതൽ ആരംഭിച്ച പുതുക്കിയ സംയോജിത സൗജന്യ റേഷൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം കേന്ദ്രം സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളാണെന്നും ഇതിൻ്റെ മുഴുവൻ സബ്സിഡി തുകയും കേന്ദ്ര സർക്കാരാണ് വഹിക്കുന്നതെന്നും റേഷൻ കടകളിലെ ഇപോസ് മെഷീനിൽ നിന്ന് പ്രിന്റ് ചെയ്യുന്ന രസീതിൽ രേഖപ്പെടുത്തും. കേന്ദ്രവും സംസ്ഥാനവും നൽകുന്ന റേഷനുകളുടെ പ്രത്യേക ബയോമെട്രിക് ഡാറ്റാ ശേഖരണം റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഇപോസ്…
ആലപ്പുഴ: ധാർമ്മികതയുടെ പേരിലാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്ന് സജി ചെറിയാൻ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തൻ്റെ പേരിൽ ഒരു കേസും നിലവിലില്ല. പഠിച്ച് മനസിലാക്കിയ ശേഷമാണ് തന്നെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാൻ പാർട്ടി തീരുമാനിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് സജി ചെറിയാന്‍റെ പ്രതികരണം. ‘എം.എൽ.എ സ്ഥാനത്ത് നിന്ന് എന്നെ അയോഗ്യനാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് എടുത്ത തീരുമാനം നിങ്ങളുടെ മുന്നിലില്ലേ? എന്ത് ഭരണഘടനാ വിരുദ്ധമായ പ്രസംഗം നടത്തിയെന്നാണ് പറയുന്നത്.. എം.എൽ.എ ആയി ഇരിക്കുന്ന ഒരാളെ മന്ത്രിയാക്കാൻ അയോഗ്യത എന്താണ്? ഞാൻ നിയമവിരുദ്ധമായി പറഞ്ഞതല്ലെന്നും തെളിയിച്ചു. സർക്കാരിന്റെയും പാർട്ടിയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഞാൻ രാജിവച്ചത്. അതാണ് എന്‍റെ മാന്യത. ആ മാന്യതയെക്കുറിച്ച് ആരും പറഞ്ഞില്ല. കഴിഞ്ഞ മൂന്നോ നാലോ ദിവസമായി നിങ്ങൾ എന്നെ വിമർശിക്കുന്നു. വേട്ടയാടുകയാണ്. ഞാൻ എടുത്ത പോസിറ്റീവ് കാര്യത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ. ഞാൻ കടിച്ചുതൂങ്ങി കിടന്നില്ലല്ലോ”, സജി ചെറിയാൻ…
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. തിരുവനന്തപുരത്ത് കെ കരുണാകരൻ അനുസ്മരണച്ചടങ്ങിലാണ് പാർട്ടി പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തി മുരളീധരൻ പരസ്യമാക്കിയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസംഗങ്ങൾ മാത്രം നടത്തിയാൽ പോരെന്നും പ്രവർത്തിക്കാൻ തയ്യാറാവണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സി.പി.എം വീടുവീടാന്തരം കയറുന്നു, ബി.ജെ.പി പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്നു. എന്നാൽ കോൺഗ്രസ് ഇപ്പോഴും പുന:സംഘടന ചർച്ച ചെയ്യുകയാണെന്നും ഇനിയൊരു പരാജയം താങ്ങാനാവില്ലെന്നും മുരളീധരൻ പറഞ്ഞു. പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കണം. പാർട്ടി പലയിടത്തും ഇഴഞ്ഞുനീങ്ങുകയാണ്. അടിത്തട്ട് മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകണം. എന്നാൽ ഇപ്പോഴത്തെ നേതൃത്വം മാറണമെന്ന അഭിപ്രായമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കൊച്ചി വിമാനത്താവളത്തിന് കെ കരുണാകരന്‍റെ പേര് നൽകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മുരളീധരൻ പറഞ്ഞു. അനുയോജ്യമായ അവസരം ഉണ്ടായിട്ടും അത് സംഭവിച്ചില്ല. തൻ്റെ സ്വകാര്യ ദുഃഖമായാണ് ഇത് പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.
സൂറിച്ച്: ഓരോ രാജ്യത്തും ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന് ഇതിഹാസ താരം പെലെയുടെ പേര് നൽകണമെന്ന് ഫിഫ. പെലെയോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയാണ് ഈ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. പെലെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ സാന്‍റോസിൽ എത്തിയ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയാണ് ഇക്കാര്യം അറിയിച്ചത്. 82 കാരനായ പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ പെലെയുടെ വിയോഗം ഫുട്ബോൾ ലോകത്തിന് നികത്താനാകാത്ത ശൂന്യതയാണ് അവശേഷിപ്പിച്ചത്. മൂന്ന് ലോകകപ്പുകൾ നേടിയ ഏക കളിക്കാരനായ പെലെ കാൻസർ ബാധിച്ചാണ് മരിച്ചത്. പെലെയുടെ സംസ്കാരം ഇന്ന് സാന്‍റോസിൽ നടക്കും. അവസാനമായി ഫുട്ബോൾ ഇതിഹാസത്തെ ഒരു നോക്ക് കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
അമരാവതി: ദേശീയ പാതകൾ ഉൾപ്പെടെയുള്ള റോഡുകളിൽ പൊതുയോഗങ്ങളും റാലികളും നിരോധിച്ച് ആന്ധ്രാപ്രദേശ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു. പ്രതിപക്ഷമായ തെലുഗുദേശം പാർട്ടിയുടെ (ടിഡിപി) റാലിയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച വൈകുന്നേരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുനിരത്തുകളിലും തെരുവുകളിലും യോഗങ്ങൾ നിരോധിച്ചതായി ഉത്തരവിൽ പറയുന്നു. യോഗം നടക്കുന്ന സ്ഥലങ്ങൾ പൊതുവഴിയിൽ നിന്ന് മാറിയാവണം. ഗതാഗതം, ആളുകളുടെ സഞ്ചാരം, അവശ്യ സേവനങ്ങൾ തുടങ്ങിയവയിൽ തടസം ഉണ്ടാകരുതെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഹരീഷ് കുമാർ ഗുപ്ത ഉത്തരവിൽ പറയുന്നു. തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു പങ്കെടുത്ത തിരക്കേറിയ പൊതുയോഗത്തിൽ ഇന്നലെ ഗുണ്ടൂരിൽ മൂന്ന് പേർ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി വലിയ ജനക്കൂട്ടമാണ് യോഗത്തിൽ സമ്മാനങ്ങൾ നൽകുന്ന വിവരം അറിഞ്ഞെത്തിയത്. നേരത്തെ നെല്ലൂരിൽ നായിഡു പങ്കെടുത്ത റാലിക്കിടെയുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചിരുന്നു.
ന്യൂഡൽഹി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയിൽ പറയുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ് എസ് അബ്ദുൾ നസീർ അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് വിധി. മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ അഭിപ്രായമല്ല. ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധിക്ക് പുറമെ ജസ്റ്റിസ് വി നാഗരത്ന പ്രത്യേക വിധിയും പുറപ്പെടുവിച്ചു. വിദ്വേഷ പ്രസംഗങ്ങൾ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണ്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പാർലമെന്‍റിൽ നിയമം കൊണ്ടുവരാം. രാഷ്ട്രീയ പാർട്ടികൾ അവരുടെ അംഗങ്ങൾക്കായി ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നത് പരിഗണിക്കണം. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കോടതിയെ സമീപിക്കാം.
യുവതിയെ വലിച്ചിഴച്ച സംഭവം; എന്തോ കുടുങ്ങിയതായി സംശയമുണ്ടായിരുന്നെന്ന പ്രതിയുടെ മൊഴി പുറത്ത്
ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ യുവതിയെ കാറിടിച്ച് മണിക്കൂറുകളോളം വലിച്ചിഴച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. യുവതിയെ ഇടിച്ച ശേഷം കാറിനടിയിൽ എന്തോ കുടുങ്ങിയതായി സംശയം തോന്നിയിരുന്നുവെന്ന് കാറിന്‍റെ ഡ്രൈവർ ദീപക് ഖന്ന പൊലീസിനോട് പറഞ്ഞു. എന്നാൽ മറ്റ് നാലുപേരും തന്നോട് യാത്ര തുടരാൻ ആവശ്യപ്പെട്ടെന്നും പിന്നീടാണ് യുവതി കാറിനടിയിൽ കുടുങ്ങിയതായി ശ്രദ്ധയിൽ പെട്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഇവന്‍റ് പ്ലാനറായ അഞ്ജലി സിംഗ് (20) കാറിടിച്ച് മരിച്ച സംഭവത്തിൽ ദീപക് ഖന്ന, അമിത് ഖന്ന, മനോജ് മിത്തൽ, കൃഷൻ, മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവസമയത്ത് ദീപക് ഖന്നയായിരുന്നു കാർ ഓടിച്ചിരുന്നത്. യുവതി കാറിൽ കുടുങ്ങിയ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പ്രതികൾ ആവർത്തിച്ച് പൊലീസിനോട് പറഞ്ഞത്. അതേസമയം, സംഭവസമയത്ത് അഞ്ച് പ്രതികളും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യാത്രയ്ക്കിടെ രണ്ടിലധികം കുപ്പി മദ്യം ഇവർ കഴിച്ചിരുന്നു. രണ്ട് മണിയോടെ പ്രതികളുടെ വാഹനം സുൽത്താൻപുരിയിലെത്തി. ഇതിനിടയിൽ യുവതിയെ ഇടിക്കുകയും കാറിനടിയിൽ കുടുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴക്കുകയുമായിരുന്നു.
കോട്ടയം: സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തു. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. പരാതിയെ തുടർന്ന് നഗരസഭ കടയടപ്പിച്ചിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ കട അടിച്ചുതകർക്കുകയായിരുന്നു. ചെടിച്ചട്ടികളും ബോര്‍ഡുകളടക്കം തല്ലിതകര്‍ത്തു. തുടർന്ന് സംക്രാന്തിയിൽ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭ പരിശോധനകള്‍ നടത്താതിരിക്കുന്നതാണ് ഇത്തരത്തില്‍ മരണമുണ്ടാവാന്‍ കാരണമെന്നാരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ മാർച്ച്. ഈ ഹോട്ടലിൽ ഭക്ഷണം കഴിച്ചവർക്ക് മുമ്പും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. അന്ന് സ്ഥാപനത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിലേക്ക് നയിച്ചതെന്ന് പരാതിയുണ്ട്.
