Author: News Desk

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെന്നസിയിൽ നടന്ന വെടിവയ്പിൽ പ്രതികരിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. ‘ഇതൊരു രോഗമാണ്,’ വെടിവയ്പിനെക്കുറിച്ച് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾക്കെതിരെ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, അത്തരം ആക്രമണങ്ങൾ രാജ്യത്തിന്‍റെ ആത്മാവിനെ കീറിമുറിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. ഇതൊരു രോഗമാണ്. എന്താണ് സംഭവിച്ചതെന്നും എങ്ങനെ സംഭവിച്ചുവെന്നും അന്വേഷിക്കുകയാണ്. ഇത് ഹൃദയഭേദകമാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. തോക്ക് അക്രമം തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇത് നമ്മുടെ സമൂഹങ്ങളെ ശിഥിലമാക്കുകയും ഈ രാജ്യത്തിന്‍റെ ആത്മാവിനെ കീറിമുറിക്കുകയും ചെയ്യുന്നു. നമ്മുടെ സ്കൂളുകൾ ജയിലുകളായി മാറാതിരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.  വെടിവയ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരുമാണ് മരിച്ചത്. നാഷ്‌വില്ലിയിലെ ഒരു സ്കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. 28 കാരിയായ പൂർവ്വ വിദ്യാർത്ഥിയായ ഓഡ്രി ഹേൽ ആണ് അക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചു. അക്രമി കൊല്ലപ്പെട്ടതായി നാഷ്‌വില്ലി പോലീസ് അറിയിച്ചു. 

Read More

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണം. മാലിന്യത്തിൻ്റെ അടി തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്‍റിൽ കൂടുതൽ തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്ലാന്‍റിലെ ജീവനക്കാരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സി.സി.ടി.വി കാമറകളും മൊബൈൽ ഫോണുകളും പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് അട്ടിമറി നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് നൽകിയതെന്ന് പൊലീസ് പറഞ്ഞു. 

Read More

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ച സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിനൊരുങ്ങുന്നു. ആരോഗ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുന്നതെന്നും ഹർഷിന പറഞ്ഞു. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നിൽ ഫെബ്രുവരി അവസാനവാരം ഹർഷിന സമരം തുടങ്ങിയപ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് രണ്ടാഴ്ചക്കകം പ്രശ്ന പരിഹാരം കാണുമെന്നായിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ പരിശോധനയ്ക്ക് ശേഷം ഉടൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് വിളിച്ചപ്പോഴും പ്രതികരണമുണ്ടായില്ലെന്നും ഹർഷിന പറഞ്ഞു. 

Read More

മൂന്നാർ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ സ്ഥിരം പ്രശ്നക്കാരനായ അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ള വനംവകുപ്പ് സംഘങ്ങളുടെ രൂപീകരണം ഇന്ന് നടക്കും. എട്ട് ഗ്രൂപ്പുകളെയാണ് രൂപീകരിക്കേണ്ടത്. ആരൊക്കെ എന്തൊക്കെ ജോലികൾ ചെയ്യണമെന്ന് വിശദീകരിച്ച് നൽകും. മറ്റ് വകുപ്പുകളെ ഉൾപ്പെടുത്തി നാളെ മോക്ക് ഡ്രിൽ നടത്താനാണ് നിലവിലെ തീരുമാനം. കോടതി വിധിയെ അനുകൂലമാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും വനംവകുപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. വിധി അനുകൂലമായാൽ അടുത്ത ദിവസം തന്നെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കാൻ നിരീക്ഷകരുടെ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള ആർ.ആർ.ടിയും, ഡോ.അരുൺ സക്കറിയയും ചിന്നക്കനാലിൽ തുടരുകയാണ്.  കഴിഞ്ഞ 18 വർഷത്തിനിടയിൽ 180 ഓളം കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തതായാണ് കണക്ക്. 2005 മുതൽ വീടുകൾ, റേഷൻ കടകൾ, ഏലം സ്റ്റോറുകൾ എന്നിവയുൾപ്പെടെ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ നശിപ്പിച്ചതായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 23 എണ്ണം ഈ വർഷം നശിപ്പിച്ചതാണ്.

Read More

തൃശൂർ: അരനൂറ്റാണ്ടോളം മലയാളത്തിന്‍റെ ചിരിയായിരുന്ന ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്. സംസ്കാരം രാവിലെ 10ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ നടക്കും. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. സിനിമാലോകം ഒന്നടങ്കം പ്രിയസുഹൃത്തിനെ അവസാനമായി കാണാനെത്തി. മുൻ എം.പി കൂടിയായ ഇന്നസെന്‍റിന് അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.  ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. പ്രേക്ഷകരുടെ ജീവിതത്തിൽ നർമ്മം നിറച്ച ഇന്നസെന്‍റ് എന്നും ഓർമിക്കപ്പെടും, അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു. മലയാള സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന ഇന്നസെന്‍റിന്‍റെ വിയോഗം പ്രിയപ്പെട്ടവ‍ര്‍ക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. 

Read More

കൊൽക്കത്ത: ആൻഡമാനിലെ ആവെസ് ദ്വീപിലെ ബീച്ചിൽ നിന്ന് ‘പ്ലാസ്റ്റിക് പാറക്കഷണം’ കണ്ടെത്തി. കടൽത്തീരത്ത് പതിവ് പരിശോധന നടത്തുകയായിരുന്ന മറൈൻ ബയോളജിസ്റ്റുകളുടെ സംഘമാണ് പാറക്കഷണം കണ്ടെത്തിയത്. പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്നറിയപ്പെടുന്ന ഇവ പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ ഒരു പുതിയ രൂപമാണ്. പോളി എത്‌ലിനും പോളി വിനൈൽ ക്ലോറൈഡും അടങ്ങിയ പ്ലാസ്റ്റിക്കിലെ സംയുക്തങ്ങൾ മണ്ണും പാറക്കഷണങ്ങളും കക്കകളും മറ്റുള്ളവയുമായി ചേർന്ന് പാറക്കഷണമായി രൂപപ്പെടുന്നതിനെയാണ് പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്നു പറയുന്നത്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് പ്ലാസ്റ്റിഗ്ലോമെറേറ്റ് ലഭിക്കുന്നതെന്ന് കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ ബയോളജിക്കൽ സയൻസസ് പ്രൊഫസർ പുണ്യശ്ലോകെ ഭാദുരി വ്യക്തമാക്കി.

Read More

കൊൽക്കത്ത: രാജ്യത്തിന്‍റെ ഭരണഘടനയെ ദുരന്തത്തിൽ നിന്ന് രക്ഷിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അഭ്യർഥിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ സന്ദർശനത്തിനെത്തിയ ദ്രൗപതി മുർമുവിനെ സ്വീകരിക്കാൻ ചേർന്ന യോഗത്തിലാണ് മമതയുടെ പരാമർശം. ‘ഗോൾഡൻ ലേഡി’ എന്ന് അഭിസംബോധന ചെയ്താണ് മമത രാഷ്ട്രപതിയെ സ്വാഗതം ചെയ്തത്. “മാഡം പ്രസിഡന്‍റ്, ഈ രാജ്യത്തെ ഭരണഘടനയുടെ തലപ്പത്ത് നിങ്ങളാണ്. ഈ രാജ്യത്തിന്‍റെ ഭരണഘടനയെയും ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ മൗലികാവകാശങ്ങളെയും സംരക്ഷിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഒരു ദുരന്തത്തിൽ നിന്ന് ഭരണഘടനയെ രക്ഷിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” മമത ബാനർജി പറഞ്ഞു. വിവിധ സമുദായങ്ങളിൽപ്പെട്ട ആളുകൾ കാലങ്ങളായി ഒരുമിച്ച് കഴിയുന്ന പാരമ്പര്യമാണ് രാജ്യത്തിനുള്ളതെന്നും അവർ പറഞ്ഞു. തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് രാഷ്ട്രപതി ബംഗാളിലെ ജനങ്ങളോട് നന്ദി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ബംഗാളിലെത്തിയത്.

Read More

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയുമായി ബന്ധപ്പെട്ട് ഭാവി നടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ യോഗം ചേർന്നു. കേന്ദ്രസർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ച് സമരം തുടരാനും യോഗം തീരുമാനിച്ചു. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ തിങ്കളാഴ്ച പാർലമെന്‍റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിച്ച് എത്തിയിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലായിരുന്നു യോഗം ചേർന്നത്. 16 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക വസതി ഒഴിയാനുള്ള നിർദേശത്തിൽ രാഹുലിന് ആശങ്കയില്ലെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാർ എന്തുതന്നെ ചെയ്താലും രാജ്യത്തെ ജനാധിപത്യമാണ് ഏറ്റവും വലിയ വിഷയം. അതാണ് രാഹുൽ പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തുചേർന്നു. ഞങ്ങൾ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തു. ഇപ്പോഴുള്ള അതേ ഊർജത്തോടെ…

Read More

നാഷ്‌വില്ലെ: അമേരിക്കയിലെ ടെനിസിയില്‍ നാഷ്‌വില്ലെയിലെ സ്വകാര്യ സ്കൂളിൽ വെടിവെപ്പ്. ദി കവനന്റ് സ്കൂളിലാണ് വെടിവെപ്പ് നടന്നത്. അക്രമി കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് കുട്ടികൾ മരിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രീ-സ്കൂൾ മുതൽ ആറാം ക്ലാസ് വരെ ഈ സ്കൂളിൽ ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്.

Read More

ഷാർജ: രണ്ട് വർഷത്തിന് ശേഷം പാകിസ്ഥാൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ അബ്ദുള്ള ഷഫീഖിന് നാണക്കേടിന്റെ റെക്കോർഡ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടി 20 മത്സരങ്ങളിലും ഒരു റൺസ് പോലും നേടാതെ താരം പുറത്തായി. തുടർച്ചയായ നാല് ടി 20 മത്സരങ്ങളിൽ ഒരു റൺസ് പോലും നേടാതെ പുറത്തായ കളിക്കാരനായി ഷഫീഖ് മാറി. അഫ്ഗാനിസ്ഥാനെതിരായ ഇന്നലത്തെ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെയാണ് നാണക്കേടിന്റെ റെക്കോർഡ് ഷെഫീക്കിന്റെ പേരിലായത്. 2020 ലെ രണ്ട് മത്സരങ്ങളിലും 2023ൽ കളിച്ച രണ്ട് മത്സരങ്ങളിലും പൂജ്യത്തിനാണ് താരം പുറത്തായത്. 2020ൽ ന്യൂസീലൻഡിനെതിരെ ഓക്‌‍ലൻഡിൽ നടന്ന ട്വന്റി20യിൽ നേരിട്ട രണ്ടാം പന്തിൽ ഷെഫീക്ക് പുറത്തായിരുന്നു. ഹാമിൽട്ടനിൽ നടന്ന രണ്ടാം മത്സരത്തിന്‍റെ രണ്ടാം പന്തിലും അദ്ദേഹം പുറത്തായിരുന്നു. അതിന് ശേഷം ഈ വർഷമാണ് താരത്തിന് ട്വന്റി20യിൽ ദേശീയ ടീമിൽ അവസരം ലഭിച്ചത്. അപ്പോഴും ഫലം നിരാശ തന്നെ. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 യിൽ അസ്മത്തുല്ല ഒമർസായിയുടെ പന്തിലും രണ്ടാം മത്സരത്തിൽ ഫസൽഹഖ്…

Read More