തിരുവനന്തപുരം: 27ന് (തിങ്കൾ) വൈകിട്ട് 5.30 മുതൽ 28ന് (ചൊവ്വ) രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 0.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാക്കാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം അപകടമേഖലകളിൽ നിന്ന് മാറി താമസിക്കണം. മത്സ്യബന്ധന വള്ളങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം ഉണ്ടായിരിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദവും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.