- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ദോഹ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഖത്തറിലെ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ലോകകപ്പിനിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. നവംബർ ഒന്നു മുതൽ 20 ശതമാനം സർക്കാർ ജീവനക്കാർ മാത്രമാണ് നേരിട്ട് ഓഫീസുകളിൽ എത്തുക. മറ്റുള്ളവർ അവരുടെ താമസസ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യും. ഡിസംബർ 19 വരെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത് ഇത്തരത്തിലായിരിക്കും. ഓഫീസുകളിൽ ഹാജരാകുന്ന ജീവനക്കാരുടെ ജോലി സമയം 4 മണിക്കൂറായി കുറച്ചിട്ടുണ്ട്. രാവിലെ 7 മുതൽ 11 വരെയായിരിക്കും ഇവരുടെ ജോലി സമയം. സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യമേഖലാ കമ്പനികളും പതിവുപോലെ പ്രവർത്തിക്കും. നവംബർ 1 മുതൽ 17 വരെ സ്കൂളുകളുടെ പ്രവർത്തന സമയം കുറച്ചിട്ടുണ്ട്. സ്കൂളുകൾ രാവിലെ 7 മുതൽ ഉച്ച വരെയാകും പ്രവർത്തിക്കുക. നവംബർ 18 മുതൽ ഡിസംബർ 22 വരെ…
അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്ന് സ്വർണ്ണമില്ല. നീന്തലിന്‍റെ അവസാന ദിവസമായതിനാൽ, ഒരുപിടി മെഡലുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മെഡൽ നേട്ടം ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രമായി ഒതുങ്ങി. പുരുഷൻമാരുടെ വാട്ടർ പോളോ ഫൈനലിൽ കരുത്തരായ സർവീസസിനോട് 10-8 എന്ന സ്കോറിന് തോറ്റ് കേരളം വെള്ളി നേടി. വനിതാ വിഭാഗത്തിലും കേരളം വെങ്കലം നേടി. 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ അനൂപ് അഗസ്റ്റിൻ കേരളത്തിനായി വെള്ളി മെഡൽ നേടി. ഇതോടെ നീന്തലിൽ 9 മെഡലുകളുമായി കേരളം രണ്ടാം സ്ഥാനത്തെത്തി. ഇതിൽ 5 സ്വർണം ഉൾപ്പെടെ 8 മെഡലുകൾ സാജൻ പ്രകാശിന്‍റേതാണ്. 39 മെഡലുകളുമായി കർണാടകയാണ് ഒന്നാമത്. പുരുഷ ഫുട്ബോൾ സെമിയിൽ കേരളം ഇന്ന് കർണാടകയെ നേരിടും. 15 സ്വർണം ഉൾപ്പെടെ 44 മെഡലുകളുമായി പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരളം.
ബെംഗളൂരു: ബെംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് വോഡയാര്‍ എക്‌സ്പ്രസ് എന്നാക്കി മാറ്റി. ഇതു സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച ഉത്തരവിറക്കി. തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച് മൈസൂരുവിലെ ബി.ജെ.പി. എം.പി പ്രതാപസിംഹ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് ഈ വര്‍ഷം ജൂലായില്‍ നിവേദനം നല്‍കിയിരുന്നു. തുടർന്നാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം റെയില്‍വേ ബോര്‍ഡ് പേരു മാറ്റി സര്‍ക്കുലര്‍ ഇറക്കിയത്. വോഡയാര്‍ രാജവംശം റെയില്‍വേയ്ക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടത്. മൈസൂരു-ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് വണ്ടിയാണ് ടിപ്പു എക്‌സ്പ്രസ്. മൈസൂര്‍ കടുവയെന്ന് അറിയപ്പെടുന്ന ടിപ്പു സുല്‍ത്താനോടുള്ള ആദരസൂചകമായാണ് വണ്ടിക്ക് ടിപ്പുവിന്റെ പേര് നല്‍കിയിരുന്നത്. രാവിലെ 11.30ന് മൈസൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവിലെത്തും. തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് 3.15ന് പുറപ്പെട്ട് വൈകീട്ട് 5.45ന് മൈസൂരുവില്‍ എത്തും. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ഒമ്പത് പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ച് കൊന്നു. വെള്ളിയാഴ്ചയാണ് കടുവയെ വെടിവച്ച് കൊന്നത്. കടുവയെ കാണുന്നയിടത്ത് വച്ച് വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു. നേരത്തെ കടുവയെ പിടികൂടാൻ പല ശ്രമങ്ങളും നടന്നിരുന്നു. എന്നാൽ പിടികൂടാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച ബിഹാറിലെ വാൽമീകി ടൈഗർ റിസർവിൽ ഇതേ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 27 ദിവസത്തിനിടെ ഈ കടുവ കൊലപെടുത്തുന്ന എട്ടാമത്തെയാളാണ് അദ്ദേഹം. ദാമ്രോ ഗോവർദ്ധൻ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് പോകുന്ന വഴിക്കാണ് സഞ്ജയ് മഹ്തോ എന്നയാളെ കടുവ ആക്രമിക്കുന്നത്. ഇയാളുടെ കഴുത്തിലെ എല്ല് കടുവയുടെ ആക്രമണത്തിൽ ഒടിഞ്ഞതായും ദേഹത്തു കടുവയുടെ കടിയേറ്റ പാടുകൾ കണ്ടെത്തിയതായും നാട്ടുകാർ പറഞ്ഞു.
ലക്നൗ: മൂന്ന് മാസം മുമ്പ് ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് മാസം മുമ്പ് ഇതേ ഗ്രാമവാസിയായ അഭിഷേക് എന്നയാൾ മകളെ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. എന്നാൽ താൻ ബലാത്സംഗത്തിനിരയായ വിവരം പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നില്ല. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞ് പഞ്ചായത്തിനെ വിവരം അറിയിച്ചത്. ഒക്ടോബർ ആറിന് ചേർന്ന പഞ്ചായത്തിൽ പെൺകുട്ടിയും പ്രതിയും വിവാഹിതരാകാൻ തീരുമാനിച്ചു. തുടർന്ന് പ്രതിയുടെ അമ്മ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 307, 376 വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ…
ബോളിവുഡ് നടി റാണി മുഖർജി തന്‍റെ ജീവിത യാത്രയും സിനിമ തനിക്ക് നൽകിയ സൗഭാഗ്യങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതുകയാണ്. ‘കാൻഡിഡ് ഇന്‍റിമേറ്റ്’ എന്ന ആത്മകഥാ പുസ്തകം 2023 മാർച്ച് 21 ന് നടിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കുമെന്ന് പ്രസാധകർ അറിയിച്ചു. ഒരു സ്ത്രീ എന്ന നിലയിൽ തന്‍റെ 25 വർഷത്തെ സിനിമാ ജീവിതത്തിൽ പലപ്പോഴും മുൻവിധികൾക്ക് ഇരയായിരുന്നു. മുന്നോട്ടുള്ള വഴിയിൽ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും പരീക്ഷണങ്ങളെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കുട്ടിക്കാലം മുതൽ താൻ കടന്നുപോയ അനുഭവങ്ങളിലേക്കുള്ള ഒരു തിരിച്ചുവരവ് കൂടിയാണ് ഈ പുസ്തകമെന്ന് റാണി മുഖർജി പറഞ്ഞു.
അഭിനയം, സംവിധാനം, നിര്‍മ്മാണം എന്നീ മേഖലകളിലെ പോലെ തന്നെ ചലച്ചിത്ര വിതരണത്തിലും പൃഥ്വിരാജ് സജീവമാണ്. കെ.ജി.എഫ് 2 പോലുള്ള നിരവധി പ്രമുഖ ഭാഷാ ഇതര ചിത്രങ്ങൾ പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിൽ വിതരണം ചെയ്തിട്ടുണ്ട്. സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ഒരു കന്നഡ ചിത്രം കൂടി കേരളത്തിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാന്താരാ’ എന്ന ചിത്രമാണ് പൃഥ്വിരാജ് കേരളത്തിൽ എത്തിക്കുന്നത്. കന്നഡ പതിപ്പ് കണ്ടതിന് ശേഷം സിനിമ കേരളത്തിലേക്ക് കൊണ്ടുവരണമെന്നാണ് തനിക്ക് തോന്നിയതെന്നും ഇവിടെ എത്തുമ്പോൾ ചിത്രം കാണാതെ പോകരുതെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. “സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താരാ. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക.” പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തു. മലയാളം…
ന്യൂഡൽഹി: സന്തോഷ് ട്രോഫി ടൂർണമെന്‍റിന്‍റെ നോക്കൗട്ട് മത്സരങ്ങൾ 2023 മുതൽ മൂന്ന് വർഷത്തേക്ക് സൗദി അറേബ്യയിലെ ജിദ്ദയിലോ റിയാദിലോ നടക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്‍റ് കല്യാൺ ചൗബെ പറഞ്ഞു. അടുത്ത ഫെബ്രുവരിയിൽ ടൂർണമെന്‍റ് നടത്താനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും ഇതിനായി സൗദി ഫുട്ബോൾ അധികൃതരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കൂടുതൽ ഇന്ത്യക്കാരുള്ളത് ജിദ്ദയിലാണ്. എന്നാൽ, തലസ്ഥാനമായ റിയാദിൽ, സൗദി സർക്കാരിന് ഇതിനൊപ്പം കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുള്ള സാധ്യതയുണ്ട്. ജനുവരിയോടെ അന്തിമ തീരുമാനം കൈക്കൊള്ളും,” ചൗബെ പറഞ്ഞു. വർഷത്തിൽ രണ്ടു തവണ ത്രിരാഷ്ട്ര ടൂർണമെന്‍റുകൾ നടത്താനും ധാരണാപത്രത്തിൽ തീരുമാനിച്ചു. ഗൾഫിലെ വേനൽക്കാലത്ത് ഇന്ത്യയിൽ (ബെംഗളൂരുവിലോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലോ) ടൂർണമെന്‍റ് നടക്കും. ശൈത്യകാലത്ത്, ടൂർണമെന്‍റ് ഗൾഫിലായിരിക്കും. തുടക്കത്തിൽ അണ്ടർ 17, അണ്ടർ 19 ആൺകുട്ടികളുടെ ടൂർണമെന്‍റാണ് നടത്തുക.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർപട്ടിക അപൂർണ്ണമാണെന്ന് പരാതി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി നൽകി. 9,000 ലധികം ആളുകളുടെ വോട്ടർപട്ടികയിൽ മൂവായിരത്തിലധികം പേരുടെ വിലാസമോ ഫോൺ നമ്പറുകളോ ലഭ്യമല്ലെന്നാണ് പരാതി. തിരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമാണിതെന്നാണ് തരൂർ ക്യാമ്പ് ആരോപിക്കുന്നത്. അതേസമയം, ശശി തരൂർ പ്രസിഡന്‍റാകണമെന്ന ആഗ്രഹം താഴേത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജന്മനാടായ കോട്ടയത്തെ പുതുപ്പള്ളിയിൽ ശശി തരൂരിന് അനുകൂലമായി പ്രമേയം പാസാക്കി. കോൺഗ്രസിന്‍റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം പരസ്യമായ നിലപാട് സ്വീകരിക്കുമ്പോൾ താഴെത്തട്ടിലുള്ള പ്രവർത്തിക്കുന്നവരിൽ നിന്നും അനുഭാവികളിൽ നിന്നും അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. തരൂർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും താഴേത്തട്ടിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പിന്തുണ സംഘടനയിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറും സിപിഎം നേതാവുമായ അഡ്വ. എം അനിൽകുമാറിന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൊച്ചി സിറ്റി പോലീസിന്‍റെ സൈബർ സെല്ലിൽ മേയർ പരാതി നൽകി. ഫേസ്ബുക്കിലെ മേയറുടെ പേരിലുള്ള വ്യക്തിഗത വെരിഫൈഡ് പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. മറ്റൊരു വിദേശി, ഒരു കുട്ടി, ഒരു യുവതി എന്നിവരുടെ ചിത്രങ്ങൾ ഹാക്കർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മേയർ നൽകിയ വിശദീകരണം: എന്റെ ഒഫിഷ്യൽ വെരിഫൈഡ് ഫേസ്ബുക്ക് പേജ് സെപ്റ്റംബർ 28 മുതൽ ഹാക്ക് ചെയ്യപെട്ടിട്ടുണ്ട് . വിവരം അറിഞ്ഞ ഉടനെ തന്നെ കേരള സൈബർ ക്രൈം ഡിപാർട്ട്മെന്റിലും ഫേസ് ബുക്ക് ഓഫിഷ്യൽസിനും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. പേജ് തിരിച്ചു കിട്ടുന്നതിന് വേണ്ടി ടീം പരമാവധി പരിശ്രമിക്കുന്നുണ്ട്. പേജ് തിരിച്ചു കിട്ടുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുന്നതാണ്. സെപ്തംബർ 28 മുതൽ ഫേസ്ബുക്കിൽ വന്നിട്ടുളള പോസ്റ്റുകളോ മെസേജുകളോ ഞാനോ എന്റെ ഓഫീസിൽ നിന്നോ ഉള്ളതല്ല. അത്തരം…
