- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; അരുണാചല് പ്രദേശിനെ 10 വിക്കറ്റിന് വീഴ്ത്തി
മൊഹാലി: മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ തോൽപ്പിച്ചു. 10 വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ വിജയം. 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അരുണാചൽ പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് മാത്രമാണ് നേടിയത്. കേരളത്തിനായി സിജിമോൻ ജോസഫും എസ് മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 4.5 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ കേരളം ലക്ഷ്യം മറികടന്നു. കേരളത്തിനായി വിഷ്ണു വിനോദും രോഹൻ കുന്നുമ്മലുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 16 പന്തിൽ 23 റൺസാണ് വിഷ്ണു നേടിയത്. രണ്ട് ഫോറും ഒരു സിക്സും വിഷ്ണുവിന്‍റെ വകയായിരുന്നു. രോഹൻ 13 പന്തിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു രോഹന്‍റെ ഇന്നിംഗ്‌സ്.
എറണാകുളം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന മനുഷ്യബലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പത്മയെയും റോസിലിയെയും ഭഗവൽ സിംഗും ഷാഫി എന്ന റഷീദും ലൈലയും ചേർന്ന് അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. റോസ്‍ലി ആയിരുന്നു അവരുടെ ആദ്യത്തെ ഇര. അശ്ലീല സിനിമകളിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. തിരുവല്ലയിൽ എത്തിയ റോസ്‌ലിയെ സിനിമ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തി. ഭഗവത് സിംഗാണ് ഇരയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. തുടർന്ന് ലൈല കത്തി ഉപയോഗിച്ച് റോസ്‌ലിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. അതുപോലെ, കത്തി ഉപയോഗിച്ച് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. ഈ രക്തം വീടുമുഴുവൻ തളിച്ചാണ് പൂജകൾ നടത്തിയത്. രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ച ശേഷം വീട്ടുവളപ്പിൽ കുഴിച്ചുമൂടി. രണ്ടാമത് എത്തിയ പത്മയും സമാനമായ ക്രൂരതകൾ നേരിട്ടു. ശാപം മൂലം ആദ്യ പൂജ പരാജയപ്പെട്ടുവെന്നും ഒരിക്കൽ കൂടി മനുഷ്യബലി നടത്തണമെന്നും വിശ്വസിപ്പിച്ചാണ് റഷീദ് പത്മയെയും എത്തിച്ചത്. സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലിൽ നിന്നാണ്…
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ. സാജിദ് ഖാനെതിരായ മീടു ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്. മീടു മൂവ്മെന്റിൽ 10 പെൺകുട്ടികളാണ് സാജിദ് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. സാജിദ് ഖാന്‍റെ വികൃതമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന് ബിഗ് ബോസിൽ അവസരം നൽകിയിരിക്കുന്നത് തെറ്റാണ്. അതിനാൽ സാജിദ് ഖാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചതായി ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൽ ട്വീറ്റ് ചെയ്തു. സാജിദ് ഖാൻ ഏറെക്കാലം ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പരാതിക്കാർ പറയുന്നു. മുതിർന്നവരും കുട്ടികളും ഒരുപോലെ കാണുന്ന പ്രൈം ടൈം ഷോയിൽ അത്തരമൊരു വ്യക്തിയെ ഉൾപ്പെടുത്തുന്നത് അനുചിതമാണെന്ന് കത്തിൽ പറയുന്നു. സാജിദ് ഖാന് സ്വയം തെറ്റുകള്‍ക്ക് മേല്‍ വെള്ളപൂശാനും പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും റീലോഞ്ച് ചെയ്യാനുമുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്ന് മലിവാല്‍ കത്തില്‍ പറഞ്ഞു. റിയാലിറ്റി ഷോയിൽ സാജിദ് ഖാനെ…
യുകെ: ബ്രിട്ടന് സമീപം കടലിൽ വായുവ്യാപനത്തെ തുടർന്ന് ന്യൂനമർദ്ദ മേഖല രൂപപ്പെട്ടതിനാൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബ്രിട്ടന്‍റെ വടക്കൻ ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിന് വടക്കുള്ള പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പടിഞ്ഞാറൻ മേഖലയിൽ മഴയും കാറ്റും രൂപപ്പെടുന്നതിന് മുമ്പ് തന്നെ യുകെയുടെ വടക്കൻ ഭാഗങ്ങളിൽ ഇവയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. മഴയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊരുക്കാൻ ബ്രിട്ടിഷ് കാലാവസ്ഥാ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി. താഴ്ന്ന നടപ്പാതകളും ജലസ്രോതസ്സുകൾക്ക് സമീപമുള്ള പാലങ്ങളും ഒഴിവാക്കാനും വെള്ളപ്പൊക്കമുണ്ടായാൽ വെള്ളത്തിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കാനും ബ്രിട്ടീഷ് കാലാവസ്ഥാ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ബ്രിട്ടന്‍റെ മധ്യ, കിഴക്കൻ മേഖലകളിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു. കാറ്റിനും മഴയ്ക്കും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മരക്കൊമ്പുകളും മറ്റും അധികൃതർ മുറിച്ചുമാറ്റി. ബ്രിട്ടന്‍റെ ഭാഗമായ സ്കോട്ട്ലൻഡിൽ 15, 16 തീയതികളിൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം, ബ്രിട്ടനിൽ മഴയ്ക്കൊപ്പം കനത്ത…
കോവളം: അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവനേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ നേതാവിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമിച്ച് കടക്കൽ, മർദ്ദിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയിൽ മൊഴി എടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് കോവളം പൊലീസ് കേസെടുത്തത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ പരാതിക്കാരി കുഴഞ്ഞുവീഴുകയും ചെയ്തു. ഇതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇക്കാരണത്താൽ മൊഴി പൂർണ്ണമായും എടുക്കാൻ കഴിഞ്ഞില്ല. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. എം.എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് തുടർനടപടികൾ സ്വീകരിക്കും. ഇന്നലെ വഞ്ചിയൂർ കോടതിയിൽ യുവതി നൽകിയ മൊഴിയുടെ പകർപ്പിനായി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എം.എൽ.എയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണയ്ക്കിടെ വിതുമ്പിക്കരഞ്ഞ് മധുവിന്‍റെ അമ്മ മല്ലി. തന്‍റെ മകനെ പ്രതികൾ കാട്ടിൽ കയറി കൊലപ്പെടുത്തിയെന്ന് പറഞ്ഞാണ് മല്ലി വിതുമ്പിയത്. മധുവിനെ കൊലപ്പെടുത്തിയത് പൊലീസ് ആണോ എന്ന് ചോദിച്ചപ്പോഴാണ് മല്ലിക്ക് കോടതിയിൽ നിയന്ത്രണം നഷ്ടമായത്. അതേസമയം, വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകർ ഇന്നും കോടതിയിൽ ഏറ്റുമുട്ടി. ഒന്നാം പ്രതി ഹുസൈന് വേണ്ടി ഹാജരായ അഡ്വ.ടി.ഷാജിത്ത്, നാല് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ.ജോൺ ജോൺ എന്നിവരാണ് കോടതിയിൽ ഏറ്റുമുട്ടിയത്. സാക്ഷിമൊഴിയിൽ ഇല്ലാത്ത കാര്യങ്ങളാണ് അഡ്വക്കേറ്റ് ഷാജിത്ത് ചോദിക്കുന്നതെന്ന് അഭിഭാഷകൻ ജോൺ പറഞ്ഞു. വാർത്തകൾ വരാനാണ് അഡ്വ. ജോൺ ഈ കോലാഹലം കാണിക്കുന്നതെന്ന് ഷാജിത്ത് തിരിച്ച് പറഞ്ഞു. 11 പ്രതികളുടെ ജാമ്യാപേക്ഷയാണ് വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്നത്.
മമ്മൂട്ടി നായകനായെത്തിയ പേരൻപ് എന്ന ചിത്രത്തിന് ശേഷം റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന് ‘എഴു കടൽ, എഴു മലൈ’ എന്ന് പേരിട്ടു. ‘മാനാട്’ ഒരുക്കിയ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജലിയാണ് എഴു കടൽ എഴു മലൈയിലെ നായിക. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ഏകാംബരം ഛായാഗ്രഹണം നിർവഹിക്കും. തമിഴ് എംഎ, തങ്കമീൻകൾ, തരമണി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത റാം തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ സംവിധായകരിൽ ഒരാളാണ്. പേരൻപിലെ അമുദൻ എന്ന കഥാപാത്രമായുള്ള മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് പ്രതീക്ഷിക്കുന്നത്. സാറ്റർഡേ നൈറ്റ്, തുറമുഖം, പടവെട്ട് എന്നിവയാണ് നിവിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ.
ന്യൂഡൽഹി: ശശി തരൂരിന് പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനം നൽകി കോൺഗ്രസ്. ശാസ്ത്രസാങ്കേതിക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന്റെ പേര് നിർദേശിച്ചിട്ടുണ്ട്. ലോക്സഭയിൽ കോൺഗ്രസിന് അധ്യക്ഷ സ്ഥാനം ലഭിച്ച ഏക സമിതിയാണിത്. മുൻപ് ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തരൂരും ഖാർഗേയും പ്രചാരണ വേഗം കൂട്ടി. ഖാർഗെ ബിഹാർ യുപി സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. യുപിയിൽ തന്നെയാണ് തരൂരിന്‍റെയും പ്രചാരണ പരിപാടികൾ. ഖാർഗെയ്ക്ക് പിസിസികൾ വൻ സ്വീകരണമൊരുക്കുമ്പോൾ തരൂരിനോടുളള അവഗണന തുടരുകയാണ്.
പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. പ്രതി വൈദ്യൻ ഭഗവൽ സിങ്ങിന്‍റെ വീടിന് സമീപത്തെ മരങ്ങൾക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്ന് കമ്മീഷണർ പറഞ്ഞു. കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി പറഞ്ഞു. നരബലിയിൽ മുഖ്യപങ്ക് വഹിച്ച ഏജന്‍റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബിനെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ‘ശ്രീദേവി’ എന്ന ഫെയ്സ്ബുക്ക് ഐഡിയിലൂടെ ഭഗവൽ സിങ്ങിനെ പരിചയപ്പെട്ട ഷാഫിയാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും പരിഹാരമാണ് നരബലി എന്ന് പറഞ്ഞ് ഷാഫി ഭഗവൽ സിങ്ങിന്റെ കൈയ്യിൽ നിന്ന് പണം വാങ്ങിയിരുന്നു.
ന്യൂഡൽഹി: ഒക്ടോബർ 13 ന് നടക്കുന്ന 2021 ഡിസംബർ, 2022 ജൂൺ (ലയിപ്പിച്ച സൈക്കിളുകൾ) നാലാം ഘട്ട യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക യുജിസി നെറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്തവർ ഹാൾടിക്കറ്റിനായി ലോഗിൻ ചെയ്യുന്നതിന് അവരുടെ അപേക്ഷാ നമ്പറും ജനന തീയതിയും നൽകണം. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്‍റ് പ്രൊഫസർ യോഗ്യതയ്ക്കും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലാണ് പരീക്ഷ നടത്തുക. ഹാൾടിക്കറ്റ് ഇല്ലാതെ പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കില്ലെന്നതിനാൽ പരീക്ഷാ കേന്ദ്രത്തിൽ പോകുമ്പോൾ അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനോ പരിശോധിക്കാനോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ 011-40759000 എന്ന നമ്പറിലോ ugcnet@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
