Author: News Desk

കൊച്ചി: നരബലി നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയെന്ന് അറസ്റ്റിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകളുണ്ടെന്നും നരബലി നടത്തിയാൽ അഭിവൃദ്ധിയുണ്ടാകുമെന്ന് മുഹമ്മദ് ഷാഫി തങ്ങളെ വിശ്വസിപ്പിച്ചുവെന്നും ഭഗവൽ സിംഗും ഭാര്യ ലൈലയും പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ കടബാധ്യതയെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ പണം എന്തിന് വേണ്ടിയാണ് ചെലവഴിച്ചതെന്നും പരിശോധിക്കും. അതേസമയം പ്രതികളെ നാളെ കൊച്ചി കോടതിയിൽ ഹാജരാക്കുമെന്ന് ഡിഐജി നിശാന്തിനി പറഞ്ഞു. ഭഗവൽ സിംഗിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. നരബലിയുടെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഡിഐജി നിശാന്തിനി കൂട്ടിച്ചേർത്തു. മൂന്നുപേർക്കും കൊലപാതകത്തിൽ പങ്കുണ്ട്. പ്രതികൾ രണ്ട് മൃതദേഹങ്ങൾ നാല് കുഴികളിലായാണ് കുഴിച്ചുമൂടിയത്. പ്രതികളുമായുള്ള തെളിവെടുപ്പ് നാളെയും തുടരും. വീടിനുള്ളിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഫോറൻസിക് പരിശോധന നടത്തുമെന്നും കൂടുതൽ തെളിവുകൾ കണ്ടെത്താൻ വീട് കേന്ദ്രീകരിച്ചുള്ള തിരച്ചിൽ തുടരുമെന്നും ഡിഐജി പറഞ്ഞു. പത്തനംതിട്ട ഇലന്തൂരിലാണ് ഇരട്ട…

Read More

ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഓമൈക്രോൺ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തി. ബിഎഫ്.7, ബി.എ.5.1.7 എന്നീ പേരുകളിലുള്ള രണ്ട് ഒമൈക്രോൺ വകഭേദങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണ്. ഈ രോഗകാരികളുടെ സാന്നിധ്യം ചൈനയിലെ പല പ്രവിശ്യകളിലും റിപ്പോർട്ട് ചെയ്തത് ചൈനയെ ആശങ്കയിലാക്കി. അഞ്ച് വർഷത്തിലൊരിക്കൽ ചേരുന്ന കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അടുത്ത ഞായറാഴ്ചയാണ് നടക്കുന്നത്. നിലവിലെ പ്രസിഡന്‍റ് ഷീ ജിൻപിംഗിന് പാർട്ടി കോൺഗ്രസിൽ കൂടുതൽ അധികാരം നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി കോൺഗ്രസിന്‍റെ ദിവസങ്ങൾ അടുക്കുമ്പോൾ, ഉയർന്ന വ്യാപന ശേഷിയുള്ള ഒമൈക്രോൺ വകഭേദങ്ങളുടെ കണ്ടെത്തൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കോവിഡിനെതിരെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കർശന (സീറോ-കോവിഡ്) നിയന്ത്രണങ്ങൾ ഇപ്പോഴും പിന്തുടരുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ചൈന.  ഒക്ടോബർ 1 ന് ആരംഭിച്ച വാർഷിക ദേശീയ അവധിക്കാലത്ത്, നഗരങ്ങളിൽ നിന്നും പ്രവിശ്യകളിൽ നിന്നും ആളുകൾ യാത്ര പോകുന്നതിനെ സർക്കാർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തിൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമ നിര്‍മ്മാണം നടത്തുമെന്ന സർക്കാരിന്റെ വാഗ്ദാനം പാതി വഴിയിൽ. അന്ധവിശ്വാസത്തിന്‍റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്ന എല്ലാ ആചാരങ്ങളും കുറ്റകരമാക്കി ഒരു വർഷം മുമ്പ് നിയമപരിഷ്കാര കമ്മീഷൻ സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിയമവകുപ്പ് തയ്യാറാക്കിയ കരട് ബിൽ ആഭ്യന്തരവകുപ്പിന്‍റെ പരിഗണനയ്ക്കായി കാത്തിരിക്കുകയാണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ പ്രത്യേക നിയമനിർമ്മാണം പ്രഖ്യാപിച്ചത്. മന്ത്രവാദം, കൂടോത്രം, പ്രേത ബാധ ഒഴിപ്പിക്കൽ മുതൽ ചികിത്സ നിഷേധിക്കൽ വരെ എല്ലാം കുറ്റകരമാക്കുന്ന തരത്തിലാണ് നിയമപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. മന്ത്രവാദത്തിന്‍റെ പേരിലുള്ള ലൈംഗിക പീഡനവും ഗുരുതരമായ കുറ്റകൃത്യമാണ്. പുതിയ നിയമപ്രകാരം ദുര്‍മന്ത്രവാദവും കൂടോത്രവും ചെയ്യുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ശരീരത്തിന് ദോഷം വരുത്താത്ത മതാചാരങ്ങളെയും കരട് നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര…

Read More

ന്യൂ ഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം ജയിച്ച് ടീം ഇന്ത്യ മറ്റൊരു റെക്കോർഡും സ്വന്തമാക്കി. ഇന്നത്തെ വിജയത്തോടെ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഓസ്ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ഈ വർഷം വിവിധ ഫോർമാറ്റിലായി ഇന്ത്യയുടെ 38-ാം ജയമാണിത്. ഒരു കലണ്ടർ വർഷത്തിൽ 38 വിജയങ്ങൾ ഓസ്ട്രേലിയയ്ക്കുമുണ്ട്. 2003ൽ 47 മത്സരങ്ങളിൽ നിന്ന് 38 വിജയങ്ങളുമായി ഓസ്ട്രേലിയയുടെ സുവർണ തലമുറയാണ് ലോകറെക്കോർഡ് സ്ഥാപിച്ചത്. 2022 ൽ 55 മത്സരങ്ങളിൽ നിന്ന് 38 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഓസ്ട്രേലിയയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ൽ 53 മത്സരങ്ങളിൽ 37ലും ഇന്ത്യ ജയിച്ചിരുന്നു. 2018 ലും 2019 ലും ഇന്ത്യ 35 മത്സരങ്ങൾ വീതം ജയിച്ചെങ്കിലും ഓസ്ട്രേലിയയെ മറികടക്കാനായിരുന്നില്ല.

Read More

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിൽ സ്കൂൾ ബസിന് നേരെ വെടിവെപ്പുണ്ടായി. ആക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും ഒരു വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്തു. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) തീവ്രവാദികൾ മലാല യൂസഫ്സായിയെ വെടിവെച്ചതിന്റെ പത്താം വാർഷികത്തിലാണ് സ്കൂൾ വാനിന് നേരെ ആക്രമണമുണ്ടായത്. സ്വാത് താഴ്‌വാരയിലെ ചാർബാഗ് പ്രദേശത്താണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്. ആയുധധാരികളായ സംഘം വാഹനത്തിന് നേരെ വെടിയുതിർക്കുമ്പോൾ 15 വിദ്യാർത്ഥികളും ജീവനക്കാരും ബസിലുണ്ടായിരുന്നതായി ജില്ലാ പോലീസ് ഓഫീസർ (ഡിപിഒ) സാഹിദ് മർവത്ത് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെ ഖ്വാസഖേല ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടർന്ന് സ്വാത് ജില്ലയിലെ വിദ്യാർത്ഥികളും അധ്യാപകരും മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പ്രകടനം നടത്തി. പ്രദേശത്തെ ക്രമസമാധാന നില വളരെ മോശമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഭീകരർക്കെതിരെ സുരക്ഷാ സേന ശരിയായ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. പാകിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകളും ആക്രമണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ ക്രമസമാധാന നിലയിൽ അവരും ആശങ്ക പ്രകടിപ്പിച്ചു. സ്വാത്തിൽ സ്കൂൾ ബസിനെ…

Read More

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ ഫുട്‌ബോളില്‍ കേരളം വെള്ളി നേടി. ഫൈനലിൽ ബംഗാളിനോട് തോൽവി വഴങ്ങിയാണ് കേരളം വെള്ളിയിലേക്ക് ഒതുങ്ങിയത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബംഗാൾ കേരളത്തെ തോൽപ്പിച്ചത്. ക്യാപ്റ്റൻ നരോ ഹരി ശ്രേഷ്ഠ ബംഗാളിനായി ഹാട്രിക്ക് നേടി ടീമിനെ വിജയത്തിലെത്തിച്ചു. റോബി ഹൻസ്ദ, അമിത് ചക്രവർത്തി എന്നിവരും ടീമിനായി സ്കോർ ചെയ്തു. ആദ്യപകുതിയിൽ മൂന്ന് ഗോളുകളും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളും ബംഗാൾ നേടി. മത്സരത്തിന്‍റെ 16, 30, 45, 51, 85 മിനിറ്റുകളിലായിരുന്നു ഗോളുകൾ. കേരളത്തെ സംബന്ധിച്ചിടത്തോളം അടിമുടി താളം തെറ്റിയ മത്സരമായിരുന്നു ഇത്. ഫോർവേഡ്സ്, മിഡ്ഫീൽഡ്, പ്രതിരോധം എന്നിവയിൽ കളിക്കാർ മോശം ഫോമാണ് കാഴ്ചവെച്ചത്. ഒരു ഗോളിന് പോലും അവസരം സൃഷ്ടിക്കാതെയാണ് കേരളം കീഴടങ്ങിയത്.

Read More

കൊച്ചി: ഇലന്തൂരിലെ നരബലിയിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. ഇത് ഞെട്ടിക്കുന്നതും അവിശ്വസനീയവുമായ സംഭവമാണ്. കേരളം എങ്ങോട്ടാണ് പോകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അത്യാധുനികർ ആകാനുള്ള ഓട്ടത്തിനിടയിൽ എവിടെയൊക്കെയോ നമുക്ക് വഴി തെറ്റുന്നു. ഇക്കാലത്ത് ആളുകൾ വിചിത്രമായാണ് പെരുമാറുന്നത്. വരുംതലമുറ ഇതെല്ലാം കണ്ടാണ് വളരുന്നത്. തന്‍റെ 54 വർഷത്തിനിടയിൽ ഇങ്ങനെയൊരു കാര്യം കേട്ടിട്ടില്ലെന്നും ജഡ്ജി പറഞ്ഞു. മന്ത്രവാദത്തിന്‍റെ ഭാഗമായുള്ള നരബലിക്കായാണ് പത്തനംതിട്ടയ്ക്കടുത്ത് ഇലന്തൂരിൽ കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്‍റ് കാലടി, കടവന്ത്ര എന്നിവിടങ്ങളിൽ നിന്നാണ് സ്ത്രീകളെ തിരുവല്ലയിലെ ദമ്പതികൾക്കായി കൊണ്ടുപോയത്. തിരുവല്ല സ്വദേശി വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി ഏജന്‍റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരെ നരഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന് പറഞ്ഞ് ഷാഫി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതുകണ്ട തിരുവല്ല സ്വദേശികളായ…

Read More

ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. കൂടുതൽ ചർച്ചകൾക്കായി ഗോപി ചന്ദ് ഹിന്ദുജ ഡിസംബർ അവസാനം കേരളത്തിലെത്തും. ഇതിന് മുന്നോടിയായി ചർച്ചകൾ നടത്താൻ മൂന്നംഗ സംഘത്തെ ഹിന്ദുജ ചുമതലപ്പെടുത്തി. കേരളത്തിൽ ഫാക്ടറി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് പ്രത്യേക സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചത്. ഈ സംഘം സന്ദർശനം നടത്തി അനുയോജ്യമായ സ്ഥലം ഉൾപ്പെടെ നിർദേശിക്കും.  ഹിന്ദുജ ഗ്രൂപ്പ് സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ ആധുനിക സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ ഐ.ടി മാനവവിഭവശേഷി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ കാമ്പസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകളും പരിശോധിക്കും. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി രാജീവ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി ,ചീഫ് സെക്രട്ടറി…

Read More

ദോഹ: ഖത്തർ ക്രിക്കറ്റ് അസോസിയേഷനെ സ്പോൺസർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവേയ്സ്. ആഗോളതലത്തിൽ ദേശീയ ടീമിനെ പിന്തുണയ്ക്കുകയാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. “ഞങ്ങളുടെ പ്രാദേശിക കായിക ടീമുകളെയും സമൂഹത്തിന് ഗണ്യമായ സംഭാവന നൽകുന്ന അവരുടെ ശ്രമങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഖത്തറിലെ മുൻനിര ക്രിക്കറ്റ് താരങ്ങളുടെ വിജയം പ്രധാന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനൊപ്പം കായിക പ്രതിഭകളെ വികസിപ്പിക്കാനും അത്യാധുനിക കായിക സൗകര്യങ്ങൾ കൊണ്ടുവരാനുമുള്ള രാജ്യത്തിന്‍റെ ഉത്സാഹത്തെയാണ് കാണിക്കുന്നത്. ഖത്തർ ദേശീയ ക്രിക്കറ്റ് ടീമിന്‍റെ സിൽവർ സ്പോൺസറും ആദ്യ ദേശീയ ടീം സ്പോൺസറുമായതിൽ അഭിമാനമുണ്ടെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് എച്ച് ഇ അക്ബർ അൽ ബേക്കർ പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുകയും അന്താരാഷ്ട്ര രംഗത്ത് മത്സരിക്കുകയും ചെയ്യുന്ന അത്ലറ്റുകളെ പൂർണമായും പിന്തുണയ്ക്കാനുള്ള പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടുന്ന ഖത്തർ എയർവേയ്സുമായി ഈ മഹത്തായ സംരംഭം തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ക്യുസിഎ പ്രസിഡന്‍റ് ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പറഞ്ഞു.

Read More

മുംബൈ: സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമായി പൊതുമേഖലാ ബാങ്കായ ഐഡിബിഐ മാർച്ച് മുതൽ ലേലത്തിന് അപേക്ഷ ക്ഷണിച്ചേക്കും. കേന്ദ്രസർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും ഐഡിബിഐ ബാങ്കിൽ നിലവിലുള്ള 60.74 ശതമാനം ഓഹരികളും വില്പനയ്‌ക്കെത്തും. ഐഡിബിഐ ബാങ്കിൽ സർക്കാരിന് 45.48 ശതമാനം ഓഹരികളുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് 49.24 ശതമാനം ഓഹരിയുണ്ട്. ഐഡിബിഐ ബാങ്ക് മാർച്ചോടെ സ്വകാര്യവൽക്കരണത്തിനായി സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നും സെപ്റ്റംബറിൽ ലേല പ്രക്രിയ അവസാനിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുമായി ഐഡിബിഐ ബാങ്കിന്‍റെ 60.72 ശതമാനം ഓഹരികൾ വിൽക്കുന്നതിന് നേരത്തെ സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു.  ഐഡിബിഐ ബാങ്കിനായി ലേലം വിളിക്കുന്ന കമ്പനി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മൂന്നുവർഷവും നെറ്റ് പ്രോഫിറ്റ് ഉണ്ടാക്കിയ കമ്പനി ആയിരിക്കണമെന്ന് നിഷ്കർഷിചിട്ടുണ്ട്. ലേലം വിളിക്കുന്നവരുടെ ആകെ മൂല്യം 22,500 കോടി രൂപയായിരിക്കണം.  

Read More