- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. കടലാറിൽ ഒരു റേഷൻ കട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തി. രണ്ടാഴ്ച മുമ്പ് പെരിയവരൈ ലോവർ ഡിവിഷനിലും ഗ്രാംസ്ലാൻഡിലും പടയപ്പ രണ്ട് ഓട്ടോറിക്ഷകൾ നശിപ്പിച്ചിരുന്നു. മദപ്പാട് കണ്ടു തുടങ്ങിയ പടയപ്പ ഒരു മാസത്തിലേറെയായി അക്രമാസക്തനാണ്. കൃഷിനാശവും വാഹനങ്ങൾ ആക്രമിക്കപ്പെടുന്നതും കാരണം പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം നിലനിൽക്കെ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്ക് പ്രാബല്യത്തിൽ. ഫെബ്രുവരി 3 മുതലാണ് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയത്. എല്ലാ വിഭാഗത്തിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റ് വെള്ളത്തിനും ഒരു പൈസ വർധിപ്പിക്കും. വിവിധ സ്ലാബുകളിൽ 50 മുതൽ 550 രൂപ വരെ വർദ്ധനവുണ്ടാകും. പ്രതിമാസം 15,000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളത്തിനു നികുതിയില്ല. 55.13 രൂപയാണ് ഫ്ളാറ്റുകളുടെ ഫിക്സഡ് ചാർജ്. 5,000 ലിറ്റർ വരെ മിനിമം ചാർജ് 72.05 രൂപ. തുടർ ഉപയോഗത്തിനായി ഓരോ ആയിരം ലിറ്ററിനും 14.41 രൂപ അധികമായി നൽകണം. 5,000 മുതൽ 10,000 വരെ 72.05 രൂപ വരെ. പിന്നീട് ഉപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 14.41 രൂപ അധികമായി നൽകണം. ഉദാഹരണത്തിന്, 6,000 ലിറ്റർ ഉപയോഗിക്കുകയാണെങ്കിൽ, 72.05 രൂപയ്‌ക്കൊപ്പം 14.41 രൂപയും നൽകണം.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യവകുപ്പ്. വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയും മെഡിക്കൽ ബോർഡ് അവലോകനം ചെയ്യും. മെഡിക്കൽ ബോർഡ് അംഗങ്ങൾ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് ഉമ്മൻചാണ്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറെയും ബന്ധുക്കളെയും സന്ദർശിച്ചിരുന്നു.ഇതിനു ശേഷം ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു.
ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ ലോക്സഭയിൽ ഭരണകക്ഷിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി. രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിൽ എന്താണ് ബന്ധം? അദാനിക്ക് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തി, ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടും കേരളവും മുതൽ ഹിമാചൽ പ്രദേശ് വരെ രാജ്യത്തുടനീളം അദാനി എന്ന പേര് കേൾക്കുന്നു. നിരവധി ബിസിനസുകളിൽ നിക്ഷേപം നടത്തുന്ന അദാനി ഒരിക്കലും പരാജയപ്പെടില്ലെന്നും ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്നും ആളുകൾ തന്നോട് ചോദിച്ചുവെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. 2014 നും 2022 നും ഇടയിൽ അദാനിയുടെ മൊത്തം സമ്പത്ത് 8 ഡോളറിൽ നിന്ന് 140 ഡോളറായി ഉയർത്തിയത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അദാനിയുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. അദാനി മോദിക്കൊപ്പം തോളോടുതോൾ ചേർന്ന് നിന്നു. ഗുജറാത്തിന്‍റെ പുനരുജ്ജീവനത്തിനായി അദാനി മോദിക്കൊപ്പം നിന്നു, പക്ഷേ യഥാർത്ഥ അത്ഭുതം സംഭവിച്ചത്…
കൊല്‍ക്കത്ത: ബി.ജെ.പിയെ പ്രകോപിപ്പിച്ചുകൊണ്ട് മമതാ ബാനർജിയെ പ്രശംസിച്ച് ഗവർണർ സി.വി ആനന്ദബോസ്. സെന്‍റ് സേവ്യേഴ്സ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആനന്ദബോസ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ എന്നിവരുടെ പട്ടികയിൽ മമതയെ ഉൾപ്പെടുത്തിയിതാണ് വിവാദമയത്. ‘മമത ബാനര്‍ജിയെ പോലെ ഇവരെല്ലാം എഴുത്തുകാരായ രാഷ്ട്ര തന്ത്രജ്ഞരും രാഷ്ട്രീയക്കാരുമാണ്’ എന്നായിരുന്നു ആനന്ദ ബോസിൻ്റെ പരാമർശം. ഇതിനെതിരെ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പരസ്യമായി രംഗത്തെത്തി. 1943 ലെ ബംഗാൾ ക്ഷാമത്തിനു ഉത്തരവാദിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെപ്പോലെയാണ് മമത ബാനർജിയെന്ന ഗവർണറുടെ നിരീക്ഷണത്തോട് താൻ ഭാഗികമായി യോജിക്കുന്നു. വിശപ്പും പോഷകാഹാരക്കുറവും കാരണം നാല് ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമായ മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശമായ വംശഹത്യയാണതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സെന്‍റ് സേവ്യേഴ്സ് സർവകലാശാലയിലെ ഗവർണറുടെ പരാമർശം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള പ്രസംഗത്തിന്‍റെ റിഹേഴ്സൽ ആണെന്നും സുവേന്ദു…
തിരുവനന്തപുരം: മാറുന്ന സാമൂഹിക സാഹചര്യത്തിൽ ജനങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് നികുതി, നിരക്ക് വർദ്ധന നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രളയത്തിനും മഹാമാരിക്കും ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിനു സമാനമായ കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ ജനങ്ങൾ കടന്നുപോകുന്നത്. എല്ലാ വീടുകളിലും ജപ്തി നോട്ടീസുകൾ എത്തുകയാണ്. സാധാരണക്കാർ കടക്കെണിയിലാണ്. ഇതിനൊപ്പം വില കുത്തനെ ഉയരുകയും ചെയ്യുന്നു. കേരളത്തിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകൾ മനസിലാക്കാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ ഒറ്റയടിക്ക് നികുതിയും വാട്ടർ ചാർജും വർദ്ധിപ്പിച്ചു. നിയമസഭാ സമ്മേളനത്തിനിടെ വാട്ടർ ചാർജ് വർദ്ധിപ്പിച്ച ഉത്തരവ് സഭയോടുള്ള അനാദരവാണ്. നിയമസഭയെ അറിയിച്ചാണ് ഉത്തരവിറക്കേണ്ടിയിരുന്നതെന്നും സതീശൻ പറഞ്ഞു. ബജറ്റിലൂടെ 4,000 കോടി രൂപയുടെ അധികബാധ്യത ചുമത്തിയതിലും ഇന്ധന വില വർദ്ധനവിലും ജനങ്ങൾ പ്രതിഷേധിച്ചതിനു തൊട്ടുപിന്നാലെയാണ് ജല ചാർജ് വർദ്ധനവ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വൈദ്യുതി ബോർഡ് ലാഭകരമാണെന്ന് പറഞ്ഞ വൈദ്യുതി മന്ത്രി വൈദ്യുതി ചാർജും സെസും വർദ്ധിപ്പിച്ചു. ഈ ഭാരമെല്ലാം സാധാരണക്കാരുടെ തലയിലാണ് വയ്ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വീട്ടില് അതിക്രമിച്ചുകയറി പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും
കുന്നംകുളം: വീട്ടിൽ അതിക്രമിച്ച് കയറി എട്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വലപ്പാട് കഴിമ്പ്രം കരീപ്പറമ്പിൽ വീട്ടിൽ സന്തോഷി(45) നെതിരെ കുന്നംകുളം അതിവേഗ പോക്സോ കോടതി ജഡ്ജി ലിഷ ശിക്ഷ വിധിക്കുകയായിരുന്നു. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ബിനോയ്, അമൃത എന്നിവർ ഹാജരായി.
തിരുവനന്തപുരം: കോടതി ഇടപെടലുകൾ ഉണ്ടായിട്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് വിമർശിച്ച് ഹൈക്കോടതി. റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ അർത്ഥമില്ലെന്നും പറഞ്ഞു. “ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല കോടതിയാണോ അതോ സർക്കാരാണോ കൂടുതൽ ആശങ്കപ്പെടേണ്ടത്. എം.ജി റോഡിൽ കുഴി തുറന്നിരിക്കുന്നത് ആരുടെ തെറ്റാണെന്നും ജില്ലാ കളക്ടർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും” കോടതി ചോദിച്ചു. ഒരു ജീവൻ നഷ്ടപ്പെട്ടിട്ടും ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. ഒരു റിബൺ കെട്ടി കുഴി മറക്കാൻ ശ്രമിക്കുന്നു. വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ട് പോലും വന്നിട്ടില്ല. അമിക്കസ് ക്യൂറിയാണ് മരിച്ച കുട്ടിയുടെ കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് കേസ് പരിഗണിച്ചത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ ക്രിമിനൽ കുറ്റമാണ്. 10 ദിവസമായിട്ടും കുഴി നന്നാക്കാത്തത് ഞെട്ടിപ്പിക്കുന്നതാണ്. ജില്ലാ കളക്ടർ നടപടിയെടുക്കാത്തതിനാലാണ് ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തത്. ക്രിമിനൽ നടപടിയും നഷ്ടപരിഹാരവും ഉണ്ടാകണം. കളക്ടറുടെ റിപ്പോർട്ട് വന്ന ശേഷം…
വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബംഗളൂരുവിലേക്ക് മാറ്റും. എയർലിഫ്റ്റ് ചെയ്യാൻ സാധ്യത. രോഗബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകൾ നൽകിയിട്ടുണ്ടെന്നും അണുബാധ കുറയുന്നുണ്ടെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അണുബാധ നിയന്ത്രണവിധേയമായതിനാൽ കൂടുതൽ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകീട്ട് വിമാനമാർഗം ബംഗളൂരുവിലേക്ക് കൊണ്ടുപോകും. കാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് മടങ്ങുക.
ആംസ്റ്റര്‍ഡാം: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയായി ഡച്ച് ഗവേഷകന്‍റെ പ്രവചനം. നെതർലാൻഡിലെ ആംസ്റ്റർഡാം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സോളാർ സിസ്റ്റം ജ്യോമെട്രി സർവേയിലെ (എസ്എസ്ജിഇഒഎസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗർ ബീറ്റ്സിൻ്റെ പ്രവചനമാണ് ചർച്ചാ വിഷയം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം മധ്യ, തെക്കൻ തുർക്കി, ജോർദാൻ, സിറിയ, ലെബനൻ എന്നിവിടങ്ങളിൽ ഉടൻ തന്നെ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രവചനം. ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്‍റെ പ്രവചനം. ഹൂഗർ ബീറ്റ്സ് തന്‍റെ പ്രവചനം ട്വിറ്ററിൽ പ്രസിദ്ധീകരിച്ചെങ്കിലും കൂടുതൽ ശ്രദ്ധ ലഭിച്ചിരുന്നില്ല. ഹൂഗർ ബീറ്റ്സ് ഒരു വ്യാജ ശാസ്ത്രജ്ഞനാണെന്ന് പല കോണുകളിൽ നിന്നും പ്രതികരണങ്ങളും ഉണ്ടായി. എന്നിരുന്നാലും, പ്രവചനം പുറത്തുവന്ന് മൂന്നാം ദിവസമായ തിങ്കളാഴ്ച തുർക്കിയിലും സിറിയയിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ അയ്യായിരത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാദേശിക സമയം പുലർച്ചെ നാല് മണിയോടെയാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു…
