Author: News Desk

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂർ ഉൾപ്പെടെയുള്ള എം.പിമാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സ്ഥാനാർത്ഥിത്വം തീരുമാനിക്കാൻ നടപടിക്രമമുണ്ട്. തരൂർ തന്‍റെ അഭിപ്രായം ഹൈക്കമാൻഡിന് നൽകണം. ആർക്കും സ്ഥാനമാനങ്ങൾ മോഹിക്കാം, എന്നാൽ പാർട്ടി നടപടി പിന്തുടരണം. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് നിലവിൽ നേതൃമാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന പരാജയം, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. സിറ്റിംഗ് എം.പിമാരിൽ പലരും മനസ്സ് മാറ്റിയതിന് ഈ രണ്ട് കാരണങ്ങൾ മാത്രമേയുള്ളൂ. സംസ്ഥാന രാഷ്ട്രീയത്തിലെ ശശി തരൂരിൻ്റെ സജീവ സാന്നിധ്യവും പാർട്ടിക്ക് പുറത്ത് വർദ്ധിച്ചുവരുന്ന സ്വീകാര്യതയുമാണ് എംപിമാരുടെ തീരുമാനങ്ങൾക്ക് ആക്കം കൂട്ടുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ടിഎൻ പ്രതാപൻ എന്നിവർക്ക് നിയമസഭയിൽ കണ്ണുണ്ട്. മൂടുപടം ധരിക്കാതെയാണ് എല്ലാവരും അത് പറയുന്നത്.

Read More

കൊച്ചി: ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ റിജി ജോണിന്‍റെ നിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യു.ജി.സി ചട്ടങ്ങൾ കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്ന് ഗവർണർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. യു.ജി.സി ചട്ടങ്ങളിലെ മാറ്റം റിജി ജോൺ കോടതിയിൽ നിന്ന് മറച്ചുവെച്ചുവെന്ന ഗുരുതര ആരോപണവും ഗവർണർ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിട്ടുണ്ട്. വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് തന്നെ നീക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ റിജി ജോൺ നൽകിയ ഹർജിയിൽ ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനു മറുപടിയായി കെ. റിജി ജോണിന്‍റെ നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. നിയമനം നിയമാനുസൃതമാണെന്ന് ഗവർണർ കേരള ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാൽ വൈസ് ചാൻസലർ നിയമനത്തിൽ യുജിസി ചട്ടങ്ങൾ പാലിക്കണമെന്ന രണ്ട് സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റുന്നതെന്ന് ഗവർണർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാൻസലർ എന്ന നിലയിൽ…

Read More

വാഷിങ്ടണ്‍: സെർബിയൻ-അമേരിക്കൻ കവിയും പുലിറ്റ്സർ പുരസ്കാര ജേതാവുമായ ചാൾസ് സിമിക് (84) അന്തരിച്ചു. 2007 മുതൽ 2008 വരെ അദ്ദേഹം അമേരിക്കയുടെ ആസ്ഥാന കവിയായിരുന്നു. സെർബിയയിലെ ബെൽഗ്രേഡിൽ ജനിച്ച സിമിക് 20-ാം വയസ്സിൽ ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങി. 1990-ൽ 12ഓളം കവിതാ സമാഹാരങ്ങൾ രചിച്ച ചാൾസ് സിമിക്കിന്‍റെ ‘ദി വേൾഡ് ഡസിന്‍റ് എൻഡ്’ എന്ന പുസ്തകത്തിനു പുലിറ്റ്സർ പ്രൈസ് ലഭിച്ചു. ചാൾസ് സിമിക്കിന്‍റെ കവിതകൾ ഹ്രസ്വമാണെങ്കിലും പ്രതിപാദിക്കുന്ന വിഷയങ്ങൾ വായനക്കാരുടെ ഹൃദയങ്ങളിൽ തുളച്ചുകയറും വിധത്തിലുള്ളതായിരുന്നു. ചാൾസ് സിമിക്കിന്‍റെ ആദ്യ പുസ്തകം 1967-ൽ പ്രസിദ്ധീകരിച്ച ‘വാട്ട് ദി ഗ്രാസ് സെയ്സ്’ ആയിരുന്നു. 1996-ലെ ദേശീയ പുസ്തക അവാർഡുകളുടെ അന്തിമ പട്ടികയിൽ ഇടം നേടിയ ‘വാക്കിംഗ് ദി ബ്ലാക്ക് ക്യാറ്റ്’, ‘അൺ എൻഡിംഗ് ബ്ലൂസ്’, ‘ലൂണറ്റിക്’, ‘സ്ക്രിബിൾഡ് ഇൻ ദ ഡാർക്ക്’ എന്നിവ അദ്ദേഹത്തിന്‍റെ കൃതികളിൽ ഉൾപ്പെടുന്നു.

Read More

ഡൽഹി: മിക്ക രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വളർച്ചാ പ്രവചനങ്ങൾ വെട്ടിക്കുറച്ച് ലോകബാങ്ക്. പുതിയ പ്രത്യാഘാതങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്നും മുന്നറിയിപ്പ് നൽകി. ലോകബാങ്കിന്‍റെ കണക്കനുസരിച്ച് റഷ്യ-യുക്രൈൻ യുദ്ധം സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2024 ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച ബാങ്ക്, പണപ്പെരുപ്പവും ഉയർന്ന പലിശ നിരക്കുമാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്നെന്ന് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച അടുത്ത സാമ്പത്തിക വർഷം 6.9 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും വർദ്ധിച്ചുവരുന്ന കയറ്റുമതി അനിശ്ചിതത്വവും നിക്ഷേപ വളർച്ചയെ ബാധിക്കുമെന്നും ലോകബാങ്ക് പറഞ്ഞു. ലോകബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം ആഗോള മൊത്ത ആഭ്യന്തര ഉത്പാദനം 1.7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. 2009 ലും 2020 ലും ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.

Read More

ജാംനഗർ: ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള റഷ്യൻ വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ വ്യോമസേന. തിങ്കളാഴ്ച രാത്രിയാണ് ബോംബ് ഭീഷണിയുണ്ടായത്. 236 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബ് ഭീഷണിയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് വ്യോമസേനയ്ക്ക് തയ്യാറെടുക്കാൻ 50 മിനിറ്റ് മാത്രമാണ് സമയമുണ്ടായിരുന്നത്. റഷ്യയുടെ അസൂർ എയർ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായിരുന്നത്. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത്, സൈനിക വ്യോമതാവളത്തിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിമാനം മാറ്റുകയായിരുന്നു ആദ്യ ഘട്ടം. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഗ്രൗണ്ട് സ്റ്റാഫിനും ഗരുഡ് സ്പെഷ്യൽ ഫോഴ്സിനും വ്യോമസേന നിർദ്ദേശം നൽകി. ബോംബ് ഭീഷണിയെക്കുറിച്ച് ഇന്ത്യൻ അധികൃതരെ അറിയിച്ചതായി റഷ്യൻ എംബസി പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുക എന്നതായിരുന്നു ആദ്യ ദൗത്യം. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് യാത്രക്കാരെ വിട്ടയച്ചത്. ദൗത്യത്തിനു നേതൃത്വം നൽകിയ എയർ കമ്മോഡർ ആനന്ദ് സോന്ദി യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള…

Read More

ചെന്നൈ: ‘തുനിവ്’ റിലീസിനോടനുബന്ധിച്ചുള്ള ആഘോഷത്തിനിടെ അജിത് ആരാധകനു മരണം. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപമാണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ലോറിയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. തിയേറ്ററിനു മുന്നിൽ സാവധാനം നീങ്ങിക്കൊണ്ടിരുന്ന ഒരു ലോറിയിൽ ചാടിക്കയറുകയായിരുന്നു ഇയാൾ. എന്നാൽ നൃത്തം ചെയ്തത്തോടെ നില തെറ്റി താഴേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം രോഹിണി തിയേറ്ററിനു സമീപം അജിത്- വിജയ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതായും റിപ്പോർട്ടുകളുണ്ട്. വിജയ് ചിത്രം ‘വാരിസി’ൻ്റെ റിലീസും ബുധനാഴ്ച തന്നെയാണ്. വിജയ്യുടെ ആരാധകർ ‘തുനിവി’ൻ്റെയും അജിത് ആരാധകർ ‘വാരിസ്’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളും വലിച്ചുകീറിയതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Read More

മൂന്നാര്‍: മൂന്നാറിലെ മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങളെ കാത്ത് അതിശൈത്യത്തിൻ്റെ നാളുകൾ. സൈലന്‍റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടു തുടങ്ങി. ഇന്ന് രാവിലെ സെവൻമല്ലയിലും ദേവികുളത്തും പൂജ്യം ഡിഗ്രി താപനില രേഖപ്പെടുത്തി. ചുണ്ടവുരൈ എസ്റ്റേറ്റ്, മാട്ടുപ്പെട്ടി, യുപാസി മൂന്നാർ, കന്നിമല എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിലും സമീപ പ്രദേശങ്ങളിലും ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിതീവ്ര തണുപ്പ് മൂന്നാറിൽ വൈകിയാണ് എത്തുന്നത്. ഏറ്റവും തണുപ്പുള്ള ചെണ്ടുവരയിൽ മൂന്ന് ഡിഗ്രി സെൽഷ്യസും ചിറ്റുവരയിലും കുണ്ടള മൂന്നാറിലും 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. വരും ദിവസങ്ങളിൽ താപനില മൈനസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയിൽ മഞ്ഞുവീഴ്ചയും രൂക്ഷമാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്. തണുപ്പ് വർദ്ധിച്ചതോടെ പച്ചപ്പാർന്ന തേയില…

Read More

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ചൊവ്വാഴ്ച രാവിലെ രണ്ട് കാട്ടാനകൾക്കൊപ്പം ‘പി.ടി.7’വീണ്ടും എത്തി. രണ്ട് മണിക്കൂറോളം നാട്ടുകാരെയും ദ്രുതപ്രതികരണസംഘത്തെയും ഭയചകിതരാക്കി നിർത്തിയ ശേഷമാണ് ആനക്കൂട്ടം കാട്ടിലേക്ക് കടന്നത്. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ടാസ്ക് ഫോഴ്സും നാട്ടുകാരും ഏറെ കഷ്ടപെട്ടു. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് ‘പി.ടി.7’ ധോണി കോർമ അപ്പക്കാട് പ്രദേശത്തെ വനത്തിൽ നിന്ന് രണ്ട് കാട്ടാനകൾക്കൊപ്പം ജനവാസ മേഖലയിലേക്ക് പ്രവേശിച്ചത്. മുത്തങ്ങയിൽ നിന്നെത്തിയ മിഷൻ സംഘത്തിലുണ്ടായിരുന്ന കുങ്കിയാനകളുടെ കണ്ണു വെട്ടിച്ച് അവർ മറ്റൊരു വഴിയിലൂടെയാണ് കാടിറങ്ങിയത്. ആനക്കൂട്ടത്തെ കണ്ട നാട്ടുകാർ ബഹളം വച്ചതോടെ വീടുകൾക്ക് സമീപത്തെ പാടത്ത് ആനകൾ നിലയുറപ്പിച്ചു. വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തിയ ആർ.ആർ.ടി. സംഘം പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെ ആനകൾ സമീപത്തെ റബ്ബർ തോട്ടത്തിൽ എത്തി. ഇവയെ ഓടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ആനക്കൂട്ടം സമീപത്തെ കോളനി റോഡിലൂടെ ഓടി സമീപത്തെ കുറ്റിക്കാട്ടിൽ നിലയുറപ്പിച്ചു.

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് മരണം. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് രണ്ട് സൈനികരുമാണ് മരണപ്പെട്ടത്. കുപ്‌വാര ജില്ലയിലെ മച്ചൽ സെക്ടറിൽ പതിവ് ഓപ്പറേഷൻ നടത്തുകയായിരുന്ന ഇവരുടെ വാഹനം മഞ്ഞുമൂടിയ ട്രാക്കിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

Read More

കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ മായം കലർന്ന പാൽ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലാണ് ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം ചേർത്ത പാൽ പിടികൂടിയത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പിടിച്ചെടുത്ത ലോറി ആര്യങ്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് എത്ര ശതമാനം കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ അനലിറ്റിക്സ് ലാബിലേക്ക് അയച്ചു. ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കും.

Read More