- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
Author: News Desk
ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ്. ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേന്ദ്രസർക്കാരിനും ഗുജറാത്ത് സർക്കാരിനും ജയിൽ മോചിതരായ പ്രതികൾക്കുമാണ് നോട്ടീസയച്ചിരിക്കുന്നത്. ജയിൽ മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാനും കോടതി നിർദേശിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. വാദത്തിനിടെ ജസ്റ്റിസ് കെ.എം.ജോസഫിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് സുപ്രധാനമായ ചില ചോദ്യങ്ങളും ഉന്നയിച്ചു. മഹാരാഷ്ട്രയിലാണ് പ്രതികളുടെ വിചാരണ നടന്നത്. അവിടെയുള്ള കോടതിയാണ് ഇവരെ ശിക്ഷിച്ചത്. പിന്നെ ശിക്ഷയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും, മൂന്ന് വയസുള്ള മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെയായിരുന്നു ബിൽക്കിസ് ബാനു ഹർജി നൽകിയത്.
തിരുവനന്തപുരം: 27ന് (തിങ്കൾ) വൈകിട്ട് 5.30 മുതൽ 28ന് (ചൊവ്വ) രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 0.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാക്കാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം അപകടമേഖലകളിൽ നിന്ന് മാറി താമസിക്കണം. മത്സ്യബന്ധന വള്ളങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം ഉണ്ടായിരിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദവും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇന്ത്യൻ താരം നിതീഷ് റാണ നയിക്കും. പരിക്ക് കാരണം ശ്രേയസ് അയ്യർ പുറത്തായതിനെ തുടർന്നാണ് റാണയ്ക്ക് ക്യാപ്റ്റൻസി ലഭിച്ചത്. നൈറ്റ് റൈഡേഴ്സാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2018 മുതൽ റാണ നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമാണ്. 29 കാരനായ താരം ടീമിനായി കളിച്ച എല്ലാ സീസണുകളിലും 300 ലധികം റൺസ് നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി ടീമിനെ നയിച്ച പരിചയവും റാണയ്ക്കുണ്ട്. ബാക്ക് ഇഞ്ച്വറിയെ തുടർന്നാണ് ശ്രേയസിന് ഐപിഎൽ നഷ്ടമാകുന്നത്. അതേസമയം, സീസണിലെ ഏതെങ്കിലും ഘട്ടത്തിൽ ശ്രേയസ് ഒരു തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നൈറ്റ് റൈഡേഴ്സ് അറിയിച്ചു. വെസ്റ്റ് ഇൻഡീസ് താരങ്ങളായ സുനിൽ നരെയിൻ, ഷർദുൽ ഠാക്കൂർ എന്നിവരെയും ക്യാപ്റ്റൻസി ചുമതലയിലേക്ക് പരിഗണിച്ചിരുന്നതായാണ് സൂചന.
അബുദാബി: യു.എ.ഇയിൽ ഇന്നും നാളെയും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എമിറേറ്റുകളുടെ ചില ഭാഗങ്ങളിൽ മുന്നറിയിപ്പ് നൽകുകയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. അൽ ഫലാഹ്, ബനി യാസ്, അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ, അൽ ഐനിന്റെ ചില ഭാഗങ്ങൾ, അൽ ദഫ്ര മേഖല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ നേരിയ മഴ ലഭിച്ചു. ഇന്ന് ദുബായിൽ 32 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസും വരെ താപനില എത്തുമെങ്കിലും ചില സമയങ്ങളിൽ മേഘാവൃതമായിരിക്കുമെന്ന് എൻസിഎം അറിയിച്ചിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ചിലപ്പോൾ പൊടിയും മേഘാവൃതവുമായിരിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്ക്, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നേരിയ കാറ്റിനും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ചൊവ്വാഴ്ചയും സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ താപനിലയിൽ കാര്യമായ കുറവുണ്ടാകും. ബുധനാഴ്ചയോടെ മഴ കുറയും. ദുബായിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ 27…
തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിനൊരുങ്ങി ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണ്ണാഭരണങ്ങളിൽ പഴയ ഹാൾമാർക്കിംഗ് മുദ്ര നീക്കം ചെയ്ത് പുതിയ ഹാൾമാർക്കിംഗ് മുദ്ര (എച്ച്.യു.ഐ.ഡി) പതിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, ആറ് മാസം സമയം നൽകണം എന്നും ആവശ്യപ്പെട്ടാണ് സമരം. ഇതിന്‍റെ ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഏപ്രിൽ ഒന്നിന് കരിദിനം ആചരിക്കും. ഏപ്രിൽ മൂന്നിന് കൊച്ചിയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഓഫീസിന് മുന്നിൽ ധർണ നടത്താനും, ഏപ്രിൽ അഞ്ചിന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്താനും സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമായതായി ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
കാബുൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് സ്ഫോടനം നടന്നത്. മൂന്ന് മാസത്തിനിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ ചാവേർ ആക്രമണമാണിത്. വിദേശകാര്യ മന്ത്രാലയത്തിന് സമീപമുള്ള വാണിജ്യ കേന്ദ്രത്തിന് മുന്നിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. ചാവേറിനെ സുരക്ഷാ സേന തിരിച്ചറിഞ്ഞെങ്കിലും പിടിയിലാകുന്നതിനുമുമ്പ് തന്നെ പൊട്ടിത്തെറിച്ചതായി അധികൃതർ പറഞ്ഞു. പരിക്കേറ്റവരിൽ മൂന്ന് അഫ്ഗാൻ സൈനികരും ഉൾപ്പെടുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
മസ്കത്ത് : വരും മണിക്കൂറുകളിൽ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, നോർത്ത് ബാത്തിന, ബുറൈമി, ദാഹിറ, സൗത്ത് ബാത്തിന, ദാഖിലിയ, മസ്കറ്റ്, സൗത്ത് ശർഖിയ, നോർത്ത് ശർഖിയ, അൽ വുസ്ത, ദോഫർ ഗവർണറേറ്റുകളിലാണ് ശക്തമായ മിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യത. വിവിധ സ്ഥലങ്ങളിൽ 30 മില്ലീമീറ്റർ മുതൽ 80 മില്ലീമീറ്റർ വരെ മഴ ലഭ്യമായേക്കും. ഇടിമിന്നലുള്ള സമയത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചു. ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരും.
ജിയോന്‍ജു: 960-ാമത്തെ ശ്രമത്തിൽ ലൈസൻസ് നേടി 69 കാരി. ദക്ഷിണ കൊറിയയിലെ ജിയോന്‍ജു സ്വദേശിനിയായ ചാ സാ സൂനാണ് ലൈസന്‍സിനായുള്ള പ്രയത്നം പ്രായത്തിന്‍റെ വെല്ലുവിളികളിലും മറക്കാതിരുന്നത്. 2005 ഏപ്രിലിലായിരുന്നു ലൈസൻസ് നേടാനുള്ള ആദ്യ ശ്രമം നടത്തിയത്. അത് പരാജയപ്പെട്ടു. ഇതിൽ തളരാതെ ചാ സാ സൂൻ ലൈസൻസിനായുള്ള പരിശ്രമം തുടർന്ന് കൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ ആഴ്ചയിൽ അഞ്ച് ദിവസം പരീക്ഷ എഴുതുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. 950ാമത്തെ പരിശ്രമത്തിലാണ് ചാ സാ സൂന്‍ എഴുത്ത് പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. എന്നിരുന്നാലും, പത്താമത്തെ പരീക്ഷണത്തിൽ തന്നെ പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയാക്കിയിരുന്നു. ലൈസൻസ് ലഭിക്കാനുള്ള ശ്രമങ്ങൾക്കായി ചാ സാ സൂൻ ഏകദേശം 11 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് തവണ എഴുതിയിരുന്ന പരീക്ഷ പിന്നീട് ചാ സാ സൂൻ ആഴ്ചയിൽ രണ്ട് തവണയാക്കി ചുരുക്കി. ഇത്രവേഗം പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചാ സാ സൂനിന്റെ പരിശീലകൻ പറഞ്ഞു. ദക്ഷിണ കൊറിയയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വകുപ്പിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വിൽക്കാൻ സൗകര്യമൊരുക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ‘ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്’ എന്ന പേരിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ ഇന്ന് രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിലും, 14 ജില്ലകളിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർമാരുടെ ഓഫീസുകളിലും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഫുഡ് സേഫ്റ്റി ലാബുകളിലുമാണ് വിജിലൻസ് ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്.
അബുദാബി: റമദാനിൽ ലോകത്തിന്‍റെ പട്ടിണി അകറ്റാൻ യു.എ.ഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷ്യ പദ്ധതിക്ക് വലിയ ജനപിന്തുണ. ഒരാഴ്ചയ്ക്കുള്ളിൽ 247 ദശലക്ഷം ദിർഹമാണ് സമാഹരിച്ചത്. വ്യക്തികളും ബിസിനസുകാരും ഉൾപ്പെടെ 13,220 പേരാണ് ഈ തുക സംഭാവന ചെയ്തത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞയാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അർഹരായവരെ കണ്ടെത്തി ഭക്ഷണം കൈമാറും. രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവർക്കും പങ്കാളികളാകാൻ സാധിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.