Author: News Desk

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ഇന്ന് സർക്കാരിന് സമർപ്പിച്ചേക്കും. ഡ്രൈവർ ജോമോനും ബസ് ഉടമയ്ക്കുമെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജോമോന്‍റെ രക്തപരിശോധനാ ഫലവും ഇന്ന് പുറത്തുവരാനാണ് സാധ്യത. വടക്കഞ്ചേരിയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിന്‍റെ വിശദമായ റിപ്പോർട്ടാണ് ട്രാൻസ്പോർട്ട് കമ്മീഷണർ ഇന്ന് മന്ത്രിക്ക് കൈമാറുക. പാലക്കാട് എൻഫോഴ്സ്മെന്‍റ് ആർടിഒ എം കെ ജയേഷ് കുമാർ ഇന്നലെ വൈകിട്ടാണ് വിശദമായ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. 18 പേജുള്ള റിപ്പോർട്ടിൽ അപകടത്തിന്‍റെ കാരണം, സാഹചര്യം, ബസിലെ നിയമലംഘനം എന്നിവ വിശകലനം ചെയ്തിട്ടുണ്ട്.  അപകടത്തിന്‍റെ ഡിജിറ്റൽ പുനരാവിഷ്കരണവും റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ചില കണ്ടെത്തലുകളും റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. റിപ്പോർട്ട് പരിശോധിച്ച ശേഷം മോട്ടോർ വാഹന വകുപ്പ് തുടർ നടപടികൾ സ്വീകരിക്കും.

Read More

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിലിടിച്ച് പരിക്കേറ്റ നാലുവയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അലംകൃത നിലവിൽ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അലംകൃതയുടെ അച്ഛൻ ഷിബു ഇന്നലെ ഉണ്ടായ അപകടത്തിൽ മരിച്ചിരുന്നു. അപകടസമയത്ത് ആംബുലൻസ് ഓടിച്ചിരുന്ന മെയിൽ നഴ്സിന്‍റെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇന്നലെ രാവിലെ 6.30ന് വെഞ്ഞാറമൂട് മുസ്ലീം പള്ളിക്ക് സമീപമായിരുന്നു അപകടം. ഇടുക്കിയിൽ രോഗിയെ ഇറക്കിയ ശേഷം മടങ്ങുകയായിരുന്ന ആംബുലൻസാണ് അമിതവേഗതയിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്. ഷിബുവും മകൾ അലംകൃതയും സമീപത്തെ ലാബിലേക്ക് കയറാൻ റോഡരികിൽ ബൈക്ക് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്.  ഇരുവരെയും ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ രക്ഷിക്കാനായില്ല. മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശി അമലാണ് അപകടസമയത്ത് ആംബുലൻസ് ഓടിച്ചിരുന്നത്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീത് അമലിന് വാഹനം കൈമാറുകയായിരുന്നു എന്നാണ് വിവരം. 

Read More

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൻ മുന്നോടിയായി ദുഃഖകരമായ ഒരു വാർത്ത പങ്കുവെച്ച് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡേവിഡ് മില്ലർ. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മില്ലർ കാൻസർ ബാധിച്ച് തന്‍റെ കുഞ്ഞ് ആരാധിക മരിച്ച വിവരം പങ്കുവച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പുറമെ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. “ഞാന്‍ ഒരുപാട് മിസ് ചെയ്യും. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ. നീ നന്നായിട്ട് പോരാടി. നിന്റെ മുഖത്തെ പുഞ്ചിരി എപ്പോഴും പോസിറ്റീവിറ്റി നിറയ്ക്കുന്നതായിരുന്നു. ചെറിയ യാത്രയില്‍ ഓരോ വെല്ലുവിളിയും വിദഗ്ധമായി നീ മറികടന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ നീയെന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു” മില്ലർ എഴുതി. മില്ലർ ആരാധികയോടൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോൾ, അത് അദ്ദേഹത്തിന്റെ മകളാണെന്ന് പല ആരാധകരും സംശയിച്ചു. എന്നിരുന്നാലും, കാൻസർ ബാധിച്ച് മരിച്ച ഒരു ആരാധികയെക്കുറിച്ചാണെന്ന് മില്ലറിനോട് അടുത്ത വൃത്തങ്ങൾ വിശദീകരിച്ചു.

Read More

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട പുതിയ പ്രോലോഗ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു. ഷെവർലെ ബ്ലേസർ ഇവി, കാഡിലാക് ലിറിക്ക് എന്നിവ ഉൾപ്പെടുന്ന ജനറൽ മോട്ടോഴ്സിന്‍റെ ആൾട്ടിയം പ്ലാറ്റ്ഫോമിലാണ് പുതിയ ഹോണ്ട പ്രോലോഗ് ഇവി വികസിപ്പിച്ചെടുത്തിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ പുതിയ മോഡൽ വിൽപ്പനയ്ക്കെത്തും. ലോസ് ഏഞ്ചൽസിലെ ഹോണ്ട ഡിസൈൻ സ്റ്റുഡിയോയാണ് പുതിയ പ്രോലോഗ് ഇലക്ട്രിക് എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഹോണ്ട സിആർവിക്ക് മുകളിലും ഹോണ്ട പാസ്പോർട്ട് എസ്‌യുവിയുടെ അടുത്തുമായി സ്ഥാപിക്കും. “നിയോ-റോബസ്റ്റ്” ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇവിയുടെ രൂപകൽപ്പനയെന്ന് ഹോണ്ട അവകാശപ്പെടുന്നു. ബ്ലേസർ ഇവിയുമായി പ്ലാറ്റ്ഫോം പങ്കിടുമെങ്കിലും, പുതിയ പ്രോലോഗ് ഇവിക്ക് അതിന്‍റേതായ ഐഡന്‍റിറ്റി ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു. പുതിയ ഹോണ്ട പ്രോലോഗ് ഇലക്ട്രിക് എസ്‌യുവിയിൽ സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലും തിരശ്ചീനമായി സ്ഥാപിച്ച എൽഇഡി ഹെഡ്ലാമ്പുകളും ഉണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത 21 ഇഞ്ച് വീലുകളിലാണ് ഇലക്ട്രിക് എസ്‌യുവി പ്രവർത്തിക്കുന്നത്. പിന്നിൽ, ഇവിക്ക് പരമ്പരാഗത ബ്രാൻഡ്…

Read More

തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലമുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാൻ വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിന്റെ ശുപാർശ. ഈ ആവശ്യമുന്നയിച്ച് സർക്കാരിന് കത്ത് നൽകി. വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിന്‍റെ നടപടി തീരദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് ലത്തീൻ അതിരൂപത പറഞ്ഞു. വിഴിഞ്ഞം സമരം 54-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. വിഴിഞ്ഞം സമരം തുടങ്ങി 54 ദിവസം പിന്നിടുമ്പോൾ 100 കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സർക്കാരും പൊലീസും ആവർത്തിച്ച് ഇടപെട്ടിട്ടും അനുനയത്തിന്റെ ഒരു ലക്ഷണവും കാണിക്കാത്ത സമരത്തിന്‍റെ നഷ്ടം ലത്തീൻ അതിരൂപത ഏറ്റെടുക്കണമെന്നാണ് സർക്കാരിന്റെ തുറമുഖ നിർമ്മാണ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച വിസിൽ ഈ നിർദ്ദേശം അടങ്ങിയ കത്ത് തുറമുഖ വകുപ്പിന് കൈമാറി. തുറമുഖ കവാടത്തിലെ സമരം ഹൈക്കോടതിയുടെ നിർദ്ദേശങ്ങളുടെ ലംഘനമായതിനാൽ നാശനഷ്ടങ്ങൾ ഈടാക്കാൻ ലത്തീൻ അതിരൂപതയ്ക്ക് നോട്ടീസ് നൽകണമെന്നാണ് വിസിൽ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ സമരങ്ങളിൽ ഉണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കണമെന്ന…

Read More

തൃ​ശൂ​ർ: ബാങ്ക് മാനേജ്മെന്‍റുകളുടെ കോ-ഓർഡിനേഷൻ ഫോറമായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ബാങ്ക് ജീവനക്കാരുടെ സംഘടനകളും ശനിയാഴ്ച കൂടി അവധി ദിനമാക്കി രാജ്യത്തുടനീളമുള്ള ബാങ്കുകളിൽ പ്ര​വൃ​ത്തി ദി​നം ആഴ്ചയിൽ അഞ്ച് ദിവസമാക്കി മാറ്റാൻ ധാ​ര​ണ​യി​ലേ​ക്ക്. ക്ലയന്‍റുകളുടെ സേവന സമയവും ജോലി സമയവും കുറയ്ക്കാത്ത വിധത്തിൽ പരിഹാരം കണ്ടെത്തിയാൽ, രണ്ട് ശനിയാഴ്ചകൾക്ക് കൂടി അവധിയും ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾ എന്നതും അനുകൂലമായി പരിഗണിക്കുമെന്ന് ഐ.ബി.എ വ്യക്തമാക്കി. അരമണിക്കൂർ നേരത്തേ ജോലി തുടങ്ങാമെന്ന് സംഘടനാ പ്രതിനിധികൾ സമ്മതിച്ചിട്ടുണ്ട്. വിഷയം വീണ്ടും ചർച്ച ചെയ്ത് കേന്ദ്ര സർക്കാരിന് വിടാനാണ് ധാരണ. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചർച്ച നടത്തിയത്.

Read More

മുംബൈ: ശിവസേനയുടെ അമ്പും വില്ലും ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി മരവിപ്പിച്ചു. ഇതോടെ മുംബൈയിലെ അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പക്ഷവും ഉദ്ധവ് താക്കറെ പക്ഷവും ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. ഉദ്ധവ് താക്കറെ പക്ഷത്തുനിന്നും എംഎൽഎമാരെ അടർത്തിമാറ്റി ഏക്നാഥ് ഷിൻഡെ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച് നാല് മാസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. യഥാർത്ഥ ശിവസേന ആരാണെന്ന് തീരുമാനിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇടപെടാൻ വിസമ്മതിച്ചു. ഇതേ തുടർന്നാണ് ചിഹ്നം മരവിപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

Read More

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒൻപതാം പതിപ്പിന്‍റെ രണ്ടാം ദിനം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു എഫ്സി തോൽപ്പിച്ചത്. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ തുടക്കത്തിൽ അൽപ്പം ബുദ്ധിമുട്ടിയ നോര്‍ത്ത്ഈസ്റ്റ് പിന്നീട് കളംപിടിച്ച് നിരവധി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് കീഴടങ്ങിയത്. ഇഞ്ചുറി ടൈമിൽ ജോൺ ഗസ്റ്റാൻഗ നേടിയ ഗോൾ റഫറി ഓഫ്സൈഡ് ആണെന്ന് വിധിച്ച് പിൻവലിച്ചതും പാർത്ഥിബ് ഗൊഗോയിയുടെ ഷോട്ട് ബാറിൽ ഇടിച്ച് മടങ്ങിയതുമാണ് നോർത്ത് ഈസ്റ്റിന് തിരിച്ചടിയായത്.

Read More

സ്റ്റോക്ക്ഹോം: നോർവേയ്ക്ക് സമാനമായ രീതിയിൽ കേരളത്തിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് മറ്റ് രാജ്യങ്ങളിലെ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ പദ്ധതികൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേയിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് മറ്റ് രാജ്യങ്ങളിലെ ലാബുകൾ ഉപയോഗിക്കാൻ അവസരമുണ്ട്. നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികൾക്കും അത്തരം അത്യാധുനിക ഗവേഷണ സൗകര്യങ്ങൾ ലഭിക്കുകയാണെങ്കിൽ, ഗവേഷണത്തിന്‍റെ ഗുണനിലവാരം ഉയർത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർവേയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും മറ്റ് ഗവേഷണ വിദ്യാർത്ഥികളുടെയും ഒരു സംഘവുമായി ബെർജെനിൽ നടന്ന ആശയവിനിമയ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര-കേരള സർക്കാരുകളുടെയും മറ്റ് ഭരണസമിതികളുടെയും ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും വിശദീകരിക്കുന്നതും, എല്ലാവർക്കും ലഭ്യമാകുന്നതുമായ വിവര സംവിധാനം ഒരുക്കും. ഈ ഫെലോഷിപ്പുകളെ കുറിച്ച് നാട്ടിലെ വിദ്യാർത്ഥികൾക്ക് വേണ്ടത്ര ധാരണയില്ലെന്ന അഭിപ്രായം വിദ്യാർത്ഥികൾ ഉയർത്തിയപ്പോഴാണ് ഇതിനായി പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സംസാരിച്ചത്. ഗവേഷണ വിദ്യാർത്ഥികൾക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് ഇപ്പോൾ കേരളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അവയ്ക്കൊപ്പം ഇക്കാര്യങ്ങളും ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.…

Read More

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏജൻസികളും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്ന് പിടിച്ചെടുത്ത 40000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ലഹരിമരുന്ന് കത്തിച്ചത്. ഗുവാഹത്തിയിൽ എൻസിബി പിടിച്ചെടുത്ത 11000 കിലോ മയക്കുമരുന്ന് നശിപ്പിച്ചു. അസം സർക്കാർ ഏജൻസികൾ പിടിച്ചെടുത്ത 8000 കിലോ മയക്കുമരുന്നും അഗ്നിക്കിരയാക്കി. ഗുവാഹത്തിയിൽ നിന്നാണ് മയക്കുമരുന്ന് നശിപ്പിക്കുന്നത് ആഭ്യന്തരമന്ത്രി അമിത് ഷാ കണ്ടത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ അസമിലെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻസിബി കണ്ടുകെട്ടിയ മയക്കുമരുന്ന് നശിപ്പിക്കാൻ ജൂൺ ഒന്ന് മുതൽ പ്രത്യേക ദൗത്യം നടത്തുന്നതായി വെള്ളിയാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, പ്രത്യേക 75 ദിവസത്തെ പ്രചാരണത്തിലൂടെ ബ്യൂറോയുടെ എല്ലാ പ്രാദേശിക യൂണിറ്റുകളും ഒത്തുചേർന്ന് 75,000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കാൻ എൻസിബി തീരുമാനിച്ചിരുന്നു. ഈ സമയപരിധി അവസാനിക്കുന്നതിന് 60 ദിവസത്തിനുള്ളിൽ എൻസിബി ഈ ലക്ഷ്യത്തിലെത്തി.

Read More