- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് പിന്തുണ അറിയിച്ച് എഐസിസി അംഗവും എംപിയുമായി കാര്‍ത്തി ചിദംബരം. ട്വിറ്ററിലൂടെ പരസ്യ പിന്തുണയാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. “ശശി തരൂരിന്‍റെ പ്രായോഗികമായ ചിന്താഗതിയും പാർട്ടിക്ക് അതീതമായ വ്യക്തിത്വവും ബിജെപിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ മുതല്‍ക്കൂട്ടാകും” കാര്‍ത്തി ചിദംബരം പറഞ്ഞു. പതിവ് രീതികളും നിലവിലെ സാഹചര്യങ്ങളും പാര്‍ട്ടിക്ക് ഗുണകരമാകില്ല. പരിഷ്‌കരണ ചിന്തകൾ പാർട്ടിയിൽ അടിയന്തിരമായി ആവശ്യമാണെന്ന് കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, പ്രചരണത്തിന്‍റെ ഭാഗമായി ശശി തരൂര്‍ മുംബൈയിലെത്തി. മുംബൈയിലെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് നേതാക്കളുടെ വലിയ സ്വീകരണമാണ് ലഭിച്ചതെങ്കില്‍ വിരലിലെണ്ണാവുന്ന കുറച്ചു പേർ മാത്രമാണ് തരൂരിനെ സ്വീകരിക്കാന്‍ എത്തിയത്. താൻ സാധാരണക്കാരന്‍റെ പ്രതിനിധിയാണ്. നേതാക്കളാരും തന്നെ സ്വീകരിക്കാൻ വരാത്തത് കാര്യമാക്കുന്നില്ലെന്ന് തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഘിക്കപ്പെടുകയാണെന്ന് അദ്ദേഹം ആവർത്തിച്ചു. അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിറ്റിയെ സമീപിച്ച് പരാതി നൽകി. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. നേതൃതലത്തിലുള്ളവരുടെ പിന്തുണയില്ലെന്ന് നേരത്തെ അറിയാമായിരുന്നെന്നും തരൂർ പറഞ്ഞു.
മോസ്കോ: ക്രൈമിയ ഉപദ്വീപിനെ റഷ്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽ പാലത്തിൽ വൻ സ്ഫോടനം. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാതയായ കെർച്ച് പാലത്തിൽ പ്രാദേശിക സമയം രാവിലെ 06.07 നാണ് സ്ഫോടനം നടന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കീഴിൽ റഷ്യ നിർമ്മിച്ചതും, നിരവധി സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, “നൂറ്റാണ്ടിന്‍റെ നിർമ്മാണം” എന്ന് റഷ്യൻ മാധ്യമങ്ങൾ വാഴ്ത്തിയതുമായ പാലത്തിലെ സ്ഫോടനം ഉക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ചു. പാലത്തിലൂടെ സഞ്ചരിച്ച ട്രെയിനിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ ട്രക്ക് ബോംബ് ആക്രമണമാണ് സ്ഫോടനത്തിന് കാരണമായതെന്ന് റഷ്യൻ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ റഷ്യൻ സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. തെക്കൻ റഷ്യയിലെ കുബൻ മേഖലയിൽ നിന്നുള്ള ഒരാളാണ് സ്ഫോടനത്തിൽ ഉൾപ്പെട്ട ട്രക്ക് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. പാലത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.…
ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും യാത്രക്കാരെ വലച്ച് വന്ദേഭാരത് എക്സ്പ്രസ്. ട്രെയിനിന്റെ ചക്രം തകരാറിലായതാണ് ഇത്തവണ യാത്രക്കാരെ കുഴപ്പിച്ചത്. ശനിയാഴ്ച ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോകുമ്പോഴാണ് തകരാറുണ്ടായത്. ബെയറിംഗ് കുടുങ്ങിയതിനാൽ സി -8 കോച്ചിന്‍റെ ചക്രം തകരാറിലായത് ശ്രദ്ധയിൽപെട്ട ഗ്രൗണ്ട് സ്റ്റാഫ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ട്രെയിൻ നിർത്തുകയും, പിന്നീട് 20 കിലോമീറ്റർ അകലെയുള്ള ഖുർജ സ്റ്റേഷനിലേക്ക് നിയന്ത്രിത വേഗതയിൽ കൊണ്ടുപോവുകയും ചെയ്തു. ഇവിടെ നിന്ന് യാത്രക്കാരെ ശതാബ്ദി എക്സ്പ്രസിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഗാന്ധിനഗർ-മുംബൈ റൂട്ടിൽ ആനന്ദ് സ്റ്റേഷന് സമീപം പാളത്തിൽ പശുവുമായി ട്രെയിൻ കൂട്ടിയിടിച്ചത്. ഇടിയിൽ ആദ്യ കോച്ചിന്‍റെ മുൻഭാഗം ചളുങ്ങി. 10 മിനിറ്റ് നിർത്തിയിട്ട് പരിശോധനകൾക്ക് ശേഷമാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. ഇതേ റൂട്ടിലാണ് വ്യാഴാഴ്ച വന്ദേഭാരത് ട്രെയിൻ കന്നുകാലിക്കൂട്ടവുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നാല് പോത്തുകൾ ചത്തു. ട്രെയിനിന്‍റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലണ്ടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവുമായി ഒരു കൂട്ടം ആരാധകർ. പ്രീമിയർ ലീഗിൽ വെറും എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഹാട്രിക്കുകൾ ഉൾപ്പെടെ 14 ഗോളുകളാണ് ഹാലണ്ട് നേടിയത്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് താരം നേടിയത്. ഹാലണ്ട് ഒരു മെഷീന്‍ഗണ്‍ പോലെ ഗോളടിക്കുന്നത് തുടരുകയാണെങ്കിൽ, അലന്‍ ഷിയററുടെയും ആന്റി കോളിന്റെയും പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് എപ്പോള്‍ തകര്‍ന്നെന്ന് ചോദിച്ചാല്‍ മതി. ഹാലണ്ടിനെ ഫുട്‌ബോളില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ആരാധകര്‍. ഹാലണ്ട് മനുഷ്യന്‍ തന്നെയാണോയെന്നാണ് ആരാധകരുടെ സംശയം. ഇങ്ങനെ ഗോളടിച്ചുകൂട്ടുന്ന ഹാലണ്ട് റോബോട്ടാണെന്നും മനുഷ്യരുടെ കൂടെ കളിപ്പിക്കരുതെന്നുമാണ് ആരാധകർ പറയുന്നത്. ഇതിനോടകം ആയിരത്തിലധികം പേരാണ് അപേക്ഷയില്‍ ഒപ്പുവച്ചത്.
മുംബൈ: പരിക്കേറ്റ ദീപക് ചാഹറിന് പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തി. പരമ്പരയിൽ രണ്ട് ഏകദിനങ്ങൾ കൂടി ബാക്കിയുണ്ട്. പരിക്കിനെ തുടർന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ചാഹർ ടീമിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ടി-ട്വന്റി പരമ്പരയിൽ വീണ്ടും പരിക്കേൽക്കുകയായിരുന്നു. പുറംവേദനയാണ് ചാഹറിനെയും അലട്ടുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്താൻ ചാഹറിനോട് ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. ടി20 ലോകകപ്പിനുള്ള റിസർവ് നിരയിൽ ഉള്ളതിനാൽ ചാഹറിനെ ബിസിസിഐ മെഡിക്കൽ ടീം എത്രയും വേഗം പരിശോധിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കിടെയാണ് ചാഹറിന് വീണ്ടും പരിക്കേറ്റത്. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെയും പരിക്കിനെ തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. കോവിഡ്-19 മൂലം വിശ്രമത്തിലായിരുന്ന മുഹമ്മദ് ഷമിയോടും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം: കൊല്ലം തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃമാതാവ് വീടിന് പുറത്താക്കിയ സംഭവത്തില്‍ സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കൊട്ടിയം പൊലീസ് കേസെടുത്തു. ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിത കുമാരി, ഭർത്താവിന്റെ സഹോദരി പ്രസീത എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 മുതൽ അതുല്യയും അഞ്ച് വയസുള്ള മകനും ഭർതൃവീട്ടിന് പുറത്താണ് താമസം. വാതിൽ തുറക്കാൻ അമ്മായിയമ്മയോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും അവർ വിസമ്മതിച്ചു. വീട് മകളുടെ പേരിലാണെന്നും വീട്ടിൽ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവുണ്ടെന്നും ഭർതൃമാതാവ് അജിത കുമാരി വാദിച്ചു. അകത്തു കടക്കാൻ കഴിയാതെ വന്നതോടെ യുവതി സിഡബ്ല്യുസിയെയും പോലീസിനെയും വിവരം അറിയിച്ചു. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. നാട്ടുകാർ മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. സംഭവം വലിയ വാർത്തയായതോടെയാണ് പൊലീസ് ഇടപെട്ടത്. അതേസമയം, അതുല്യയുടെ മൂത്ത മരുമകൾ വിമിയും സമാനമായ അനുഭവം ഉണ്ടായെന്ന ആരോപണവുമായി രംഗത്തെത്തി. ഇതേതുടർന്ന് ചാത്തന്നൂർ എ സി പി ഗോപകുമാർ, സിഡബ്ല്യുസി ജില്ലാ ചെയർമാൻ…
തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ (കെ-റെയിൽ) 5 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സിംപോസിയം നടത്തുന്നു. ‘കേരളത്തിന്‍റെ വികസനം സിൽവർലൈനിലൂടെ’ എന്നതാണ് സിംപോസിയത്തിന്‍റെ പ്രമേയം. സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും സിംപോസിയത്തിൽ പങ്കെടുക്കാം. എല്ലാ ജില്ലകളിലെയും കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളുടെ സൗകര്യം പരിഗണിച്ചും സിംപോസിയം ഓൺലൈനായാണ് നടത്തുന്നത്. സിംപോസിയത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും കെ-റെയിൽ അറിയിച്ചു. ക്യു.ആർ കോഡ് സ്കാൻ ചെയ്തും, വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം. അതേസമയം, പ്രതിഷേധം വകവയ്ക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിക്കൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. 11 ജില്ലകളിലെ സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസുകളിലേക്ക് നിയോഗിക്കപ്പെട്ട 18 ഉദ്യോഗസ്ഥരുടെയും സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥരുടെയും കാലാവധിയാണ് പുതുക്കിയത്. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന്…
ബെംഗളൂരു: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കുമില്ലായിരുന്നെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ആയിരുന്നു രാഹുലിന്റെ പരാമർശം. സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് ബ്രിട്ടനെ സഹായിച്ചുവെന്നും, സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് സഹായധനം കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിച്ചു. കർണാടകയിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനം ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങളിൽ സംസാരിക്കുകയായിരുന്നു രാഹുൽ. സ്വാതന്ത്ര്യ സമരകാലത്ത് ബി.ജെ.പി രൂപീകൃതമായിരുന്നില്ലെന്നും സ്വാതന്ത്ര്യ സമരത്തിൽ അവർക്ക് ഒരു പങ്കുമില്ലെന്നും രാഹുൽ പറഞ്ഞു. “എന്‍റെ അറിവനുസരിച്ച് ആർഎസ്എസ് ബ്രിട്ടനെ സഹായിക്കുകയും സവർക്കർ അവരിൽ നിന്ന് സഹായധനം സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരകാലത്ത് ബി.ജെ.പി.യെ കാണാനില്ലായിരുന്നു. അത്തരം വസ്തുതകൾ ബി.ജെ.പിക്ക് മറക്കാനാവില്ല. സ്വാതന്ത്ര്യത്തിനായി പോരാടിയത് കോൺഗ്രസും അതിന്‍റെ നേതാക്കളുമാണ്”, രാഹുൽ പറഞ്ഞു. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവർ ദേശവിരുദ്ധരാണെന്നും അവർക്കെതിരെ പോരാടണമെന്നും പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്നവർ ഏത് വിഭാഗത്തിൽ പെട്ടവരാണെന്നത് വിഷയമല്ല. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് ദേശവിരുദ്ധ നടപടിയാണ്.…
ന്യൂഡല്‍ഹി: അടുത്ത വർഷം മുതൽ വ്യോമസേന അഗ്നിവീർ പദ്ധതിയിൽ വനിതകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി വ്യോമസേന ഏയർ ചീഫ് മാർഷൽ വി ആർ ചൗധരി പറഞ്ഞു. ഇന്ത്യൻ വ്യോമസേന രൂപീകരിച്ച് 90 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പ്രഖ്യാപനം. ഇതാദ്യമായാണ് വ്യോമസേന അദർ റാങ്ക് (ഒആർ) തലത്തിൽ സേനയിൽ വനിതാ ഉദ്യോഗാർത്ഥികൾക്ക് അവസരം പ്രഖ്യാപിക്കുന്നത്. അഗ്നിവീർ പദ്ധതിയിൽ വനിതകളെ ഒ.ആർ ആയി ഉൾപ്പെടുത്തുമെന്ന് നാവികസേനയും കരസേനയും പ്രഖ്യാപിച്ചിരുന്നു. വ്യോമസേന ഉദ്യോഗസ്ഥ തലത്തിൽ വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. “ഞങ്ങൾ ഒരു സ്ഥാപനമെന്ന നിലയിൽ ലിംഗസമത്വവാദികളാണ്. എല്ലാത്തിനും ഉപരിയായി കഴിവും പ്രകടനവുമാണ് ഞങ്ങൾ അംഗീകരിക്കുന്നത്. ഐഎഎഫിലെ വനിതാ ഓഫീസർമാരുടെ ഉയർന്ന അനുപാതം ലിംഗഭേദമില്ലാതെ ഓരോ വ്യക്തിക്കും തുല്യ അവസരവും സമനിലയും നൽകുന്നതിലെ ഞങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്.” വി ആർ ചൗധരി പറഞ്ഞു. “അഗ്‌നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിലേയ്ക്ക് അംഗങ്ങളെ എത്തിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇത് മികച്ച ഒരു അവസരമാണ്. ഓരോ…
ഇസ്ലാമാബാദ്: പാകിസ്ഥാൻ രൂപ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറൻസിയായി മാറി. ഈ ആഴ്ച പാകിസ്ഥാൻ കറൻസി 3.9 ശതമാനം നേട്ടമുണ്ടാക്കി. യുഎസ് ഡോളറിനെതിരെ ഇന്നലെ 219.92 എന്ന നിലയിലായിരുന്നു പാക് രൂപയുടെ മൂല്യം. ഒക്ടോബർ ആദ്യവാരം മികച്ച പ്രകടനം കാഴ്ചവെച്ച കറൻസിയായി പാകിസ്ഥാൻ രൂപ മാറിയെന്ന് ആരിഫ് ഹബീബ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവി താഹിർ അബ്ബാസ് പറഞ്ഞു. അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് രാജ്യത്തേക്ക് മടങ്ങുമെന്ന് ധനമന്ത്രി ഇസ്ഹാഖ് ദാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം, പാകിസ്ഥാൻ രൂപയിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്.
