- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഫ്ലെക്സ് ഇന്ധന എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യ കാർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് (ഒക്ടോബർ 11) ഔദ്യോഗികമായി അനാവരണം ചെയ്തു. ടൊയോട്ട മോട്ടോറിൽ നിന്നുള്ള കൊറോള ആൾട്ടിസ് സെഡാൻ ഹൈബ്രിഡ് പവർ ട്രെയിനുള്ള മോഡലാണ്. കാർ അവതരിപ്പിച്ച ശേഷം, ഗഡ്കരി ടൊയോട്ട ഫ്ലെക്സ്-ഫ്യുവൽ കൊറോള ആൾട്ടിസിൽ യാത്ര നടത്തി. ഇവന്‍റിനായി ഉപയോഗിച്ച മോഡൽ ഒരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കൊറോള ആൾട്ടിസ് ആണ്. മലിനീകരണവും ചെലവേറിയ എണ്ണ ഇറക്കുമതിയും കുറയ്ക്കുന്നതിന് വാഹനങ്ങൾക്ക് ബദൽ ഇന്ധനത്തിനായി കേന്ദ്രം സമ്മർദ്ദം ചെലുത്തുകയാണ്. ഇന്ത്യയിൽ ശക്തമായ ഫ്ലെക്സി-ഫ്യൂവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗമാണിത്.
ഇറ്റാവ: സമാജ് വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ മുലായത്തിന്‍റെ ജന്മനാടായ സൈഫയിലാണ് സംസ്കാരം നടന്നത്. സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ പങ്കെടുത്തു. മകൻ അഖിലേഷ് യാദവ് ചിതയ്ക്ക് തീകൊളുത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മുലായത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സൈഫയിലെ മുലായം സിംഗിന്‍റെ കുടുംബവീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് നടന്ന വിലാപയാത്രയിൽ നാട്ടുകാരും സമാജ് വാദി പാർട്ടി പ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ ഇന്ന് രാവിലെ സൈഫയിലെ പൊതു മൈതാനത്തെത്തി മുലായത്തിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.
തിരുവനന്തപുരം: നരബലി നടത്തുന്നതിനായി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. ഒക്ടോബർ 28ന് എറണാകുളം പത്തടി പാലം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നരബലിക്കായി നടത്തിയ കൊലപാതകം ഞെട്ടിപ്പിക്കുന്നതും കേരള പൊതു സമൂഹത്തിനാകെ അപമാനകരവുമാണെന്ന് ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
ന്യൂഡല്‍ഹി: കേരളത്തിൽ നടന്ന നരബലി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖ ശർമ്മ. കേരളം പോലെ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നത് ആശങ്ക ഉണ്ടാക്കുന്നെന്നും രേഖാ ശർമ്മ കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും ശർമ്മ പറഞ്ഞു. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം.
ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി. 34 റൺസെടുത്ത ഹെയ്ന്‍റിച്ച് ക്ലാസനാണ് ടീമിന്‍റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് കളിക്കാർ മാത്രമാണ് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത് സ്പിന്നർമാരാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. ഓപ്പണർ ക്വിന്‍റൺ ഡികോക്കിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി. 10 പന്തിൽ ആറു റൺസെടുത്ത ഡി കോക്കിനെ സുന്ദർ ആവേശ് ഖാന്‍റെ കൈയിൽ എത്തിച്ചു. തൊട്ടു പിന്നാലെ മറ്റൊരു ഓപ്പണറായ ജാന്നെമാൻ മലാനും പുറത്തായി. 15 റൺസെടുത്ത മലാനെ മുഹമ്മദ് സിറാജ് ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. സിറാജിന്‍റെ ഷോർട്ട് പിച്ച് പന്തിനെ നേരിടുന്നതിൽ അദ്ദേഹത്തിന് പിഴവ് പറ്റി. റീസ ഹെൻഡ്രിക്സ് (3), എയ്ഡൻ മാർക്രം (9), ഡേവിഡ് മില്ലർ (7), ആൻഡിൽ ഫെഹ്ലുക്വായോ (5) എന്നിവർ നിലയുറപ്പിക്കും മുൻപ്…
ന്യൂ ഡൽഹി: തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി നാളെ പരിഗണിക്കും. കൂടുതൽ പേർ കക്ഷി ചേർന്നതിനാൽ വാദം കേൾക്കാൻ കൂടുതൽ സമയം വേണമെന്നും അതിനാൽ കേസ് നാളത്തേക്ക് മാറ്റിയതായും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കണമെന്ന എതിർ ഭാഗത്തിൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനായി സംസ്ഥാന സർക്കാർ അപേക്ഷ നൽകി. പക്ഷികളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ സാംക്രമിക രോഗങ്ങൾ ഉണ്ടാകുമ്പോൾ അവയെ കൊല്ലാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നു. പേപ്പട്ടി ശല്യം രൂക്ഷമായ സാഹചര്യത്തിൽ നിലവിലുള്ള ചട്ടങ്ങളിൽ ഇളവ് വരുത്തി അനുമതി നൽകണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകൾക്ക് കൈമാറാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം കൂടാൻ കാരണമെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രീംകോടതിയില്‍ അടുത്തിടെ…
കറാച്ചി: താലിബാന്‍റെ വധശ്രമം നടന്ന് 10 വർഷത്തിനിപ്പുറം മലാല യൂസഫ്‍സായി പാകിസ്ഥാനിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്ന പാകിസ്ഥാനിലെ മഹാപ്രളയത്തിന്‍റെ ഇരകളെ കാണാനാണ് മലാല സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. 10 വർഷം മുമ്പ് താലിബാൻ തീവ്രവാദികൾ വെടിയുതിർക്കുമ്പോൾ അവർക്ക് 15 വയസായിരുന്നു പ്രായം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിനാണ് മലാലയെ താലിബാൻ വെടിവച്ചത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് താലിബാൻ എതിരാണ്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മലാലയെ വിദഗ്ധ ചികിത്സയ്ക്കായി യുകെയിലേക്ക് മാറ്റിയിരുന്നു. തുടർച്ചയായ ശസ്ത്രക്രിയകൾക്കും നീണ്ട ചികിത്സകൾക്കും ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മലാല, ആഗോള വിദ്യാഭ്യാസ വക്താവായും പിന്നീട് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും മാറി. ആക്രമണത്തിന്‍റെ പത്താം വാർഷികത്തിന്റെ രണ്ട് ദിവസത്തിന് ശേഷമാണ് മലാല കറാച്ചിയിലെത്തിയത്. പ്രളയം മൂലം പാകിസ്ഥാന് 40 മില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്രയും വലിയ നഷ്ടം നേരിട്ട പാകിസ്ഥാന് സഹായം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്…
ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ സേവനങ്ങളുടെ മാതൃകയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. ഇതിനെ ഹാൻഡിൽസ് എന്നാണ് വിളിക്കുന്നത്. ഈ സംവിധാനത്തിലൂടെ, ഓരോ യൂട്യൂബ് ക്രിയേറ്റർക്കും പ്രത്യേകം ഐഡി സൃഷ്ടിക്കാൻ കഴിയും. ഇത് സാധാരണ യൂട്യൂബ് ലിങ്കിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഈ ഐഡി ഉപയോഗിച്ച്, അക്കൗണ്ടുകൾ എളുപ്പത്തിൽ തിരയാനും കണ്ടെത്താനും കഴിയും.
നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഒരു കോമഡി എന്‍റർടെയ്നർ ആയിരിക്കും. നിരവധി തവണ മാറ്റിവച്ച ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ നാലിന് റിലീസ് ചെയ്യും. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്കറാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിലാണ് ചിത്രത്തിൻ്റെ നിർമ്മാണം. അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കണ്ണൂര്‍: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ചരമ വാർത്തയ്ക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ഗിരിജയെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപികക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി കൂടിയാണ് ഗിരിജ. കോടിയേരി ബാലകൃഷ്ണന്‍റെ മൃതശരീരം ഞായറാഴ്ച തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് ലൈവ് ന്യൂസിന് താഴെ അധ്യാപിക വിദ്വേഷ പരാമർശം നടത്തിയത്. കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയാണെന്ന് വ്യക്തമായതോടെ കോടിയേരിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അപകീർത്തികരമായ പോസ്റ്റിട്ട ഇവർക്കെതിരെ സി.പി.എം പ്രവർത്തകൻ ജിജോ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഐപിസി 153 പ്രകാരം കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഗിരിജയ്ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. നിലവിൽ ഗിരിജ താമസിക്കുന്നത് കോഴിക്കോട് ജില്ലയിലെ എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് എന്നതിനാൽ കേസ് അങ്ങോട്ടേക്ക് മാറ്റി. എന്നാൽ സി.പി.എം ഇപ്പോഴും രാഷ്ട്രീയ പക…
