മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കളിക്കാർക്കിടയിൽ ഈഗോ ഉണ്ടെന്ന വസ്തുത തള്ളിക്കളയാതെ ശിഖർ ധവാൻ. ഈഗോ മനുഷ്യസഹജമാണെന്നാണു ധവാൻ പറയുന്നത്. ഈഗോ വളരെ സാധാരണമായ ഒരു കാര്യമാണ്. ഏകദേശം 220 ദിവസത്തോളം ഞങ്ങൾ ഇന്ത്യൻ ടീമിൽ ഒരുമിച്ചുണ്ടായിരുന്നു. ചിലപ്പോൾ ആളുകൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാമെന്നും ധവാൻ പറഞ്ഞു.
താൻ രോഹിത് ശർമ്മയെക്കുറിച്ചോ വിരാട് കോഹ്ലിയെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. അതൊരു സാധാരണ കാര്യമാണ്. എല്ലാ സപ്പോർട്ട് സ്റ്റാഫുകളെയും മാനേജർമാരെയും ചേർത്ത് ഇന്ത്യൻ ടീമിൽ 40 ഓളം അംഗങ്ങളുണ്ടാകും. അവിടെ ചില തർക്കങ്ങൾ ഉണ്ടാകും. കാര്യങ്ങൾ പുരോഗമിക്കുമ്പോൾ പരസ്പര സ്നേഹവും വർദ്ധിക്കുമെന്നും ശിഖർ ധവാൻ പറഞ്ഞു.
ഇന്ത്യൻ ടീമിൽ തന്നേക്കാൾ ഇപ്പോൾ നന്നായി കളിക്കുന്നത് ശുഭ്മാൻ ഗിൽ ആണെന്നും അദ്ദേഹം പറഞ്ഞു. ശുഭ്മാൻ ഗിൽ ഇന്ത്യയ്ക്കായി കൂടുതൽ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഞാൻ സെലക്ടറാണെങ്കിൽ ശുഭ്മാൻ ഗില്ലിനാണ് കൂടുതൽ അവസരങ്ങൾ നൽകുക. തനിക്ക് മുകളിൽ ശുഭ്മൻ ഗില്ലിനെ കളിപ്പിക്കുമെന്നും ശിഖർ ധവാൻ പറഞ്ഞു.