- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: ലത്തീൻ സഭയുടെ സമരത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ സർക്കാർ അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അദാനി പോർട്ട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വ്യാഴാഴ്ച തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയേക്കും. സമരത്തിന്‍റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് യോഗം ചർച്ച ചെയ്യും. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 54 ദിവസമായി നീളുന്ന പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തുന്നത്. സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന് പദ്ധതി നടത്തിപ്പിന്‍റെ ചുമതലയുള്ള വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ തീരദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് അതിരൂപത പ്രതികരിച്ചിരുന്നു. വിഴിഞ്ഞം തുറമുഖ പണിമുടക്ക് മൂലം ഇതുവരെ 100 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പിന്‍റെ കണക്ക്. സമരം തുടർന്നാൽ തുറമുഖത്തിന്‍റെ നിർമ്മാണം…
ധാക്ക: നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ 59 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് ട്വന്‍റി-20 ക്രിക്കറ്റ് ടൂർണമെന്‍റിൽ സെമി ഫൈനലിലെത്തി. വെള്ളിയാഴ്ച പാകിസ്ഥാനോട് അപ്രതീക്ഷിതമായി തോറ്റതിന്‍റെ നിരാശ മായ്ക്കുന്നതാണ് ഇന്ത്യൻ വനിതകളുടെ വിജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിന് 159. ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റിന് 100. അർധസെഞ്ചുറിയും (55) 2 വിക്കറ്റും നേടിയ ഷഫാലി വർമ്മയാണ് പ്ലെയർ ഓഫ് ദി മാച്ച്. പാക്കിസ്ഥാനെതിരായ തോൽവിയിലേക്ക് നയിച്ചത് മുൻനിരയുടെ കൂട്ടത്തകർച്ചയായിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരെ ബാറ്റർമാർ ഫോമിലേക്ക് മടങ്ങിയെത്തി. ആദ്യ വിക്കറ്റിൽ ഷഫാലിയും സ്മൃതി മന്ദാനയും (47) ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു. ജമൈമ റോഡ്രിഗസ് 24 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്നു. 4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകളാണ് ഷഫാലി വീഴ്ത്തിയത്. ദീപ്തി ശർമ്മ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോൻ അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്ന പഴയ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് വർഷങ്ങൾക്ക് മുൻപ് പൂനെയിൽ വച്ചുള്ളതാണെന്ന് ജോമോൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ബസിൽ യാത്രക്കാരുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ലെന്നും ജോമോൻ പൊലീസിനോട് പറഞ്ഞു. വടക്കഞ്ചേരിയിലെ അപകടത്തെ തുടർന്ന് ബസിന്‍റെ സീറ്റിൽ ഇരിക്കാതെ വശങ്ങളിൽ ഇരുന്ന് ആടിയും പാടിയും അപകടകരമാംവിധം ജോമോൻ വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം ജോമോന്‍റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്ന് ആലത്തൂർ ഡിവൈ.എസ്.പി അറിയിച്ചു. അതേസമയം, വിദ്യാർത്ഥികളടക്കം ഒൻപത് പേർ മരിച്ച വടക്കഞ്ചേരി അപകടത്തിൽ പൊലീസ് തിങ്കളാഴ്ച ഹൈക്കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. തിങ്കളാഴ്ച ഹാജരാകാൻ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ചുമതലയുള്ള ആലത്തൂർ ഡിവൈ.എസ്.പി. ആർ. അശോകൻ കോടതിയിൽ ഹാജരാകും.
ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണലും ലിവർപൂളും ഏറ്റുമുട്ടും. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. അർട്ടേറ്റയ്ക്ക് കീഴിൽ മികച്ച പ്രകടനം നടത്തുന്ന ആഴ്സണലിന് ഇന്ന് ജയിച്ചാൽ പോയിന്‍റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്താം. അതേസമയം, തുടർച്ചയായ തിരിച്ചടികൾ നേരിടുന്ന ലിവർപൂളിന് പ്രതീക്ഷ കൈവിടാതിരിക്കാൻ ആഴ്സണൽ പോലുള്ള വലിയ ടീമിനെതിരെ വിജയിക്കേണ്ടതുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇന്ന് മത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി 11.30ന് ആരംഭിക്കുന്ന മത്സരത്തിൽ എവർട്ടണുമായി ഏറ്റുമുട്ടും. മാഞ്ചസ്റ്റർ ഡാർബിയിൽ സിറ്റിയോടേറ്റ കനത്ത തോൽവിയിൽ നിന്ന് കരകയറാൻ യുണൈറ്റഡിന് ഇന്ന് ഒരു ജയം ആവശ്യമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ വേട്ട തുടർന്ന മാഞ്ചസ്റ്റർ സിറ്റി ഇന്നലെ ഒന്നാമതെത്തിയിരുന്നു. സതാംപ്ടണിനെ സിറ്റി 4-0നാണ് തോൽപ്പിച്ചത്. 20-ാം മിനിറ്റിൽ ജാവോ ക്യാൻസലോയിലൂടെയാണ് സിറ്റി ഗോൾവേട്ട ആരംഭിച്ചത്. ഫിൽ ഫോഡൻ, റിയാദ് മെഹറേസ്, എർലിംഗ് ഹാലൻഡ് എന്നിവരും സ്കോർ ചെയ്തു. പ്രീമിയർ ലീഗിൽ ചെൽസിയും…
കൊച്ചി: വിദേശ ലീഗിൽ സജീവമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. നവംബർ 23ന് ആരംഭിക്കുന്ന അബുദാബി ടി10 ലീഗിൽ ശ്രീശാന്ത് ബംഗ്ലാ ടൈഗേഴ്സിന് വേണ്ടി കളിക്കും. പ്ലെയർ കം ബ്രാൻഡ് അംബാസഡറായാണ് ശ്രീശാന്ത് ടീമുമായി കരാറിൽ ഏർപ്പെട്ടത്. ഷാക്കിബുൽ ഹസനാണ് ബംഗ്ലാ ടൈഗേഴ്സിന്‍റെ ക്യാപ്റ്റൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ, സ്വർണ്ണ വില തുടർച്ചയായി ഉയർന്നിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് ആകെ 1,080 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 38,280 രൂപയാണ്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,785 രൂപയാണ്. 18 കാരറ്റ് സ്വർണ്ണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 18 കാരറ്റ് സ്വർണ്ണത്തിന്‍റെ വിപണി വില 3,955 രൂപയിലാണ്. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 66 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയുമാണ് വില.
ഐഎസ്എൽ ഒൻപതാം സീസൺ തുടങ്ങി രണ്ട് മത്സരങ്ങളെ പിന്നിട്ടിട്ടുള്ളു. എന്നാൽ റെഫറിയിങ്ങിനെതിരായ വിമർശനം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. ഇന്നലെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ഗോൾ റദ്ദാക്കിയതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. ഇന്നലത്തെ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു വിജയിച്ചത്. 87-ാം മിനിറ്റിൽ അലൻ കോസ്റ്റയാണ് വിജയഗോൾ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ ജോൺ ഗാസ്തനാഗയുടെ തകർപ്പൻ ഷോട്ടിലൂടെ ബെംഗളൂരുവിനെതിരെ നോർത്ത് ഈസ്റ്റ് ഗോൾ നേടി. പിന്നാലെ നോർത്ത് ഈസ്റ്റ് ടീമും ആരാധകരും സമനിലയുടെ ആവേശത്തിൽ നിൽക്കെയാണ് റഫറി ഓഫ്സൈഡ് വിളിക്കുന്നത്. തുടർന്നുണ്ടായ തർക്കത്തിൽ നോർത്ത് ഈസ്റ്റ് കോച്ച് മാർക്കോ ബാൽബുളിനെതിരെ റഫറി ചുവപ്പ് കാർഡ് കാണുകയും ചെയ്തു. നോർത്ത് ഈസ്റ്റിന്‍റെ ഗോൾ ഓഫ്സൈഡ് അല്ലെന്ന വാദം ഇപ്പോൾ ശക്തമാണ്. റീപ്ലേകളിലും ഇത് വ്യക്തമാണെന്നാണ് വാദം. ഇതിന് പിന്നാലെയാണ് നോർത്ത് ഈസ്റ്റിന്‍റെ സെന്‍റർ ബാക്ക് ആരോൺ ഇവാൻസ് റഫറിയുടെ തീരുമാനത്തെ വിമർശിച്ചത്. ഈ ഗോൾ എന്തുകൊണ്ട്…
ലഖ്നൗ: ഉത്തർപ്രദേശിലെ റോഡുകൾ 2024ന് മുൻപ് അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഉത്തർപ്രദേശിനായി 8,000 കോടി രൂപയുടെ റോഡ് പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യൻ റോഡ് കോൺഗ്രസിന്‍റെ (ഐആർസി) 81-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് നിതിൻ ഗഡ്കരി ഈ പാക്കേജ് പ്രഖ്യാപിച്ചത്. 2024-ന് മുമ്പ് യുപിയിലെ റോഡുകൾ അമേരിക്കയേക്കാൾ മികച്ചതാക്കേണ്ടതുണ്ട്. ഇതിനായി മോദി സർക്കാർ വരും ദിവസങ്ങളിൽ യുപിക്ക് അഞ്ച് ലക്ഷം കോടി രൂപ അനുവദിക്കാൻ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ എണ്ണായിരം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും നല്ല റോഡുകളുടെ നിർമ്മാണത്തിനായി സർക്കാരിന്റെ പക്കൽ പണത്തിന് ഒരു കുറവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി സംരക്ഷണം, സാങ്കേതികവിദ്യ, നവീകരണം, സുരക്ഷ, ഗുണമേന്മയുള്ള നിർമ്മാണം എന്നിവയിലൂടെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ ഗഡ്കരി അവലോകന യോഗവും ചേർന്നു.…
കൊല്ലം: കൊല്ലം കോർപ്പറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്. പണം പിൻവലിക്കാൻ കൈമാറിയ രേഖകളിലെ തിരിമറി ട്രഷറി ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. കോർപ്പറേഷൻ ഭരണസമിതിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അമൃത് പദ്ധതിയിൽ പൊതുമരാമത്ത് പണി ഏറ്റെടുത്ത കരാറുകാരൻ സെക്യൂരിറ്റി ഡപ്പോസിറ്റായി കോര്‍പ്പറേഷനിൽ കെട്ടി വച്ച പണം കാലാവധി കഴിയും മുൻപ് ഉദ്യോഗസ്ഥർ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറി നൽകാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സാധാരണ, കെട്ടിവച്ച പണം കരാർ പ്രകാരം പണി പൂര്‍ത്തിയാക്കി പരിശോധനകൾ നടത്തി നിശ്ചിത സമയത്തിന് ശേഷമാണ് മാറി നൽകാറ്. എന്നാൽ ഈ വ്യവസ്ഥ അട്ടിമറിച്ചാണ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥർ കരാറുകാരനെ വഴിവിട്ട് സഹായിച്ചത്. റിലീസിങ് ഓര്‍ഡർ കണ്ട് സംശയം തോന്നിയ ട്രഷറി ഉദ്യോഗസ്ഥര്‍ സൂപ്രണ്ടിങ് ഓഫീസറെ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അഞ്ചു ഫയലുകളിൽ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൃതൃമം…
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ താത്കാലിക ഡോക്ടർ ആത്മഹത്യ ചെയ്തു. കായംകുളം നഗരസഭ ആശുപത്രിയിലെ ഈവനിംഗ് ഒ.പി.യിലേക്ക് താത്കാലികമായി നിയമിതനതായ ഡോ.ശ്രീരാജാണ് ആത്മഹത്യ ചെയ്തത്. കായംകുളം ചിറക്കടവ് സ്വദേശിയാണ്. ഇദ്ദേഹത്തിൻ്റെ അമ്മ ഈയിടെ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ശ്രീരാജ് കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് വിവരം. ഈ മാനസിക വിഷമമാകാം ആത്മഹത്യയ്ക്ക് വഴി തെളിച്ചതെന്നാണ് കരുതുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
