Author: News Desk

കൊച്ചി: നെടുമ്പാശേരി ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഡിജിസിഎയും കോസ്റ്റ് ഗാർഡും. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റൺവേയിൽ നിന്ന് അഞ്ച് മീറ്റർ അകലെയാണ് ഹെലികോപ്റ്റർ തകർന്നു വീണത്. മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മലയാളിയും കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാൻഡന്‍റുമായ വിപിൻ ആണ് ഹെലികോപ്റ്റർ പറത്തിയത്. കമാൻഡന്‍റ് സിഇഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ല എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ സുനിൽ ലോട്ലയ്ക്ക് പരിക്കേറ്റു. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്റർ ഉയർത്തിയ ശേഷമാണ് തുറന്നത്.

Read More

ന്യൂഡല്‍ഹി: ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നർമ്മം കൊണ്ട് പ്രേക്ഷക ഹൃദയം നിറച്ച ഇന്നസെന്‍റ് എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.  “മുതിർന്ന നടനും മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ ദുഖിക്കുന്നു. പ്രേക്ഷകരെ ആകർഷിച്ചതിനും നർമ്മം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം നിറച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു” പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.  ഞായറാഴ്ച രാത്രി 10.30 ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ വെച്ചാണ് ഇന്നസെന്റ് മരിച്ചത്. മാർച്ച് മൂന്നിന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്രയും ദിവസം പിടിച്ചു നിർത്തിയിരുന്നത്.

Read More

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സംവിധായകനാണ് ഷങ്കർ. അദ്ദേഹത്തിൻ്റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം തെലുങ്കിലാണ്. രാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.’ഗെയിം ചേഞ്ചർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാം ചരണിന്‍റെ ജന്മദിനത്തിലായിരുന്നു പ്രഖ്യാപനം. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രം നിർമ്മിക്കുന്നത് ദിൽ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, സമുദ്രക്കനി, എസ്.ജെ സൂര്യ, ശ്രീകാന്ത്, സുനിൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ്.യു വെങ്കിടേശൻ, ഫര്‍ഹാസ് സാംജി, വിവേക് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സഹനിർമ്മാണം ഹർഷിത്, ഛായാഗ്രഹണം എസ് തിരുനാവുക്കരശ്, സംഗീതം എസ് തമൻ. 2021 ന്‍റെ ആദ്യ പാദത്തിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കമൽ ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 ആണ് ശങ്കറിന്‍റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം.

Read More

കുവൈത്ത് സിറ്റി: ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്ത മഴയിൽ കുവൈറ്റിൽ പലയിടത്തും വെള്ളക്കെട്ട്. ഇതോടെ നിരവധി പ്രധാന റോഡുകൾ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ, ഹവല്ലി, കേപിറ്റൽ, ജഹ്റ ഗവർണറേറ്റുകളിലൂടെ കടന്നുപോകുന്ന റോഡുകളാണ് അടച്ചത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, കുവൈറ്റിൽ അർദ്ധരാത്രിയോടെ മർദ്ദം ഉയർന്ന് മൂടൽമഞ്ഞ് കൂടാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കാറ്റ് തെക്കുകിഴക്ക് നിന്ന് തെക്കുപടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ നീങ്ങുമെന്നും ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും കടൽ തിരമാലകൾ 7 അടിയിലധികം ഉയരുമെന്നും അബ്ദുൽ അസീസ് അൽ ഖറവി പറഞ്ഞു. ബുധൻ, വ്യാഴം ദിവസങ്ങളിൽ പകൽ ഊഷ്മളമായ താപനിലയും രാത്രി തണുപ്പും അനുഭവപ്പെടുമെന്നും വ്യക്തമാക്കി.

Read More

തിരുവനന്തപുരം: വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളിൽ വണ്ടുകൾ വില്ലൻമാരാകുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ സർവേ റിപ്പോർട്ട്. വണ്ടുകൾ ഇന്ധന പൈപ്പ് തുരക്കുകയും ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. വാഹനങ്ങൾ ഓടുമ്പോൾ ഉണ്ടാകുന്ന തീപിടിത്തത്തിന്‍റെ പ്രധാന കാരണം ഷോർട്ട് സർക്യൂട്ടുകളാണെന്നും സർവേ കണ്ടെത്തി. കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഓടുന്നതിനിടെ വാഹനങ്ങൾക്ക് തീപിടിച്ചുള്ള അപകടങ്ങളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഓൺലൈൻ സർവേ നടത്തിയത്. തീപിടുത്തത്തിലോ സമാനമായ അപകടങ്ങളിലോ ഉൾപ്പെട്ട 150 പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ 11 ഇടങ്ങളിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. 133 ഇടങ്ങളിൽ ഇന്ധന ചോർച്ചയാണ് പ്രശ്നം. തുരപ്പന്‍ വണ്ടാണ് ഇന്ധന ചോർച്ചയ്ക്ക് കാരണം. നെസ്റ്റസ് മ്യൂട്ടിലാറ്റസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ വണ്ടുകളെ പെട്രോളിലെ എഥനോൾ ആകർഷിക്കുന്നു. ഇത് കുടിക്കാനായി റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന പമ്പ് തുരക്കും. അതുവഴി ചോർച്ചയ്ക്കും തീപിടുത്തത്തിനും കാരണമാകുന്നു. പെട്രോൾ വാഹനങ്ങളിലാണ്…

Read More

മലേഗാവ്: സവർക്കർ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറിനെതിരായ അപകീർത്തികരമായ ഒരു പരാമർശവും സഹിക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇത്തരം പരിഹാസങ്ങൾ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കുമെന്നും ഉദ്ധവ് മുന്നറിയിപ്പ് നൽകി. സവർക്കർ തന്‍റെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ പരിഹസിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടുനിൽക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. 14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സങ്കൽപ്പിക്കാനാവാത്ത പീഡനമാണ് സവർക്കർ ഏറ്റുവാങ്ങിയത്. അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് നമുക്ക് വായിക്കാൻ മാത്രമേ കഴിയൂ. അതൊരു തരം ത്യാഗമാണ്. സവർക്കറിനെതിരായ അപകീർത്തികരമായ ഒരു പരാമർശവും പ്രോത്സാഹിപ്പിക്കില്ലെന്നും താക്കറെ പറഞ്ഞു.

Read More

ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കും. റിസോർട്ട് പൊളിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആകെയുള്ള 55 കെട്ടിടങ്ങളിൽ 54 എണ്ണം പൊളിച്ചുമാറ്റി. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു. വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുകയാണ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത രീതിയിലാണ് പൊളിക്കൽ നടത്തുന്നത്. വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഈ മാസം 28ന് മുമ്പ് എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നീക്കം ചെയ്ത ശേഷമാണ് ഇതുവരെ റിസോർട്ടിലെ വില്ലകൾ പൊളിച്ചുനീക്കിയത്. കാപികോ റിസോർട്ടിന്‍റെ പ്രധാന കെട്ടിടം കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് പൊളിച്ചുനീക്കുന്നത്. ഈ മാസം 28നകം റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 15 നാണ് പൊളിക്കൽ പ്രക്രിയ ആരംഭിച്ചത്. എന്നാൽ 54 വില്ലകൾ മാത്രമാണ് ഇതുവരെ പൊളിച്ചുനീക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ കെട്ടിടം മുഴുവൻ പൊളിച്ചുനീക്കിയില്ലെങ്കിൽ ചീഫ്…

Read More

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പാർട്ടി എംപിമാരോട് കറുത്ത വസ്ത്രം ധരിച്ച് വരാൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന സൂചനകൾ ശക്തമായിരിക്കെയാണ് പ്രതിഷേധം കടുപ്പിക്കാനുളള കോൺഗ്രസിന്‍റെ നീക്കം. മറ്റ് പ്രതിപക്ഷ പാർട്ടികളും രാഹുൽ വിഷയത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരും. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിൽ ഉന്നയിക്കും. ബജറ്റ് സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ദിവസങ്ങളിൽ അഞ്ച് ബില്ലുകൾ പാസാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാർലമെന്‍റിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് പ്രതിഷേധം.

Read More

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കളിക്കാർക്കിടയിൽ ഈഗോ ഉണ്ടെന്ന വസ്തുത തള്ളിക്കളയാതെ ശിഖർ ധവാൻ. ഈഗോ മനുഷ്യസഹജമാണെന്നാണു ധവാൻ പറയുന്നത്. ഈഗോ വളരെ സാധാരണമായ ഒരു കാര്യമാണ്. ഏകദേശം 220 ദിവസത്തോളം ഞങ്ങൾ ഇന്ത്യൻ ടീമിൽ ഒരുമിച്ചുണ്ടായിരുന്നു. ചിലപ്പോൾ ആളുകൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാമെന്നും ധവാൻ പറഞ്ഞു. താൻ രോഹിത് ശർമ്മയെക്കുറിച്ചോ വിരാട് കോഹ്ലിയെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. അതൊരു സാധാരണ കാര്യമാണ്. എല്ലാ സപ്പോർട്ട് സ്റ്റാഫുകളെയും മാനേജർമാരെയും ചേർത്ത് ഇന്ത്യൻ ടീമിൽ 40 ഓളം അംഗങ്ങളുണ്ടാകും. അവിടെ ചില തർക്കങ്ങൾ ഉണ്ടാകും. കാര്യങ്ങൾ പുരോഗമിക്കുമ്പോൾ പരസ്പര സ്നേഹവും വർദ്ധിക്കുമെന്നും ശിഖർ ധവാൻ പറഞ്ഞു. ഇന്ത്യൻ ടീമിൽ തന്നേക്കാൾ ഇപ്പോൾ നന്നായി കളിക്കുന്നത് ശുഭ്മാൻ ഗിൽ ആണെന്നും അദ്ദേഹം പറഞ്ഞു. ശുഭ്മാൻ ഗിൽ ഇന്ത്യയ്ക്കായി കൂടുതൽ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഞാൻ സെലക്ടറാണെങ്കിൽ ശുഭ്മാൻ ഗില്ലിനാണ് കൂടുതൽ അവസരങ്ങൾ നൽകുക. തനിക്ക് മുകളിൽ ശുഭ്മൻ ഗില്ലിനെ കളിപ്പിക്കുമെന്നും ശിഖർ ധവാൻ പറഞ്ഞു.

Read More

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ ഇന്നലെയുണ്ടായ തീ പൂർണമായും അണച്ചു. കൂടുതൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്ത് അഗ്നിശമന സേന തുടരുകയാണ്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോൾ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്. ബ്രഹ്മപുരത്തെ സെക്ടർ ഒന്നിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. സെക്ടർ 1 ൽ നിക്ഷേപിച്ച വലിയ തോതിലുള്ള മാലിന്യത്തിന്‍റെ അടിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. നേരത്തെ ബ്രഹ്മപുരത്ത് ഉണ്ടായ തീപിടിത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്ലാന്‍റിലെ തീയും പുകയും പൂർണമായും അണച്ചത്.

Read More