Author: News Desk

ന്യൂഡൽഹി: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി ചേതൻ ശർമ വീണ്ടും. കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ സെമിയിൽ ഇന്ത്യൻ ടീം പുറത്തായതിനെ തുടർന്ന് ചേതന്‍റെ നേതൃത്വത്തിലുള്ള പാനലിനെ ബിസിസിഐ പുറത്താക്കിയിരുന്നു. പുതിയ സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തെങ്കിലും ശർമയെ പുതിയ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി വീണ്ടും നിയമിച്ചു. നിലവിലെ ജൂനിയർ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ എസ് ശരത്, മുൻ താരങ്ങളായ സുബ്രതോ ബാനർജി, ശിവ് സുന്ദർ ദാസ്, സലിൽ അംഗോള എന്നിവരാണ് സമിതിയിലുള്ളത്.

Read More

മലപ്പുറം : പ്ലാസ്റ്റിക് ഷീറ്റ് കൂരയിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് വീടൊരുക്കി ജനമൈത്രി പൊലീസ്. അരീക്കോട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിക്കാണ് പുതിയ വീട് ലഭിച്ചത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഐ.പി. എസ് സുജിത് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും, സ്കൂൾ എസ്.പി.സിയും ചേർന്നാണ് വീട് നിർമിച്ചത്. നാട് വികസിക്കുമ്പോൾ സഹജീവികളെ സഹായിക്കാനുള്ള മനസ്സുള്ളവർ ഇപ്പോഴും ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കൂട്ടായ്മ എന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ എസ്.പി. സി അംഗമായിരുന്ന വിദ്യാർത്ഥിയുടെ അവസ്ഥ അധ്യാപകർ ചേർന്ന് മുൻ എസ്.എച്ച്.ഒ സി.വി ലൈജുമോന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹം വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും, പി.ടി.എ, വിദ്യാർത്ഥികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വീട് നിർമ്മാണം ആരംഭിക്കുകയുമായിരുന്നു. ഇടക്ക് എസ്.എച്ച്.ഒ അതിരപ്പിള്ളിയിലേക്ക് സ്ഥലംമാറി പോയെങ്കിലും, നിലവിലെ എസ്.എച്ച്.ഒ അബ്ബാസ് അലി നിർമാണ പ്രവർത്തനങ്ങൾക്ക് ഒപ്പം നിന്നു. 12 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം…

Read More

ന്യൂഡല്‍ഹി: കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. പരസ്യവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ പുതിയ പദ്ധതിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി വിധി മരവിപ്പിച്ചത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ ഇനി ബസുകളിൽ പതിക്കില്ലെന്ന് വ്യക്തമാക്കുന്ന പദ്ധതി കെ.എസ്.ആർ.ടി.സി സുപ്രീം കോടതിക്ക് കൈമാറി. മോട്ടോർ വാഹന നിയമങ്ങൾ പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്നിലും മാത്രമേ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയുള്ളൂവെന്ന് കെ.എസ്.ആർ.ടി.സി പദ്ധതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു. പരസ്യങ്ങൾ പരിശോധിച്ച് അനുമതി നൽകാൻ എം.ഡിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങള്‍ക്ക് എതിരായ പരാതി പരിശോധിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മറ്റൊരു സമിതി രൂപീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.

Read More

തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പൊലീസ് ആക്ടിലെ സെക്ഷൻ 86 പ്രകാരമാണ് ഡി.ജി.പിയുടെ നടപടി. ഇതാദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഈ വകുപ്പ് ഉപയോഗിച്ച് സേനയിൽ നിന്ന് പിരിച്ചുവിടുന്നത്. 15 തവണ വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിക്ക് പൊലീസ് സേനയിൽ തുടരാൻ അർഹതയില്ലെന്ന് നടപടിയെടുത്ത ഡി.ജി.പി ഉത്തരവിൽ പറഞ്ഞു. പിരിച്ചുവിടൽ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പി.ആർ സുനുവിന്‍റെ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളിയിരുന്നു. ബേപ്പൂർ തീരദേശ സിഐയായിരുന്ന പി.ആർ.സുനു തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് സസ്പെൻഷനിലായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സസ്പെൻഷൻ. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയാണ് പി.ആർ.സുനു. എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് ഇയാളെ പ്രതി ചേർത്തത്.

Read More

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പാരന്‍റ് ഓപ്പൺ ഫോറങ്ങൾ നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി രക്ഷിതാക്കൾ. 2012-ൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ സ്കൂൾ ബോർഡിന്‍റെ കാലം മുതൽ, സ്കൂൾ ബോർഡ്, ഒമാനിലെ അതത് ഇന്ത്യൻ സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു വേദിയായി പാരന്‍റ് ഓപ്പൺ ഫോറം സ്ഥാപിതമായി. പിന്നീട്, ഇത് സ്കൂൾ ബോർഡിന്‍റെ പ്രവർത്തന പരിപാടിയിൽ ഉൾപ്പെടുത്തുകയും എല്ലാ സ്കൂളുകളിലും ഒരു വർഷത്തിൽ കുറഞ്ഞത് മൂന്ന് രക്ഷാകർതൃ ഫോറങ്ങളും രണ്ട് ടീച്ചേഴ്സ് ഫോറങ്ങളും ഉണ്ടായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ കുറച്ച് കാലമായി ഓപ്പൺ ഫോറങ്ങൾ നടക്കുന്നില്ല. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ രക്ഷിതാക്കൾ. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിനു കീഴിലുള്ള 21 ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളുകളിലായി 46,750 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. രണ്ടായിരത്തോളം അധ്യാപകരും 690 അനധ്യാപക ജീവനക്കാരും വിവിധ സ്കൂളുകളിലായി ജോലി ചെയ്യുന്നുണ്ട്. മുൻകാലങ്ങളിൽ പതിവായി നടത്താറുള്ള പാരന്‍റ് ഓപ്പൺ ഫോറങ്ങൾ സ്കൂളുകളുടെ നടത്തിപ്പിൽ…

Read More

തിരുവനന്തപുരം: വായനയുടെ ലഹരിയാണ് ഇന്ന് നേരിടുന്ന ലഹരി എന്ന വിപത്തിനെ നേരിടാനുള്ള ഏറ്റവും വലിയ മാർഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസംബ്ലി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറ ദൃശ്യങ്ങളിൽ കൂടുതൽ മുഴുകിയിരിക്കുകയാണെന്നും എന്നാൽ വായനക്കു കൂടുതൽ പ്രാധ്യാന്യം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ-റീഡിംഗ് നടത്തുകയും അതോടൊപ്പം അച്ചടിച്ച പുസ്തകങ്ങളും പ്രോത്സാഹിപ്പിക്കുകയും വേണം. വായനാ സംഘങ്ങൾ നശിക്കുന്നത് അപകടകരമാണെന്നും സാഹിത്യവും രാഷ്ട്രീയവും തമ്മിൽ ശക്തമായ ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.  ചടങ്ങിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ടി പത്മനാഭനു നൽകി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പേർ ചടങ്ങിൻ്റെ ഭാഗമായി.  

Read More

തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് പി.കെ ശ്രീമതിയെ തിരഞ്ഞെടുത്തത്. മറിയം ധാവ്ളെ ജനറൽ സെക്രട്ടറിയായി തുടരും. മാലിനി ഭട്ടാചാര്യ മൂന്ന് ടേം പൂർത്തിയാക്കിയതിനെ തുടർന്നാണ് പി കെ ശ്രീമതിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയമിച്ചത്. സുശീല ഗോപാലനു ശേഷം ഇതാദ്യമായാണ് ഒരു മലയാളി ദേശീയ പ്രസിഡന്‍റാകുന്നത്. പി.സതീദേവി, സൂസൻ കൊടി, പി.കെ.സൈനബ എന്നിവരും വൈസ് പ്രസിഡന്‍റുമാരാണ്. എൻ സുകന്യ, സി എസ് സുജാത എന്നിവരാണ് ജോയിന്‍റ് സെക്രട്ടറിമാർ.  ട്രാൻസ് വനിതകൾക്ക് അംഗത്വം നൽകുന്നതിനായി അസോസിയേഷന്‍റെ ഭരണഘടനയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. 15 വയസ്സിനു മുകളിലുള്ള ഏതൊരു സ്ത്രീക്കും അംഗത്വമെടുക്കാം. നാലുദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 

Read More

പാരിസ്: മുൻ കാമറൂൺ, പി.എസ്.ജി താരം എംബാമി (40) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാമറൂണിനായി 37 മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡർ ആയ എംബാമി 3 ഗോളുകൾ നേടിയിട്ടുണ്ട്. 2000 സിഡ്നി ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു. ഫ്രഞ്ച് ലീഗിൽ പി.എസ്.ജി, മാഴ്സെലെ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്.

Read More

മഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വിയ്യാറയൽ റയൽ മാഡ്രിഡിനെ ഹോം ഗ്രൗണ്ടിൽ തോൽപ്പിച്ചു. റയലിൻ്റെ പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമാക്കിയാണ് അപ്രതീക്ഷിത തോൽവി. വിയ്യാറയൽ 2-1ന് ജയിച്ചതോടെ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെട്ടു. അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്ന ബാഴ്സലോണയ്ക്ക് തോൽവി സംഭവിച്ചില്ലെങ്കിൽ ഈ ആഴ്ച ഒന്നാം സ്ഥാനം ഉറപ്പിക്കാം. വിയ്യാറയൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മയ്യോർക്ക 1-0ന് റയൽ വയ്യദോലിദിനെ തോൽപ്പിച്ചു. എസ്പാന്യോൾ – ജിറോണ മത്സരം 2–2 സമനിലയിലെത്തി.

Read More

ന്യൂഡല്‍ഹി: ഉദുമ പീഡനക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഹർജി തള്ളിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, കേസിലെ ചില വസ്തുതകൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് നിരീക്ഷിച്ചു. പെൺകുട്ടി ബലാത്സംഗത്തിനിരയായ ദിവസങ്ങളിൽ പ്രതികൾ വിദേശത്തായിരുന്നുവെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച കേസ് ഡയറിയിൽ പറയുന്നതായി പ്രതികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, മുകുന്ദ് പി.ഉണ്ണി എന്നിവർ വാദിച്ചു. എന്നാൽ, പെൺകുട്ടിയുടെ രഹസ്യമൊഴിയിൽ ബലാത്സംഗത്തിന്‍റെ തീയതികൾ പരാമർശിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശത്തിരുന്ന് പെൺകുട്ടിയെ പ്രതികൾ ബ്ലാക്ക്മെയിൽ ചെയ്തത് ഗുരുതരമായ സംഭവമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഞെട്ടിക്കുന്നതാണെന്നും അതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കർ കോടതിയെ അറിയിച്ചു.

Read More