Author: News Desk

ഡൽഹി: ഇന്ത്യൻ എയർഫോഴ്സ് ദിനത്തിൽ തിളങ്ങി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ വ്യോമസേനക്ക് സമ്മാനിച്ച ഡകോട്ട വിമാനം. ശനിയാഴ്ച ചണ്ഡീഗഡിൽ നടന്ന 90-ാമത് ഇന്ത്യൻ വ്യോമസേനാ ദിനാഘോഷത്തിൽ വിന്‍റേജ് ഡക്കോട്ട ഡിസി3 വിപി 905 എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2018 മെയ് മാസത്തിൽ മന്ത്രി രാജീവ് ചന്ദ്രശേഖർ തന്റെ പിതാവും മുൻ എയർ കമ്മഡോറുമായ എം കെ ചന്ദ്രശേഖറിനു വേണ്ടിയാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഡക്കോട്ട സമ്മാനിച്ചത്. ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയ ആദ്യ പ്രധാന വിമാനമാണ് ഡക്കോട്ട. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെ 1947-48ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ഡക്കോട്ട നിർണ്ണായക പങ്ക് വഹിച്ചു. 1947ൽ, കശ്മീരിലെ ഗോത്ര തീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് നഗരത്തെയും വിമാനത്താവളത്തെയും രക്ഷിക്കാൻ സായുധ സേനയെ ശ്രീനഗറിലേക്ക് കൊണ്ടുവന്നത് ഈ വിമാനത്തിലായിരുന്നു. 1947 ഒക്ടോബർ 27ന് മൂന്ന് ഡക്കോട്ട വിമാനങ്ങൾ സൈനികരുമായി ശ്രീനഗറിൽ ലാൻഡ് ചെയ്തു.

Read More

ആലപ്പുഴ: ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ബൈക്കിലെത്തിയ സംഘം ഡിവൈഎഫ്ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് 7.30 ഓടെയാണ് ആക്രമണം നടന്നത്.

Read More

ചണ്ഡിഗഡ്: 90-ാം വാർഷികം ഗംഭീരമായി ആഘോഷിച്ച് ഇന്ത്യൻ വ്യോമസേന. നവതി ആഘോഷങ്ങളുടെ ഭാഗമായി ചണ്ഡിഗഡിലെ സുഖ്ന തടാകത്തിന് മുകളിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തിയും ശേഷിയും പ്രദർശിപ്പിക്കുന്ന അഭ്യാസം നടന്നു. പ്രസിഡന്‍റ് ദ്രൗപദി മുർമു മുഖ്യാതിഥിയായിരുന്നു. ചണ്ഡിഗഡ് എയർഫോഴ്സ് സ്റ്റേഷനിൽ രാവിലെ നടന്ന ചടങ്ങിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ 90-ാം വാർഷികാഘോഷങ്ങൾക്ക് പുതുമകളോടെയാണ് തുടക്കമായത്. ചരിത്രത്തിലാദ്യമായാണ് വ്യോമസേനാ ദിനത്തിന്‍റെ ഔദ്യോഗിക ആഘോഷങ്ങൾ ഡൽഹിക്ക് പുറത്ത് നടന്നത്. ചണ്ഡീഗഢിലെ എയർബേസിൽ നടന്ന പരേഡോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. എയർ ചീഫ് മാർഷൽ വി ആർ ചൗധരി സല്യൂട്ട് സ്വീകരിച്ചു. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ വ്യോമാഭ്യാസം വൈകുന്നേരം 3 മണിക്ക് സുഖ്ന തടാകത്തിന് മുകളിൽ ആരംഭിച്ചു. പ്രസിഡന്‍റ് ദ്രൗപദി മുർമു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

Read More

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെപിസിസി. വിഷയത്തിലെ ചാനൽ ചർച്ചകളിൽ നിന്ന് നേതൃത്വം നേതാക്കളെ വിലക്കി. ഭാരവാഹികൾ പക്ഷം പിടിക്കുന്നത് നേരത്തെ വിലക്കിയിരുന്നു. ഇപ്പോൾ എല്ലാവർക്കും വിലക്ക് ഏർപ്പെടുത്താനാണ് കെപിസിസിയുടെ നീക്കം. ഇതിനിടെ കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ പരസ്യ പിന്തുണയെച്ചൊല്ലി തർക്കം രൂക്ഷമായി. തരൂർ നൽകിയ പരാതി പരിശോധിക്കുമെന്നും പരാതി കേരള നേതാക്കളെക്കുറിച്ചല്ലെന്നും തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. ജമ്മു കശ്മീർ നേതാവ് സൽമാൻ സോസ് നൽകിയ പരാതിയിൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിനാൽ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പാകെ എതിർപ്പ് അറിയിക്കാൻ തീരുമാനിച്ചെന്നും തരൂർ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർദ്ദേശത്തെ അവഗണിച്ച് മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുന്ന പിസിസികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശശി തരൂർ അതൃപ്തി അറിയിച്ചത്.

Read More

ദില്ലി: ഒക്ടോബർ 9 മുതൽ 11 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. തുടർന്ന് ഒക്ടോബർ 11ന് അദ്ദേഹം മധ്യപ്രദേശ് സന്ദർശിക്കും. ഒക്ടോബർ 9ന് വൈകുന്നേരം 5.30ന് മെഹ്സാനയിലെ മൊധേരയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വൈകീട്ട് 6.45ന് മോധേശ്വരി മാതാ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. രാത്രി 7.30ന് സൂര്യക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും. ഒക്ടോബർ 10ന് രാവിലെ 11 മണിക്ക് ബറൂച്ചിലെ അമോദിൽ പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദിലെ മോദി വിദ്യാഭ്യാസ സമുച്ചയം ഉച്ചകഴിഞ്ഞ് 3.15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് ജാംനഗറിൽ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഒക്ടോബർ 11ന് ഉച്ചയ്ക്ക് 2.15ന് അഹമ്മദാബാദിലെ അസർവ സിവിൽ ഹോസ്പിറ്റലിൽ പ്രധാനമന്ത്രി വിവിധ പദ്ധതികൾക്ക് തറക്കല്ലിടും. തുടർന്ന് അദ്ദേഹം ഉജ്ജയിനിയിലെ ശ്രീ മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് പോകും. വൈകിട്ട് 6.30ന് ശ്രീ മഹാകാൽ ലോക് സമർപ്പിക്കും. 7.15 ന് ഉജ്ജയിനിയിൽ നടക്കുന്ന…

Read More

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം തുടങ്ങിയവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമ‍ര്‍പ്പിച്ചു. വിശദമായ റിപ്പോർട്ട് എൻഫോഴ്സ്മെന്‍റ് ആർടിഒ എം കെ ജയേഷ് കുമാറാണ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. 18 പേജുള്ള റിപ്പോർട്ടിൽ അപകടത്തിന്‍റെ കാരണം, സാഹചര്യം, ബസിലെ നിയമലംഘനം എന്നിവ വിശദീകരിക്കുന്നു. അപകടത്തിന്‍റെ ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ചില കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട യാത്രക്കാരുടെയും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടകാരണമെന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞത്. ഇതിൽ വ്യക്തത വരുത്താനാണ് പൊലീസ് നടപടി. ജോമോനെ വടക്കാഞ്ചേരിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ബസ് ഉടമ അരുണിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക്…

Read More

തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2017ലാണ് താമരശ്ശേരി സ്വദേശി ഹർഷീന അഷ്റഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇതിനിടെ കത്രിക വയറിനുള്ളിൽ കുടുങ്ങിയെന്നാണ് പരാതി. കഴിഞ്ഞ അഞ്ച് വർഷമായി കത്രിക യുവതിയുടെ വയറ്റിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടിരുന്നു. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കത്രിക വയറ്റിൽ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു.

Read More

റിയാദ്: ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നവർ സൗദി അറേബ്യ സന്ദർശിക്കണമെന്ന് ഫുട്ബോൾ താരം ലയണൽ മെസി. നേരത്തെ ജിദ്ദ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം സഹിതമാണ് മെസി സൗദി അറേബ്യ സന്ദർശിക്കാൻ ആഹ്വാനം ചെയ്തത്. ലോകകപ്പ് കാണാന്‍ വരുന്നുണ്ടെങ്കില്‍, തനത് അറേബ്യന്‍ അനുഭവം അഗ്രഹിക്കുന്നുണ്ടെങ്കില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള അവസരം പാഴാക്കരുതെന്നാണ് മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുള്ളത്. നിലവില്‍ സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസഡറാണ് മെസ്സി. മെസിയെ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി ഇക്കഴിഞ്ഞ മേയ് പത്തിനാണ് സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖാത്തിബ് പ്രഖ്യാപിച്ചത്. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് അയല്‍ രാജ്യമായ സൗദി കൂടി സന്ദർശിക്കാൻ അവസരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബോൾ പ്രേമികൾക്കാണ് സൗദിയിൽ രണ്ടുമാസം തങ്ങാനുള്ള വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.

Read More

തിരുവനന്തപുരം: എസ്.ഹരീഷിന്റെ മീശ എന്ന നോവലിന് ഈ വർഷത്തെ വയലാർ പുരസ്കാരം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിലരെ പരിഹസിക്കാനും അവഹേളിക്കാനും അവാർഡുകൾ നൽകുന്നതാണ് പുതിയ രീതിയെന്ന് സുരേന്ദ്രൻ വിമർശിച്ചു. ഏത് മൂശയിലാണ് മീശ വാർത്തതെന്ന് മലയാളികൾക്ക് മനസ്സിലാകുമെന്നും ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡ് ലഭിക്കുന്ന കാലം വിദൂരമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വയലാർ രാമവർമ്മ ട്രസ്റ്റ് ചെയർമാൻ പെരുമ്പടവം ശ്രീധരനാണ് മീശയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. വിവാദങ്ങൾക്കപ്പുറം ഏഴുത്ത് അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഹരീഷ് പറഞ്ഞു.  വാദങ്ങളെ അതിജീവിക്കുന്ന അസാധാരണമായ രചനാ രീതിയാണ് നോവലെന്ന് ജൂറി അംഗം സാറാ ജോസഫ് പറഞ്ഞു. അരനൂറ്റാണ്ട് മുമ്പുണ്ടായിരുന്ന കേരളത്തിലെ ജാതി വ്യവസ്ഥകളെ ദളിത് പശ്ചാത്തലത്തിൽ അവതരിപ്പിച്ച നോവലാണ് മീശ.  മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവൽ സാമുദായിക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു.

Read More

ദിസ്പൂർ: മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാൽ കഴുകി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ. ഗുവാഹത്തിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയും പങ്കെടുത്ത പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. ഇന്ത്യൻ സംസ്കാരത്തിന്‍റെ ധാർമ്മികതയാണ് മുതിർന്നവരോടുള്ള ബഹുമാനം കാണിക്കുന്നത്.  ഇത് ഞങ്ങളുടെ പാർട്ടിയുടെ പാരമ്പര്യത്തിന്‍റെ അടിസ്ഥാനശിലയാണ്. ആദ്യ ഘട്ടത്തിൽ അസമിൽ ഞങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിച്ച ബഹുമാന്യരായ മുതിർന്ന ബിജെപി പ്രവർത്തകരുടെ കാൽ കഴുകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. വീഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മുഖ്യമന്ത്രി നിലത്തിരുന്ന് പ്രവർത്തകരുടെ കാൽ കഴുകുന്നതും ശേഷം തുണികൊണ്ട് കാലുകൾ തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും ചേര്‍ന്ന് ശനിയാഴ്ച ഗുവഹാട്ടിയിലെ ബസിസ്തായില്‍ ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങില്‍ നിരവധി പ്രമുഖ നേതാക്കള്‍ സന്നിഹിതരായിരുന്നു. 

Read More