- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മലപ്പുറം: മലപ്പുറം ജില്ലയിൽ നോറോ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കഴിഞ്ഞയാഴ്ച ഛർദ്ദി, വയറിളക്കം, ക്ഷീണം എന്നിവയെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെടുകയും ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച ആരോഗ്യവകുപ്പ് ഹോസ്റ്റലിലെത്തി മെഡിക്കൽ ക്യാമ്പ് നടത്തി. രോഗലക്ഷണങ്ങൾ കാണിച്ച കുട്ടികളുടെ രക്ത, മല സാമ്പിളുകൾ പരിശോധനയ്ക്കായി സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു. കുട്ടികളിൽ ഒരാൾക്ക് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വൈറസിന്‍റെ ആദ്യ ഘട്ടത്തിനു ശേഷം വീട്ടിലേക്ക് പോകാനും വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. വ്യക്തി ശുചിത്വം ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശം നൽകി. കൂടുതൽ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ശനിയാഴ്ച 10 കുട്ടികളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം അറിയുന്നതുവരെ കുട്ടികളെ ഹോസ്റ്റലിൽ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ്…
പത്തനംതിട്ട: ഇടവേളക്ക് ശേഷം ശബരിമലയിലെ നടവരവ് എണ്ണൽ പുനരാരംഭിച്ചു. നാണയങ്ങൾ എണ്ണാൻ 520 ജീവനക്കാരെ ചുമതലപ്പെടുത്തി. ഏകദേശം 20 കോടി രൂപയുടെ നാണയം ഇനിയും എണ്ണാനുണ്ടെന്നാണ് കണക്ക്. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം കഴിഞ്ഞിട്ടും ലഭിച്ച നാണയങ്ങൾ പൂർണമായും എണ്ണിയിട്ടില്ല. കഴിഞ്ഞ മകരവിളക്ക് സീസണിലെ വരുമാനം 351 കോടിയാണ്. നാണയങ്ങൾ എണ്ണിക്കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ കണക്കെടുപ്പ് നടത്താൻ കഴിയൂ. ഭണ്ഡാര വരവായി ലഭിച്ച നാണയങ്ങളിൽ മൂന്നിലൊന്ന് എണ്ണിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അനന്തഗോപൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നാണയങ്ങൾ തുടർച്ചയായി എണ്ണുന്നത് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ജനുവരി 25 മുതൽ ജീവനക്കാർക്ക് 10 ദിവസത്തെ അവധി നൽകിയിരുന്നു. ഈ ഇടവേളയ്ക്ക് ശേഷമാണ് നാണയങ്ങൾ എണ്ണുന്ന ജോലി ഇന്ന് മുതൽ പുനരാരംഭിച്ചത്. നാണയങ്ങൾ എണ്ണാൻ 6 ദിവസം കൂടി വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്രായേൽ യാത്ര; മന്ത്രി പി പ്രസാദിനെ ഒഴിവാക്കി മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷി വകുപ്പ്
തിരുവനന്തപുരം: മന്ത്രി പി പ്രസാദിനെ ഒഴിവാക്കി ഇസ്രായേൽ യാത്രക്ക് മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷി വകുപ്പ്. പാർട്ടിയെ അറിയിക്കാതെ യാത്രയ്ക്ക് തയ്യാറെടുത്ത മന്ത്രി പി പ്രസാദിനെ സി പി ഐ സംസ്ഥാന നേതൃത്വം തഴഞ്ഞതിനു പിന്നാലെയാണ് കർഷകരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരും പഠനത്തിനു പോകട്ടെയെന്ന് വകുപ്പ് നിർദ്ദേശിച്ചത്. തിരഞ്ഞെടുത്ത 20 കർഷകരിൽ പലരും ഇതിനകം വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സർക്കാർ യാത്ര പൂർണമായും റദ്ദാക്കിയാൽ കർഷകരുടെ പണം നഷ്ടമാകും. ഇതോടെ കർഷകരും ഉദ്യോഗസ്ഥരും മാത്രം പോയാൽ മതിയെന്ന നിർദ്ദേശം മുഖ്യമന്ത്രിക്ക് മുന്നിൽ വയ്ക്കുകയായിരുന്നു. കർഷകരുടെയും ഉദ്യോഗസ്ഥരുടെയും യാത്രയ്ക്ക് സി.പി.ഐ സംസ്ഥാന നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുഖ്യമന്ത്രിയും അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പ്.
ഇടുക്കി: വിസാ കാലാവധി അവസാനിച്ചിട്ടും സംസ്ഥാനത്ത് തങ്ങിയ ശ്രീലങ്കൻ യുവതിയെ ദേവികുളം പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാറിൽ താമസിക്കുന്ന ദീപിക പെരേര വാഹല തൻസീർ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ വിസ കാലാവധി 2022 മെയ് 11നു അവസാനിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മൂന്നാർ സ്വദേശി വിവേക് ഇവരെ വിവാഹം ചെയ്തിരുന്നു. മൂന്നാറിലും തമിഴ്നാട്ടിലുമായാണ് ഇവർ താമസിച്ചിരുന്നത്. വിസ പുതുക്കാനാവശ്യമായ പണമില്ലാത്തതിനാലാണ് ഇവിടെ തങ്ങിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
ബിജെപിക്ക് വെല്ലുവിളിയായി സിപിഎം കോൺഗ്രസ് സഖ്യം; പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ പ്രചാരണത്തിന്
അഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുമായി സി.പി.എം – കോൺഗ്രസ് സഖ്യം. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. സ്ഥാനാർത്ഥി നിർണയത്തോടെ സംസ്ഥാനത്ത് ബി.ജെ.പി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ആദ്യഘട്ടത്തിൽ എത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉടനെ എത്തും. സിപിഎമ്മും കോൺഗ്രസും കൈകോർത്തത് ത്രിപുരയുടെ വികസനത്തിനല്ല, മറിച്ച് അവരുടെ നിലനിൽപ്പിനു വേണ്ടിയാണെന്ന് ഗോമതി ജില്ലയിലെ അമർപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ നഡ്ഡ പറഞ്ഞു. അഗർത്തലയിൽ നടൻ മിഥുൻ ചക്രബർത്തി ശനിയാഴ്ച ബിജെപിക്ക് വേണ്ടി റോഡ് ഷോ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 40 താരപ്രചാരകരെയാണ് ബി.ജെ.പി രംഗത്തിറക്കാൻ തയ്യാറെടുക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 50 ഓളം തിരഞ്ഞെടുപ്പ് റാലികളും സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ നേതാക്കളായ സുവേന്ദു അധികാരി, ദിലീപ് ഘോഷ്,…
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പുതിയ ആരോപണങ്ങളുമായി കളമശ്ശേരി മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ. സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍റെ നിർദേശപ്രകാരമാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് അനിൽകുമാറിൻ്റെ ആരോപണം. വിവാദം ഉയരുമ്പോൾ ഗണേഷ് മോഹൻ തന്നെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നു. സൂപ്രണ്ടിന്‍റെ നിർദ്ദേശപ്രകാരം മാത്രമാണ് താൻ സർട്ടിഫിക്കറ്റ് വാങ്ങി നൽകിയത്. സർട്ടിഫിക്കറ്റിനായി പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരാണ് തനിക്ക് നൽകിയതെന്നും അനിൽകുമാർ പറഞ്ഞു. ഗണേഷ് മോഹൻ മുമ്പും വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ട്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ തന്‍റെ പക്കലുണ്ട്. ആശുപത്രി കാന്‍റീൻ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് സൂപ്രണ്ട് കൈക്കൂലി വാങ്ങിയത്. പുതിയ കരാറുകാരനിൽ നിന്നാണ് പണം എടുത്തത്. സൂപ്രണ്ടിന്‍റെ കള്ളക്കളി പുറത്തുവരണമെന്നും അനിൽ കുമാർ പറഞ്ഞു.
ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി കർണാടകയിലെ തുമകുരുവിലെ ഗുബ്ബിയിൽ. 615 ഏക്കർ വിസ്തൃതിയുള്ള ഫാക്ടറി ഫെബ്രുവരി 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിക്കും. 2016ൽ മോദി തന്നെയാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്. രാജ്യത്തിനു ആവശ്യമായ എല്ലാ ഹെലികോപ്റ്ററുകളും നിർമ്മിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കേന്ദ്രത്തിൽ സജ്‌ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനു കീഴിൽ ഫാക്ടറി സ്ഥാപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് (എൽ.യു.എച്ച്) ആദ്യഘട്ടത്തിൽ ഇവിടെ നിർമ്മിക്കുക. പിന്നീട് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്), ഇന്ത്യൻ മൾട്ടിറോൾ ഹെലികോപ്റ്റർ (ഐഎംആർഎച്ച്) എന്നിവയും നിർമ്മിക്കും. തദ്ദേശീയമായി നിർമ്മിച്ച മൂന്ന് ടൺ സിംഗിൾ എഞ്ചിൻ മൾട്ടി പർപ്പസ് ഹെലികോപ്റ്ററാണ് എൽ.യു.എച്ച്. ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികളും ഇവിടെ നടത്തും. നാലായിരത്തിലധികം ജോലികളിൽ നാലായിരത്തിലധികം പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും. ഹെലി റൺവേ, എയർക്രാഫ്റ്റ് സ്റ്റോറേജ് സെന്‍റർ, എയർ ട്രാഫിക് കൺട്രോൾ തുടങ്ങിയുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ദില്ലി: ഗൗതം അദാനി കൂടുതൽ പ്രതിസന്ധിയിലായതോടെ ബംഗ്ലാദേശിന് വൈദ്യുതി നൽകാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ജനുവരിയിൽ ആരംഭിക്കേണ്ടിയിരുന്ന പദ്ധതി ഇതിനകം രണ്ട് തവണ മുടങ്ങി. പദ്ധതി പൂർണമായി നടപ്പാക്കാൻ ആറുമാസം കൂടി വൈകിയേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ‘അയൽവാസിക്കാദ്യം’ എന്ന സംരംഭത്തിന്‍റെ ഭാഗമായാണ് അദാനി ഈ പദ്ധതി ഏറ്റെടുത്തത്. അതേസമയം, എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി കരാറുകളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും അദാനിയുമായി നടത്തിയ ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും സീതാരാമൻ പറഞ്ഞു. എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പകൾ അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു. എസ്ബിഐ ഉൾപ്പെടെയുള്ള ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകൾ സ്റ്റോക്ക് ഈട് എടുത്ത് അദാനിക്ക് രണ്ട് ലക്ഷം കോടിയിലധികം രൂപ വായ്പ നൽകിയതായിട്ടാണ് കണക്കുകൾ.
ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ കാട്ടാനകളെ വെടിവച്ച് കൊല്ലും; ഇടുക്കി ഡിസിസി പ്രസിഡണ്ട്
ഇടുക്കി: കാട്ടാനകൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ ആനകളെ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് നേരെ വെടിയുതിർക്കുന്ന സുഹൃത്തുക്കളുണ്ടെന്നും നിയമവിരുദ്ധമാണെങ്കിൽ പോലും അവരെ കൊണ്ടുവന്ന് ആനകളെ വെടിവയ്ക്കുമെന്നും സി.പി മാത്യു പറഞ്ഞു. അതേസമയം, ഇടുക്കിയിൽ ആക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിന് മുന്നോടിയായുള്ള വിവരശേഖരണത്തിന്‍റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. വയനാട് ആർ ആർ ടി റേഞ്ച് ഓഫീസർ എൻ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാനെത്തിയത്. കാട്ടാനകളെക്കുറിച്ചും അവ പതിവായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയാണ് ആദ്യപടി. അരിക്കൊമ്പനെ കൂടുതൽ നിരീക്ഷിക്കും. എല്ലാ ഭാഗത്തുനിന്നുമുള്ള ആനകളുടെ ചിത്രങ്ങളും ശേഖരിക്കും. ഇതിനായി ഇപ്പോൾ ആനകളെ നിരീക്ഷിക്കുന്ന നിരീക്ഷകരുമായി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. ആനകൾക്ക് മയക്കുവെടി വെക്കേണ്ട സ്ഥലം, കുങ്കി ആനകളെയും വാഹനങ്ങളെയും കൊണ്ടുപോകേണ്ട സ്ഥലം എന്നിവയും കണ്ടെത്തേണ്ടതുണ്ട്. നടപടികളുടെ ഭാഗമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ‘മോണിംഗ് കൺസൾട്ട്’ നടത്തിയ സർവേയിൽ 78 % പോയിന്‍റുമായാണ് മോദി ഒന്നാം സ്ഥാനത്തെത്തിയത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെ 22 ലോക നേതാക്കളെയാണ് മോദി മറികടന്നത്. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയത്. മെക്സിക്കൻ പ്രസിഡന്‍റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ 68 % വോട്ടുമായി രണ്ടാം സ്ഥാനത്തും 62 % വോട്ടുമായി സ്വിസ് പ്രസിഡന്‍റ് അലൈന്‍ ബെര്‍സെറ്റ് മൂന്നാമതുമെത്തി. 40 % വോട്ടുമായി ജോ ബൈഡൻ ഏഴാം സ്ഥാനത്തെത്തി. 30 % വോട്ടുമായി ഋഷി സുനക് 12-ാം സ്ഥാനത്താണ്. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സിയോക്-യൂൾ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളവർ.
