Author: News Desk

കോട്ടയം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്വന്തം നാട്ടിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന് പിന്തുണ. കോട്ടയം പുതുപ്പള്ളിയിൽ ശശി തരൂരിന് അനുകൂലമായി പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ പിന്തുണയ്ക്കുന്നത്. കോട്ടയം ഡി.സി.സി, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയ്ക്ക് പ്രമേയം അയച്ചു. കോൺഗ്രസിന്‍റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പ്രവർത്തകർക്ക് റോളില്ലെന്ന ബോധ്യത്തോടെയാണ് പ്രമേയം പാസാക്കിയത്. തിരഞ്ഞെടുപ്പ് വരുമ്പോൾ പ്രവർത്തകരാണ് എല്ലാം എന്ന് പറയുന്ന എല്ലാ നേതാക്കളും പ്രമേയം കാണണമെന്ന മുന്നറിയിപ്പോടെയാണ് പ്രമേയം ഉന്നത സമിതികൾക്ക് അയച്ചത്. തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം പരസ്യ നിലപാട് സ്വീകരിക്കുമ്പോൾ താഴെത്തട്ടിലുള്ള അണികളിൽ നിന്നും അനുഭാവികളിൽ നിന്നും അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. തരൂർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും താഴേത്തട്ടിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പിന്തുണ സംഘടനയിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ ഇന്ന്…

Read More

പാലക്കാട്: പാലക്കാട് സിഐടിയു ദേശീയ വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.കെ.ദിവാകരൻ ഉൾപ്പെടെ 4 പേ‍രെ തെരുവുനായ ആക്രമിച്ചു. തൊണ്ടികുളം ഗ്രാമത്തിലെ വീട്ടിൽനിന്ന് ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണു എംഎൽഎയെ നായ ആക്രമിച്ചത്. ഇടതുകാലിൽ കടിയേറ്റ അദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച, തെരുവുനായയുടെ കടിയേറ്റ കുട്ടിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന അച്ഛനെ നായ കടിച്ചിരുന്നു. ഇതേ നായ കഴിഞ്ഞ ദിവസവും ഇന്നലെയുമായി 4 പേരെ കടിച്ചതായി നാട്ടുകാർ പറഞ്ഞു. നായയെ പിടികൂടി ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചതായി നഗരസഭാംഗം ജി.വനിത അറിയിച്ചു. തെരുവുനായയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അവയുടെ എണ്ണം നിയന്ത്രിക്കാനും വാക്സിനേഷനും നടപടി കാര്യക്ഷമമാക്കണമെന്നു ദിവാകരൻ ആവശ്യപ്പെട്ടു. സർക്കാർ നിർദേശിച്ചതനുസരിച്ചു തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്താനുള്ള സൗഹൃദ മത്സരമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരമെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ശശി തരൂർ എംപിയും പ്രചാരണം ശക്തമാക്കി. ശശി തരൂർ ഇന്ന് മുംബൈയിലും ഖാർഗെ ശ്രീനഗറിലും ഡൽഹിയിലും പ്രചാരണത്തിനെത്തും. തരൂരിന്റെ നീക്കങ്ങൾ പോരാടാൻ ഉറച്ചുള്ളതാണ്. മാറ്റം വാഗ്ദാനം ചെയ്ത് മത്സരത്തിനിറങ്ങിയ അദ്ദേഹത്തിന്‍റെ സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തരൂരിന് ആയിരത്തിലധികം വോട്ടുകൾ ലഭിച്ചാൽ അത് വലിയ നേട്ടമാകും. 300 ഓളം വോട്ടുള്ള കേരളത്തിൽ നിന്ന് പകുതിയോളം വോട്ടുകളാണ് തരൂർ വിഭാഗം പ്രതീക്ഷിക്കുന്നത്. അത് യാഥാർത്ഥ്യമായാൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച സംസ്ഥാന നേതൃത്വത്തിന് അത് കനത്ത തിരിച്ചടിയാകും. സ്ഥാനങ്ങളിൽ ഇരുന്ന് പക്ഷം പിടിക്കുന്ന നേതാക്കൾക്കെതിരെ കൂടുതൽ പരാതികൾ നൽകാനും തരൂരിനെ പിന്തുണയ്ക്കുന്നവർ ആലോചിക്കുന്നുണ്ട്. വിജയം സുനിശ്ചിതമാണെങ്കിലും തരൂരിന്റെ ദയനീയ പരാജയം കൂടി ലക്ഷ്യമിട്ടാണ് ഖാർഗെയുടെ പ്രചാരണം. ശ്രീനഗറിൽ വരെ അദ്ദേഹം പ്രചാരണം നടത്തി. തരൂരിന്റെ…

Read More

കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ അധികൃതരില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് സാമൂഹിക നിരീക്ഷക സിൻസി അനിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. അപകടത്തിൽ പെട്ട കുട്ടികൾ പഠിക്കുന്ന മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലാണ് മകനെ പ്രവേശിപ്പിച്ചതെന്നും എന്നാൽ 100 ശതമാനം വിജയം നേടിയ സ്കൂളാണിതെന്നും മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തനായ തന്‍റെ കുട്ടി വിജയശതമാനം കുറയ്ക്കുമെന്ന് പറഞ്ഞ് മകനെ സ്കൂളിൽ നിന്ന് മാറ്റണമെന്ന് അധികൃതർ തന്നോട് പറഞ്ഞതായി സിൻസി പറഞ്ഞു. അഡ്മിഷൻ എടുത്തപ്പോൾ വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും സിൻസി പറയുന്നു. പോരായ്മകളുള്ള കുട്ടികൾക്ക് നിർബന്ധിത ടിസി നൽകുന്നത് തടയണമെന്ന് സിൻസി പറഞ്ഞു.

Read More

പട്ന: ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തന്നോട് ആവശ്യപ്പെട്ടതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തന്നെ പിൻഗാമിയാക്കാമെന്ന് നിതീഷ് വാഗ്ദാനം ചെയ്തെന്ന പ്രശാന്തിന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജെഡിയുവിൽ തന്‍റെ പിൻഗാമിയായി പ്രശാന്തിനെ നിയമിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് നിതീഷ് പറഞ്ഞു. “ഞാൻ ക്ഷണിച്ചിട്ടല്ല കഴിഞ്ഞ മാസം പ്രശാന്ത് കാണാൻ വന്നത്. അദ്ദേഹം സ്വന്തം ഇഷ്ടത്തിനാണ് എന്നെ കാണാൻ വസതിയിലെത്തിയത്. പ്രശാന്ത് നുണ പറയുന്നത് തുടരുകയാണ്. അദ്ദേഹം എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, ഞങ്ങൾക്ക് അദ്ദേഹവുമായി ഒന്നും ചെയ്യാനില്ല. ഞങ്ങൾ‌ അദ്ദേഹത്തെക്കുറിച്ച് ബോധവാൻമാരാണ്. ഡൽഹിയിലും പട്നയിലും അദ്ദേഹവുമായി ചർച്ച നടത്തിയതാണ്. ഇടയ്ക്കിടെ അദ്ദേഹവുമായി ചർച്ച നടത്തേണ്ട ആവശ്യമില്ല. അഞ്ച് വർഷം മുൻപാണ് കോൺഗ്രസുമായി ലയിപ്പിക്കാൻ ആവശ്യപ്പെട്ടത്. പ്രശാന്ത് കിഷോറിനെപ്പോലുള്ളവർ ഒരിടത്തും നിൽക്കില്ല. കുറച്ചു നാളുകളായി പ്രശാന്ത് ബിജെപിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾക്കെതിരെ സംസാരിക്കുന്നത്” നിതീഷ് പറഞ്ഞു. പാർട്ടിയെ നയിക്കാൻ നിതീഷ് കുമാർ തന്നോട്…

Read More

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതായിരുന്നെന്ന് റിപ്പോർട്ട്. 2011ൽ തന്നെ ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. കുട്ടികളുടെ മരണത്തിന് കാരണമായ ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെ ബീഹാർ സർക്കാരാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഗാംബിയയിൽ 66 കുട്ടികളാണ് കഫ് സിറപ്പ് കഴിച്ച് മരിച്ചത്. ഇതേതുടർന്ന് ലോകാരോഗ്യ സംഘടന കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ കമ്പനിയെ കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാരും അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് കമ്പനിക്കെതിരെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Read More

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോൺഗ്രസിന് ഒരു വോട്ട് പോലും നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ വാഗ്ദാനം. ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും കെജ്രിവാൾ ആരോപിച്ചു. ദഹോദിൽ നടന്ന സമ്മേളനത്തിലാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിൽ മതപരിവർത്തന വിവാദവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു. ഗുജറാത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ചും കെജ്രിവാൾ വിമർശിച്ചു. “ഗുജറാത്തിലെ റോഡുകളുടെ മോശം അവസ്ഥയേക്കുറിച്ചും കേജ്രിവാള്‍ സമ്മേളനത്തില്‍ ആഞ്ഞടിച്ചു. ഗുജറാത്തിലെ റോഡുകള്‍ മികച്ചതാണെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇപ്പോഴുള്ള മോശം റോഡുകള്‍ മൂലം ഒരു മണിക്കൂര്‍ സമയമുള്ള യാത്ര മൂന്ന് മണിക്കൂറായി. ഡിസംബര്‍ 1ന് എഎപി അധികാരത്തിലെത്തുമ്പോള്‍ ആദ്യം ചെയ്യുക പ്രധാന റോഡിലെ അറ്റകുറ്റ പണികള്‍  ആറുമാസത്തിനുള്ളില്‍ ചെയ്യും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ റോഡുകളും…

Read More

ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടൻ സന്ദർശിക്കും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലിയും പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രി നാളെ കാർഡിഫ് സർവകലാശാല സന്ദർശിക്കും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പുവെക്കും. അടുത്ത ദിവസം യുകെയിലെ മലയാളി ബിസിനസ് സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.  കാൾ മാക്സിന്‍റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം ഇന്നലെ സന്ദർശിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം നോർവേ കടന്ന് ബ്രിട്ടനിൽ എത്തുമ്പോഴും അദ്ദേഹത്തിന്‍റെ യാത്രയെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ മന്ത്രിമാരും കുടുംബാംഗങ്ങളെ വിദേശപര്യടനത്തിന് കൊണ്ടുപോയതിനെതിരെയും ന്യായീകരിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. 

Read More

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിൽ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്. ലഖ്നൗവിൽ നഷ്ടമായ വിജയം വീണ്ടെടുക്കാനാണ് ശിഖർ ധവാനും സംഘവും ഇന്ന് റാഞ്ചിയിലിറങ്ങുക. ആദ്യ ഏകദിനത്തിൽ 9 റൺസിനാണ് ഇന്ത്യ തോറ്റത്. സഞ്ജു സാംസൺ 63 പന്തിൽ 86 റൺസ് നേടിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. റാഞ്ചിയിലും സഞ്ജു ശ്രദ്ധാകേന്ദ്രമാകും. ക്യാപ്റ്റൻ ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിവർ തങ്ങളുടെ കഴിവിന്‍റെ പരമാവധി പ്രകടനം നടത്തിയാൽ എല്ലാ ഭാരവും സഞ്ജുവിന് മുകളിലാവില്ല. ദീപക് ചാഹർ പരിക്കിനെത്തുടർന്ന് പുറത്തായത് പൊതുവെ ദുർബലമായ ബൗളിംഗ് നിരയ്ക്ക് ഇരട്ട പ്രഹരമായി. ചാഹറിന് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലെത്തും. ഇന്നത്തെ മത്സരത്തിൽ ഷഹബാസ് അഹമ്മദോ, മുകേഷ് കുമാറോ അരങ്ങേറ്റം കുറിക്കാനും സാധ്യതയുണ്ട്.

Read More

കൊല്ലം: തഴുത്തലയിൽ അമ്മയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീടിന് പുറത്ത് നിർത്തിയ സംഭവത്തിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, ഭർതൃമാതാവ് അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെ ഇന്നലെ കൊട്ടിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കുട്ടിയെയും അമ്മയെയും ഒരു രാത്രി മുഴുവൻ പുറത്ത് നിർത്തിയിട്ടും അനങ്ങാതിരുന്ന പൊലീസ് നടപടി വാർത്തയായതോടെയാണ് അതുല്യയുടെ മൊഴി രേഖപ്പെടുത്തിയതും തുടർ നടപടികളിലേക്ക് നീങ്ങിയതും. സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കൊട്ടിയം പൊലീസ് കേസെടുത്തിരിക്കുന്നത്. 100 പവൻ സ്വർണവും പണവും സ്ത്രീധനമായി നൽകിയിട്ടും ഭർത്താവും ഭർതൃമാതാവും ഭർതൃ സഹോദരിയും ചേർന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് അതുല്യ പരാതിയിൽ പറഞ്ഞു.  അഞ്ചര വയസുകാരനെ വീടിന് പുറത്ത് നിർത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ട് 3.30ന് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ മകനെ വിളിക്കാൻ പോയപ്പോഴാണ് ഭർതൃമാതാവ് അജിതകുമാരി വീട് പൂട്ടിയത്. 20…

Read More