ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇന്ത്യൻ താരം നിതീഷ് റാണ നയിക്കും. പരിക്ക് കാരണം ശ്രേയസ് അയ്യർ പുറത്തായതിനെ തുടർന്നാണ് റാണയ്ക്ക് ക്യാപ്റ്റൻസി ലഭിച്ചത്. നൈറ്റ് റൈഡേഴ്സാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
2018 മുതൽ റാണ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാണ്. 29 കാരനായ താരം ടീമിനായി കളിച്ച എല്ലാ സീസണുകളിലും 300 ലധികം റൺസ് നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി ടീമിനെ നയിച്ച പരിചയവും റാണയ്ക്കുണ്ട്.
ബാക്ക് ഇഞ്ച്വറിയെ തുടർന്നാണ് ശ്രേയസിന് ഐപിഎൽ നഷ്ടമാകുന്നത്. അതേസമയം, സീസണിലെ ഏതെങ്കിലും ഘട്ടത്തിൽ ശ്രേയസ് ഒരു തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നൈറ്റ് റൈഡേഴ്സ് അറിയിച്ചു. വെസ്റ്റ് ഇൻഡീസ് താരങ്ങളായ സുനിൽ നരെയിൻ, ഷർദുൽ ഠാക്കൂർ എന്നിവരെയും ക്യാപ്റ്റൻസി ചുമതലയിലേക്ക് പരിഗണിച്ചിരുന്നതായാണ് സൂചന.