Author: News Desk

ദുബായ്: ഇന്ത്യയുടെ വിരാട് കോഹ്ലി ഏകദിന റാങ്കിംഗിൽ മുന്നേറി. തുടർച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ കോഹ്ലി ഏകദിന ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. നേരത്തെ എട്ടാം സ്ഥാനത്തായിരുന്നു കോഹ്ലി. 726 ആണ് കോഹ്ലിയുടെ റേറ്റിംഗ്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ചുറി നേടിയ കോഹ്ലി നേരത്തെ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലും സെഞ്ചുറി നേടിയിരുന്നു. ഏകദിനത്തിൽ 45 സെഞ്ച്വറികളാണ് കോഹ്‌ലിയുടെ സമ്പാദ്യം. കരിയറിലെ സെഞ്ചുറികളുടെ എണ്ണം 73 ആയി ഉയർന്നു. കോഹ്ലിയെ കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. രോഹിത് ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ പാകിസ്താന്‍റെ ബാബർ അസമാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡ്യൂസ്സനാണ് രണ്ടാം സ്ഥാനത്ത്.

Read More

റായ്ബറേലി: സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ പൊതുവേദിയിൽ ചുംബിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത് ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ്. പൊതുസ്ഥലത്ത് വെച്ച് സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് പ്രതാപ് സിംഗ് പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെന്ന് ആർഎസ്എസിനെ ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിമർശനം. “രാഹുൽ ഗാന്ധി ആർഎസ്എസിനെ കൗരവർ എന്ന് വിളിക്കുമ്പോൾ അതിനർത്ഥം അദ്ദേഹം പാണ്ഡവനാണെന്ന് ആണോ? അദ്ദേഹം സ്വയം ഒരു പാണ്ഡവനായി കാണുന്നുവെങ്കിൽ, ഏത് പാണ്ഡവനാണ് 50-ാം വയസ്സിൽ സഹോദരിയെ പരസ്യമായി ചുംബിച്ചത്? ഇത് നമ്മുടെ സംസ്കാരമല്ല. കാരണം ഇന്ത്യൻ സംസ്കാരം അത്തരം കാര്യങ്ങൾ അനുവദിക്കുന്നില്ല” അദ്ദേഹം പറഞ്ഞു. ജനുവരി മൂന്നിന് ഉത്തർപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ചുംബിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ വൈറലായിരുന്നു.

Read More

ഡല്‍ഹി: ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾ 5 ജിയുമായി ബന്ധപ്പെട്ട നൈപുണ്യ വികസനത്തിലും അനുബന്ധ സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ടെലികോം സെക്രട്ടറി കെ രാജാരാമൻ. നിലവിൽ ഈ മേഖലയിൽ 1.4 ലക്ഷം തൊഴിലാളികളുടെ കുറവുണ്ട്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. അതിനാൽ, കൂടുതൽ വിദഗ്ദ്ധരായ ആളുകൾ ആവശ്യമാണ്. ഡൽഹി ആസ്ഥാനമായുള്ള ടെലികോം സെക്ടർ സ്കിൽ കൗൺസിലിന്‍റെ (ടിഎസ്എസ്സി) കണക്കനുസരിച്ച്, 2025 ഓടെ രണ്ട് കോടിയിലധികം വിദഗ്ധർ ആവശ്യമാണ്. ടി.എസ്.എസ്.സി ഈ മേഖലയുമായി ബന്ധപ്പെട്ട 58 കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബിരുദ വിദ്യാർത്ഥികൾക്കായി 5 ജി അധിഷ്ഠിത ഓപ്ഷണൽ കോഴ്സും എഐസിടിഇ വാഗ്ദാനം ചെയ്യുന്നു. പോളിടെക്നിക്കുകളിലും ഐടിഐകളിലും നടത്തുന്ന ചില കോഴ്സുകൾ 5ജിക്ക് അനുസൃതമായി പുനഃക്രമീകരിക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡിഒടി) നൈപുണ്യ വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ച് എല്ലാ സംസ്ഥാന സർക്കാരുകളും ബോധവാൻമാരാകണമെന്നും അദ്ദേഹം പറഞ്ഞു.

Read More

പാരീസ്: യൂറോപ്യൻ യൂണിയന്‍റെ കണക്കനുസരിച്ച് ആഗോളതലത്തിൽ നാം പിന്നിട്ടത് റെക്കോഡ് ചൂട് വര്‍ഷങ്ങളെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് വർഷങ്ങൾ ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളാണ്. യൂറോപ്യൻ യൂണിയന്‍റെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം അനുസരിച്ച്, എൽ നിനോ പ്രതിഭാസം റെക്കോർഡ് ചൂട് വർഷങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്‍റെ കണക്കനുസരിച്ച്, പത്തൊൻപതാം നൂറ്റാണ്ടിൽ അന്തരീക്ഷ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള അഞ്ചാമത്തെ ഏറ്റവും ചൂടേറിയ വർഷമാണ് 2022. പാകിസ്ഥാനിലും ഉത്തരേന്ത്യയിലും കഴിഞ്ഞ മാസങ്ങളിൽ റെക്കോർഡ് ഉഷ്ണതരംഗമാണ് അനുഭവപ്പെട്ടത്. രണ്ട് പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. തൊട്ടുപിന്നാലെ പാകിസ്ഥാൻ വെള്ളപ്പൊക്കം നേരിടേണ്ടിവന്നു. 2022 പുതിയ റെക്കോർഡുകളുടെ വർഷമായിരുന്നു. ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ 2022 ൽ റെക്കോർഡ് ശരാശരി താപനില രേഖപ്പെടുത്തി. ഇത് രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം യൂറോപ്പ് രണ്ടാമത്തെ ചൂടുള്ള വർഷത്തേയും അഭിമുഖീകരിച്ചു. ഉഷ്ണതാപങ്ങള്‍ക്ക് പുറമെ 2022 ൽ വരൾച്ചാ സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ…

Read More

കൊച്ചി: ഇനി മുതൽ സംസ്ഥാനത്തെ ബേക്കറികളിലും അനുബന്ധ റസ്റ്റോറന്‍റുകളിലും പച്ച മുട്ട ഉപയോഗിച്ച് നിർമ്മിച്ച മയോണൈസുകൾ വിളമ്പില്ല. പകരം പച്ചക്കറി മയോണൈസ് മാത്രം ലഭ്യമാകും. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. കൊച്ചിയിൽ ചേർന്ന ബേക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (ബേക്ക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഭക്ഷ്യോൽപ്പാദന സ്ഥാപനങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായി ബേക്ക് ഭാരവാഹികൾ പറഞ്ഞു. ബേക്കറികളിൽ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യ ഉൽപ്പന്നമായതിനാലാണ് നോൺ വെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചത്. അൽഫാം, കുഴിമന്തി, ഷവർമ തുടങ്ങിയ ഭക്ഷണത്തോടൊപ്പം വിളമ്പുന്ന ഒരു സൈഡ് വിഭവമാണ് മയോണൈസ്. “നിലവിൽ, ഉപയോഗിക്കുന്ന മുട്ടകളുടെ ഗുണനിലവാരവും പ്രായവും നിർണ്ണയിക്കാൻ മാനദണ്ഡങ്ങളൊന്നുമില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങൾ ഇല്ലാതെ എത്തുന്ന മുട്ടകളിൽ മൈക്രോ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാം. അവ അകത്തുകടന്ന് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും” – ബേക്ക് ഭാരവാഹികൾ പറഞ്ഞു.

Read More

വാഷിങ്ടണ്‍: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍റെ കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാറ് കാരണം അമേരിക്കയില്‍ വ്യോമഗതാഗതം താറുമാറായി. എല്ലാ വിമാനങ്ങളും നിലത്തിറക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് വിമാനത്താവളങ്ങളിൽ തിരക്ക് അനുഭവപ്പെടുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. ആശയവിനിമയ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അധികൃതർ വെബ്സൈറ്റിലൂടെ അറിയിച്ചു. പൈലറ്റുമാരും വ്യോമഗതാഗതം സാധ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉപയോഗിക്കുന്ന NOTAM എന്ന സംവിധാനമാണ് തകരാറിലായത് എന്നാണ് വിവരം.

Read More

ക്വലാലംപുര്‍: രണ്ട് തവണ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് മെഡൽ നേടിയ പിവി സിന്ധു മലേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റണ്‍ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. റിയോ ഒളിംപിക്സിലെ സ്വർണമെഡൽ ജേതാവ് സ്പെയിനിന്‍റെ കരോലിന മാരിനോടാണ് സിന്ധു പരാജയപ്പെട്ടത്. മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു തോറ്റത്. സ്കോർ: 21-12, 10-21, 21-15. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ആദ്യ ഗെയിം തോറ്റ സിന്ധു രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവന്ന് മൂന്നാം ഗെയിമിലേക്ക് മത്സരം നീട്ടി. എന്നാൽ മൂന്നാം ഗെയിമിൽ സിന്ധുവിന് കാലിടറി. പുരുഷ വിഭാഗത്തിൽ ലോക എട്ടാം നമ്പർ താരം എച്ച്.എസ് പ്രണോയ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്നിനെ മറികടന്നാണ് പ്രണോയ് വിജയം സ്വന്തമാക്കിയത്. സ്കോർ: 22-24, 21-12, 21-18. ആദ്യ ഗെയിം തോറ്റെങ്കിലും പ്രണോയ് മത്സരത്തിലേക്ക് തിരിച്ചുവന്നു. അടുത്ത റൗണ്ടിൽ ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാർ ഡോയോയെ നേരിടും. ഇന്ത്യയുടെ കിരീടപ്രതീക്ഷകളായിരുന്ന കിഡംബി ശ്രീകാന്തും…

Read More

പത്തനംതിട്ട: കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അരവണ വിതരണം നിർത്തിവയ്ക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ഏലക്ക ഇല്ലാതെ അരവണ നിർമ്മിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ അറിയിച്ചു. സന്നിധാനത്ത് അരവണ വിതരണം നിർത്തിവച്ചിട്ടുണ്ട്. അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് അരവണ വിതരണം നിർത്താൻ കോടതി ഉത്തരവിട്ടത്. അത്തരം അരവണയുടെ സാമ്പിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ ഏലയ്ക്ക ലഭ്യമല്ലെങ്കിൽ ഏലയ്ക്കയില്ലാതെയോ അരവണ ഉണ്ടാക്കാം. ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കി.

Read More

കൊച്ചി: വധശ്രമക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരുന്നു. പ്രത്യേക ഹെലികോപ്റ്ററിലാണ് ലക്ഷദ്വീപിൽ നിന്ന് എംപി അടക്കമുള്ള നാല് പ്രതികളുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. അതേസമയം കവരത്തി സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എംപി. മുൻ കേന്ദ്രമന്ത്രി പി.എം സയീദിന്‍റെ മരുമകനും കോണ്‍ഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ നാല് പ്രതികൾക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചത്. ആകെ 32 പ്രതികളാണ് കേസിലുള്ളത്. മുഹമ്മദ് ഫൈസലാണ് കേസിലെ രണ്ടാം പ്രതി. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read More

ദുബായ്: അൽ സഫ മെട്രോ സ്റ്റേഷന്‍റെ പേരിടൽ അവകാശം ഒരു ടെക് കമ്പനിക്ക് നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോയുടെ റെഡ് ലൈനിൽ സ്ഥിതി ചെയ്യുന്ന അൽ സഫ മെട്രോ സ്റ്റേഷനെ ഓൺപാസീവ് മെട്രോ സ്റ്റേഷനായി പുനർനാമകരണം ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു. ഒരു ആഗോള എഐ ടെക്നോളജി കമ്പനിയാണ് ഓൺപാസീവ്. റീബ്രാൻഡിങ് 10 വർഷത്തേക്ക് തുടരും. 2020 നവംബറിലാണ് മെട്രോ സ്റ്റേഷന്‍റെ പേര് നൂർ ബാങ്ക് എന്നതിൽ നിന്ന് അൽ സഫ എന്നാക്കി മാറ്റിയത്. അന്ന് അൽ ഫാഹിദി – ഷറഫ് ഡിജി മെട്രോ സ്റ്റേഷൻ എന്നും ഫസ്റ്റ് അബുദാബി ബാങ്ക് – ഉമ്മുൽ ഷീഫിൽ എന്നും, നൂർ ബാങ്ക് – അൽ സഫ എന്നും, ഡമാക് – ദുബായ് മറീന എന്നും നഖീൽ -അൽ ഖൈൽ എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകൾ പുനർനാമകരണം ചെയ്തിരുന്നു. പേരിടൽ അവകാശ പുനർനിർമ്മാണ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.

Read More