Author: News Desk

ഡല്‍ഹി: 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭ് പന്ത് കളിക്കില്ലെന്ന് മുൻ ബിസിസിഐ പ്രസിഡന്റും ഡൽഹി ക്യാപിറ്റൽസിന്‍റെ ഡയറക്ടറുമായ സൗരവ് ഗാംഗുലി. നിലവിൽ റിഷഭ് പന്താണ് ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റൻ. ഡിസംബർ 30ന് നടന്ന കാറപകടത്തിൽ പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. താരം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പന്തിന്റെ അഭാവം ടീമിന് വലിയ നഷ്ടമാണെന്ന് ഗാംഗുലി പറഞ്ഞു. വരാനിരിക്കുന്ന സീസണിൽ ഡൽഹി ക്യാപിറ്റൽസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഗാംഗുലി പറഞ്ഞു. പന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക പരമ്പര പന്തിന് നഷ്ടമാകും.

Read More

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ തീരുമാനം. ഉച്ചയ്ക്ക് 12 മണി വരെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഒരു കാരണവശാലും പമ്പയിൽ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് കാലത്തിന് ശേഷം മകരവിളക്ക് മഹോത്സവത്തിന് റെക്കോർഡ് തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. മകരജ്യോതി ദർശനത്തിനായി ഭക്തർ ഇതിനകം തന്നെ സ്ഥലം പിടിച്ചു തുടങ്ങി. തീർത്ഥാടകർക്ക് സൗകര്യപ്രദമായ ദർശനവും സുരക്ഷയും ഒരുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. തീർത്ഥാടകർ കൂടുതലുള്ള പാണ്ടിത്താവളം, മാഗുണ്ട, അയ്യപ്പ നിലയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മതിയായ സുരക്ഷ ഉറപ്പാക്കും. പൊലീസ്, ആർഎഎഫ്, എൻഡിആർഎഫ്, റവന്യൂ എന്നിവയുടെ സംയുക്ത സംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ചില സ്ഥലങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും ലൈറ്റുകളും സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ മകരവിളക്ക് കാണാൻ കഴിയുന്ന മൂന്നിടങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. റേഞ്ച് ഐജിയും ഡിഐജിയും പുല്ലുമേട്, പാഞ്ചാലിമേട് പരുന്തുംപാറ എന്നിവിടങ്ങൾ സന്ദർശിച്ച്…

Read More

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കാസർകോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സുരേന്ദ്രനടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരേന്ദ്രന്‍റെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും ബിജെപി മുൻ ജില്ലാ പ്രസിഡന്‍റുമായ അഡ്വ.കെ.ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച നേതാവ് സുനിൽ നായിക്, വൈ.സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ജനാധിപത്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകൾ പ്രകാരവും പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകൾ പ്രകാരവുമാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാർട്ട്ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ മുന്നോട്ട് വന്നിരുന്നു. തുടർന്ന് അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.വി. രമേശന്‍റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Read More

ദെഹ്റാദൂണ്‍: ജോഷിമഠിൽ പൊളിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾക്ക് വിപണി മൂല്യം അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ ജോഷിമഠിലെ മലരി ഇന്‍, മൗണ്ട് വ്യൂ ഹോട്ടല്‍ എന്നിവ പൊളിക്കും. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അവസ്ഥ പഠിക്കുന്നതിനുള്ള സർവേ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6,107 അടി ഉയരത്തിലുള്ള ജോഷിമഠ് പട്ടണത്തിലെ കെട്ടിടങ്ങളിൽ കഴിഞ്ഞ വർഷം ഡിസംബർ മുതൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. ദിവസങ്ങൾ കഴിയുന്തോറും പ്രശ്നം വഷളായി. കൂടുതൽ കെട്ടിടങ്ങൾ തകരുകയും ഭൂമി വിണ്ടുകീറുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമായി. നഗരത്തിലെ 600 ലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതേസമയം, ഹോട്ടലുകൾ പൊളിക്കാനുള്ള ശ്രമം ചൊവ്വാഴ്ച ഹോട്ടൽ ഉടമകൾ തടസ്സപ്പെടുത്തി. കെട്ടിടം പൊളിക്കുന്ന കാര്യം അധികൃതർ തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് കെട്ടിട ഉടമകൾ രംഗത്തെത്തി. ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം രൂപ നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഡൽഹി: 2022 ൽ രാജ്യത്തേക്ക് ട്രാൻസ്‌ഫർ ചെയ്യപ്പെട്ട പ്രവാസി (എൻആർഐ) റെമിറ്റൻസിൽ 12 ശതമാനം വർദ്ധനവുണ്ടായെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രവാസി ഇന്ത്യക്കാർ 2022 ൽ 100 ബില്യൺ ഡോളർ (ഏകദേശം 8 ലക്ഷം കോടി രൂപ) രാജ്യത്തേക്ക് അയച്ചു. ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികൾ ഇന്ത്യയുടെ അംബാസഡർമാരാണെന്നും ഇന്ത്യൻ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് തങ്ങളുടെ കഴിവുകൾ സംഭാവന ചെയ്യാനും ഇന്ത്യയിലെ ചെറുകിട, വൻകിട ബിസിനസുകളുമായി പങ്കാളികളാകാനും ധനമന്ത്രി എൻആർഐകളോട് ആവശ്യപ്പെട്ടു. കോവിഡിന് ശേഷം ഇന്ത്യക്കാർ വിദേശത്തേക്ക് മടങ്ങില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അവർ തിരികെ പോയെന്ന് മാത്രമല്ല, ഒരു വർഷത്തിനുള്ളിൽ പണമയയ്ക്കൽ 12 ശതമാനം വർദ്ധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.  കഴിഞ്ഞ മാസം അവസാനം പ്രസിദ്ധീകരിച്ച ലോകബാങ്ക് റിപ്പോർട്ട് പ്രകാരം വിദേശത്തുള്ള കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ഇന്ത്യയ്ക്ക് 100 ബില്യൺ…

Read More

മുംബൈ: രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി മുംബൈ താരം പൃഥ്വി ഷായുടെ വെടിക്കെട്ട് പ്രകടനം. അസമിനെതിരായ മത്സരത്തിലായിരുന്നു പൃഥ്വി ഷാ ട്രിപ്പിൾ സെഞ്ചുറി നേടിയത്. കഴിഞ്ഞ ദിവസം ഇരട്ട സെഞ്ചുറി നേടിയ അദ്ദേഹം ബുധനാഴ്ച 379 റൺസിന് പുറത്തായി. രഞ്ജി ട്രോഫിയിലെ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്. 382 പന്തുകൾ നേരിട്ട അദ്ദേഹം 49 ബൗണ്ടറികളും നാല് സിക്സറുകളും പറത്തി. അസം സ്പിന്നർ റിയാൻ പരാഗാണ് താരത്തെ പുറത്താക്കിയത്. രഞ്ജി ട്രോഫിയിലെ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച സ്കോർ നേടാൻ പൃഥ്വിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിൽ നിന്ന് 160 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 598 റൺസെന്ന നിലയിലാണ്. അസമിനെതിരെ രഞ്ജി ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് പൃഥ്വി ഷാ നേടിയത്. രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡ് മഹാരാഷ്ട്രയ്ക്കായി പുറത്താകാതെ 443 റൺസെടുത്ത ബാവ്സാഹേബ്…

Read More

ന്യൂഡല്‍ഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാക്കാൻ ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ കേസിന്റെ വിചാരണ നടക്കുന്ന, ലഖിംപൂർ ഖേരി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കേസിൽ 208 സാക്ഷികളുണ്ടെന്നും വിസ്താരവും ക്രോസ് വിസ്താരവും പൂർത്തിയാക്കാൻ അഞ്ച് വർഷം വരെ സമയം വേണമെന്നും കോടതി പറഞ്ഞു. 171 രേഖകളും 27 ഫോറൻസിക് റിപ്പോർട്ടുകളുമാണ് കേസിലുള്ളത്. ദൈനംദിന അടിസ്ഥാനത്തിൽ കേസ് കേൾക്കാൻ വിചാരണക്കോടതിയോട് നിർദ്ദേശിക്കണമെന്ന് ഇരകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ പല സാക്ഷികളും ഭീഷണി നേരിടുന്നുണ്ടെന്നും അവരിൽ മൂന്ന് പേരെ കൈയേറ്റം ചെയ്തിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ മിശ്രയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആരോപണങ്ങൾ നിഷേധിച്ചു.…

Read More

ബാൽഖ്: താലിബാൻ അധികാരം പിടിച്ചെടുത്ത് സർക്കാർ സ്ഥാപിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിൽ സ്ത്രീകൾ ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ സന്ദർശിക്കരുതെന്ന പുതിയ നയം കൊണ്ടുവന്നു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് അഫയേഴ്സ് ആൻഡ് ഹിയറിംഗ് ഓഫ് താലിബാൻ കംപ്ലയിന്‍റ്സ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, ഇവിടെയുള്ള സ്ത്രീകൾക്ക് ഒരു പുരുഷ ഡോക്ടറെ ചികിത്സയ്ക്കായി കാണാൻ അനുവാദമില്ല. ഇതോടെ ആളുകൾ എന്തുചെയ്യുമെന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. സ്ത്രീകൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നിഷേധിച്ചതിന് പിന്നാലെയാണ് താലിബാന്‍റെ പുതിയ നിർദ്ദേശം. വനിതാ രോഗികളെ ചികിത്സിക്കുന്നതിൽ നിന്ന് പുരുഷ ഡോക്ടർമാരെ വിലക്കുന്നതാണ് താലിബാന്‍റെ പുതിയ നയമെന്ന് വാർത്താ ഏജൻസിയായ വിയോണിന്‍റെ മറ്റൊരു റിപ്പോർട്ട് പറയുന്നു. ഒപ്പം എല്ലാ ആശുപത്രികളിലും ഇത് സംബന്ധിച്ച പരിശോധനയും ഉണ്ടാകും. അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഇല്ലാതാവുന്നതിനെ ചൊല്ലി കഴിഞ്ഞയാഴ്ചയാണ് യുഎൻ സുരക്ഷാ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചത്.

Read More

കോങ്ങാട് : ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സാ ചിലവിലേക്കുള്ള പണം സമാഹരിക്കുക എന്ന ലക്ഷ്യവുമായി ബസ് ജീവനക്കാർ. പൂലപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ഗാലക്സി എന്ന ബസാണ് ഇതിനായി നിരത്തിലിറങ്ങിയത്. കാക്കാട് പറമ്പിൽ കെ.സി. ശ്രീദിഷ് എന്ന 20 വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായി ഒരു നാട് മുഴുവൻ ഒന്നിച്ച് പ്രവർത്തിക്കുന്നു. വർഷങ്ങൾക്ക് മുൻപ് വൃക്ക രോഗം മൂലം ശ്രീദിഷിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. വൃക്ക മാറ്റിവക്കൽ മാത്രമാണ് യുവാവിനെ രക്ഷിക്കാനുള്ള ഏകമാർഗമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ സുമനസ്സുകൾ സഹായവുമായി മുന്നോട്ട് വരികയായിരുന്നു. ഗാലക്സി ബസ് ജീവനക്കാരും ഇതിന്റെ ഭാഗമായി. ടിക്കറ്റ് ബാഗ് കരുതാതെയാണ് കണ്ടക്ടർ യാത്രക്കാരെ സമീപിക്കുന്നത്. ലഭ്യമാകുന്ന തുക ആ ദിവസം തന്നെ ചികിത്സാ കമ്മിറ്റിക്ക് കൈമാറും.

Read More

കവരത്തി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസലിന്‍റെ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർക്കാണ് ശിക്ഷ വിധിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെ കോണ്‍ഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് ശിക്ഷ. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം സയീദിന്‍റെ മകളുടെ ഭർത്താവാണ് സാലിഹ്. കവരത്തി ജില്ലാ സെഷൻസ് കോടതിയുടേതാണ് തീരുമാനം. കേസിൽ 32 പ്രതികളാണുള്ളത്. ആദ്യ നാലുപേർക്ക് തടവുശിക്ഷ വിധിച്ചു. എൻസിപി നേതാവ് ഫൈസൽ കേസിലെ രണ്ടാം പ്രതിയാണ്. ഷെഡ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

Read More